09-11

🤡🤠🤡🤠🤡🤠🤡🤠
നാടക ലോകം
വിജു എം രവീന്ദ്രൻ
🎭🎭🎭🎭🎭🎭🎭🎭

ഗ്രീസ്
ലോകനാടകകല പിറവിയെടുത്തതു ഗ്രീസിലാണെന്നു പറയാം. ലോകചരിത്രത്തിൽ ഏറ്റവും പഴക്കവും മഹത്ത്വവുമാർന്നതു ഗ്രീക്കുനാടകമാണ്. ദുരന്തനാടകം (ട്രാജഡി), ശുഭാന്തനാടകം (കോമഡി), ഹാസ്യനാടകം (സറ്റയറിക് പ്ലേ) എന്നു മൂന്നു പ്രധാന വിഭാഗങ്ങളാണ് യവന നാടകത്തിലുള്ളത്. പൂർവ മാതൃകകളില്ലാതെ സ്വയം ഉരുത്തിരിഞ്ഞുവന്ന ഈ കലാരൂപം കാലക്രമത്തിൽ ലോകം മുഴുവൻ പ്രചരിക്കുകയായിരുന്നു.

നൂറ്റാണ്ടുകളെ അതിജീവിച്ച എപ്പിഡൊറസ്‌ തീയേറ്റർ

ഗ്രീസിലെ ഉണരുക! 

തീയേറ്ററിൽ പോകുന്നതു നിങ്ങൾക്കിഷ്ടമാണോ? നാടകത്തിലെ തമാശരംഗങ്ങൾ കണ്ട് നിങ്ങൾ പൊട്ടിച്ചിരിക്കാറുണ്ടോ? നിങ്ങളുടെ വികാരങ്ങളെ സ്‌പർശിക്കുകയോ മനുഷ്യ സ്വഭാവത്തെക്കുറിച്ചു നിങ്ങളെ പഠിപ്പിക്കുകയോ ചെയ്യുന്ന, ഉൾക്കാഴ്‌ച നൽകുന്ന ഒരു നാടകം കണ്ട് മെച്ചപ്പെട്ട ജീവിതം നയിക്കാൻ നിങ്ങൾ സഹായിക്കപ്പെടുകയോ പ്രബുദ്ധരാക്കപ്പെടുകപോലുമോ ചെയ്‌തിട്ടുണ്ടോ? എങ്കിൽ, എപ്പിഡൊറസ്‌ തീയേറ്ററിനെക്കുറിച്ചു പഠിക്കാൻ നിങ്ങൾക്കു താത്‌പര്യമുണ്ടായിരിക്കാം. പുരാതന ഗ്രീസിലെ നാടകങ്ങളുടെ ഉത്ഭവവുമായി അത്‌ അടുത്തു ബന്ധപ്പെട്ടുകിടക്കുന്നു.

പൊ.യു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ഭൂമിശാസ്‌ത്രജ്ഞനായിരുന്ന പൊസേനിയാസ്‌, എപ്പിഡൊറസിൽ ‘പുരാതന ലോകത്തിൽവെച്ച് ഏറ്റവും ശ്രദ്ധേയമായ ഒരു തീയേറ്റർ ഉണ്ടെന്നും റോമൻ തീയേറ്ററുകൾ പ്രൗഢഗംഭീരങ്ങളാണെങ്കിലും, എപ്പിഡൊറസിന്‍റെ സൗകുമാര്യത്തോടു കിടപിടിക്കുന്ന ഒരു വാസ്‌തുശില്‌പ നിർമിതി വേറെ ഇല്ലെന്നും എഴുതുകയുണ്ടായി.’

ഏറ്റവും നന്നായി പരിരക്ഷിക്കപ്പെട്ടിരിക്കുന്ന ഒന്ന്

ഗ്രീക്ക് നഗരമായ കൊരിന്തിന്‌ ഏതാണ്ട് 60 കിലോമീറ്റർ തെക്കുമാറിയാണ്‌ എപ്പിഡൊറസ്‌ എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്‌. അഞ്ഞൂറു വർഷങ്ങൾക്കു മുമ്പ് അത്‌ ഒരു പ്രമുഖ വാണിജ്യ-മത കേന്ദ്രമായിരുന്നു.

മൊട്ടക്കുന്നുകളും കൃഷിയിറക്കിയ പാടങ്ങളും ഒലിവുമരക്കൂട്ടങ്ങളും ഒക്കെ കാരണം അവിടെ ഒരു വലിയ തീയേറ്റർ ഉണ്ടെന്ന സൂചനപോലും പിൽക്കാലങ്ങളിൽ ഇല്ലായിരുന്നു. എന്നിരുന്നാലും, ആ കുന്നുകൾക്കടിയിൽ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് 19-‍ാ‍ം നൂറ്റാണ്ടിലെ ഒരു പ്രശസ്‌ത ഗ്രീക്ക് പുരാവസ്‌തു ഗവേഷകനായ പാനായിസ്‌ കാവാഡിയാസിന്‌ ഉറപ്പുണ്ടായിരുന്നു. നേരത്തെ ഉദ്ധരിച്ച പൊസേനിയാസ്‌ നൽകിയ വിവരണത്തിൽനിന്നും ജിജ്ഞാസ ഉണർന്ന അദ്ദേഹത്തിന്‌, തികച്ചും സാധാരണമായ ഈ പ്രകൃതി ദൃശ്യങ്ങൾക്കടിയിൽ ഗംഭീരമായ ഒരു തീയേറ്റർ കണ്ടുപിടിക്കാനാകുമെന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു. അങ്ങനെ, 1881-ലെ വസന്തകാലത്ത്‌ അദ്ദേഹം അതു കണ്ടുപിടിക്കുകതന്നെ ചെയ്‌തു.

ആറുവർഷക്കാലത്തെ കഠിനാധ്വാനത്തിലൂടെ കോവോഡിസ്‌ അതിഗംഭീരവും കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലാത്തതുമായ ഒരു തീയേറ്റർ കണ്ടുപിടിക്കുകയുണ്ടായി. പുരാവസ്‌തു ശാസ്‌ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഈ തീയേറ്റർ പൊ.യു.മു. 330-ൽ, ആർഗോസ്‌ എന്ന അയൽ നഗരത്തിലെ ജൂനിയർ പോളിക്ലിറ്റസ്‌ നിർമിച്ചതാണ്‌. ഒരു കൊത്തുപണിക്കാരനും വാസ്‌തുശില്‌പിയുമായിരുന്നു അദ്ദേഹം. ആധുനിക വാസ്‌തുശില്‌പിയായ മാനോസ്‌ പെരാക്കീസ്‌ എപ്പിഡൊറസിനെ “സുപ്രസിദ്ധവും നന്നായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഗ്രീക്ക് തീയേറ്റർ” എന്നു വിശേഷിപ്പിച്ചപ്പോൾ, അദ്ദേഹം ഗവേഷകരുടെ പൊതുവെയുള്ള അഭിപ്രായം ആവർത്തിക്കുകയായിരുന്നു.

വാസ്‌തുശില്‌പ വിദ്യയെയും പുരാവസ്‌തുശാസ്‌ത്രത്തെയും സംബന്ധിച്ചിടത്തോളം എപ്പിഡൊറസ്‌ തീയേറ്ററിന്‍റെ കണ്ടുപിടിത്തം വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്‌. പുരാതന തീയേറ്ററുകളിൽ മിക്കതും ഭാഗികമായി നശിക്കുകയോ പുനർനിർമിക്കപ്പെടുകയോ ചെയ്‌തെങ്കിലും, എപ്പിഡൊറസ്‌ തീയേറ്റർ കേടുപാടുകളൊന്നും സംഭവിക്കാതെ നൂറ്റാണ്ടുകളോളം അതിജീവിച്ചിരിക്കുന്നു. കാരണം, മണ്ണിനടിയിൽ അത്‌ 6 മീറ്ററിലധികം താഴ്‌ചയിലായിരുന്നു.


ഇന്ന് അവിടെ എത്തുന്ന ഒരു സന്ദർശകന്‌, തീയേറ്ററിന്‍റെ പ്രധാന ഭാഗങ്ങൾ വളരെ കൃത്യമായി തിരിച്ചറിയാൻ കഴിയും. നർത്തകർക്കും ഗായകസംഘത്തിനും വേണ്ടി ഉണ്ടായിരുന്ന നിരപ്പായ, വൃത്താകാര ഓർക്കെസ്‌ത്രയുടെ ചുറ്റുമായി, കനം കുറഞ്ഞ് നീളമുള്ള മാർബിൾ കഷണങ്ങൾ പതിപ്പിച്ചിരുന്നു. അതിന്‍റെ തറ മണ്ണിട്ട് ഉറപ്പിച്ചിരുന്നു, മധ്യഭാഗത്തായി ഒരു ബലിപീഠവും ഉണ്ടായിരുന്നു. ഓർക്കെസ്‌ത്രയ്‌ക്കു [വൈകുന്നേരം 7:25 -നു, 9/11/2017] വിജു രവീന്ദ്രൻ: പിന്നിലായാണ്‌ തുറന്ന മുൻവശത്തോടുകൂടിയ രംഗമുറി. ഇപ്പോൾ അതിന്‍റെ അസ്ഥിവാരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആദ്യകാലങ്ങളിൽ അഭിനേതാക്കൾ അഭിനയിച്ചിരുന്നത്‌ ഓർക്കെസ്‌ത്രയ്‌ക്കുള്ളിലായിരുന്നു, ഓർക്കെസ്‌ത്രയ്‌ക്കും രംഗമുറിക്കും ഇടയിലായി ഉറപ്പിച്ചിരുന്ന, കറക്കാവുന്ന ത്രികോണാകൃതിയിലുള്ള ബോർഡുകളിലെ പാനലുകളിൽ രംഗസംവിധാനങ്ങളും പെയിന്‍റു ചെയ്‌തിരുന്നു. പിന്നീട്‌, ഓർക്കെസ്‌ത്ര ഗായകസംഘത്തിനു വിട്ടുകൊടുത്തിട്ട് അഭിനേതാക്കൾ രംഗമുറിയിൽത്തന്നെ അഭിനയിക്കാൻ തുടങ്ങി, രംഗസംവിധാനങ്ങൾ രംഗമുറിയുടെ ഭിത്തികളിലേക്കു മാറ്റുകയും ചെയ്‌തു.

തുടക്കത്തിൽ, 6,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ്‌ എപ്പിഡൊറസ്‌ തീയേറ്ററിൽ ഉണ്ടായിരുന്നത്‌. എന്നാൽ, പൊ.യു.മു രണ്ടാം നൂറ്റാണ്ടിൽ, മേൽഭാഗത്തായി 21 നിര ഇരിപ്പിടങ്ങൾകൂടി നിർമിക്കപ്പെട്ടു. അങ്ങനെ മൊത്തം ഇരിപ്പിടങ്ങളുടെ എണ്ണം 13,000 ആയി. മുൻ ഭാഗത്തെ നിരകൾ വിശിഷ്ടാതിഥികൾക്കായി വേർതിരിച്ചിരുന്നു. ചെങ്കല്ലുകൊണ്ടു നിർമിച്ച, ചാരുകളോടു കൂടിയ ആ ഇരിപ്പിടങ്ങൾ മറ്റുള്ളവയിൽനിന്നെല്ലാം വ്യത്യസ്‌തങ്ങളായിരുന്നു.

അത്ഭുതകരമായ ധ്വനികപ്രഭാവം

എപ്പിഡൊറസിലെ തീയേറ്റർ അതിന്‍റെ സവിശേഷമായ ധ്വനികപ്രഭാവത്തിനു (acoustics) പേരുകേട്ടതാണ്‌. “ദീർഘനിശ്വാസം ഉതിർക്കുന്നതിന്‍റെ അല്ലെങ്കിൽ ഒരു കടലാസ്‌ കഷണം കീറുന്നതിന്‍റെ അത്രയും നേരിയ ശബ്ദം പോലും ഏറ്റവും പിൻനിരയിൽ ഇരിക്കുന്നവർക്കു വരെ വ്യക്തമായി കേൾക്കാം” എന്ന് പുരാവസ്‌തു ശാസ്‌ത്ര പ്രൊഫസറായ എസ്‌. ഇ. ഇ. യാക്കോവിഡിസ്‌ പറയുന്നു.

ഈ തീയേറ്റർ സന്ദർശിക്കുന്ന പല വിനോദസഞ്ചാരികളും ഓർക്കെസ്‌ത്രയുടെ മധ്യത്തിൽ നിന്നുകൊണ്ട് പദ്യോച്ചാരണം നടത്താനോ പാട്ടു പാടാനോ ഏറ്റവും ഒടുവിലത്തെ നിരയിൽ ഇരിക്കുന്ന സുഹൃത്തുക്കളോടു മന്ത്രിക്കാനോ ഒക്കെ ഇഷ്ടപ്പെടുന്നു. ഇത്ര വലിയ ഓഡിറ്റോറിയത്തിന്‍റെ ഓരോ മുക്കിലും മൂലയിലും പോലും ശബ്ദം കേൾക്കാൻ കഴിയുന്നു എന്ന പ്രത്യേകത അവരിൽ മതിപ്പുളവാക്കാറുണ്ട്.

ആംഫിതീയേറ്ററിന്‍റേതുപോലുള്ള ഇതിന്‍റെ ദീർഘ-അർധവൃത്താകൃതിയും രംഗസ്ഥലത്തിനു ചുറ്റും കുളപ്പടവുകൾപോലെ കെട്ടിയിരിക്കുന്ന ഇരിപ്പിടങ്ങളും നിമിത്തമാണ്‌ ഈ ശബ്ദസംവിധാനം സാധ്യമാകുന്നത്‌. കൂടാതെ, എപ്പിഡൊറസിലെ ഇരിപ്പിടങ്ങളുടെ നിരകൾ അധികം ചെരിവ്‌ ഇല്ലാതെ ഏതാണ്ട് കുത്തനെ ക്രമീകരിച്ചിരിക്കുന്നതിനാൽ, സ്റ്റേജും ഏറ്റവും പുറകിലെ ഇരിപ്പിടങ്ങളും തമ്മിലുള്ള ദൂരം കുറവാണ്‌. അതുകൊണ്ട്, ശബ്ദതരംഗങ്ങൾ പിൻനിരയിൽ എത്തുമ്പോഴേക്കും ദുർബലമാകുന്നില്ല.

അത്തരം നല്ല ധ്വനികപ്രഭാവം സാധ്യമാക്കുന്ന മറ്റൊരു സംഗതി, ഇരിപ്പിടങ്ങളുടെ നിരകൾ തമ്മിൽ ആവശ്യത്തിലധികം അകലം ഇല്ല എന്നതാണ്‌. അതുകൊണ്ട് ഒരേ സ്ഥായിയിലും വ്യക്തതയോടെയും ശബ്ദത്തിന്‌ എല്ലായിടത്തും വ്യാപിക്കാൻ സാധിക്കുന്നു. ഓർക്കെസ്‌ത്രയുടെയും ഇരിപ്പിടങ്ങളുടെയും, ശബ്ദതരംഗങ്ങളെ പ്രതിഫലിപ്പിക്കാൻ തക്ക കട്ടിയും ഉറപ്പുമുള്ള പ്രതലം, ഉപയോഗിച്ചിരിക്കുന്ന മാർബിളിന്‍റെ ഗുണമേന്മ, പ്രശാന്തമായ അന്തരീക്ഷം, ഓർക്കെസ്‌ത്രയിൽനിന്ന് കാണികളുടെ അടുത്തേക്കു വീശുന്ന ഇളങ്കാറ്റ്‌ എന്നിവ ആയിരുന്നു ശബ്ദ പ്രതിഫലനത്തിൽ ഉൾപ്പെട്ടിരുന്ന മറ്റു ഘടകങ്ങൾ.

ഒരു ഉത്തമ നാടകവേദി

എപ്പിഡൊറസിലേതു പോലുള്ള  തീയേറ്ററുകൾ നിർമിച്ചപ്പോൾ പുരാതന ഗ്രീക്കുകാർ അതീവ ശ്രദ്ധയും വൈദഗ്‌ധ്യവും പ്രകടമാക്കിയതുകൊണ്ടാണ്‌ കാണികൾക്കു നാടകങ്ങൾ തടസ്സംകൂടാതെ കാണാനും കേൾക്കാനും കഴിഞ്ഞത്‌. കൊയ്‌ത്ത്‌, മുന്തിരിവിളവെടുപ്പ് എന്നിവ ആഘോഷിക്കാനായി നടത്തിയിരുന്ന സദ്യകളും മരണവും പുതുജീവന്‍റെ ആവിർഭാവവും സംബന്ധിച്ച ആശയങ്ങളുമാണ്‌ നാടകത്തിന്‌ അടിത്തറ പാകിയത്‌. അത്തരം മദിരോത്സവ സദ്യകൾ, മദ്യത്തിന്‍റെയും ഫലപുഷ്ടിയുടെയും ദേവനായ ഡയനീഷ്യസിനെ പ്രകീർത്തിച്ചുകൊണ്ടുള്ളതായിരുന്നു. ഇത്തരം പ്രകടനങ്ങളിൽ പുരാണ ദൈവങ്ങളെ പുകഴ്‌ത്തുക മാത്രമല്ല, കഥകളും പറയുമായിരുന്നു. അങ്ങനെ മൂന്നു തരത്തിലുള്ള കഥാകഥനം വികാസം പ്രാപിച്ചു: ദുഃഖപര്യവസായി, സന്തോഷപര്യവസായി, ആക്ഷേപഹാസ്യം. ഈ സംഭവങ്ങളുടെ ജനസമ്മിതി തിരിച്ചറിഞ്ഞ നഗരാധിപന്മാർ, തങ്ങൾക്കു വലിയ രാഷ്‌ട്രീയ അധികാരം നേടിയെടുക്കാനുള്ള ഉപാധിയെന്ന നിലയിൽ അവയ്‌ക്കു പിന്തുണയേകി.

കാലക്രമത്തിൽ, ഡയനീഷ്യൻ ആഘോഷങ്ങൾക്ക് നാടകത്തിന്മേലുണ്ടായിരുന്ന സ്വാധീനത്തിനും മദിരോത്സവ ദൃശ്യങ്ങളുടെ ജനപ്രീതിക്കും മങ്ങലേറ്റു. പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിലെ പേരുകേട്ട നാടകകൃത്തുക്കളായ എസ്‌കലിസ്‌, സോഫോക്ലിസ്‌, യൂറിപ്പിഡീസ്‌ എന്നിവരെപ്പോലുള്ളവർ തങ്ങളുടെ നാടകങ്ങൾക്കുള്ള പുതിയ ഇതിവൃത്തങ്ങൾക്കായി ഗ്രീക്ക് ചരിത്രത്തിലേക്കും പുരാണത്തിലേക്കും തിരിഞ്ഞു. നാടകത്തിന്‌ പ്രചാരം വർധിച്ചതോടെയാണ്‌ എപ്പിഡൊറസിലേതുപോലുള്ള വലിയ തീയേറ്ററുകൾ ആവശ്യമായിവന്നത്‌. നാടകങ്ങളിലെ ഓരോ വാക്കും—ഇതിൽ മിക്കപ്പോഴും, ശ്രദ്ധിച്ചിരുന്നാൽ മാത്രം പിടികിട്ടുന്ന വാക്കുകൾകൊണ്ടുള്ള കളികളും വാചകക്കസർത്തുകളും ഉൾപ്പെട്ടിരുന്നു—സദസ്സിന്‌ കേൾക്കാൻ കഴിയണമായിരുന്നു. അതുകൊണ്ട്, തീയേറ്ററുകളുടെ നിർമാണത്തിൽ അസാധാരണമായ ശ്രദ്ധയും വൈദഗ്‌ധ്യവും ആവശ്യമായിരുന്നു.

ഓരോ നാടകത്തിനും ഒരു ഗായകസംഘവും (സാധാരണമായി 10 മുതൽ 15 വരെ പേർ) അഭിനേതാക്കളും (ഒരു രംഗത്തിൽ മൂന്നിൽ കൂടുതൽ ആളുകൾ സംസാരിച്ചിരുന്നില്ല) ആവശ്യമായിരുന്നു. ഗായകസംഘത്തിന്‍റെ പാട്ട് അനുസരിച്ച് നടിക്കുന്ന അഭിനേതാക്കളെ ഹിപ്പോക്രിറ്റി എന്നാണു വിളിച്ചിരുന്നത്‌. കാലാന്തരത്തിൽ, കപടമായി പ്രവർത്തിക്കുകയോ നടിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയെ ആലങ്കാരികമായി വർണിക്കാൻ ഈ പദം ഉപയോഗിക്കാൻ തുടങ്ങി.

എപ്പിഡൊറസും പുരാതന നാടകവും ഇന്ന്

പുരാതന നാടകാവതരണം ഗ്രീസിലെ എപ്പിഡൊറസിലും മറ്റിടങ്ങളിലും അരങ്ങേറിയിട്ടുണ്ട്. 20-‍ാ‍ം നൂറ്റാണ്ടിന്‍റെ തുടക്കം വരെ, പുരാതന ഗ്രീക്ക് നാടകങ്ങൾ, പ്രത്യേകിച്ച്, ദുഃഖപര്യവസായിയായ നാടകങ്ങൾ, ഒരു കലാലയ പാഠ്യ പദ്ധതി മാത്രമായിരുന്നു. എന്നാൽ, 1932-ൽ ഗ്രീസിലെ നാഷണൽ തീയേറ്റർ സ്ഥാപിതമായതോടെ, പുരാതന നാടകകൃത്തുക്കളുടെ കൃതികൾ ആധുനിക ഗ്രീക്കിലേക്കു പരിഭാഷ ചെയ്‌തിട്ടുണ്ട്.

1945 മുതൽ, എപ്പിഡൊറിയ നാടകോത്സവം ഒരു വാർഷിക പരിപാടി ആയിത്തീർന്നിരിക്കുന്നു. ഓരോ വേനൽക്കാലത്തും, ഗ്രീസിലും വിദേശത്തും ഉള്ള പല നാടക കമ്പനികളും എപ്പിഡൊറസ്‌ തീയേറ്ററിൽവന്ന് പുരാതന നാടകങ്ങൾ അവതരിപ്പിക്കാറുണ്ട്. വിനോദസഞ്ചാരികളും തീയേറ്ററിനെ സ്‌നേഹിക്കുന്നവരുമായ ആയിരക്കണക്കിനാളുകൾ ഏതാണ്ട് 2,500 വർഷങ്ങൾക്കു മുമ്പെഴുതിയ നാടകത്തിന്‍റെ ആധുനിക ആവിഷ്‌കാരം കാണാനായി ഇവിടം സന്ദർശിക്കുന്നു.

നിങ്ങൾക്ക് ഗ്രീസ്‌ സന്ദർശിക്കാൻ അവസരം കിട്ടിയാൽ എപ്പിഡൊറസ്‌ സന്ദർശിക്കാൻ മറക്കരുത്‌. മനോജ്ഞമായ ഈ തീയേറ്റർ കണ്ടുകഴിഞ്ഞാൽ നിങ്ങളും പൊസേനിയാസിന്‍റെ നിഗമനത്തിൽ എത്തിച്ചേർന്നേക്കാം: ‘എപ്പിഡൊറസിന്‍റെ സൗകുമാര്യത്തോട്‌ കിടപിടിക്കുന്ന വാസ്‌തുശില്‌പ നിർമിതികൾ ഇല്ല.


ഇഫിജനിയ ഇന്‍ ഔലീസ് അഥവാ പെണ്ണെന്ന നിരന്തരം മുങ്ങുന്ന സങ്കടക്കപ്പൽ

നേരം തെറ്റി കിട്ടിയ ലോക നാടകവേദിയിലെ, അനിതര- അസാധാരണമായ ഒരു നാടകം. ഔലീസിലെ രാജകുമാരിയായ ഇഫിജിനിയായുടെ കഥ. ഇഫിജനിയ ഇന്‍ ഔലീസ്. ഈ ഗ്രീക്ക് നാടകം കേവലം ഒരു രാജകുമാരിയുടെ കഥമാത്രമല്ല എക്കാലത്തെയും പെണ്ണിന്റെ കഥയാണ്; ഏത് യുദ്ധവും തുടങ്ങാനും ഒടുങ്ങാനും ഇരയാക്കപെടുന്ന പെണ്ണിന്റെ ദൈന്യത്തിന്റെ കഥ. 

സ്‌റ്റേജിനു മുന്നിലെ കയര്‍ കൂമ്പാരത്തില്‍ നിന്നിരുന്ന മനുഷ്യന്‍ കൈയ്യിലിരുന്ന ബള്‍ബ് താഴെയെറിയുന്നു. എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. സ്‌റ്റേജിനു വെളിയില്‍ നിലത്തിരുന്ന് കുത്തിക്കുറിച്ചിരുന്നയാള്‍ അല്പം ഒച്ചത്തില്‍ അവ്യക്തമായ് എന്തോ പറഞ്ഞ് എഴുന്നേറ്റു. സ്‌റ്റേജില്‍ കയറി വീണ്ടും നിലത്തെത്തി കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. കൃത്യം എട്ട് മണിയായപ്പോള്‍ ഏതുള്‍വിളിയിലാണെന്നറിയില്ല, സ്‌റ്റേജിലേക്ക് ഒരു തുടര്‍ച്ചയെന്നോണം കയറിയയാള്‍ ആദ്യ ഡയലോഗ്. അതെ അത് മറ്റാരുമല്ല വിശ്വപ്രസിദ്ധ ഗ്രീക്ക് കഥയിലെ അഗമേമ്‌നന്‍ ആണ് സംസാരിച്ച് തുടങ്ങിയത്. അവിശ്വസനീയമായ മെയ്യടക്കത്തില്‍, ശബ്ദ കോലാഹലങ്ങളില്ലാതെ നാടകം തുടങ്ങേണ്ടതിനും എത്രയോ മുന്നേ മുതല്‍ കഥാപാത്രം അഭിനയം ആരംഭിച്ചിരുന്നു.  മകളെ കാറ്റിന്റെ ദേവതയ്ക്കായി ബലികൊടുക്കാനുള്ള ആത്മ സംഘര്‍ഷങ്ങളില്‍ കല്ല്യാണത്തിനെന്ന് കള്ളം പറഞ്ഞ് കത്തെഴുതി കൊടുത്ത് വിളിച്ചിരുന്നു. ഒത്തിരി ആലോചിച്ചപ്പോള്‍ അത് വേണ്ട എന്ന് തോന്നി. വരേണ്ട എന്നുള്ള സന്ദേശം എഴുതുന്നതിന്റെ ആത്മ സംഘര്‍ഷങ്ങളാണ് നമ്മളാദ്യം കണ്ടത്. പതിവ് നാടക വേദികളില്‍ നിന്നും വിഭിന്നമായ സ്‌റ്റേജില്‍, മുന്നില്‍ താഴെ സദസ്സിലെ കയര്‍ കൂമ്പാരത്തിനടയിലെ വെളിച്ചത്തില്‍ സ്വന്തം ഭാര്യയ്ക്ക് , തന്റെ മകളെ ബലികൊടുക്കാന്‍ കൊണ്ടു വരേണ്ട എന്ന കത്തെഴുതുന്നതിന്റെ മന:സംഘര്‍ഷങ്ങളിലേക്ക് ആദ്യമെ നടന്നു കയറുകയായിരുന്നു. ഒരിക്കല്‍ കൂടി ഞാനാ സ്‌റ്റേജിലേക്ക് അമ്പരന്ന് നോക്കി എമ്പാടും കയര്‍ കൂമ്പാരങ്ങള്‍. സ്‌റ്റേജില്‍ നിന്നും മുന്നിലേക്കാണ് അവയില്‍ പലതും നീണ്ടുനിവര്‍ന്നു കിടക്കുന്നത്. അതെ, കയര്‍ കൂമ്പാരങ്ങള്‍. കെട്ടിയിടാന്‍ മാത്രം ആത്മസംഘര്‍ഷങ്ങളനുഭവിക്കുന്നതിന്റെ ഒരു പരിച്ഛേദം കൂടിയാണ്. തീര്‍ച്ചയായും കാറ്റിന്റെ ദേവതയെ സന്തോഷിപ്പിക്കിണ്ടതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? രാജാവിന്. രാജാവെന്നാല്‍ ദേവതകള്‍ക്ക് വിധേയനും. ലോകത്തിലെ എല്ലാ ദേവതകളും നഴ്‌സറിക്കുട്ടികളാണ്. അനങ്ങിയാല്‍ പിണങ്ങിക്കളയും. ഒരുറക്കം കൊണ്ട് കുട്ടികളുടെ പിണക്കം തീരും. ദേവതകളൊക്കെ അക്കാര്യത്തില്‍ അമ്പേ പരാജിതാരാണ്. യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ ശരാശരി മനുഷ്യന്റെ ഏഴയലത്ത് നില്ക്കാവുന്ന ബുദ്ധിയും യുക്തിയും നിരാമയത്വവുമുള്ള ഒറ്റദേവതയെയും ലോകത്തിലെ ഒരു സ്ഥലത്തും കണ്ടുമുട്ടാന്‍ സാധിക്കില്ല. അപ്പോള്‍ പിന്നെ യുദ്ധക്കൊതിയന്മാരായ ഗ്രീക്കുകാരുടെ കാര്യം പറയുകയും വേണ്ട. ചിന്തകളെ അപ്പാടെ നടന്റെ നടനവൈഭവം കവര്‍ന്നെടുക്കുന്ന കാഴ്ച്ചയാണ് പിന്നീട് കാണുന്നത്. ഒരു സാങ്കല്പിക യാനത്തില്‍ ഭാര്യയായ ക്ലൈസ്റ്റെംനെസ്ട്രയും അതിസുന്ദരിയായ മകളും മുലകുടിക്കുന്ന സഹോദരനും രംഗത്തെത്തുന്നു. അതിനു മുന്നേ നീലയും വയലറ്റും വസ്ത്രങ്ങള്‍ ധരിച്ച കോറസ് വൃന്ദങ്ങളെ പറ്റി പറയാന്‍ വിട്ടു. സംവിധായകന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്ത ഗ്രീക്ക് വസ്ത്ര വിധാനവും ലോകത്തിലെ സ്ത്രീകളെ പ്രധിനിധികരിച്ച് കറുത്തവര്‍ഗ്ഗകാരിയും ഏഷ്യക്കാരിയും ഒക്കെ ഒരേതാളത്തില്‍ വ്യത്യസ്ത അനുപാതങ്ങളില്‍ ആടിത്തിമിര്‍ക്കുന്നു. അതിസുന്ദരമായ് പാടുന്നു.  ഒരു കഥയ്ക്കുള്ളിലെ കഥയെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടാണ് നാടകം വികസിക്കുന്നത്. ഓരോ കഥാപാത്രങ്ങളും അവനവന്റെ വേഷത്തിന്റെ ശരിതെറ്റുകളെ വീണ്ടും വീണ്ടും ഊന്നി പറയുന്നു ചരിത്രാഖ്യയികളിലെ നിരന്തര വിഡ്ഡീത്തങ്ങളുടെ തുടര്‍ച്ചയെന്നു പറയാം. ഗ്രീക്ക് പടക്കപ്പലുകള്‍ക്ക് കുതിച്ച് പായാനുള്ള ബലിയായി [വൈകുന്നേരം 7:27 -നു, 9/11/2017] വിജു രവീന്ദ്രൻ: തന്റെ മകളെ കാറ്റിന്റെ ദേവതയ്ക്ക് നല്കണം. ഒരു പക്ഷേ ഇഫിജനിയ എന്ന സിനിമ കണ്ടവര്‍ക്ക് കാറ്റില്ലാതെ കടല്ക്കരയില്‍ തങ്ങി വിശപ്പും ദാഹവും കൊണ്ട് കലഹിക്കാനൊരുങ്ങുന്ന പട്ടാളക്കാരുടെ ദൈന്യത മനസ്സിലാവും. 

പക്ഷെ നാടകത്തിന്റെ രംഗപടത്തില്‍ അഗമേമ്‌നന്‍  നിരന്തരം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഭാര്യയാലും മകളാലും കാണികളായും കഥപാത്രങ്ങളാലും വേഷാന്തരം ചെയ്യുന്ന കോറസ്സാലും. മരുമകനെന്നു തെറ്റിദ്ധരിപ്പിച്ച അകിലിസിനാലും. മകളെയും ഭാര്യയെയും പ്രലോഭിച്ചെത്തിക്കുന്നത് ഗ്രീക്ക് പടയാളിയായ അകിലിസിനു മകളെ വിവാഹം കഴിച്ചു കൊടുക്കാം എന്നു കളവുപറഞ്ഞാണ്. അകിലിസിന്റെയും അവനവന്റെ തന്നെയും ചോദ്യങ്ങളില്‍ കുടുങ്ങി ട്രോയില്‍ നിന്നും കടത്തപെട്ട സഹോദരഭാര്യയും ലോകത്തിലെ ഏറ്റവും സുന്ദരിയുമായ ഹെലനുവേണ്ടിയാണ് ഗ്രീക്ക് പടയാളികള്‍ കപ്പലുകള്‍ തയ്യാറാക്കി കാത്തിരിക്കുന്നത്. തടസ്സം കാറ്റാണ്. അതെ ഇവിടെ അതിഭയാനകമായ ഒരു കറുത്ത പരിഹാസം കാറ്റിന്റെ രൂപത്തില്‍ അലയുന്നുണ്ട്. എല്ലാവരും നിരന്തരം ചോദിക്കുന്നുണ്ട്. ചോദ്യം ചോദിച്ച് ഞെട്ടിച്ചത് ഇഫിജനിയയുടെ അമ്മയും റാണിയുമായ  ക്ലൈസ്റ്റെംനെസ്ട്രയാണ്. ഹോ! അതൊരു ഒന്നൊന്നര ചോദ്യമായിരുന്നു. ‘നിങ്ങളെന്നെ കണ്ട് മോഹിച്ച്, എന്റെ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും എന്റെ കണ്മുന്നിലിട്ട് കൊന്നിട്ട് എന്നെ സ്വന്തമാക്കിയിട്ടും ഞാന്‍ ഇന്നും നിങ്ങളുടെ അനുസരണയുള്ള ഭാര്യയാണ്: (പിന്നീട് പുള്ളിക്കാരത്തി അദ്ദേഹത്തെ കൊല്ലുന്നു എന്ന ഉപകഥ നാടകത്തിലല്ലാതെ വായിച്ചപ്പോഴാണ് തൃപ്തിയായത്) നാടകത്തിലൊരിടത്ത് ‘ആ വേശ്യയ്ക്ക് വേണ്ടി (ഹെലന്‍ എന്ന ലോകത്തിലെ ഏറ്റവും സുന്ദരിയ്ക്ക്, അത് തന്റെ സഹോദരി കൂടിയാണ്) തന്റെ മകളെ കുരുതി കൊടുക്കു’ന്നതില്‍ പരിതപിക്കുമ്പോള്‍ മകള്‍ സത്യം തിരിച്ചറിയുന്നുണ്ട്. കിഴവനും തന്റെ അനുസരണയുള്ളവനുമായ വേലക്കാരനോട് അഗമേമ്നന്‍ പറയുന്നുണ്ട്, ‘സഹോദര ഗ്രീക്കിന്റെ രക്ഷയ്ക്കായി രക്തം ചിന്തിയെ പറ്റൂ, മറ്റു വഴികളില്ല’ എന്ന്.

പക്ഷെ നാടകത്തിന്റെ രംഗപടത്തില്‍ അഗമേമ്‌നന്‍  നിരന്തരം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഭാര്യയാലും മകളാലും കാണികളായും കഥപാത്രങ്ങളാലും വേഷാന്തരം ചെയ്യുന്ന കോറസ്സാലും. മരുമകനെന്നു തെറ്റിദ്ധരിപ്പിച്ച അകിലിസിനാലും. മകളെയും ഭാര്യയെയും പ്രലോഭിച്ചെത്തിക്കുന്നത് ഗ്രീക്ക് പടയാളിയായ അകിലിസിനു മകളെ വിവാഹം കഴിച്ചു കൊടുക്കാം എന്നു കളവുപറഞ്ഞാണ്. അകിലിസിന്റെയും അവനവന്റെ തന്നെയും ചോദ്യങ്ങളില്‍ കുടുങ്ങി ട്രോയില്‍ നിന്നും കടത്തപെട്ട സഹോദരഭാര്യയും ലോകത്തിലെ ഏറ്റവും സുന്ദരിയുമായ ഹെലനുവേണ്ടിയാണ് ഗ്രീക്ക് പടയാളികള്‍ കപ്പലുകള്‍ തയ്യാറാക്കി കാത്തിരിക്കുന്നത്. തടസ്സം കാറ്റാണ്. അതെ ഇവിടെ അതിഭയാനകമായ ഒരു കറുത്ത പരിഹാസം കാറ്റിന്റെ രൂപത്തില്‍ അലയുന്നുണ്ട്. എല്ലാവരും നിരന്തരം ചോദിക്കുന്നുണ്ട്. ചോദ്യം ചോദിച്ച് ഞെട്ടിച്ചത് ഇഫിജനിയയുടെ അമ്മയും റാണിയുമായ  ക്ലൈസ്റ്റെംനെസ്ട്രയാണ്. ഹോ! അതൊരു ഒന്നൊന്നര ചോദ്യമായിരുന്നു. ‘നിങ്ങളെന്നെ കണ്ട് മോഹിച്ച്, എന്റെ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും എന്റെ കണ്മുന്നിലിട്ട് കൊന്നിട്ട് എന്നെ സ്വന്തമാക്കിയിട്ടും ഞാന്‍ ഇന്നും നിങ്ങളുടെ അനുസരണയുള്ള ഭാര്യയാണ്: (പിന്നീട് പുള്ളിക്കാരത്തി അദ്ദേഹത്തെ കൊല്ലുന്നു എന്ന ഉപകഥ നാടകത്തിലല്ലാതെ വായിച്ചപ്പോഴാണ് തൃപ്തിയായത്) നാടകത്തിലൊരിടത്ത് ‘ആ വേശ്യയ്ക്ക് വേണ്ടി (ഹെലന്‍ എന്ന ലോകത്തിലെ ഏറ്റവും സുന്ദരിയ്ക്ക്, അത് തന്റെ സഹോദരി കൂടിയാണ്) തന്റെ മകളെ കുരുതി കൊടുക്കു’ന്നതില്‍ പരിതപിക്കുമ്പോള്‍ മകള്‍ സത്യം തിരിച്ചറിയുന്നുണ്ട്. കിഴവനും തന്റെ അനുസരണയുള്ളവനുമായ വേലക്കാരനോട് അഗമേമ്നന്‍ പറയുന്നുണ്ട്, ‘സഹോദര ഗ്രീക്കിന്റെ രക്ഷയ്ക്കായി രക്തം ചിന്തിയെ പറ്റൂ, മറ്റു വഴികളില്ല’ എന്ന്.



എന്തായാലും അടിമുടി ചിന്തകളെ മാറ്റിമറിക്കുന്ന ജീവിതത്തിന്റെ കപ്പല്‍ ഒടുവില്‍ കാറ്റിന്റെ ദേവത കനിഞ്ഞ് ഭൂലോക സുന്ദരിയെ തിരികെ എത്തിക്കാന്‍ പുറപ്പെടുമ്പോള്‍ വേദിക്ക് വെളിയിലെ അലസമായ് കിടന്ന കയറുകള്‍ കപ്പല്‍ നങ്കൂരമിട്ട കയറുകള്‍ ആയിരുന്നെന്ന്‍ മനസിലാകും. അവ വലിഞ്ഞു മുറുകുന്ന ദൃശ്യത്തോടെയാണ് നാടകം അവസാനിക്കുന്നത്. തീര്‍ച്ചയായും നാടകത്തെയും കാണികളെയും ഇടവിട്ട് നോക്കിക്കൊണ്ടിരുന്ന ആര്‍ത്തിക്കാരനായ ഒരു കാണി എന്ന നിലയില്‍ ഇഫിജനിയയുടെ ഒരു ചോദ്യത്തില്‍ മുലകുടിമാറാത്ത തന്റെ സഹോദരനും താനും അച്ഛനോട് ചോദിക്കുന്ന ഒരു ചോദ്യത്തില്‍ കാണികളില്‍ വലിയൊരു പങ്കും കണ്ണു തുടയ്ക്കുന്നത് കാണാമായിരുന്നു. മനുഷ്യബലിയെന്ന പമ്പര വിഡ്ഡിത്തത്തെ നഴ്‌സറി സ്‌കൂള്‍ നിലവാരം മാത്രമുള്ള ലോകത്തിലെ എല്ലാ മതദൈവങ്ങളും ആവശ്യപെട്ടിട്ടുണ്ട് എന്ന സത്യത്തെ വെറുത്ത് കൊണ്ട് ഈ നാടകം ഒരു ചോദ്യം മുന്നിലേയ്ക്ക് വെയ്ക്കുന്നുണ്ട്. അറിഞ്ഞു കൊണ്ട് കൊല്ലപെടാന്‍, ലോകത്തിനു വേണ്ടി മരിക്കാന്‍ എന്നും നിരന്തരം അബലയായ സ്ത്രീ സമൂഹം ഉണ്ടായതെന്തുകൊണ്ട് എന്ന എന്നും പ്രസക്തമാകുന്ന ചോദ്യം. അത് ഇഫിജനിയായാലും കൊല്ലാതെ കൊല്ലപ്പെടുന്ന ഇറോം ശര്‍മ്മിളയായാലും അവസാനിക്കാത്ത നിരകളില്‍ സ്ത്രീ സമൂഹം മാത്രം എന്ന പ്രസക്തമായ ചോദ്യം മുന്നില്‍ വെച്ചാണ് മാര്‍ക്ക് എല്‍ മൊന്റഗ്മറി (അഗമെമ്‌നോന്‍), സാന്ദ്ര മാര്‍ക്കോസ് (ക്ലൈസ്റ്റെംനെസ്ട്ര) ആന്‍ഡ്രിയ ബറോണ്‍ (ഇഫിജനി) തുടങ്ങിയവര്‍ സ്‌റ്റേജിലും സദസ്സിലുമായ് മത്സരിച്ചഭിനയിച്ച മനുഷ്യ മന:സംഘര്‍ഷങ്ങളുടെ, പുരുഷ ഉടമ്പടികളുടെ മഹാകാവ്യത്തെ, പഴയൊരു കഥയുടെ പുതിയൊരു രംഗഭാഷ്യത്തെ ജനതയിലേക്ക് നീറുന്നൊരു തീപ്പന്തമായ് വലിച്ചെറിഞ്ഞാണ് ഈ നാടകം കാണികളുടെ ഹൃദയത്തിലൂടെ തുടര്‍യാത്ര തുടരുന്നത്.



List of ancient Greek playwrights

Tragedies

Choerilus (~524 BC)
Aeschylus (c. 525–456 BC):
The Persians (472 BC)
Seven Against Thebes (467 BC)
The Suppliants (463 BC)
The Oresteia (458 BC, a trilogy comprising Agamemnon, The Libation Bearers and The Eumenides.)
Prometheus Bound (authorship and date of performance is still in dispute)
Phrynichus (~511 BC):
The Fall of Miletus (c. 511 BC)
Phoenissae (c. 476 BC)
Danaides
Actaeon
Alcestis
Tantalus
Achaeus of Eretria (484-c. 405 BC)
Adrastus
Linus
Cycnus
Eumenides
Philoctetes
Pirithous
Theseus
Œdipus
Achaeus of Syracuse (c. 356 BC)
Agathon (c. 448–400 BC)
Aphareus (4th century BC)
Asklepios**
Akhilleus**
Tantalos**
Sophocles (c. 495-406 BC):
Theban plays, or Oedipus cycle:
Antigone (c. 442 BC)
Oedipus Rex (c. 429 BC)
Oedipus at Colonus (401 BC, posthumous)
Ajax (unknown, presumed earlier in career)
The Trachiniae (unknown)
Electra (unknown, presumed later in career)
Philoctetes (409 BC)
Euripides (c. 480–406 BC):
Alcestis (438 BC)
Medea (431 BC)
The Heracleidae (Herakles Children) (c. 429 BC)
Hippolytus (428 BC)
Electra (c. 420 BC)
Sisyphos (415 BC)
Andromache (428-24 BC)
The Suppliants (422 BC)
Hecuba (424 BC)
Herakles (421-416 BC)
The Trojan Women (Troades) (415 BC)
Ion (414-412 BC)
Iphigenia in Tauris (414-412 BC)
Helen (412 BCE)
The Phoenician Women (The Phoinissae) (411-409 BC)
Iphigenia At Aulis (Iphigenia ad Aulis) (410 BC)
Orestes (408 BC)
The Cyclops (c. 408 BC)
The Bacchae (405 BCE, posthumous)
Rhesus (unknown)
Euphorion (5th century BC); possibly the author of Prometheus Bound, which is often attributed to his father Aeschylus
"Phaesus" (411-321 BC)

Comedies

Susarion of Megara (~580 BCE)
Epicharmus of Kos (~540-450 BCE)
Phormis, late 6th century
Dinolochus, 487 BCE
Euetes 485 BCE
Euxenides 485 BCE
Mylus 485 BCE
Chionides 487 BCE
Magnes 472 BCE
Cratinus (~520-420 BCE)
Crates c. 450 BCE
Ecphantides
Pisander
Epilycus
Callias Schoenion
Hermippus 435 BCE
Myrtilus
Lysimachus
Hegemon of Thasos, 413 BCE
Sophron
Phrynichus
Lycis, before 405 BCE
Lucrideus (c. 206 BCE)
Leucon
Lysippus
Eupolis (~446-411 BCE)
Aristophanes (c. 446-388 BCE), a leading source for Greek Old Comedy
The Acharnians (425 BCE)
The Knights (424 BCE)
The Clouds (423 BCE)
The Wasps (422 BCE)
Peace (421 BCE)
The Birds (414 BCE)
Lysistrata (411 BCE)
Thesmophoriazusae (c. 411 BCE)
The Frogs (405 BCE)
Assemblywomen (c. 392 BCE)
Plutus (388 BCE)
Pherecrates 420 BCE
Diocles of Phlius
Sannyrion
Philyllius, 394 BCE
Hipparchus
Archippus
Polyzelus
Philonides
Eunicus 5th century BCE
Telecleides 5th century BCE
Euphonius 458 BCE
Phrynichus (~429 BCE)
Cantharus 422 BCE
Ameipsias (c. 420 BCE)
Strattis (~412-390 BCE)
Cephisodorus 402 BCE
Plato (comic poet) late 5th century BCE
Theopompus c. 410 - c.380 BCE
Nicophon 5th century BCE
Nicochares (d.~345 BCE)
Eubulus early 4th century BCE
Araros, son of Aristophanes 388, 375
Antiphanes (~408-334 BCE)
Anaxandrides 4th century BCE
Calliades 4th century BCE
Nicostratus
Phillipus
Philetarus c. 390-c. 320 BCE
Anaxilas 343 BCE
Ophelion
Callicrates
Heraclides, 348 BCE
Alexis (~375 - 275 BCE)
Amphis mid-4th century BCE
Axionicus
Cratinus Junior
Eriphus
Epicrates of Ambracia 4th century BCE
Stephanus, 332 BCE
Strato
Aristophon
Euphron
Sotades
Augeas
Epippus
Heniochus
Epigenes
Mnesimachus
Timotheus
Sophilus
Antidotus
Naucrates
Xenarchus
Dromo
Crobylus
Philippides
Philemon of Soli or Syracuse (~362–262 BCE)
Menander (c. 342-291 BCE), a leading source for Greek New Comedy
Dyskolos (317 BCE)
Apollodorus of Carystus (~300-260 BCE)
Diphilus of Sinope (~340-290 BCE)
Dionysius
Timocles 324 BCE
Theophilus
Sosippus
Anaxippus, 303 BCE
Demetrius, 299 BCE
Archedicus, 302 BCE
Sopater, 282 BCE
Damoxenus c. 370 BC - 270 BCE
Hegesippus, or Crobylus
Theognetus
Bathon
Diodorus
Machon of Corinth/Alexandria 3rd century BCE
Poseidippus of Cassandreia (~316–250 BCE)
Epinicus (~217 BCE)
Laines or Laenes 185 BCE
Philemon 183 BCE
Chairion or Chaerion 154 BCE


Ancient Greek plays by writer

► Aeschylus‎

Achilleis (trilogy)
Agamemnon (play)
Aigyptioi
Amymone (Aeschylus)
Danaid Tetralogy
The Danaides (Aeschylus)
The Danaids (Aeschylus)
Laius (Aeschylus)
Live by the sword, die by the sword
Lycurgeia
Myrmidons (play)
Nereids (play)
Oedipodea (Aeschylus)
Oedipus (Aeschylus)
Oresteia
The Persians
Philoctetes (Aeschylus play)
Phrygians (play)
Prometheia
Prometheus Bound
Prometheus Pyrkaeus
Prometheus the Fire-Bringer
Prometheus the Fire-kindler
Prometheus Unbound (Aeschylus)
Proteus (Aeschylus)
Proteus (play)
Seven Against Thebes
The Sphinx (Aeschylus)
The Suppliants (Aeschylus)
The Eumenides
The Kabeiroi
The Libation Bearers

► Aristophanes‎

The Acharnians
Assemblywomen
The Birds (play)
The Clouds
The Frogs
The Knights
Lysistrata
Peace (play)
Plutus (play)
Thesmophoriazusae
The Wasps

► Euripides‎

Alcestis (play)
Alcmaeon in Corinth
Alcmaeon in Psophis
Andromache (play)
Andromeda (play)
Antigone (Euripides play)
Archelaus (play)
The Bacchae
Bellerophon (play)
Children of Heracles
Cresphontes (play)
Cyclops (play)
Electra (Euripides play)
Hecuba (play)
Helen (play)
Herakles (Euripides)
Hippolytus (play)
Hippolytus Veiled
Ion (play)
Iphigenia in Aulis
Iphigenia in Tauris
Medea (play)
Merope (Messenia)
Oedipus (Euripides)
Orestes (play)
Peliades
Philoctetes (Euripides play)
The Phoenician Women
Rhesus (play)
The Suppliants (Euripides)
Theristai
Thyestes (Euripides)
The Trojan Women

► Menander‎

Aspis (Menander)
Dyskolos
Epitrepontes
Perikeiromene
Samia (play)
Sikyonioi

► Sophocles‎

Ajax (play)
Amphiaraus (play)
Amphitryon
Antigone (Sophocles play)
Electra (Sophocles play)
Epigoni (play)
Eriphyle (play)
Ichneutae
Odysseus Acanthoplex
Oedipus at Colonus
Oedipus Rex
Philoctetes (Sophocles play)
Tereus (play)
Triptolemos (play)
Women of Trachis


An Introduction to Greek Theatre

ഇനി ചർച്ചയ്ക്കു വേണ്ടി അരങ്ങൊഴിയുന്നു!
**************************
എപ്പിഡോറസ് തീയേറ്റർ അവശിഷ്ടങ്ങൾ👇



ഒരു സംശയം ചോദിച്ചോട്ടേ.
എന്താണ് പൊ.യു.?ലേഖനത്തിൽ കാണുന്നു(പൊ.യു.മു.330)

പൊ .യു = പൊതു യുഗം (CE)
പൊ .യു. മു = പൊതു യുഗത്തിന് മുമ്പ് (BCE)