08-04


🍀 വാരാന്ത്യാവലോകനം🍀
ഏപ്രിൽ 2 മുതൽ 7 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ , ബുധൻ വെള്ളി 
ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട് ) ചൊവ്വ , ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാക്കുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

വ്യാഴം ഒഴികെ പ്രൈം ടൈം പംക്തികൾ മുടങ്ങിപ്പോകാത്ത ഒരു വാരമാണിത് .

പംക്തികളെല്ലാം അതിഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing

2/4/2018_തിങ്കൾ
സർഗ്ഗസംവേദനം📚
➖➖➖➖➖➖➖➖
    ഏതറിവും പങ്കുവെക്കുമ്പോഴാണല്ലോ ഉപകാരപ്പെടുക.ഈയൊരു പങ്കുവെയ്ക്കൽ സാർത്ഥകമാക്കുന്ന നമ്മുടെ ഗ്രൂപ്പിലെ വേദിയായ സർഗ്ഗസംവേദനവുമായി കൃത്യസമയത്തുതന്നെ അവതാരകൻ രതീഷ് കുമാർമാഷ്കുരുവിളസാറിന്റെ വായനക്കുറിപ്പുകളുമായി എത്തിച്ചേർന്നു. ആന്റിക്ലോക്ക് (വി.ജെ.ജെയിംസ്),അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ(സി.വി.ബാലകൃഷ്ണൻ)_ഈ രണ്ടുകൃതികളുടെ വായനാക്കുറിപ്പുകളാണ് മാഷ് ഇന്ന് പരിചയപ്പെടുത്തിയത്.
🔴ആന്റിക്ലോക്കിന്റെ ഭ്രമണപഥത്തിലൂടെ നടത്തിയ യാത്രയിൽ കെട്ടുറപ്പും പാരായണക്ഷമതയുമുള്ള ഒരു നല്ല നോവലിന്റെ എല്ലാ ഘടകങ്ങളും കാണാം.👍ഹെന്റ്രി എന്ന ശവപ്പെട്ടിക്കച്ചവടക്കാരന്റെ ചിന്താധാരയിലൂടെ വികാസം പ്രാപിക്കുന്ന ഈ നോവലിൽ സാത്താൻ ലോപ്പോ,നായ,ആന്റപ്പൻ,പണ്ഡിറ്റ് തുടങ്ങിയ കഥാപാത്രങ്ങൾ,പാറമടഖനനം,ശവപ്പെട്ടിക്കടയിൽ പൂത്തുലയുന്ന പ്രണയം,പണ്ഡിറ്റ് നിർമ്മിക്കുന്ന ഭൂതകാലത്തിലേക്ക് നോട്ടമയക്കുന്ന ആന്റിക്ലോക്ക് എന്നിവയും കടന്നു വരുന്നു.ആന്റിക്ലോക്ക് ഹെന്റ്രിക്ക് കെെമാറിയ അന്ന് ദുരൂഹസാഹചര്യത്തിൽ മരിക്കുന്ന പണ്ഡിറ്റിന്റെ കയ്യിലെ കുറിമാനമെന്ത് ?എന്ന കുരുവിളസാറിന്റെ ചോദ്യം കൃതിയുടെ വായനയ്ക്ക് പ്രേരിപ്പിക്കുന്നത്👍👍
🔴ഭാഷയിലും,ആഖ്യാനത്തിലും,പ്രമേയത്തിലും സി.വി.ബാലകൃഷ്ണൻ പുലർത്തിയിരുന്ന ഔന്നത്യം കാണാൻ കഴിയാത്ത നോവലായി തോന്നി അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ. തുറന്നെഴുത്ത് എന്ന പേരിൽ ആവശ്യത്തിനും അനാവശ്യത്തിനും ലെെംഗികത ചേർക്കുന്ന ഈ കാലത്ത് നോവലിന് വായനക്കാരുണ്ടായേക്കാം.പക്ഷെ...
🔴രതീഷ് മാഷ് നമുക്കായി ഇത്രയും നല്ല വായനാനുഭവങ്ങൾ സംഘടിപ്പിച്ചു തന്നിട്ടും വേണ്ടത്ര പ്രതികരണങ്ങളോ ഇടപെടലുകളോ കാര്യമായി ഉണ്ടാകുന്നില്ല എന്നത് ചിന്തനീയം..
🔴വിജുമാഷ്, രജനിടീച്ചർമാർ,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. അടുത്തയാഴ്ച അവതരിപ്പിക്കുന്ന പുസ്തകങ്ങൾ ഏതൊക്കെയെന്ന് പറഞ്ഞുതന്നതോടെ ഇന്നത്തെ പ്രെെംടെെമിന് തിരശ്ശീല വീണു.

🔔 കാഴ്ചയിലെ വിസ്മയം 🔔

ചൊവ്വാഴ്ച പംക്തിയായ കാഴ്ചയിലെ വിസ്മയ ത്തിൽ പ്രജിത ടീച്ചർ മൂന്നു ദൃശ്യകലകളുമായെത്തി വായനക്കാരെ ശരിക്കും വിസ്മയിപ്പിച്ചു കളഞ്ഞു.

🕢ഉത്തര മലബാറിലെ മലയൻമാരുടെ അനുഷ്ഠാന കലാരൂപമായ മലയൻകെട്ട്

തിരുവനന്തപുരത്തെ കാണി വിഭാഗത്തിന്റെ വിനോദകലാരൂപമായ ചോണൻ കളി

 മദ്ധ്യതിരുവിതാംകൂറിലെ അനുഷ്ഠാന നൃത്തകലാ രൂപമായ ഗരുഡൻ പറവ
തുടങ്ങിയ കലാരൂപങ്ങളാണ് ടീച്ചറിന്ന് അവതരിപ്പിച്ചത് ...

🎷 ഓരോ കലാരൂപവും നിരവധി ചിത്രങ്ങളും വീഡിയോ ലിങ്കുകളും സഹിതം സമഗ്രമായിത്തന്നെയാണ് ടീച്ചർ  പരിചയപ്പെടുത്തിയത് ...

🔴സ്വപ്ന ടീച്ചർ, ഗഫൂർ മാഷ്, രജനി ടീച്ചർ, അജയൻ മാഷ്, പ്രീതടീച്ചർ, ശ്രീലടീച്ചർ, രജനി സുബോധ് ടീച്ചർ, കല ടീച്ചർ, ഹമീദ് മാഷ്, കൃഷ്ണദാസ് മാഷ്, സജിത് മാഷ്, വർമ്മ മാഷ്, അജേഷ് കുമാർ മാഷ്, വാസുദേവൻ മാഷ്, പ്രമോദ് മാഷ്, ശിവശങ്കരൻ മാഷ് തുടങ്ങിയവരെല്ലാം അദൃശ്യകലകളെ ദൃശ്യകലകളാക്കിയ പ്രജിത ടീച്ചർക്ക് അഭിനന്ദനങ്ങളുമായെത്തി.

അഭിനന്ദനങ്ങൾ പ്രജിതടീച്ചർ
🌹🌹🌹🌹

4/4/2018_ബുധൻ
ലോകസാഹിത്യം📚
➖➖➖➖➖➖➖➖
 ഇന്നത്തെ ലോകസാഹിത്യ വേദിയിൽ വാസുദേവൻമാഷാണ് അവതാരകനായി എത്തിയത്.എഴുത്തുകാരനും,കൃതിയും,വായനക്കാരനും തമ്മിലുള്ള ബന്ധത്തെ പുന:ക്രമീകരിച്ച വിമർശകനായ റൊളാങ് ബാർത്ത് നെയാണ്  മാഷ് പരിചയപ്പെടുത്തിയത്.ഉത്തരാധുനിക സാഹിത്യ ചിന്തയെ ഗണ്യമായി സ്വാധീനിച്ച The death of author എന്ന ബാർത്തിന്റെ പ്രബന്ധത്തിലെ ഗ്രന്ഥകാരന്റെ മരണം...ഇന്നും അതിന്റെ പ്രസക്തി നശിച്ചിട്ടില്ലായെന്ന് ഈയടുത്ത കാലത്തുണ്ടായ വാദങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു...

🔴ഉത്തരഘടനാവാദത്തിന്റെ വക്താവും പ്രയോക്താവുമായ ബാർത്തിന്റെ ജീവചരിത്രം, സാഹിത്യ ജീവിതം,കൃതികൾ എന്നിവ വിശദമായിത്തന്നെ വാസുദേവൻമാഷ് അവതരിപ്പിച്ചു.അനുബന്ധമായി The death of the author ന്റെ PDF,ചിത്രങ്ങൾ എന്നിവ ചേർത്തതിനാൽ സമഗ്രവും സമ്പൂർണവുമായിരുന്നു അവതരണം എന്ന് തീർച്ചയായും പറയാം👍👏🍬
🔴സൃഷ്ടിയുടെ ആദിയും അന്തവും എഴുത്തുകാരൻ തന്നെയാണെന്ന ചിരപ്രതിഷ്ഠ ധാരണയുടെ നേരേയുള്ള ബാർത്തിന്റെ ആയുധപ്രയോഗം വ്യക്തമാക്കുന്ന ലേഖനം പ്രജിത കൂട്ടിച്ചേർത്തു.കൃഷ്ണദാസ് മാഷ്,രതീഷ് കുമാർ മാഷ് എന്നിവർ പങ്കുവെച്ച അഭിപ്രായങ്ങൾ വായനയിലെ ജനാധിപത്യം എന്ന ആശയത്തെ സമർഥിക്കുന്നതായിരുന്നു.👍

🔵പ്രമോദ് മാഷ്,ശിവശങ്കരൻ മാഷ് എന്നിവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി..

🔲 വ്യാഴാഴ്ച ഇത്തവണ പ്രൈം ടൈം പംക്തിയുണ്ടായില്ല


6/4/2018_വെള്ളി
സംഗീതസാഗരം
🎤🎤🎤🎤🎤🎤🎤

        സംഗീതഭരിതമായ രജനികളെ നമുക്ക് സമ്മാനിക്കാൻ 9 മണിക്ക് രജനി ടീച്ചർ ശോകഗാന ശാഖയായ ഒപ്പാരി യുമായി വന്നെത്തി.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്കയുടെ വടക്കുപ്രദേശങ്ങളിലുമുള്ള തമിഴ് വംശജരുടെ ഇടയിൽ മരണാനന്തര ചടങ്ങായി കണ്ടു വരുന്ന നാടോടിഗാനശാഖയായ ഒപ്പാരിയെ വിശദമായി പരിചയപ്പെടുത്തിയതിനു

🎺ശേഷം രണ്ട് വീഡീയോ ലിങ്കുകളും അനുബന്ധമായി ടീച്ചർ ചേർത്തിരുന്നു.

🔴ഒപ്പാരിയെക്കുറിച്ച് കുറച്ചുകൂടി വ്യക്തമായ ധാരണ കിട്ടാൻ വാസുദേവൻമാഷ് കൂട്ടിച്ചേർത്ത ഓഡിയോ&വീഡിയോയ്ക്ക് കഴിഞ്ഞു👍

🎷കലട്ടീച്ചർ രചിച്ച ഒപ്പാരിയെക്കുറിച്ചുള്ള ശ്ലോകം👌
പ്രജിത ഒപ്പാരി പാടുന്ന പാണ്ടിയമ്മാളെക്കുറിച്ചുള്ള പത്രവാർത്തയും,
മരണ വിജി എന്ന ഒപ്പാരി ഗായകനെക്കുറിച്ചുള്ള *പിണത്തിന് താരാട്ടുപാടുന്നയാൾ എന്ന ലേഖനം കൂട്ടിച്ചേർത്തു.

🔵ഇതിനിടെ രജനിസുബോധ് ടീച്ചർ ഉന്നയിച്ച സംശയം(ഇത് ഇതിനുമുമ്പ് വന്നിട്ടുണ്ടല്ലോ എന്നത്)ടീച്ചറുടെ ആഴത്തിലുള്ള വായനയെ കുറിക്കുന്നു👍👏

🔴ഒപ്പാരിയെ ഉഷാറാക്കാൻ വിജുമാഷ്,ശിവശങ്കരൻ മാഷ്,പ്രമോദ് മാഷ്,രതീഷ് കുമാർ മാഷ്, സജിത്ത് മാഷ്, രജനി സുബോധ് ടീച്ചർ, സീത ടീച്ചർ എന്നിവർ വന്നപ്പോ ഒപ്പാരി ശരിക്കും പൊരിച്ചു👍പ്രത്യേകിച്ചും രതീഷ് കുമാർ മാഷ്ടെ ഇടയ്ക്കിടയ്ക്കുള്ള കമന്റുകൾ👌👌

📚 നവസാഹിതി 📚

ശനിയാഴ്ച പംക്തിയായ നവ സാഹിതി യിൽ അവതാരകയായ സ്വപ്ന ടീച്ചർ നിരവധി പുതു രചനകൾ പരിചയപ്പെടുത്തി ...

 ജസീന ടീച്ചർ അതീവ രസകരമായ 'കുടുംബപുരാണo ' എന്ന 'വിശപ്പു വർദ്ധിനി ' [ അപ്പിറ്റെ സർ] ആദ്യം വിളമ്പിയിരുന്നു

📕ക്ഷമാപണത്തോടെയെത്തിയ സ്വപ്ന ടീച്ചർ സജീവൻ പ്രദീപിന്റെ [ അനന്തരം ], എം.ബഷീറിന്റെ എന്റെ പ്രണയാന്വേഷണ പരീക്ഷകൾ ] ' റംല എം ഇക്ബാലിന്റെ [ നെരിപ്പോട്] എന്നിവ പരിചയപ്പെടുത്തി.

📘തൊട്ടുപിറകേ ഷെറിൻ ഷഹാനയുടെ മഗ്നോലിയാമരത്തിന്റെ പൂക്കളുമായി പ്രജിത ടീച്ചറും, റോസ് മേരിയുടെ 'എനിക്ക് നിന്നോട് പറയാനുള്ളതു 'മായി സജിത് മാഷും എത്തിച്ചേർന്നു.

🔴 സ്വപ്ന ടീച്ചർ, രവീന്ദ്രൻ മാഷ്, പ്രമോദ് മാഷ്, രജനി ടീച്ചർ, സീതാദേവി ടീച്ചർ, രതീഷ് മാഷ്, പ്രജിത ടീച്ചർ, ശിവശങ്കരൻ മാഷ്, സുജാത ടീച്ചർ തുടങ്ങിയവർ പുത്തൻ രചനകൾ നൊട്ടി നുണഞ്ഞു കൊണ്ട് മുന്നിൽ തന്നെയുണ്ടായിരുന്നു..

എല്ലാവർക്കും അഭിനന്ദനങ്ങൾ

⭐ വാരത്തിലെ താരം ⭐

ഇനി ഈ വാരത്തിലെ താരം .. പ്രൈം ടൈം വേളകളിലും മറ്റു സമയങ്ങളിലും ഗ്രൂപ്പിലെ സജീവ സാന്നിധ്യമായ അരുൺ മാഷാ ണ് ഈ വാരത്തിലെ താരപദവിക്ക് അർഹനായിരിക്കുന്നത് ..

സ്റ്റാർ ഓഫ് ദ വീക്ക് അരുൺ മാഷിന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹


അവസാനമായി
ഈ വാരത്തിലെ ശ്രദ്ധേയ പോസ്റ്റ്

ഏപ്രിൽ 21ന് ഉച്ചക്ക് 1.15 ന് സുജാത ടീച്ചർ തയ്യാറാക്കി പോസ്റ്റ് ചെയ്ത
ആൽഫ  പുസ്തകക്കുറിപ്പ് ആണ് ഈ വാരത്തിലെ മികച്ച പോസ്റ്റായി കണ്ടെത്തിയിരിക്കുന്നത് ..

മികച്ച പോസ്റ്റുകാരി സുജാത ടീച്ചർക്കും അഭിനന്ദനങ്ങൾ

മികച്ച പോസ്റ്റ്

📘📗📘📗📘📘📗📘📗📘📗

    ✒  പുസ്തക കുറിപ്പ് ✒

          ആൽഫ
           നോവൽ
     ടി. ഡി. രാമകൃഷ്ണൻ

        🌱🌱🍃🍃🍀 അവതരണം

    (സുജാതാ അനിൽ)

  1961 ൽ തത്തമംഗലത്ത് ദാമോദരൻ ഇളയതിന്റെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി തൃശൂർ ജില്ലയിലെ എയ്യാലിൽ ജനിച്ചു. ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവലുകളാണ്.

ആൽഫ
പ്രസാധകർ:  DC ബുക്സ്
വില             : 100/-

 ആൽഫയിലെ കാണാക്കാഴ്ചകളിലൂടെ:

പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്കാര ഘടനയിലും അസാധാരണത്വം പുലർത്തുന്ന നോവൽ ആണ് ആൽഫ. ഭാഷയും വേഷവും അറിവും സംസ്കാരവും   പരിചയവും, എന്നല്ല ഇന്നുവരെ തങ്ങൾ  എന്തായിരുന്നോ ആ സ്വത്വം തന്നെയും പൂർണമായും  വെടിഞ്ഞ് 25 വർഷം ആദിമാവസ്ഥയിലേക്ക്  സ്വയം പ്രവേശിച്ച, സമൂഹത്തിന്റെ ഉന്നത മേഖലകളിലുള്ള 12 വ്യക്തികളുമായി ഒരു ദ്വീപിൽ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റർജി എന്ന ശാസ്ത്രജ്ഞന്റെ കഥയാണ് ആൽഫ.

    പല രംഗത്തു നിന്നും  വന്ന 12 പേരുമായി 1973 ജനു. 1 നാണ് പ്രൊഫ. ഉപലേന്ദു  ചാറ്റർജിയും കൂട്ടരും ആൽഫ എന്ന് പ്രൊഫസർ നാമകരണം ചെയ്ത പുറം ലോകം അറിയാത്ത ഫിസിക്ക് സമുദ്രത്തിലെ വിജനമായ ദ്വീപിലേക്കു യാത്ര തിരിച്ചത്.

വ്യക്തമായ നിർദേശത്തോടെ ഒരു പരീക്ഷണത്തിന്റെ  ഭാഗമായി യാത്ര തിരിച്ച അവർ 4 രാത്രികളും 3 പകലുകളും കഴിഞ്ഞ്  ആ ദ്വീപിനടുത്തെത്തി. പറഞ്ഞു വച്ചിരുന്ന പ്രകാരം കഴുത്തൊപ്പം വെള്ളത്തിൽ ബോട്ടടുപ്പിച്ച് 13 പേരും പൂർണ നഗ്നരായി ദ്വീപിലേക്കു കയറി. ബോട്ട് കത്തിച്ചു കളഞ്ഞതോടെ പുറം ലോകവുമായുള്ള സകല സമ്പർക്കവും ഉപേക്ഷിച്ചു. ഭാഷയും വേഷവും അറിവുമെല്ലാം വെടിഞ്ഞ്‌
ആദിമാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ച് സമൂഹം, സദാചാരം, കുടുംബം എന്നിവയുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടാനും അവ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നും മനസിലാക്കുവാനുള്ള പരീക്ഷണം.

     ചരിത്രകാരനും ശാസത്രജ്ഞനും ചിത്രകാരനും നർത്തകിയും ലൈബ്രേറിയനും ബ്യൂറോക്രാറ്റും ഡോക്ടറും പത്ര പ്രവർത്തകനും കവിയും രാഷ്ട്രീയ പ്രവർത്തകനും അതി വിചിത്രമായ പരീക്ഷണത്തിന് ഒരുമിച്ചപ്പോൾ ദ്വീപിൽ ഒരേ സമയം തന്നെ ലൈംഗികതയുടെ  അഗ്നിയിലും ആത്മനിന്ദയുടെയും പകയുടെയും പ്രളയത്തിലും അവർ മുങ്ങി മരിച്ചു

വർഷങ്ങൾക്ക്  ശേഷം  ആ ദ്വീപിൽ ആദ്യം ചെന്നെത്തിയവരിലവശേഷിക്കുന്ന  മൂന്നു പേരുടെ വിവരണത്തിൽ  നിന്നാണ്  വിവരം  പുറം ലോകം  അറിയുന്നത്.

പുതിയ  ഭാഷയും, സംസ്കാരവും എന്നുവേണ്ട എല്ലാം  ആദിമ മനുഷ്യന്റെ വികാസ പരിണാമങ്ങളുടെ ഒരു  പുനരവതരണമാണ് പ്രൊഫസർ  ഉദ്ദേശിച്ചത്.
എന്നാൽ  ആ ദ്വീപിൽ  എന്താണ്
സംഭവിച്ചത്........????

സഹസ്രാബ്ദങ്ങളിലൂടെയുണ്ടായ വികാസ പരിണാമങ്ങൾ യാതൊരു  നിയന്ത്രണവും  ഇല്ലാത്ത,  ചട്ടക്കൂടുകളില്ലാത്ത ലോകത്ത്  എങ്ങനെ  രൂപപ്പെടും. അരാജകത്വമായിരുന്നോ പ്രൊഫസറുടെ ലക്ഷ്യം........????

മാലിനി ദേശായ്, സന്തോഷ് ഭട്നാഗർ, ഊർമിള എന്നിങ്ങനെ അവശേഷിച്ചവരുടെ ഓർമകളിലൂടെ , സംഭാഷണങ്ങളിലുടെ, ജീവചരിത്രക്കുറിപ്പുകളിലൂടെ നോവൽ വികസിക്കുന്നു.

25 കൊല്ലങ്ങൾക്കപ്പുറം  ഭാഷയും വേഷവും അറിവുമില്ലാത്ത കരുത്തരായ 25 മൃഗങ്ങൾ അല്ല മനുഷ്യർ. ബന്ധങ്ങളറിയാതെ പരസ്പരം ഇണചേർന്ന് കടിച്ചുകീറി പച്ച മാംസം ഭക്ഷിച്ച് പുറം ലോകമറിയാതെ..... അതിനാര് സമാധാനം പറയും. ? അറിവിന്റെ ഉത്തുംഗശ്രേണി യിൽ നിൽക്കുന്ന 13 പേരിൽ നിന്ന്  വിജ്ഞാനത്തിന്റേ തായ ഒന്നും ശേഷിപ്പിക്കാത്ത 25 ആദിമനിവാസികൾ ......

ആദ്യ യാത്രയിലവശേഷിച്ച 3 പേരും നഗരജീവിതം ഉൾക്കൊള്ളാനാകാതെ ആരുമറിയാതെ ദ്വീപിലേക്കു മടങ്ങുന്നതിലൂടെ നോവൽ അവസാനിക്കുന്നു.

   ടി.ഡി ഇതെങ്ങനെ എഴുതി എന്നത് എനിക്കൊരു അത്ഭുതമാണ്. ഏതായാലും ഈ ഉട്ടോപ്യൻ നോവൽ വല്ലാതെ വിസ്മയിപ്പിക്കുന്നു.

ഫ്രാൻസിസ് ഇട്ടിക്കോരയിൽ ക്ഷേത്രഗണിത സമവാക്യങ്ങളും ലൈംഗിക  അരാജകത്വത്തിന്റെ രാഷ്‌ട്രീയവും  പറഞ്ഞ ടി. ഡി. രാമകൃഷ്ണൻ  സുഗന്ധിയിലൂടെ പ്രവാസത്തിന്റെ , പലായനത്തിന്റെ , അധിനിവേശത്തിന്റെ, അടിമത്വത്തിന്റെ, ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം  പറയുന്നു.

എന്നാൽ  ആൽഫയിൽ ആദിമ സംസ്കൃതിയുടെ പുനരാവിഷ്കാരത്തിന് സ്വജീവിതം ഹോമിച്ച  ഒരുപിടിയാളുകളുടെ കഥ പറയുന്നു.

ടി. ഡി. യുടെ നോവലുകളിൽ ലൈംഗികത ഒരാവശ്യഘടകമാണെന്നു  തോന്നുന്നു.
എന്നാലും  ആകാംക്ഷയോടെ അവസാനം വരെ വായിക്കാൻ പ്രേരിപ്പിക്കുന്ന  ഒരു ചെറിയ നോവലാണ് ആൽഫ

മറ്റു രണ്ടു നോവലുകൾ ചർച്ചചെയ്യപ്പെട്ടപോലെ ചർച്ച ചെയ്യപ്പെടാത്ത ഒരു നോവൽ.  എന്നാൽ  ഈ നോവൽ  പ്രമേയപരമായും ആഖ്യാനപരമായും ചർച്ചചെയ്യപ്പെടേണ്ടതാണ്.

വാരാന്ത്യാ വലോകനം ഇനി അടുത്താഴ്ച