08-10-17

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
ഒക്ടോ 2 മുതൽ 7 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ , ശനി
ജ്യോതി ടീച്ചർ( ക്രസന്റ് HSS അടയ്ക്കാകുണ്ട്) ബുധൻ ,വ്യാഴം
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറും അടയ്ക്കാ കുണ്ട് ക്രസന്റ് ഹൈസ്ക്കൂളിലെ ജ്യോതി ടീച്ചറുമാണ് ഈ വാരത്തിലെ സഹായികൾ ..

ഗ്രൂപ്പിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചെത്തി എന്ന  സന്തോത്തോടെത്തന്നെ അവലോകനത്തിലേക്ക് പ്രവേശിക്കുന്നു .
എല്ലാ ദിവസവും പ്രൈം ടൈം വിഭവങ്ങൾ കൃത്യമായും വ്യത്യസ്തതയോടെയും നമ്മുടെ മുന്നിലെത്തി .

മറ്റൊരു സന്തോഷമുള്ളത് പുതുതായി തുടങ്ങിയ രണ്ടു പംക്തികളുടെ സ്വീകാര്യതയാണ്..
വിജു മാഷിന്റെ നാടകലോകവും രജനി ടീച്ചറുടെ സംഗീത സാഗരവും .രണ്ടു പംക്തികളെയും നിറഞ്ഞ മനസ്സോടെയാണ് ഗ്രൂപ്പംഗങ്ങൾ സ്വീകരിക്കുന്നത് .

ചർച്ചകളും വിശകലനങ്ങളുമൊക്കെ അൽപ്പം കൂടി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിക്കുന്നു . 


പ്രവീൺ മാഷിന്റെ ദിന പംക്തികളായ രാവിലെയുള്ള സ്മരണയും രാത്രിയിലെ കവിതാ പഠനവും വിജയകരമായി മുന്നേറുന്നു


ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ കൊടുക്കുന്നു.
https://www.androidcreator.com/app297582

📚തിങ്കളാഴ്ച പംക്തിയായ സർഗസംവേദനത്തിൽഅനിൽമാഷ് ഇത്തവണ പരിചയപ്പെടുത്തിയത് കുരുവിള ജോൺസർ തയ്യാറാക്കിയ ആർ.കെ.ബിജുരാജ് സമാഹരിച്ച എരിയുന്ന നാവ് എന്ന കേരളം കേട്ട 54 വിപ്ലവപ്രസംഗസമാഹാരത്തെയാണ്.1906ലെ ഡോ.പൽപുവിന്റെ പ്രസംഗം,1910 ൽ ശ്രീ നാരായണഗുരു ചെറായിയിൽ നടത്തിയ പ്രസംഗം, മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചപ്പോൾ നടത്തിയ പ്രസംഗം തുടങ്ങി കേരളരാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിൽ പ്രതിധ്വനിയുയർത്തിയ പ്രസംഗങ്ങൾ ആധികാരികമായി രേഖപ്പെടുത്തിയ പഠനങ്ങളാണ്  എരിയുന്ന നാവ് .ഈ പുസ്തകത്തെ വായിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുമുള്ള വായനക്കുറിപ്പായിരുന്നു കുരുവിള സാറിന്റേതെന്ന് നിസ്സംശയം പറയാം.തുടർന്ന് ബാബു ഒതുക്കുങ്ങലിന്റെ കുതിരലാടം പെയ്ത മഞ്ഞുവഴികൾഎന്ന  അമർനാഥ് യാത്രാവിവരണത്തിന്റെ 6ാം ഭാഗം അനിൽമാഷ് പോസ്റ്റ് ചെയ്തു. പഞ്ചതർണീനദിയും,ബൻ ക ജരിയയും വായിച്ചുകഴിയുമ്പോൾ മനസിൽ തങ്ങിനിൽക്കുന്നു."മഹാ പേടിത്തൊണ്ടൻമാരാണ് മലയാളികൾ"എന്ന് അമർനാഥിലെ  മലയാളി സെെനികൻ പറഞ്ഞത് ശരിയായിരിക്കാം.വീട് വിട്ട് പറവയാകാൻ മലയാളിക്ക് കഴിഞ്ഞെന്ന് വരില്ല.

📚പിന്നീട് വാരികാവലോകനം ആഴ്ചപ്പതിപ്പ് നടന്നു.എന്നത്തെയും പോലെത്തന്നെ സമ്പൂർണം,സമഗ്രം എന്നു പറഞ്ഞാലും അതിനു പിന്നിലുള്ള അധ്വാനത്തിന്  ബിഗ്സല്യൂട്ട്അനിൽസാർ.

🔴സമകാലവായനയ്ക്ക് അവസരമൊരുക്കിയെന്ന്  രതീഷ് കുമാർ മാഷും,ഗ്രൂപ്പിന്റെ സർഗതാളങ്ങളാണ് ഈ പംക്തികളെന്ന്  ശിവശങ്കരൻ മാഷുംഅഭിപ്രായപ്പെട്ടു.സബുന്നിസ ടീച്ചറും അഭിപ്രായം രേഖപ്പെടുത്തി. 

📕തുടർന്ന്  ചങ്ങമ്പുഴയുടെ പ്രത്യയശാസ്ത്രംഎന്ന ഡോ.S S ശ്രീകുമാറിന്റെ ലേഖനം ചങ്ങമ്പുഴയെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 5ാം ഭാഗമായി പ്രവീൺ മാഷ്പോസ്റ്റ് ചെയ്തു.ചങ്ങമ്പുഴയെ മഹാനായ കവിയാക്കി മാറ്റിയത് എന്താണെന്നന്വേഷിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രസമീപനവും ഈ ലേഖനത്തിൽ അന്വേഷിക്കപ്പെടുന്നു.

🎇 ചൊവ്വാഴ്ച പംക്തിയായ കാഴ്ചയുടെ വിസ്മയത്തിൽ നാൽപ്പത്തിയാറാം ഭാഗമായി പ്രജിത ടീച്ചർ പുതിയൊരു ദൃശ്യകലാരൂപം പരിചയപ്പെടുത്തി .

🌅 കർണാടത്തിലും കേരളത്തിൽ കാസർഗോഡ് ജില്ലയിലും  ഏറെ പ്രചാരമുള്ള അനുഷ്ഠാന സ്വഭാവമുള്ള നാടോടിനൃത്തരൂപമായ യക്ഷഗാന മാണ് ടീച്ചർ സമഗ്രമായി പരിചയപ്പെടുത്തിയത് .

🌔 കഥകളിയുമായി സാമ്യമുള്ള ഈ കലാരൂപത്തിന്റെ വിശദമായ വിവരണങ്ങളും വർണാഭമായ ചിത്രങ്ങളും വീഡിയോ ലിങ്കുകളും അവതരണത്തെ ഏറെ ശ്രദ്ധേയമാക്കി ..

🔵 തുടർന്നു നടന്ന ചർച്ചയിൽ സീത ,സുജാത ,രതീഷ്,ശിവശങ്കരൻ ,പ്രമോദ് ,കലടീച്ചർ, സബുന്നിസ ടീച്ചർ ,പ്രവീൺ ,രജനി എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..

📚ബുധനാഴ്ചയിലെ  ലോക സാഹിത്യ വേദിയിൽ നെസിടീച്ചർ പോർച്ചുഗീസ് എഴുത്തുകാരനും നോബൽ ജേതാവുമായ ഷൂസെ സരമാഗോയേയും
 അദ്ദേഹത്തിന്റെ ഗുഹ എന്ന കൃതിയേയും പരിചയപ്പെടുത്തി..

🔴 വിജു മാഷും ശിവശങ്കരൻ മാഷും സീനടീച്ചറും  ആശംസകളുമായെത്തി

📕പ്രജിത ടീച്ചർ സരമാഗോയുടെ ബ്ലൈൻഡ്നെസ്സ്എന്ന നോവൽ അന്ധത എന്ന നാടകമായി അഞ്ചു വർഷം മുൻപ് കേരളത്തിലെത്തിയതായി ഓർമ്മിപ്പിച്ചതിനോടൊപ്പം ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.


🖼 വ്യാഴാഴ്ച പംക്തിയായ നാടക ലോകത്തിൽ വിജു മാഷ്  കൂടുതൽ നാടക വിശേഷങ്ങളും സാങ്കേതിക പദങ്ങളും പരിചയപ്പെടുത്തി

📘 തിയേറ്റർ, നായികമാർ, എക്സ് പൊസിഷൻ, ക്ലൈമാക്സ് ,റസല്യൂഷൻ ,കൺക്ലൂഷൻ, അപഗ്രഥനം എന്നിങ്ങനെ നാടകത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദമായി പരിചയപ്പെടുത്തി

🔴 പ്രമോദ് ,പ്രവീൺ ,ശിവശങ്കരൻ എന്നിവർ നാടക വിശേഷങ്ങൾ വിലയിരുത്തുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു .

🎼 വെള്ളിയാഴ്ചയിലെ രാത്രിയെ രജനി ടീച്ചർ സംഗീത സാന്ദ്രമാക്കി ..
സംഗീത സാഗരത്തിൽ ടീച്ചർ സൂഫി സംഗീതത്തെയാണ് പരിചയപ്പെടുത്തിയത് ..

🎧 ഇസ്ലാം മതത്തിലെ യോഗാത്മക ആത്മീയ ധാരയായ സൂഫിസത്തെ കുറിച്ചും സൂഫി സംഗീത പാരമ്പര്യത്തെ കുറിച്ചും വിശദമായ വിവരണങ്ങളും ഫോട്ടോകളും വീഡിയോ ലിങ്കുകളും ടീച്ചർ ഉൾപ്പെടുത്തിയിരുന്നു ..

🎤 അത്യുഗ്രൻ കൂട്ടിച്ചേർക്കലുകളുമായി കടന്നു വന്ന പ്രജിതയും സീതാദേവി ടീച്ചറും സൂഫി സംഗീതത്തിന്റെ മായാലോകത്തേക്ക് വായനക്കാരെ നയിച്ചു

🔵 രതീഷ് മാഷ് ,പ്രവീൺ വർമ്മ ,ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..

🔷🔶🔷ശനികാഴ്ചകളിലേക്ക്... 
 നവസാഹിതിയിൽ അവതാരകയായ സെെനബ് ടീച്ചർ റഫീക്ക് അഹമ്മദ്എഴുതിയ പടച്ചോൻ പറയുന്നുഎന്ന കവിതയാണ് ആദ്യം പോസ്റ്റ് ചെയ്തത്. ഈശ്വരൻ തന്നെ മനുഷ്യരോട് പറയുന്ന ഈ കവിതയിലെ വരികൾ തീർത്തും കാലികപ്രസക്തം.. സജദിൽ മുജീബ് എഴുതിയ ആ ദിവസം എന്ന കഥ, ബഹിയയുടെ ഓർമദിനം, സഫയുടെ ചതുപ്പൂക്കൾ എന്നീ കവിതകൾ സെെനബ് ടീച്ചർ പോസ്റ്റ് ചെയ്തു. പ്രജിത പ്രിയയുടെ നേർകാഴ്ചകൾഎന്ന കവിതയും ആ കവിതയുടെ ഓഡിയോയും റൂബി യുടെ പേരിടരുത്എന്ന കവിതയും നവസാഹിതിയിൽ കൂട്ടിച്ചേർത്തു.

🔵രജനിടീച്ചർ, സ്വപ്ന ടീച്ചർ, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. (റൂബി എഴുതിയ ഉടനെ അയച്ചുതന്ന് ഇന്നലെ  ഞാൻ പോസ്റ്റിയ  റൂബിയുടെ പേരിടാത്തവർ എന്ന കവിത ഒരു ടീച്ചർ വേറൊരു ഗ്രൂപ്പിൽ നിന്നും കിട്ടി  ഇന്നെനിക്ക് അയച്ചുതന്നപ്പോൾ ശരിക്കും സന്തോഷം തോന്നി.അവതാരക പംക്തിയുടെ തുടക്കത്തിൽ പറഞ്ഞതുപോലെ സർഗചേതനകളെ തിരിച്ചറിഞ്ഞ് വർത്തമാനകാലത്തിനും വരുംകാലത്തിനും നമ്മെ അടയാളപ്പെടുത്തുന്ന വേദിയായി നവസാഹിതി മാറിക്കഴിഞ്ഞിരിക്കുന്നു)

📕തുടർന്ന്  പ്രവീൺ മാഷ് ആനന്ദിനെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 5ാം ഭാഗം പോസ്റ്റ് ചെയ്തു.

വിലയിരുത്തൽ ......

കഴിഞ്ഞ ദിവസത്തെ ക്ലസ്റ്ററിൽ പങ്കെടുത്തപ്പോൾ ഗ്രൂപ്പിന്റെ പ്രൈം ടൈം അവതരണങ്ങളെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് അംഗങ്ങൾ പങ്കുവെച്ചത് ..
അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നില്ലെങ്കിലും എല്ലാം ശ്രദ്ധയോടെ വായിക്കുന്നു എന്ന് ചിലർ .
പലപ്പോഴും നമ്മൾ സൂചന നൽകിയ പാഠഭാഗ ചർച്ചകളും അവലോകനങ്ങളും ആരംഭിക്കാത്തതിൽ ചിലർക്ക് പരിഭവം ..
ആഴ്ചയിലൊരിക്കലെങ്കിലും അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സന്നദ്ധതയുള്ളവർ ദയവു ചെയ്ത് മുന്നോട്ടു വരണമെന്ന് അപേക്ഷിക്കുകയാണ് ...


ഇനി
വാരത്തിലെ താരം

ഈ വാരത്തിലെ താരപദവിക്ക് അർഹയായിരിക്കുന്നത് നമ്മുടെ സംഗീത സാഗരകാരി രജനി ടീച്ചറാണ് ..
മുൻപ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ കൈകാര്യം ചെയ്തിരുന്ന ടീച്ചറുടെ ഏറെക്കാലമായുള്ള ആഗ്രഹത്തിന്റെയും അന്വേഷണങ്ങളുടെയും ഫലമാണ് ആ സംഗീത പംക്തി ..
സ്റ്റാർ ഓഫ് ദ വീക്ക് രജനി ടീച്ചർക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ഈ വാരത്തിലെ അവലോകനം അവസാനിപ്പിക്കുന്നു ...
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾക്ക് കാതോർത്തുകൊണ്ട് ...
❎❎❎❎❎❎❎❎❎