04-02



ജനു 29 മുതൽ ഫെബ്രു 3 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം
കഴിഞ്ഞ വാരങ്ങളിലെ പോലെ ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാകുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..
രണ്ടു ദിവസത്തെ പ്രൈം ടൈം പംക്തികൾ മുടങ്ങിപ്പോയ ഒരു വാരമാണിത് . വ്യാഴാഴ്ചയിലെ നാടക ലോകവും വെള്ളിയാഴ്ചയിലെ സംഗീത സാഗരവും നമുക്ക് നഷ്ടമായി ..
മറ്റു പംക്തികളെല്ലാം ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..
നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..
29/01/18_തിങ്കൾ
പ്രെെംടെെമിൽ വേദിയെ സർഗസമ്പുഷ്ടമാക്കാൻ കൃത്യസമയത്തുതന്നെ സർഗസംവേദനം പംക്തിയുമായി അവതാരകൻ കുരുവിള സാർ എത്തിച്ചേർന്നു.കഴിഞ്ഞ തിങ്കളാഴ്ച തന്നെ ഈയാഴ്ചയിൽ സർഗസംവേദനത്തിൽ ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ സെെമൺ ബ്രിട്ടോയുടെ അഗ്രഗാമിയും അനീസ് സലിംഎഴുതിയ വിക്സ് മാംഗോ ട്രീ യും വെൻഡിംഗ് മെഷീനിൽനിന്നുള്ള കഥകളും ആകുമെന്ന് പറഞ്ഞിരുന്നതിനാൽ ഉഗ്രൻ ചർച്ച ആദ്യമേ പ്രതീക്ഷിച്ചിരുന്നു. അഗ്രഗാമിയുടെ വായനക്കുറിപ്പ് ശരിക്കും ഒരു നോവായ് ഉള്ളിൽ നീറി...ബീഹാറിലേക്ക് പാർട്ടി പ്രവർത്തനം പറിച്ചു നട്ട പീതാംബര പണിക്കർ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ സഹോദരി ഓമനയെയും കുടുംബത്തെയും ചുറ്റിപ്പറ്റിയുള്ള ഈ നോവലിൽ പശ്ചാത്തലമായി രാഷ്ട്രീയ ബോധം കലാശാലകളെ കലാപഭൂമിയാക്കുന്നതും അടിയന്തിരാവസ്ഥ ക്കാലവും അതിന്റെ ഭീകരതയും നിറഞ്ഞു നിൽക്കുന്നു...നോവലിന്റെ സമഗ്രാവതരണ ത്തിൽ കുരുവിള സാർ തന്റേതായ വീക്ഷണ ങ്ങളും ഉൾപ്പെടുത്തിയിരുന്നു.👌👌രണ്ടാമതായി പരി ചയപ്പെടുത്തിയത് വെൻഡിംഗ് മഷീനിൽ നിന്നുള്ള കഥകളാണ്...ഇതിലെ നായിക ഹസീന മൻസൂർ എയർപോർട്ടിൽ ചായ,കാപ്പി വെൻഡിംഗ് മെഷീനിൽ കൊടുക്കുന്ന പെൺകുട്ടിയാണ്.അവളുടെ നുണകളുടെ ലോകത്ത് നടക്കുന്ന സംഭവങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ഈ കൃതിയിൽ പറയുന്നു.വിവരക്കേട് മറച്ചുവെച്ച് വലിയ വിവരശാലികൾ എന്നു ഭാവിക്കുന്നവരെക്കൂടി പരിഹസിക്കുന്നു ഈ നോവലിൽ..54തരം മാങ്ങകൾ വിളയുന്ന മാംഗോബാഗ് എന്ന സാങ്കൽപിക ഭൂപ്രദേശത്ത് നടക്കുന്ന കഥയാണ് വിക്സ് മാംഗോ ട്രീയിൽ.ഈ കൃതിയിലും അടിയന്തിരാവസ്ഥക്കാലം പശ്ചാത്തലമായി മാറുന്നുണ്ട്.സാധാരണ ജീവിതങ്ങളിലേക്ക്...അവയുടെ സൂക്ഷ്മ തലങ്ങ ളിലേക്ക്. .അടിയന്തിരാവസ്ഥ ആഴ്ന്നിറങ്ങുന്നതിന്റെ സൂക്ഷ്മ രാഷ്ട്രീയമാണ് അനീസ് വിക്സ് മാംഗോ ട്രീയിൽ പറയുന്നത്. പിന്നീട് പരിചയപ്പെടുത്തിയത് അന്ധയുടെ അവകാശികൾ...ഉപഭോക്തൃ സംസ്ക്കാരത്തിന്റെ ചില ജീർണവശങ്ങളും പൊള്ളയായ മതാചാരങ്ങളുടെ വ്യർത്ഥതയും അസംബന്ധവും ആഡംബരവും പൊങ്ങച്ചവും മനുഷ്യനെ എവിടെവരെയും എത്തിക്കും എന്ന് ഈ നോവലിൽ ചർച്ച ചെയ്യുന്നു.ഇത്രയും നല്ല അവതരണത്തിന് കുരുവിള സാറിന്..🙏🙏👏👏👏അനീസ് സലിമിനെക്കുറിച്ച് പ്രജിത കൂട്ടിച്ചേർത്തു. കെ.ആർ.ശ്രീല ടീച്ചർ,ശ്രീല അനിൽ ടീച്ചർ,സീത ,വാസുദേവൻമാഷ്,വിജുമാഷ്,ശിവശങ്കരൻ മാഷ് മുതലായവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു.അടുത്ത ആഴ്ചയിലേക്ക് വേണ്ട പുസ്തകങ്ങൾ കൂടി പറഞ്ഞുതന്നതോടെ പ്രെെംടെെമിന് തിരശ്ശീല വീണു....
ജനു 30 ചൊവ്വ കാഴ്ചയിലെ വിസ്മയം 🔔
ചൊവ്വാഴ്ചയിലെ ദൃശ്യവിസ്മയം' തുള്ളൽ വേദിയിൽ കുഴഞ്ഞുവീണ് മരിച്ച പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ ഗീതാനന്ദൻ മാഷിന് സമർപ്പിച്ചുകൊണ്ടാണ് പ്രജിത ടീച്ചർ അരങ്ങത്തെത്തിയത്..
കുഞ്ചൻ നമ്പ്യാരുടെ ജീവിതവും കൃതികളും തുള്ളൽ സംഗീതവും വാദ്യങ്ങളും താള സവിശേഷതകളും തുള്ളൽ വിഭജനങ്ങളും വീഡിയോ ലിങ്കുകളും.. വിഭവസമൃദ്ധമായി ത്തന്നെ ടീച്ചർ സത്കരിച്ചു..🌹🌹
തുള്ളൽ എന്ന കലാരൂപത്തെക്കുറിച്ചുള്ള ഒരു റഫറൻസ് തന്നെയായിരുന്നു ഇന്നത്തെ അവതരണം
ഓട്ടൻ ,പറയൻ ,ശീതങ്കൻ എന്നീ തുള്ളൽ രൂപങ്ങളെ സൂക്ഷ്മമായും സമഗ്രമായും ടീച്ചർ പരിചയപ്പെടുത്തി
സ്വപ്ന ടീച്ചർ, കല ടീച്ചർ, കുരുവിള മാഷ്, രതീഷ് മാഷ്, വിജു മാഷ്, വാസുദേവൻ മാഷ്, രജനി ടീച്ചർ, കൃഷ്ണദാസ് മാഷ്, ഹമീദ് മാഷ്, ശ്രീല ടീച്ചർ, ശിവശങ്കരൻ മാഷ്, സജിത്ത് മാഷ്... അശോക് മാഷ്, തുടങ്ങിയവർ സന്ദർഭോചിതമായി വിഭവങ്ങൾ ആസ്വദിച്ചും കുടുതൽ വിളമ്പിയും സദ്യ ഗംഭീരമാക്കി....🌹
ജനു 31 ബുധൻ ലോകസാഹിത്യം
ഒന്നരനൂറ്റാണ്ടിനു ശേഷം പ്രത്യക്ഷമായ ചന്ദ്രപ്രതിഭാസം കാണാൻ കോടാനുകോടി ജനങ്ങൾ മാനത്തേക്ക് മിഴി നട്ടിരിക്കുമ്പോൾ എങ്ങനെ കൃത്യസമയത്ത് തുടങ്ങും എന്നതിനാലാകണം അര മണിക്കൂർ വെെകിയാണ് 'ലോകസാഹിത്യം തുടങ്ങിയത്. ഇത്തവണ നെസിടീച്ചർ അമേരിക്കൻ എഴുത്തുകാരനായ ജോർജ്ജ് സോണ്ടേഴ്സ് നെയാണ് പരിചയപ്പെടുത്തിയത്.2017ലെ മാൻ ബുക്കർ പ്രെെസ് നേടിയ ഇദ്ദേഹത്തിന്റെ ലിങ്കണെക്കുറിച്ചുള്ള പുസ്തകമായ ലിങ്കൺ ഇൻ ദ ബർദോ ടീച്ചർ പരിചയപ്പെടുത്തി.ഒറ്റരാത്രിയിൽ നടക്കുന്ന സംഭവങ്ങളെ 166 വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കുന്ന ലിങ്കൺ ഇൻ ദ ബർദോ യുടെ ഉള്ളടക്കം ടീച്ചർ സമഗ്രമായി അവതരിപ്പിച്ചു. 1862ൽ ലിങ്കന്റെ 11വയസ്സുകാരൻ മകൻ വില്ലി മരിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ പ്രത്യേകിച്ച്_ലിങ്കൺ ശവപ്പെട്ടി തുറന്ന് വില്ലിയുമായി സംവദിച്ചു എന്നതിനെ ആധുനിക പിയാത്ത മുഹൂർത്തമായി കാണുന്നതുൾപ്പെടെയുള്ള വിവരണം പുസ്തക വായനയ്ക്ക് നമ്മെ പ്രേരിപ്പിക്കുന്നു👌👍👍.ഈ സങ്കടക്കടലിലെ ലിങ്കണെക്കുറിച്ചുള്ള സിനിമയായിരുന്നു ലോകസിനിമ പംക്തിയിൽ ടീച്ചർ അവതരിപ്പിച്ചത്.
രതീഷ് കുമാർ മാഷ്, വിജുമാഷ്,സ്വപ്ന ടീച്ചർ,കെ.ആർ.ശ്രീല ടീച്ചർ,വാസുദേവൻമാഷ്,രജനിസുബോധ് ടീച്ചർ,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
വ്യാഴം ,വെള്ളി ദിനങ്ങളിൽ പ്രൈം ടൈം അവതരണമുണ്ടായില്ല
ഫെബ്രു 3 ശനി 📚 നവസാഹിതി 📘📙
നവ സാഹിതിയിൽ അവതാരകയായ സ്വപ്ന ടീച്ചർ നമ്മുടെ അഡ്മിൻ കൂടിയായ രതീഷ് മാഷിന്റെ പൊതിച്ചോറ്[കഥ], രൂപേഷിന്റെ രമണന്റെ ആദർശം[കവിത] നൂറ വരിക്കോടന്റെ ചുനച്ചൂരുള്ള ഖനികൾ[കവിത], ബോധി [കവിത] തുടങ്ങിയ രചനകളും രജനി ടീച്ചർ *മുനീർ അഗ്രഗാമിയുടെ ഗ്രഹണം [കവിത], റിപ്പബ്ലിക് ദിനം അഥവാ മാമ്പൂക്കളുടെ ദിവസം[കവിത], ശ്രുതി വി.എസിന്റെ ഉടലാഴ ങ്ങൾ [കവിത] തുടങ്ങിയവയും രതീഷ് മാഷ് ഉണ്ണി Rന്റെ വാങ്ക് എന്ന കഥയുടെ ലിങ്കും അനിശ്രീല ടീച്ചർ ഷീല റാണിയുടെ കവിതയും സ്വന്തം കവിതയായ ആരാണ് നീ എന്നീ രചനകളും വിജു മാഷ് കെ ആർ സംഗീതയുടെ കവിതയും താഹ ജമാലിന്റെ കവിതയും* പരിചയപ്പെടുത്തി,,,
രജനി ടീച്ചർ, സജിത് മാഷ് തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി....🌹🌹
സ്റ്റാർ ഓഫ് ദ വീക്ക്
ഇനി ഈ വാരത്തിലെ താരം ...
ഈ അടുത്ത കാലത്തായി ഗ്രൂപ്പിലെത്തുകയും പ്രൈം ടൈം പംക്തികളെ സൂക്ഷ്മമായി വിലയിരുത്തുകയും ക്രിയാത്മകമായി ഇടപെടുകയും ചെയ്ത് ഗ്രൂപ്പിന്റെ പ്രിയങ്കരനായി മാറിയ കൃഷ്ണദാസ് മാഷാ ണ് ഈ വാരത്തിലെ താരം ..
വാര താരം കൃഷ്ണദാസ് മാഷിന് അഭിനന്ദനങ്ങൾ
അവസാനമായി

വാരാന്ത്യാവലോകനം ഇനി അടുത്ത ഞായറാഴ്ച