05-11

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
ഒക്ടോ 30 മുതൽ നവം 4 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ,ബുധൻ ,വ്യാഴം 
സുജാത ടീച്ചർ(പൂയപ്പള്ളി GHSS കൊല്ലം) വെള്ളി, ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും കൊല്ലം പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിതും .
പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ മുന്നോട്ടു പോകുന്നു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും അഭിനന്ദിച്ചേ മതിയാവൂ ..

കേരളപ്പിറവി ദിനവും ദൃശ്യകലകളുടെ അൻപതാം എപ്പിസോഡ് ആഘോഷവും കടന്നു വന്ന വാരം കൂടിയാണ് ഇവിടെ കടന്നുപോയത് ..

പ്രവീൺ മാഷിന്റെ ദിന പംക്തികളായ രാവിലെയുള്ള സ്മരണയും രാത്രിയിലെ സാഹിത്യ പഠനവും വിജയകരമായി മുന്നേറുന്നു


ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing


📕തിങ്കൾ📕
     ഗ്രൂപ്പിലെ സർഗതാളമാണ് സർഗസംവേദനംഎന്നത് അരക്കിട്ടുറപ്പിക്കുന്ന അത്യുഗ്രൻ വായനക്കുറിപ്പുകളായിരുന്നു അനിൽമാഷ് പോസ്റ്റ് ചെയ്തത്.ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പില വന്ന സോണിയ റഫീക്ക്എഴുതിയ ഗൾഫുകാരന്റെ വീട്എന്ന കൃതിക്ക് ശ്രീ.കുരുവിള ജോൺ തയ്യാറാക്കിയ വായനക്കുറിപ്പായിരുന്നു ആദ്യ പോസ്റ്റ്.സമകാലിക സാമ്പത്തിക വ്യവസ്ഥകളും വ്യഥകളും ഭംഗിയായി വ്യംഗേന അവതരിപ്പിച്ച ഗൾഫുകാരന്റെ വീട്ടിലെ എലിമക്കളെപോലെ തിരൂർ മലയാളത്തിന്റെ വായനാമൂലയിൽ കിട്ടിയതൊക്കെ കാർന്നുതിന്നുകയാണ് താൻ എന്ന കെ.എസ്.രതീഷ്മാഷ്ടെ അഭിപ്രായം മനസ്സിൽ ചിരിയുണർത്തി.തുടർന്ന് ഒരു കൂട്ടം ആൺമനസ്സുകൾ മഴ നനഞ്ഞ ഓർമപുസ്തകമായ ആൺമഴയോർമകൾഎന്ന സമാഹാരത്തിന് കുരുവിള സാർ തന്നെ തയ്യാറാക്കിയ വായനക്കുറിപ്പ് അനിൽമാഷ് പോസ്റ്റ് ചെയ്തു.

📕 സതീശൻ മാഷ്തയ്യാറാക്കിയ യാത്രാവിവരണമായിരുന്നു അടുത്ത പോസ്റ്റ്.*   ഹിമാചൽപ്രദേശിലെ റോളാങ്പാസിലൂടെ നടത്തിയ യാത്രയെക്കുറിച്ചുള്ള വിവരണമായിരുന്നു."രാത്രിയാകുമ്പോൾ കുന്നുകളിലെ വീടുകൾ മിന്നാമിനുങ്ങുകളുടെ പർവതത്തെ ഓർമിപ്പിക്കുന്നു"എന്ന വരി എസ്.കെ യുടെ യാത്രാവിവരണത്തിലെ സാവാതടാകത്തിൽ രാത്രിയിൽ തെളിയുന്ന ദീപാലംകൃതമായ വീടുകളുടെ ഛായയെ ഓർമിപ്പിച്ചു.

🔴രതീഷ് കുമാർ മാഷ്,സബുന്നിസ ടീച്ചർ,സ്വപ്ന ടീച്ചർ,കെ.എസ്.രതീഷ് മാഷ്,സജിത്ത് മാഷ്,ശിവശങ്കരൻ മാഷ് എന്നിവരുടെ ഇടപെടൽ സർഗസംവേദനത്തെ മനോഹരമാക്കി.

📚ശേഷം ആഴ്ചപ്പതിപ്പുകളുടെ അവലോകനമായിരുന്നു. ഇപ്രാവശ്യം മാതൃഭൂമി, മലയാളം,കലാകൗമുദി എന്നീ ആനുകാലികങ്ങളെയാണ് ഉൾപ്പെടുത്തിയത്.ഈ കഠിനശ്രമത്തെ അവലോകനം നടത്താൻ ഞാനാളല്ല. 

🔵കലടീച്ചർ, സബുന്നിസ ടീച്ചർ, രതീഷ് കുമാർ മാഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 

✅പ്രവീൺമാഷ്ടെ മാസ്റ്റർപീസ് പംക്തിയായിരുന്നു അടുത്തത്.വി.കെ.എൻ എന്ന അതുല്യപ്രതിഭയെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ ഒന്നാം ഭാഗം മാഷ് പോസ്റ്റ് ചെയ്തു.


ഞായറിന്റെ ആലസ്യം നഷ്ടപ്പെടുന്നതിനാലാകണം സ്ഥിരക്കാർ കൂടി തിങ്കളിൽ പിറകോട്ട് മാറുന്നു. അനിൽ മാഷിന്റെ മൂന്നു തരം വിഭവങ്ങൾക്കുള്ള  ഗൃഹപാഠം എത്രയെന്ന് ചിന്തിക്കുമ്പോൾ ഈ പിൻമാറ്റത്തെ ഒരു കാരണം കൊണ്ട് ന്യായീകരിക്കുന്നതിനും സാധുത കൈവരുന്നില്ല


🎇 ഒക്ടോ 31 ചൊവ്വ

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റെ അമ്പതാം ഭാഗം അവതരണം ഏറെ നന്നായി. ഒരു കൂട്ടം അവതാരകർ ദൃശ്യകലയിൽ തിരുവാതിര കളിച്ചപ്പോൾ മഴക്കുളിരിലും ഗ്രൂപ്പ് തരിച്ചിരുന്നു പോയി.

അൻപതാം എപ്പിസോഡ് വ്യത്യസ്തതയോടെ അവതരിപ്പിക്കുമെന്ന് അവതാരക പ്രജിത ടീച്ചർ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു . അതു കൊണ്ടു തന്നെ അൻപതാം ദൃശ്യകലയായ തിരുവാതിരക്കളിയെ കാത്തിരിക്കുകയായിരുന്നു  എല്ലാവരും ..

🌹 എട്ടംഗ ങ്ങളുടെ ഒരു ഗ്രൂപ്പാണ് ഇന്നത്തെ പ്രൈം ടൈം ദൃശ്യകല അവതരിപ്പിച്ചത് ...

തിരുവാതിരക്കളിയുടെ ആമുഖം അവതരിപ്പിച്ചത് തിരൂർ ബോയ്സിലെ ലത ടീച്ചറാണ് . ഒതുക്കുങ്ങൽ HS ലെ സുധ ടീച്ചർ തിരുവാതിരയുടെ ഐതിഹ്യവും തിരൂർ ബോയ്സിലെ കല ടീച്ചർ ചടങ്ങുകളും അവതരിപ്പിച്ചു

തിരുവാതിരയുടെ പ്രത്യേകതകളുമായി മീനടത്തൂർ HS ലെ സീതാദേവി ടീച്ചർ കടന്നു വന്നപ്പോൾ മൂക്കുതല സ്ക്കൂളിലെ രജനി ടീച്ചർ തിരുവാതിരപ്പാട്ടുകളുടെ പെരുമഴ തീർത്തു

സിനിമയിലെ തിരുവാതിരപ്പാട്ടുകൾ എന്ന ഭാഗം കൂട്ടായി HS ലെ വാസുദേവൻ മാഷും തിരുവാതിരക്കളിയുടെ ഇന്നത്തെ അവസ്ഥ പുലാമന്തോൾ HS ലെ രവീന്ദ്രൻ മാഷും കൈകാര്യം ചെയ്തു

തിരുവാതിരക്കളിയുടെ നിരവധി ഫോട്ടോകളും വീഡിയോകളും പരിചയപ്പെടുത്തിയ അവതാരക പ്രജിത ടീച്ചറും കളം നിറഞ്ഞാടി

🔴 അമ്പതാം ദൃശ്യകലയെ ആവേശകരമായിത്തന്നെ ഗ്രൂപ്പംഗങ്ങളും സ്വീകരിച്ചു ..
ചർച്ചകളുടെയും അഭിനന്ദനങ്ങളുടെയും പ്രവാഹമായിരുന്നു തുടർന്ന് ...
സജിത് ,കല ടീച്ചർ ,സീതാദേവി ,വാസുദേവൻ മാഷ് ,രമ ,പ്രവീൺ, സ്വപ്ന ,രജനി ,സബുന്നിസ ,രതീഷ് ,ശിവശങ്കരൻ ,ഹമീദ് ,രതി ,രവീന്ദ്രൻ ,അനിൽ എന്നിവരും സജീവമായി


📚 നവം 1 ബുധൻ

കേരളപ്പിറവി ദിനത്തിൽ സ്കൂളുകളിൽ വ്യത്യസ്തമാർന്ന പരിപാടികൾ നടന്നു. സെറ്റ് സാരിയും കസവുമുണ്ടും അലമാരകളിൽ നിന്ന് മാവേലിയായ് പുറത്തിറങ്ങി. അനിമേഷനായും ചിത്രങ്ങളായും മൊബൈലുകളിൽ സന്ദേശങ്ങൾ നിറഞ്ഞാടി. ശേഷം വരും വർഷം ഇതേ ദിനം കാണാമെന്നോതി ഏവയും മൗനമായ് യാത്ര പറഞ്ഞു.

✍ബുധൻ✍
   ലോകസാഹിത്യവേദിയിൽ ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായ ഴാങ് ഷെനെയെയാണ് നെസിടീച്ചർപരിയപ്പെടുത്തിയത്. അനാഥത്വത്തിലൂടെയും കഷ്ടപ്പാടിലൂടെയും കടന്നു പോയ ബാല്യം...പീനൽകോളനിയിലെ വാസം...തെമ്മാടിയായി വളർന്ന ഷെനെ..സർഗാത്മകകഴിവിന്റെ അംഗീകാരമായ തടവു ശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെട്ട ഷെനെ...കൃതികൾ,അംഗീകാരങ്ങൾ...ഇങ്ങനെ ഷെനെയെക്കുറിച്ചുള്ള സമ്പൂർണവും സമഗ്രവുമായ അവതരമായിരുന്നു നെസിടീച്ചറുടേത് സാഹിത്യവാരഫലത്തിലെഷെനെയെക്കുറിച്ചുള്ള നുറുങ്ങുകൾ പ്രവീൺ മാഷ് കൂട്ടിച്ചേർത്തു.കുഞ്ഞബ്ദുള്ള മുന്നിൽ വന്നു നിൽക്കുന്നുവെന്ന് രതീഷ് കുമാർ മാഷ് അഭിപ്രായപ്പെട്ടു. 

🔴വിജുമാഷ്,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 

📕തുടർന്ന് പ്രവീൺമാഷ് വി.കെ.എൻ ലേഖനപരമ്പരയുടെ 3ാം ഭാഗം പോസ്റ്റ് ചെയ്തു.


🤡വ്യാഴം🤡
    വ്യാഴാഴ്ചപംക്തിയായ  നാടകലോകത്തിന്റെ*6ാം ദിനത്തിൽ വിവിധയിനം നാടകങ്ങളാണ് വിജുമാഷ് പരിചയപ്പെടുത്തിയത്.ഒരു കൂട്ടായ്മ നാടോടിവഴക്കമനുസരിച്ച് പരമ്പരാഗതമായി നിലനിർത്തുന്ന *നാടോടിനാടകങ്ങൾ,ചരിത്രപശ്ചാത്തലമുള്ള ചരിത്രനാടകങ്ങൾ,ഒരങ്കം മാത്രമുള്ള ഏകാങ്കനാടകങ്ങൾ,സംഗീതപ്രാധാന്യമുള്ള സംഗീതനാടകങ്ങൾ,പാവകൾക്ക് അഭിനേതാക്കളുടെ സ്ഥാനം നൽകുന്ന പാവനാടകങ്ങൾ,നൃത്തരൂപത്തിലുള്ള നാടകാവതരണമായ  നൃത്തനാടകങ്ങൾ,കുട്ടികളുടെ  നാടകങ്ങൾ,തൊഴിലാളികളുടെ നാടകരൂപത്തിലുള്ള സമരാവിഷ്ക്കാരമായ  *തൊഴിലാളി നാടകവേദി,ആശയസംവേദനത്തിന് പുതിയ മാർഗങ്ങൾ ആവിഷ്ക്കരിക്കുന്ന  പരീക്ഷണ നാടകവേദി,സാമൂഹ്യപ്രബോധനം മുഖ്യ ലക്ഷ്യമായ തെരുവുനാടകം, റേഡിയോനാടകം, *രാഷ്ട്രീയ നാടകവേദി, തനതുനാടകവേദിഎന്നിങ്ങനെ വിശദമായ അവതരണത്തിന് ശേഷം നാടക ചർച്ചയായിരുന്നു.

🔵പ്രമോദ്മാഷും ബിജിടീച്ചറും
നന്നായിത്തന്നെ ഇടപെട്ടു.കലടീച്ചർ, വാസുദേവൻമാഷ്, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 

📕തുടർന്ന് പ്രവീൺമാഷ് വി.കെ.എൻ ലേഖനപരമ്പരയുടെ 4ാം ഭാഗം പോസ്റ്റ് ചെയ്തു.


3-11-17 വെള്ളി

സംഗീത സാഗരത്തിലെ ഒതുക്കമുള്ള തു മ്രി *വളരെ ശാന്തമായി എന്നാൽ . ഉന്മേഷത്തോടെ കടന്നു വന്നു. സെമി ക്ളാസിക്കൽ ഹിന്ദുസ്ഥാനി സംഗീതമായ തുമ്രി നൃത്തത്തിന്റെ സഹായത്തോടെ അവതരിപ്പിക്കപ്പെടുന്ന കലാരൂപമാണ് ഇത്. തുമ്രി Queenzആയ ഗിരിജ ദേവിയും ശോഭാ ഗുർത്തുമെല്ലാം അദ്ഭുതമാകുന്നു ഗിരിജാദേവിയെ കുറിച്ച്  കേട്ടിട്ടുണ്ട് എങ്കിലും ഈ ഗാനശാഖ വളരെ വ്യത്യസ്തവും പുതുമ നിറഞ്ഞതുമാണ്. അഭിനന്ദനങ്ങൾ. പതിവു ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും അഭിനന്ദന പ്രവാഹവും ഇത്തവണയും ഉണ്ടായി. രജനി ടീച്ചർ, അഭിനന്ദനങ്ങൾ.👍👍


4-11-17 ശനി

നവ സാഹിതി യുമായി എത്തിയ സൈനബ് ടീച്ചർ വ്യത്യസ്തങ്ങളായ 7 സൃഷ്ടികൾ പരിചയപ്പെടുത്തി. സ്നേഹിക്കുന്നവരെ വെറുക്കാനാകാത്ത, സ്നേഹിക്കുന്നവരുടെ മുന്നിൽ മാത്രം തോറ്റുപോകുന്ന, തന്നെത്തന്നെ വെറുത്തു പോകുന്ന മനുഷ്യന്റെ അവസ്ഥ അമൽ നന്ദിന്റെ വെറുക്കപ്പെട്ടവന്റെ വിട  എന്ന കവിതയിലൂടെ  പരിചയപ്പെടുത്തി

വരികൾ വറ്റിയ മനസുമായെത്തിയ സാബു ചോലയിലിന്റെ വൽമീകവും "ന്റെ പ്രിയപ്പെട്ടവന് കത്തുമായെത്തിയ നീതുവും ഓർമകളുടെ സുഗന്ധവും പേറി മുനീർ അഗ്രഗാമിയും " സിമന്റ് ബെഞ്ചിലൂടെ,, ഒരിക്കലും വറ്റാത്ത പ്രണയവും മരിച്ചാലും  മറക്കാനാകാത്ത ഹൃദയൈക്യവുമായി സജദിൽ  മുജീബിന്റെ കഥ സിമന്റ് ബെഞ്ചും ഭവ്യ കെ.വി.യുടെ കന്യാദാനവും റൂബി നിലമ്പൂരിന്റെ ഒറ്റമരവും ഒപ്പം സൈനബ് ടീച്ചറിന്റെ സൃഷ്ടിയുമൊക്കെയായി നവ സാഹിതി തിളങ്ങി. അഭിനന്ദനങ്ങൾ👍👍👍👍❣❣❣


അവസാനമായി .....

ഈ വാരം ചേർന്നവർക്ക് വാരാന്ത്യാവലോകനത്തിന്റെ വക കൂടി സ്വാഗതം

ഗ്രൂപ്പിൽ വാർത്തകൾ പതിവ് പോലെ വരുന്നുണ്ട്. മുഖം കാട്ടാതെ പറയുന്നതിന്റെ സുഖമനുഭവിച്ചതിനാലാകണം സ്ഥിരക്കാർ ഗ്രൂപ്പിൽ പോസ്റ്റുകൾ കൂട്ടിക്കൊണ്ടിരുന്നു. അനുഭവിച്ചിട്ടില്ലാത്തവർ മൗനവും.


അടുത്ത വാരം മുതൽ പുതിയൊരു തെരഞ്ഞെടുപ്പുകൂടിയുണ്ടാകുമെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു ...

പ്രൈം ടൈമിൽ അല്ലാതെയുള്ള സമയങ്ങളിൽ കടന്നു വരുന്ന പോസ്റ്റുകളിൽ ഏറെ ശ്രദ്ധേയമായ ഒന്നിലെ പോസ്റ്റ് ഓഫ് ദ വീക്ക് ആയി തെരഞ്ഞെടുക്കുന്നതാണ് ..


ഇനി
വാരത്തിലെ താരം

ഈ വാരത്തിലെ താരമായി തെരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ പ്രിയ ലോകസാഹിത്യകാരി നെസി ടീച്ചറെയാണ്...
ഓരോ ബുധ നിലും ലോകസാഹിത്യത്തിലെ മികച്ച ഒരു പ്രതിഭയെയും അദ്ദേഹത്തിന്റെ കൃതികളെയും നമുക്ക് മുന്നിലെത്തിക്കുന്ന നെസി ടീച്ചർക്ക് അഭിനന്ദനങ്ങൾ
✡✡✡✡✡✡✡✡✡✡