04-03

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ഫെബ്രു 26 മുതൽ മാർച്ച് 3 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) വ്യാഴം ,വെള്ളി ,ശനി
സുജാത ടീച്ചർ( പൂയപ്പള്ളി GHSS കൊല്ലം) ചൊവ്വ ,ബുധൻ
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

കുരുവിള സാറും പിൻമാറിയതോടെ  തിങ്കളാഴ്ചയിലെ സർഗസംവേദനത്തിന് വീണ്ടും തടസ്സം നേരിട്ടിരിക്കയാണ് .
പംക്തി ഏറ്റെടുത്തു നടത്താൻ താൽപ്പര്യമുള്ളവർ മുന്നോട്ടുവരണമെന്ന് അപേക്ഷിക്കുകയാണ് .
നമ്മുടെ മറ്റു പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും പ്രത്യേകം  അഭിനന്ദിക്കുന്നു

ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing


🔲 തിങ്കളാഴ്ചയിലെ സർഗസംവേദനം ഇത്തവണ മുടങ്ങിപ്പോയി


🔔 27.2.18 ചൊവ്വ 🔔

പ്രജിത ടീച്ചർ അവതരിപ്പിച്ച കാഴ്ചയിലെ വിസ്മയം 67-)0 ഭാഗമായ വെള്ളാട്ട് വർണന കൊണ്ടും ദൃശ്യവിസ്മയം കൊണ്ടും അഭിപ്രായപ്രകടനങ്ങൾ കൊണ്ടും വിസ്മയിപ്പിച്ചു.

ജനുവരി മുതൽ ഏപ്രിൽ മാസം വരെ നടത്തുന്നതും തെക്കൻ മലബാറിലെ കാവുകളിലും  തറവാടു സ്ഥാനങ്ങളിലും നടന്നു വരുന്നതുമായ തിറയാട്ടം നൃത്ത ഗീത വാദ്യ അഭിനയ ആയോധന അനുഷ്ഠാന കലകളുടെ സമന്വയമാണ്.

ചാന്തു തിറ, വെള്ളാട്ട് എന്നിങ്ങനെയുള്ള തിറയാട്ടത്തിലെ വെള്ളാട്ട് തിറയെ A SOLOMAN DANCE എന്ന് ഗുണ്ടർട്ട് വിശേഷിപ്പിച്ചത് ശ്രദ്ധാർഹം.

ചെണ്ട, ഇലത്താളം,  തുടി, പഞ്ചായുധം കുറുങ്കുഴൽ എന്നീ വാദ്യങ്ങളും അഞ്ചടികളും തോറ്റങ്ങളും ഗീതങ്ങളുമായുള്ള തിറയാട്ടo പത്രവാർത്തകൾ, ചിത്രങ്ങൾ, Dr ശശിധരൻ സാറിന്റെ വിശദീകരണം, സജിത ടീച്ചറിന്റെ  മുന്നപ്പനും തിരുവപ്പനും, രജനി ടീച്ചർ അനിൽ സർ, ദിനേശ് , അജയൻ മാഷ്, സീത, കല, വാസുദേവൻ സാർ ' അശോക് സാർ .കൃഷ്ണ, പ്രമോദ് ,ഗഫൂർ എന്നിവരുടെ സാന്നിധ്യം കൊണ്ടുo ശ്രദ്ധേയമായി

🙏🙏🙏🙏🌷🌷🌷🌷



📘. 28.2.2018 ബുധൻ 📘

നൈജീരിയൻ നാടകകൃത്തും  കവിയും സാഹിത്യത്തിനുള്ള നോബൽ പ്രൈസിന് അർഹനാകുന്ന ആദ്യ ആഫ്രിക്കക്കാരനും 83 വയസുകാരനുമായ വോൾ സോയിങ്കയെ  തിരക്കുകൾക്കിടയിലും പരിചയപ്പെടുത്തിക്കൊണ്ടാണ് ലോകസാഹിത്യ വേദിയിൽ  ഇത്തവണ നെസിടീച്ചർ എത്തിയത്.

24 വയസിൽ അദ്ദേഹം എഴുതിയ ലയൺ ജുവൽ എന്ന നാടകം Dr CP സുകുമാരൻ ശിങ്കത്താനും മിന്നിക്കല്ലും എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

ട്രംപിന്റെ ഭരണത്തിൽ ജീവിക്കാനാകില്ലെന്നറിയിച്ച് വോൾ സോയിക യു എസിലെ സ്ഥിര താമസത്തിനുള്ള ഗ്രീൻ  കാർഡ് ഉപേക്ഷിച്ചു.

📕ലോകസാഹിത്യത്തെക്കുറിച്ചും  എഴുത്തുകാരെക്കുറിച്ചും  നന്നായി മനസ്സിലാക്കാൻ നെസിടീച്ചറിന്റെ പരിപാടിക്ക് കഴിയുന്നുണ്ടെന്ന് അഭിമാനത്തോടെ പറയുന്നതിൽ സന്തോഷിക്കുന്നു.

🔴രതീഷ് സാർ, പ്രജിത ടീച്ചർ തുടങ്ങിയവർ കാര്യമാത്ര പ്രസക്തമായചോദ്യങ്ങളുമായെത്തി എന്ന തൊഴിച്ചാൽ ചർച്ചകൾ അധികം നടന്നില്ലന്നു തന്നെ പറയാം.


1/2/2018_വ്യാഴം
🤡 നാടകലോകം🤡
*~~~~~~
അൽപം വെെകിയിട്ടാണെങ്കിലും നാടകലോകം വേദിയിലേക്ക് എല്ലാവരെയും ക്ഷണിച്ച് അവതാരകൻ  വിജുമാഷ് തെലുങ്കുനാടകവേദിയെ പരിചയപ്പെടത്തി.

📙12ാം നൂറ്റാണ്ടിലെ പാവക്കൂത്ത് പരാമർശം,15ാം നൂറ്റാണ്ടിലെ കവിയായ ശ്രീനാഥയുടെ ഗ്രന്ഥത്തിലെ യക്ഷഗാന പരാമർശം തുടങ്ങിയവ തെലുങ്കുനാടകവേദിയുടെ പഴമയും പ്രാധാന്യവും വിളിച്ചോതുന്നവയാണ്.1876ൽ ആരംഭിക്കുന്നു തെലുഗു നാടകവേദിയുടെ അറിയപ്പെടുന്ന ചരിത്രം.വിവർത്തന നാടകങ്ങൾ, പ്രഹസനങ്ങൾ,പുരാണനാടകങ്ങൾ,കാവ്യനാടകങ്ങൾ,ഗേയനാടകങ്ങൾ,സാമൂഹിക നാടകങ്ങൾ....തുടങ്ങി റിയലിസ്റ്റിക് നാടകം,ഏകാങ്കനാടകം..എന്നിവയിൽ എത്തിനില്ക്കുന്ന തെലുങ്കുനാടകവേദിയുടെ ചരിത്രം വളരെ വിശദമായിത്തന്നെ വിജുമാഷ് തന്റെ അവതരണത്തിൽ ഉൾപ്പെടുത്തിയിരുന്നു.👍👍
🔵പ്രമോദ്മാഷ്, രജനി സുബോധ് ടീച്ചർ, പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.


2/2/2018_വെള്ളി
🎧 സംഗീതസാഗരം🎧
~~~~~
       വെള്ളിയാഴ്ച രജനികളെ സംഗീതഭരിതമാക്കുന്ന സംഗീതസാഗരത്തിൽഇതു വരെ കേൾക്കാത്ത പുതിയ സംഗീതശാഖയുമായാണ് രജനി ടീച്ചർ എത്തിയത്_ അഭാൻ/അഭാംഗ്_
🔴വിത്തലയെന്ന ദേവതയെ പ്രകീർത്തിക്കുന്ന ഭക്തിഗാനരൂപമാണിത്.തുടർന്ന് പ്രശസ്ത അഭാംഗ് ഗായകരായ തുക്കാറാം,ഭാമിൻ ജോഷ്,സുരേഷ് വഡ്കർ,രഞ്ജിനി ഗായത്രി... തുടങ്ങിയവരെ പരിചയപ്പെടുത്തുകയും ഓഡിയോ,വീഡിയൊ ലിങ്കുകൾ പോസ്റ്റു ചെയ്യുകയും ചെയ്തു. ഈ ഗായകർ പാടിയ പാട്ടുകൾ പോസ്റ്റു ചെയ്യുമോ എന്ന് കൃഷ്ണദാസ് മാഷ് ആവശ്യപ്പെടാടതനുസരിച്ച് പ്രജിത തുക്കാറാം വാണി എന്ന ഗ്രന്ഥത്തിൽ നിന്നും തുക്കാറാം പാടിയിരുന്ന 3 അഭംഗുകൾ പോസ്റ്റു ചെയ്യുകയും തുക്കാറാമിനെ പരിചയപ്പെടുത്തുകയും ചെയ്തു.കൃഷ്ണദാസ് മാഷിനുവേണ്ടി കുറച്ചുകൂടി അഭാംഗ് ലിങ്കുകൾ അവതാരക രജനിടീച്ചർ പോസ്റ്റ് ചെയ്തു.

🔴സജിത്ത് മാഷ് ,അശോക് സർ,വിജുമാഷ്,പ്രമോദ് മാഷ്,വാസുദേവൻമാഷ് എന്നിവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി സംഗീതസാഗരം സജീവമാക്കി👍👍


3/2/2018_ശനി
📚 നവസാഹിതി📚
~~~~~~
നവസാഹിതി നവോഢയെപ്പോലെ സർവാഭരണഭൂഷിതയായി വന്ന ദിവസമായിരുന്നു ഇന്ന്.ഗ്രൂപ്പംഗങ്ങളായ പ്രവീൺ മാഷ്,കൃഷ്ണദാസ് മാഷ്,സ്വപ്ന ടീച്ചർ എന്നിവരുടെ സർഗ്ഗസൃഷ്ടികൾ നവോഢയ്ക്ക് മാറ്റേറെ കൂട്ടുന്ന ഭൂഷണങ്ങളായി👍👍ഇന്ന്  പോസ്റ്റ് ചെയ്ത ബാക്കിയെല്ലാ രചനകളും ഒന്നിനൊന്നാ മെച്ചം തന്നെ.അവതാരക  സ്വപ്ന ടീച്ചർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌷💐🌷
🔴 മരിച്ചവർ ഉയിർത്തെഴുന്നേറ്റു തിരിച്ചുവരികയാണെങ്കിൽ അവർ കാണുന്നതും തിരിച്ചറിയുന്നതുമായ സത്യങ്ങൾ(?)വിവരിക്കുന്ന പ്രവീൺ മാഷ് എഴുതിയ  മരിച്ചവർ ഉയിർത്തെഴുന്നേറ്റിരുന്നെങ്കിൽ, മൗനം നിറഞ്ഞുതുളുമ്പുന്ന അശോകൻ മറയൂർ എഴുതിയ കവിത,ഒരു ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിന് വന്നുചേരുന്ന അവസ്ഥാന്തരങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വ്യക്തമാക്കുന്ന  ഹസ്ന ഷെറിൻ എഴുതിയ ഫാമിലി ഗ്രൂപ്പ്(ഈ കവിത വായിച്ചപ്പോ ഞങ്ങടെ 'മിഠായിപ്പെട്ടി'ഗ്രൂപ്പിലെ സെെബുത്താത്തയെ ആണ് ഓർമ വന്നത്_എന്നും രാവിലെ ഓൺലെെൻ ചായ നിരത്തി മക്കളേ വാ...എന്നു വിളിക്കുന്ന സെെബുത്താത്ത..)ഈ ലോകത്ത് മനുഷ്യത്വം എന്ന നാലക്ഷരത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സുനിൽ പി മതിലകം എഴുതിയ ഹൃദയവിചാരം എന്ന കഥ,പൊട്ടിയ കുപ്പിവളകളിലൂടെ നഷ്ട പ്രണയത്തെ/ജീവിതത്തെക്കുറിച്ച് പറയുന്ന കൃഷ്ണദാസ് മാഷ് എഴുതിയ പൊട്ടിയ കുപ്പിവളയ്ക്ക് പറയാനുള്ളത്,രജനി സുബോധ് ടീച്ചർ പോസ്റ്റ് ചെയ്ത മുനീർ അഗ്രഗാമി യുടെ ട്രെെബൽ ഹോസ്റ്റലിൽ ഒരു ചായ ബാക്കിയാകുന്നു,നിശാശാലയിൽ എത്തിപ്പെട്ട പെൺകുട്ടിയുടെ കദനം നിറഞ്ഞ കഥ പറയുന്ന സുരേഷ് നായർ എഴുതിയ നിശാശാലയിലെ പെൺകുട്ടി,തിരിച്ചുവരാത്ത വിധം വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന ഒരു വ്യക്തി ഉണ്ടാക്കുന്ന ശൂന്യത ഹൃദയത്തിൽ തട്ടുന്ന വാക്കുകളാൽ വരച്ച സ്വപ്ന ടീച്ചർ എഴുതിയ ഒരാളിറങ്ങുമ്പോൾ..,അശോക് സർ പോസ്റ്റ് ചെയ്ത മോഹനകൃഷ്ണൻ കാലടി എഴുതിയ സംശയപാഠം തുടങ്ങിയ കവിതകൾ....
🔴ഇങ്ങനെ വെെവിധ്യം കൊണ്ട് സമ്പന്നമായ നവസാഹിതിയിൽ രതീഷ് കുമാർ മാഷ്, ഗിരീഷ്മാഷ്, രജനി സുബോധ് ടീച്ചർ, ശിവശങ്കരൻ മാഷ്, രജനി ടീച്ചർ,അശോക് സർ,രമണൻ മാഷ്,സീത ടീച്ചർ, കെ.എസ്.രതീഷ്,അനിമാഷ്,വിജുമാഷ്,കലടീച്ചർ...തുടങ്ങി വൻ നിര തന്നെ നവസാഹിതിയിൽ പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി...
🌈🌈🌈🌈🌈🌈🌈🌈


⭐ സ്റ്റാർ ഓഫ് ദ വീക്ക്  ⭐

ഈ വാരത്തിലെ താരമായി കണ്ടെത്തിയിരിക്കുന്നത് ഗ്രൂപ്പിലെ സ്ഥിരസാന്നിധ്യവും വ്യത്യസ്തമായ വിശകലനങ്ങൾ കൊണ്ട് പ്രൈം ടൈമിനെ ഊർജസ്വലമാക്കുന്നയാളുമായ നമ്മുടെ പ്രിയങ്കരൻ പ്രമോദ് മാഷാ ണ്..

സ്റ്റാർ ഓഫ് ദ വീക്ക് പ്രമോദ് മാഷിന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹


🌆 അവസാനമായി ഈ
വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റ്

നിരവധി പോസ്റ്റുകൾ കടന്നു വന്ന ഒരു വാരമാണിത് ..
അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായി തോന്നിയത് ജനു 27 ന് ചൊവ്വാഴ്ച വൈകീട്ട് 3.55 ന് സ്വപ്ന ടീച്ചർ പോസ്റ്റ് ചെയ്ത സതീഷ് തോട്ടത്തിലിന്റെ എം.പി.നാരായണപ്പിള്ളയുടെ ആദ്യ കഥ എന്ന ലേഖനമാണ് ..


പോസ്റ്റ് ഓഫ് ദ വീക്കുകാരി സ്വപ്ന ടീച്ചർക്കും അഭിനന്ദനങ്ങൾ
🌹🌹🌹🌹

പോസ്റ്റ് ഒരിക്കൽ കൂടി


എം പി നാരായണപ്പിള്ളയുടെ
ആദ്യത്തെ കഥയാണ് കള്ളന്‍
പ്രസിദ്ധീകരണത്തിനായ്
ഈ കഥ അയച്ചാല്‍
തിരിച്ചയച്ചേക്കും എന്ന് കരുതി
രണ്ടുമാസത്തോളം
ഈ കഥയും കീശയിലിട്ട്
അദ്ദേഹം അലയുകയായിരുന്നു.
ഒടുവില്‍
ഒരുന്ത് കൊടുത്തത്
ബി ആര്‍ പി ഭാസ്കറായിരുന്നു
അല്ലായിരുന്നുവെങ്കില്‍
മുണ്ടലക്കുന്ന അലക്കുകാരി
എന്നെങ്കിലുമൊരു ദിവസം
ഈ കഥയും അലക്കിയില്ലാതാക്കുമായിരുന്നു.

ഈ കഥയെ വീണ്ടും വായിക്കാന്‍
പ്രേരിപ്പിച്ചത്
വിശപ്പിനാല്‍ തച്ചുതകര്‍ക്കപ്പെട്ട
ഒരു നിസ്സഹായകന്റെ
ഒടുക്കത്തെ നിലവിളിയിപ്പോഴും
മനസ്സില്‍ തറച്ചുനില്‍ക്കുന്നതിനാലും.

രണ്ട് ദിവസമായി ''കള്ളന്‍ ''
എന്തെങ്കിലും
അന്നാഹാരം കഴിച്ചിട്ട്.
നടന്ന് നടന്നൊടുവില്‍
ഒര് വീട് കണ്ടെത്തുകയാണ്.
വീടിനോട് ചാഞ്ഞ് കിടക്കുന്ന
നാട്ടുമാവിലൂടെ കയറി
ഓടിളക്കി
മച്ചിന്റെ മരപ്പലകകള്‍ എടുത്തുമാറ്റി
കള്ളന്‍ അകത്തേക്ക് ഊര്‍ന്നിറങ്ങി
കള്ളന്റെ ഭാഗ്യത്തിന്
അടുക്കളയില്‍ തന്നെയാണ്
എത്തിപ്പെട്ടത്.
കമിഴ്ത്തിവെച്ച പാത്രങ്ങള്‍ കണ്ട്
നിരാശനായി നില്‍ക്കുമ്പോള്‍
ഒരു പിഞ്ഞാണം കണ്ണില്‍പ്പെട്ടു.
മൂടിതുറന്നപ്പോള്‍
മാങ്ങയിട്ട ചെമ്മീന്‍കറി.
കൂട്ടാന്റെ പ്രശ്നം തീര്‍ന്നു.
താഴെയതാ മറ്റൊരു പിഞ്ഞാണം
അടച്ചുവെച്ചിരിക്കുന്നു.
തുറന്നപ്പോള്‍ നിറയെ ചോറും.
ആര്‍ത്തിയോടെ വാരിവലിച്ച് തിന്നുമ്പോള്‍
അഞ്ചാറ് വറ്റുകള്‍ താഴെ വീഴുന്നുണ്ട്.
അപ്പോള്‍
അയാള്‍ ഓര്‍ക്കുന്നുണ്ട്
''രണ്ട് ദിവസമായി ഇതിന് വേണ്ടി
അലയുകയായിരുന്നു ''
വയറ് നിറഞ്ഞപ്പോള്‍
അടിവയറ്റിലൊര് കൊളത്തിപിടുത്തം.
നടക്കാനാവുന്നില്ല.
ഇറങ്ങിയപോലെ മച്ചിന്‍മുകളി
ലേക്ക് എങ്ങനെ കയറും ?
കണ്ണിലാണെങ്കില്‍
ഉറക്കം നിറഞ്ഞും കഴിഞ്ഞു.
ഏത് സമയവും ഉറങ്ങിയേക്കും.
ഉറങ്ങുന്നതിനിടയില്‍
പുറത്തേറ്റ ചവിട്ടിനാലാണ്
ഉണര്‍ന്നുപോയത്
മുമ്പില്‍ ഒരു പുരുഷന്റെ
രോമംനിറഞ്ഞ കാലുകള്‍.
വാതില്‍ക്കല്‍ രണ്ട് സ്ത്രീകള്‍
പകച്ച് നില്‍ക്കുകയാണ്.
'നീയാരാ '' ?
പരുക്കന്‍ ശബ്ദത്തിലയാള്‍
''കള്ളന്‍ ''....
എഴുന്നേല്‍ക്ക് ''?
എഴുന്നേറ്റ് നിന്നു.
എന്തെടുക്കാനാണിവിടെ വന്നത് ?
രണ്ട് വറ്റ് പെറുക്കിതിന്നാന്‍.
കരിംപഷ്ണിയായിരുന്നൂ...
വിശന്ന് വിശന്ന്.....
എന്നിട്ട് തിന്നോ ?
ഉവ്വ്.
ശരിക്കുറങ്ങിയൊ ?
മ്..
നടക്ക്..
നടന്നു..
കഥയുടെ അവസാനിപ്പിക്കല്‍
നെഞ്ചിര്‍ തറക്കും.
''വെട്ടുകല്ലുകല്‍കൊണ്ടുള്ള
കല്പടികളും
പൂഴിമണല്‍ വിരിച്ച മുറ്റവും കടന്നു്.
തല താഴ്ത്തി നടന്നു.
പടിക്കലെത്തിയപ്പോള്‍
തിരിഞ്ഞൊന്ന് നോക്കി.
പുറത്തേക്കുള്ള വാതില്‍ക്കല്‍
രണ്ട് സ്ത്രീകള്‍
മണ്ണെണ്ണവിളക്കുമായി നില്‍ക്കുന്നു.
ഇറയത്തു പടിക്കലേക്കുറ്റു നോക്കി
ക്കൊണ്ട് ആ മനുഷ്യനും .



സതീഷ് തോട്ടത്തിൽ


അവലോകനം ഇനി അടുത്താഴ്ച
🔲🔲🔲🔲🔲🔲🔲🔲🔲🔲🔲