06-05

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ഏപ്രിൽ 30 മുതൽ മെയ് 5 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി ( GHSS, തിരുവാലി) 
അവലോകനസഹായം
സുജാത ടീച്ചർ( GHSS പൂയപ്പള്ളി ,കൊല്ലം ) തിങ്കൾ ,ചൊവ്വ
പ്രജിത ടീച്ചർ (GVHSS തിരൂർ) ബുധൻ ,വ്യാഴം, ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ GVHSS ലെ പ്രജിത ടീച്ചറുടെയും കൊല്ലം പൂയപ്പള്ളി GHSS ലെ  സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

കഴിഞ്ഞ വാരം നമ്മൾ അവതരിപ്പിച്ച 75 ാമത് വാരാന്ത്യാവലോകനം ഏറെ കൗതുകത്തോടെയാണ് നമ്മുടെ ഗ്രൂപ്പംഗങ്ങൾ സ്വീകരിച്ചത് ... ഭൂരിഭാഗം അംഗങ്ങളും ഗ്രൂപ്പിലൂടെയും നേരിട്ടും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തു ..

കഴിഞ്ഞ തവണ അവലോകനം പുതുമയോടെ അവതരിപ്പിച്ച രജനി ടീച്ചർ ,സുധ ടീച്ചർ ,സ്വപ്ന ടീച്ചർ ,പ്രമോദ് മാഷ് ,സീത ടീച്ചർ ,ഗഫൂർ മാഷ് എന്നിവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു .

ഇത്തവണയും നമുക്ക് ലഭിച്ചത്  പ്രൈം ടൈമുകളാണ് .. വെള്ളിയാഴ്ചയിലെ സംഗീത സാഗരം പംക്തി മാത്രമാണ് മുടങ്ങിപ്പോയത് ..

മറ്റെല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing


ഏപ്രിൽ 30 തിങ്കൾ .

   ഏപ്രിൽ  മാസത്തിന്റെ അവസാന രാത്രിയും മെയ് ലെ ആദ്യരാത്രിയും  ശരിക്കും ആഘോഷരാത്രികളായിരുന്നു.  രതീഷ് മാഷിനൊപ്പമുള്ള മാസാവസാന രാത്റിയും പ്രജിയോടൊപ്പമുള്ള ആദ്യരാത്രിയും.😘😘😌

ഒറ്റപ്പെട്ടവന്റെ സുവിശേഷത്തിലൂടെ, തിരൂരിനെ വിസ്മയിപ്പിച്ചു കൊണ്ടിരുന്ന അശോക് ഡിക്രൂസ് മാഷിനെ വീണ്ടും കണ്ടുമുട്ടാനായതിലുള്ള സന്തോഷം ആദ്യമേ പങ്കുവയ്ക്കട്ടെ. ന്യായത്തിന്റെ പക്ഷത്തുള്ളവൻ ഇയ്യോബിനെപ്പോലെ എല്ലാം സഹിക്കേണ്ടി വരുന്നു.ഉപേ ക്ഷിക്കപ്പെട്ടവന്റെ  നിലവിളി ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്യങ്ങളിലൂടെ ബൈബിൾ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോൾ സുന്ദരമായ ഭാഷയിലൂടെ ഹൃദ്യമായ അവതരണത്തിലൂടെ വായനക്കാരുടെ  മനസിൽ എത്തിക്കാൻ രതീഷ് മാഷ് കാണിച്ച വൈഭവത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

പുസ്തകക്കുറിപ്പ്  മത്സരത്തിൽ രണ്ടാമത് അവതരിപ്പിച്ച പുസ്തകം കുരുവിള മാഷ് അവതരിപ്പിച്ച ജോണി മിറാൻഡയുടെ വിശുദ്ധലിഖിതങ്ങൾ ആണ്.

ആംഗ്ലോ ഇന്ത്യൻ ഭാഷയും സംസ്കാരവും  പ്രമേയമാകുന്ന ഈ നോവലിന് 3 ഭാഗങ്ങളുണ്ട്.  പകരം വയക്കാനില്ലാത്ത പ്രതിഭയാണ് ഞങ്ങളുടെ ഇച്ചായൻ കുരുവിള. പക്ഷേ ഇത്തവണ പുള്ളിയെ കടത്തിവെട്ടി രതീഷ് മാഷ് വിജയിച്ചിരിക്കുന്നു. രണ്ടാൾക്കും അഭിനന്ദനങ്ങൾ🌹🥀🌹

വിജു മാഷ് തന്ന ഡിക്രൂസ് മാഷിന്റെ പുസ്തക പ്രകാശന ചിത്രങ്ങളും പ്രജി, വാസുദേവൻ മാഷ്, സുജാത, തുടങ്ങിയവരുടെ അഭിപ്രായങ്ങളുൾപ്പെടെ പൂക്കളും കൈകളുമായി അഭിനന്ദനങ്ങൾ രേഖപ്പെടുത്തിയവരും സർഗ സംവേദനത്തെ കൊഴുപ്പിച്ചു.

🙏🙏🙏🙏


മെയ് 1 ചൊവ്വ
സർവ രാജ്യത്തൊഴിലാളികളേ... വാട്സാപ്പ് ജീവനക്കാരേ.. ഇന്ന് മെയ്ദിനം. എന്റെ മോൾടെ പിറന്നാൾ.. പ്രജിയുടെ ദൃശ്യകല.... പ്രത്യേകതകൾ ഏറെ.⭐⭐
ദൃശ്യകലയുടെ 84 ൽ നേർച്ചകൊട്ടു കളിയിൽ കലാപരിപാടി അവതരിപ്പിച്ചു തുടങ്ങിയ പ്രജി കരടി കളിയിലൂടെ ആര്യന്മാലാ നാടകവും അവതരിപ്പിച്ച് ക്ഷീണിച്ച് മടങ്ങുമ്പോൾ നാലഞ്ച് മിഠായി കൊടുത്ത് പറഞ്ഞു വിട്ടത് ശരിയായില്ല.😌 കൂടിയ ഐറ്റം തന്നെ അടുത്ത യാ ഴ്ച ചോദിച്ചു വാങ്ങു മോളേ. മി ഠായി തന്ന് ഷുഗർ പിടിപ്പിക്കാൻ അങ്ങനെ ഇനി പ്രജിയെ വിട്ടു തരില്ല ഞാൻ.

വയലുകൾ കാക്കുന്നതിന് കൊണ്ടുവന്ന പുലയരുടെ ആഘോഷം വരികളിലൂടെ .. വാക്കുകളിലൂടെ... നേർച്ചകൊട്ടു കളിയിൽ ഭംഗിയാക്കി.👍👍
2017 ലെ ഫോക് ലോർ അവാർഡ് ജേതാവ് ചുള്ളോത്തിയെ പരിചയപ്പെടുത്തി.❣❣
കുട്ടിക്കാലത്ത് എന്റെ ' സഹോദരൻ സ്ഥിരം കരടിയായിരുന്നു.  പാട്ടു പാടാനും കൂടെപ്പോകാനും ഞങ്ങൾ കുറേ കുട്ടിക്കു ര ങ്ങുകൾ.. പാട്ടയുO പിടിച്ച് മുന്നിൽ ഞാൻ. കിട്ടുന്ന ചില്ലറ  പക്ഷേ എല്ലാം അണ്ണന്. വിയർത്ത് ചൊറിഞ്ഞ് വശായി എങ്കിലും പൈസ കാണുമ്പോഴുള്ള ഞങ്ങളുടെ കുഞ്ഞു മനസുകളുടെ തിളക്കം ഹൊ! പറഞ്ഞറിയിക്കാൻ വയ്യ. എന്റെ ചക്കര പ്രജിക്ക് കരടികളി ഓർമിപ്പിച്ചതിന്😘😘😘😘

ആര്യന്മാലാ നാടകം ഏറെ പുതുമ പകരുന്നത്. ആണ്ടിച്ചെട്ടിയാരുടെ വാർത്ത ദുഃഖകരം.പ്രമോദ് മാഷിന്റെ കുറിപ്പ് .കല ടീച്ചറിന്റെ പാട്ട് ,ഹമീദ് മാഷ് ,വിജു മാഷ്, രജനിടീച്ചർ, TT V,ജ്യോതി, രതീഷ് മാഷ് തുടങ്ങിയ വിലയിരുത്തൽ മെമ്പേഴ്സിനും ആശംസകളും സന്തോഷവും അറിയിച്ചു കൊണ്ട് വിട.🙏🙏🙏🙏


2/5/18_ബുധൻ
ലോകസാഹിത്യം📚
🖊🖊🖊🖊🖊🖊🖊

   ഇന്ന് 'ലോകസാഹിത്യ വേദിയിൽ പരിചയപ്പെടുത്താൻ പോകുന്ന വ്യക്തിയാരെന്ന് പ്രവചിക്കുന്നവർക്കുള്ള ബമ്പർ സമ്മാന പ്രഖ്യാപനവുമായി അവതാരകൻ 5.10 നു തന്നെ പ്രത്യക്ഷപ്പെട്ടു.(കഴിഞ്ഞയാഴ്ചയിലെ ബമ്പർ സമ്മാനം കിട്ടിയോ കൃഷ്ണദാസ് മാഷേ..കിട്ടിയില്ലെങ്കിൽ ചങ്കാണ്...കരളാണ്..എന്നൊന്നും നോക്കേണ്ട..വാങ്ങിക്കണേ...)
🍬🍬കുതൂഹലത നിറഞ്ഞ മനസ്സോടെ അംശുമാഷ്,മായ ടീച്ചർ,രതീഷ് മാഷ്,റീത്ത ടീച്ചർ എന്നിവർ ഉത്തരങ്ങൾ വിളിച്ചു പറഞ്ഞു. ഉത്തരകോലാഹലം അവസാനിച്ചപ്പോൾ വാസുദേവൻമാഷ് തന്ന അവസാന ക്ലൂ വ്യക്തിയെയും ജേതാവിനേയും തിരിച്ചറിയാൻ കഴിയുന്നതായിരുന്നു👍
🍬🍬ധ്വന്യാലോക കർത്താവായ ആനന്ദവർധനനെയാണ്  എല്ലാവരും കാത്തിരുന്നത് പോലെ അവതാരകൻ പരിചയപ്പെടുത്തിയത്.ആനന്ദവർധൻ,ധ്വനി,ധ്വന്യാലോകം എന്നിവയെക്കുറിച്ചുള്ള സമഗ്രവും സമ്പൂർണവുമായ വിവരണം പലരെയും വർഷങ്ങൾക്കുമുമ്പുള്ള  എം.എ ക്ലാസിലേക്ക് കൂട്ടിക്കൊണ്ടുപോയി...ധ്വന്യാലോകവ്യാഖ്യാനങ്ങളായ  അഭിനവഗുപ്തന്റെ ലോചനം,കേരളീയനായ നീലകണ്ഠശാസ്ത്രിയുടെ വ്യാഖ്യാനം,ദാശരഥി നമ്പൂതിരിയുടെ അഞ്ജനം..മുതലായവയും പരിചയപ്പെടുത്തി..മലയാളികളേ...നോക്കൂ...മലയാളത്തിന്റെ മഹത്വം🤝💪💪
🍬🍬തുടർന്ന് അലങ്കാര ശാസ്ത്ര ചരിത്രം സമഗ്രമായി  വിവരിച്ചു.
🍬🍬വിജയിയായി സഹപാഠി കൂടിയായ റീത്ത ടീച്ചറെപ്രഖ്യാപിച്ചു..ടീച്ചറേ..ടീച്ചർക്ക് ഞങ്ങളുടേയും വക അഭിനന്ദനങ്ങൾ....വിജു മാഷ്, സീതടീച്ചർ, രതീഷ് മാഷ്, കല ടീച്ചർ, കൃഷ്ണദാസ് മാഷ്, ശിവശങ്കരൻ മാഷ്, രജനി ടീച്ചർ, ഗഫൂർ മാഷ്, പ്രമോദ് മാഷ്.... തുടങ്ങിയവരുടെ ഇടപെടൽ ലോകസാഹിത്യത്തെ സമ്പുഷ്ടമാക്കി🤝🤝


3/5/18_വ്യാഴം
നാടകലോകം🎬
🌈🌈🌈🌈🌈🌈🌈🌈

     ഇന്നത്തെ നാടകലോകത്തിൽ വിജു മാഷ്പരിചയപ്പെടത്തിയത്  ഒറീസ നാടക പ്രസ്ഥാനത്തെയാണ്.
🌈1872ൽ അരങ്ങേറിയ ഇംഗ്ലീഷ് കലർന്ന നാടകം,ആദ്യ ഒറിയ നാടകമായ കാഞ്ചി കാവേരിതുടങ്ങി നാടക വളർച്ചയെ  വിശദമായി  പ്രതിപാദിച്ചു.ഇടയ്ക്ക് വെച്ച് ഒളിമങ്ങിയെങ്കിലും ഒരുതിരിച്ചുവരവ് ശ്രമം നടത്തി ഇപ്പോൾ വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന ഒറിയ നാടകവേദിയെ മനസിലാക്കാൻ വിവരണത്തിനു കഴിഞ്ഞു.
🌈ന്നാലും വിജു മാഷേ...ഗൂഗിൾ ട്രാൻസലേഷൻ മാഷെ വട്ടം കറക്കുന്ന പോലെ ഞങ്ങളെയും വട്ടം കറക്കുന്നുണ്ടേ..
🌈 കാളി ചരൺ പട്നായിക്നെക്കുറിച്ചുള്ള ലേഖനം പ്രജിത കൂട്ടിച്ചേർത്തു. കല ടീച്ചർ,രജനി ടീച്ചർ, ശിവശങ്കരൻ മാഷ്.. തുടങ്ങിയവർ അഭിപ്രായം രേഖപ്പെടുത്തി..


🔲  വെള്ളി സംഗീത സാഗരം ഉണ്ടായില്ല


5/5/18_ശനി
നവസാഹിതി🖊📘
♦♦♦♦♦♦♦♦

        പുതുരചനകൾക്ക് പ്രോത്സാഹനവും അഭിനന്ദനവുമാകുന്ന വെള്ളവും വളവും കൊടുക്കുന്ന വേദിയായ നവസാഹിതിയുടെ ജാലകങ്ങളുടെ തിരശ്ശീല കൃത്യസമയത്തുതന്നെ നീങ്ങി.നവസാഹിതിയുടെ ചില്ലകളിൽ ചേക്കേറിയവർ തൂവലും ചിറകും ഒതുക്കി പറഞ്ഞു കൊടുത്ത സൃഷ്ടികൾ അമ്മക്കിളിയായ  സ്വപ്നടീച്ചർജാലകവെളിച്ചത്തിലൂടെ നമുക്ക് കാണിച്ചുതന്നു.
♦ഭൂമിയിൽ തനിച്ചായിപ്പോയവരുടെ കണ്ടുപിടിത്തങ്ങളാണ് ആകാശവും നക്ഷത്രങ്ങളും എന്ന കണ്ടുപിടിത്തം തന്നെയാണ് നിളാ ജാക്സൺ ന്റെ  ഓരോരൊ കണ്ടുപിടിത്തങ്ങൾഎന്ന കവിതയെ മനോഹരമാക്കുന്നത്..
♦താനൊരു കവിത തിരുത്താനെടുക്കുന്ന ഒരു മണിക്കൂറിൽ സംഭവിക്കാവുന്ന...സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ കൃത്യമായ കണക്കുകളോടെ ഊന്നിപ്പറയുന്ന എറിക് ഫ്രീഡ് ന്റെ കവിതയ്ക്ക് രവീന്ദ്രൻ മൂവാറ്റുപുഴഎഴുതിയ ഒരു മണിക്കൂർഎന്ന കവിത തീർത്തും കാലികപ്രസക്തം🤝🤝
♦അവഗണനയിലേക്ക് വലയെറിഞ്ഞ്...മറവിയിലേക്ക് തോണി തുഴഞ്ഞ് ..
പോകുന്ന  ക്ഷമാകാലംകാലങ്ങളായി പയറ്റിത്തെളിഞ്ഞ അജിത്രി ടീച്ചർഎന്ന കവയിത്രിയുടെ നെറുകയിലെ വേറൊരു പൊൻതൂവൽ🙏🤝
♦കവിതയെ മരത്തിലെ ഇലകളാക്കി. ...ചുറ്റുപാടിലെ ഓരോ മാറ്റവും ഇലകളിലൂടെ കാണിക്കുന്ന എം.ബഷീർഎഴുതിയ പേരില്ലാക്കവിത👌👌👍
♦ഒരു കുഞ്ഞുമനസിന്റെ സഞ്ചാരങ്ങൾ...പ്രകൃതിയിലെ ഓരോകാഴ്ചകളിലും അവനിൽ തെളിയുന്ന ഭാവന... മോഹനകൃഷ്ണൻകാലടിയടെ കളിവാനംഎന്ന കവിത😘😘
♦പ്രിയ ദേവ്ന...മോളുടെ കവിത അവസാന വരി വായിച്ചപ്പോ പ ചാർളിചാപ്ലിൻ പറഞ്ഞ രണ്ടുവരി ഓർമ വരുന്നു... മഴയത്ത് കരയാനാ എനിക്കിഷ്ടം...അപ്പോളെന്റെ കണ്ണുനീർ ആരും കാണില്ല....ദേവ്നയ്ക്ക്😘😘💐💐വളർന്നുവരുന്ന മിടുക്കിയായ കവയിത്രിയെ ദേവ്നയിൽ കാണാം.
♦പ്രണയിനിക്കായുള്ള മനോഹരമായ കാത്തുനിൽപ് അതിലും മനോഹരമായ വരികളിൽ കാണാം ലിജീഷ് പള്ളിക്കരയുടെ പ്രണയമഴയിൽ..
♦ഇത്രയും സൃഷ്ടികളുടെ വ്യക്തമായ ഒരു നിരീക്ഷണം തന്നെയായിരുന്നു രതീഷ് മാഷ്, ഗഫൂർമാഷ്എന്നിവർ നടത്തിയത്💐💐
♦ രജനിടീച്ചർ, സീതടീച്ചർഎന്നിവരും അഭിപ്രായം രേഖപ്പെടുത്തി.സമയം പോയതറിഞ്ഞതേയില്ല... പത്തരയായപ്പോൾ അമ്മക്കിളി ഏവർക്കും നന്ദിയോതി ജാലകതിരശ്ശീല താഴ്ത്തി..


⭐ വാരത്തിലെ താരം

ഇനി ഈ വാരത്തിലെ താരം ... ഗ്രൂപ്പിലെ നിറസാന്നിധ്യവും പ്രൈം ടൈമുകളിൽ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ അംഗങ്ങളുടെ കൈയടി നേടുകയും ചെയ്യുന്ന നമ്മുടെ പ്രിയങ്കരൻ പ്രമോദ് മാഷാണ് ഈ വാരത്തിലെ താരം

സ്റ്റാർ ഓഫ് ദ വീക്ക് പ്രമോദ് മാഷിന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹


💾 അവസാനമായി
പോസ്റ്റ് ഓഫ് ദ വീക്ക്

മെയ് 1ന് രാത്രി 10 മണിക്ക് അജേഷ് കുമാർ മാഷ് പോസ്റ്റ് ചെയ്ത 'അരവിന്ദന്റെ അതിഥികൾ ' എന്ന ചലച്ചിത്ര പഠനമാണ് ഈ വാരത്തിലെ ശ്രദ്ധേയ പോസ്റ്റ് .

മികച്ച പോസ്റ്റുകാരൻ അജേഷ് മാഷിനും അഭിനന്ദനങ്ങൾ
🌹🌹🌹🌹


പോസ്റ്റ് താഴെ ..

ചലച്ചിത്രപഠനം

☘ ☘ ☘ ☘ ☘

അരവിന്ദന്റെ അതിഥികൾ : പ്രത്യയശാസ്ത്രങ്ങളുടെ ഇഴയടുപ്പം



 അലസമായ ഒരു പകലിന്റെ ക്ഷീണമകറ്റാനാണ് ഞാനും രാഖിയും സിദ്ധിയുമൊന്നിച്ച്  തൊടുപുഴ മോഹൻലാലിന്റെ ആശിർവാദ് സിനി കോംപ്ലക്സിൽ എത്തിയത്. ഒരു വയസ്സുള്ള സിദ്ധിയെ സിനിമ കാണിക്കാനുള്ള രാഖിയുടെ മുന്നൊരുക്കങ്ങൾ എപ്പോൾ വേണേലും തകരാവുന്നത് തന്നെയായിരുന്നു. എന്നാൽ അവരെയൊക്കെ പിന്തള്ളി ഞാൻ സിനിമയിൽ ലയിച്ചു എന്നതാണ് സത്യം

കഥ പറയുമ്പോൾ, മാണിക്യക്കല്ല് എന്നീ സിനിമകളുടെ സംവിധായകനായ എം മോഹനനും സത്യൻ അന്തിക്കാട് സ്കൂളിനും അഭിമാനിക്കാവുന്ന സിനിമയാണ് അരവിന്ദന്റെ അതിഥികൾ.

മാതൃത്വം , മതം, കമ്യൂണിസം, പ്രണയം, കല എന്നീ ബ്രഹത് ആഖ്യാനങ്ങളാണ് അവയുടെ പ്രത്യയശാസ്ത്ര ങ്ങളായി പിണഞ്ഞ് സിനിമയിലൂടെ നമ്മിലടിക്കുന്നത്.

അനാഥനായ അരവിന്ദനെ അമ്മ ഉപേക്ഷിക്കുന്നു. ആ അമ്മ എന്ത് കൊണ്ട് അരവിന്ദനെ ഉപേക്ഷിക്കുന്നു എന്ന ചോദ്യമാണ് ആദ്യ പകുതി വരെ പ്രേക്ഷകരെ ഭരിക്കുന്നത്?
രണ്ടാം പകുതി
വരദ കണ്ടെത്തുന്ന അരവിന്ദന്റെ  ആ അമ്മ എങ്ങനെ അരവിന്ദനെ കാണുമെന്ന പ്രശ്നവും നമ്മെ പിടിച്ചിരുത്തുന്നു.

കഥയ്ക്കുള്ളിൽ മറ്റൊരു കഥയുടെ അടര് നാം കാണുന്നു.  പ്രശസ്ത നർത്തകി ജാനകി രാമന്റെ കഥയാണത്. അവർ ഒരുക്കുന്ന കലാരൂപത്തിന്റെ തീം മാതൃത്വമാണ്. .  അവർ കലക്ക് വേണ്ടി മകനെ അകറ്റി വളർത്തുന്നു. അരവിന്ദന്റെ മാതാവും ജാനകി രാമനുമൊക്കെ മാതൃത്വത്തിന്റെ മൂർത്തികൾ തന്നെ എന്ന് സിനിമ അവസാനം പറയുന്നു. എന്നാൽ മകനെ പ്രൊഫഷനു വേണ്ടി അകത്തി വളർത്തി വളർത്തിയവളും കുടുoബത്തെയും സമൂഹത്തെയും പേടിച്ച് മകനെ അനാഥാലയത്തിൽ ആക്കിയവളും എത്ര വെള്ളയടിച്ചാലും വെളുക്കുമോ ? എന്ന് ചോദ്യം സിനിമ വൈകാരികത കൊണ്ട് തടുക്കുന്നു എന്ന് പറയേണ്ടി വരും.

മതം സിനിമയിലെ പ്രധാന അന്തർധാരയാണ്. അരവിന്ദൻ ഉപേക്ഷിക്കപ്പെടുന്നത് മൂകാംബിക ദേവി ക്ഷേത്ര പരിസരത്തിലാണ്. അവിടെ വളരുന്ന അരവിന്ദൻ ഒരിക്കലും ക്ഷേത്ര ദർശനം നടത്താൻ തയ്യാറല്ല എന്നത് സംവിധായകൻ മനപ്പൂർവം നൽകുന്ന ചോദ്യസൂചകമാണ്. എന്നാൽ അവസാനം അമ്മയെ പ്രതീകാത്മകമായി എങ്കിലും അരവിന്ദന് ലഭിക്കുമ്പോൾ മൂകാമ്പിക ദേവിയുടെ അനുഗ്രഹം എന്ന പ്രത്യയശാസ്ത്രം ഉറപ്പിക്കുകയാണ് സിനിമ.

പ്രണയം സിനിമയിൽ വ്യത്യസ്ത തലത്തിലെത്തുന്നു. തന്റെ പ്രണയഭാജനത്തിന് ആവശ്യങ്ങളാണ് ഇവിടെ പ്രണയ സാക്ഷാത്കാരം. വരദയുടെ നൃത്തഭ്യസനത്തിന് പ്രശസ്ത ഗുരുവിനെ അരവിന്ദൻ നൽകുമ്പോൾ വരദ അരവിന്ദന് അമ്മയെ കണ്ടെത്തി നൽകുന്നു. പ്രണയത്തിന്റെ നനുത്ത നവഭാവം എന്ന് ഈ ചിത്രത്തെ അടയാളപ്പെടുത്താം. അരവിന്ദന്റ മനസ്സിനെയും കഴിവുകളെയും അടുത്തറിയുന്ന വരദയും വരദയെ പ്രോത്സാഹിപ്പിക്കുന്ന അരവിന്ദനും പുതിയ ന്യൂ ജനറേഷൻ ആഗ്രഹങ്ങളൊന്നും പുറത്തിറക്കുന്നില്ല. സിനിമയുടെ ആ സമീപനത്തെ ഇന്നത്തെ ജററേഷൻ തള്ളുമെങ്കിൽ കുടുംബ പ്രേഷകർ ഏറ്റെടുക്കും. സംവിധായകന്റെ ലക്ഷ്യം ആരിലെന്നും ഇവിടെ വ്യക്തം. തിയറ്ററിലെത്തുന്ന അമ്മ മനസ്സുകളുടെ കണ്ണിലുണ്ണിയാകാൻ വിനീത് ശ്രീനിവാസനെ സംവിധായകന് അധികം പാകപ്പെടുത്തേണ്ടി വന്നിട്ടില്ല. സ്വഭാവിക അഭിനയം വിനീത് തരുന്നുണ്ട്.

അരവിന്ദനെ വളർത്തച്ഛനാകാൻ വിനീത് ശ്രീനിവാസന്റെ സ്വന്തം അച്ഛനായ ശ്രീനിവാസനെ തന്നെ തിരഞ്ഞെടുത്തു. ആ അച്ഛനാകട്ടെ കമ്യുണിസ്റ്റാണ്. ഈ കഥാപാത്രം  യഥാർത്ഥ കമ്യൂണിസ്റ്റിനെ സിനിമ അറബിക്കഥയുടെ തുടർക്കഥ എന്ന പോലെ കാണിച്ചുതരുന്നു. ശ്രീനിവാസൻ എന്ന സിനിമാക്കാരൻ യാഥാർത്ഥ സിനിമയുടെ, യഥാർത്ഥ കമ്യൂണിസത്തിന്റെ, യഥാർത്ഥ കൃഷിയുടെയൊക്കെ പ്രതീകമായി സമൂഹം കാണുന്നു. അല്ലേൽ അങ്ങനെ ഒന്ന് സൃഷ്ടിക്കാൻ സിനിമാലോകം ശ്രമിക്കുന്നു എന്ന് പറയേണ്ടി വരും.

എഡിറ്റിംഗിന്റെ പാഠപുസ്തകമാക്കാൻ പറ്റിയ സിനിമ കൂടിയാണിത്. ഉദാഹരണമായി പല രംഗങ്ങളുണ്ട്. അരവിന്ദന്റെ സുഹൃത്ത് തമിഴന്റ ഗൃഹത്തിലെത്തുന്ന വരദയും കുടുംബവും അയാളുടെ വീട്ടിലെത്തുന്ന ഭാഗം സമർത്ഥമായി വെട്ടി. കാരണം അത് കഥക്ക്  ആവശ്യമില്ല എന്നതു തന്നെ.

സിനിമയുടെ ഭാഷയും എടുത്തു പറയേണ്ടതാണ്. സാധാരണക്കാരുടെ കഥ പറയുമ്പോൾ അവരുടെ ടോൺ പോലും സംവിധായകൻ കൊണ്ടുവരുന്നു. കാള പ്രഭാകരൻ എന്ന ഇരട്ട പേരും ആ കഥാപാത്രത്തിന്റെ 'ചായ' ചോദിക്കലും ഉദാഹരണം.  ഉർവശിയും കെ.പി എ സി ലളിതയും അജു വർഗീസുമൊക്കെ ഇവിടെ സാധാരണക്കാരായി നിറഞ്ഞാടുന്നു. അത് സിനിമയുടെ ഒരു വിജയഘടകമാണ് .

മതം, പ്രണയം, രാഷ്ട്രീയം, മാതൃത്വം എന്നിങ്ങനെയുള്ള നിലനിൽക്കുന്ന പ്രത്യയശാസ്ത്രങ്ങളെ ഉറപ്പിക്കുന്ന ഒരു സാധാരണ സിനിമയാണിത്. ആസ്വാദകരുടെ വൈകാരികത നന്നായി ചൂഷണം ചെയ്യുക കൂടി ചെയ്തു. അതിനാൽ പ്രേക്ഷകപ്രീതി ഉറപ്പ്.

അജീഷ്കുമാർ ടീ. ബി.


വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..