11-01


ഇന്നത്തെ നടകലോകം ...
ആഫ്രിക്ക-ലാറ്റിനമേരിക്ക

18-ാം ശ. വരെയും ദക്ഷിണാഫ്രിക്കയിൽ ഇത്തരം ജനകീയ കലാരൂപങ്ങൾ ഉണ്ടായിരുന്നില്ല. 1801-ൽ ഹോട്ടെൻടോട്ട് സ്ക്വയറിൽ ആദ്യമായി ഒരു ആഫ്രിക്കൻ തിയെറ്റർ സ്ഥാപിതമായി. 1855-ൽ ഇംഗ്ലീഷ്യ തിയെറ്റർ മാനേജരായിരുന്ന സെഫ്റ്റൺ പാരി, 'ഡ്രായിങ് റൂം തിയെറ്റർ' രൂപീകരിച്ചു. രത്ന-സ്വർണ വ്യാപാരം വ്യാപകമായതോടെ ആഫ്രിക്കയിൽ സാംസ്കാരിക കലാസമൃദ്ധിയും പ്രകടമായി. കേപ് ടൗൺ കേന്ദ്രമാക്കി ഓപ്പറ ഹൗസ് (1893), ദ് തിവോളി (1903) എന്നീ തിയെറ്ററുകളും ജോഹന്നാസ് ബർഗിൽ ദ് സ്റ്റാൻഡേർഡ് (1891), ദ് ഗ്ലോബ് (1892), ദ് ഗെയ്റ്റി (1893), ഹിസ് മജസ്റ്റീസ് (1903) തുടങ്ങിയ തിയെറ്ററുകളും രൂപീകൃതമായി. അമച്വർ നാടകാവതരണങ്ങൾ സജീവമാകുന്നതിനു കാരണമായ 'ആഫ്രിക്കൻ പ്രൊഫഷണൽ തിയെറ്ററി'ന്റെ വരവിനെത്തുടർന്ന് ഗണ്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. പോൾ ഡി ഗ്രൂട്ട് (1882-1942), ആദ്രേ ഹ്യൂഗ്നെറ്റ്, വേനാ നൗഡ്, പിക്കി യൂസ്, ആന്റൺ ആക്കർമാൻ തുടങ്ങിയ കലാകാരന്മാർ ഇക്കാലത്ത് ശ്രദ്ധേയരായിത്തീർന്നു. കേപ് ടൌൺ റിപ്പെർട്ടറി തിയെറ്റർ സൊസൈറ്റി (1921), ജോഹന്നാസ് ബെർഗ് സൊസൈറ്റി (1927) എന്നീ പ്രമുഖ നാടകഗ്രൂപ്പുകളുടെ ഉദയവും ആഫ്രിക്കൻ നാടകവേദിക്ക് പുതിയ ഉണർവ് നൽകി. രണ്ടാം ലോകയുദ്ധ കാലഘട്ടത്തിൽ (1939-45) ഇംഗ്ലീഷ് പ്രൊഫഷണൽ നാടകസംഘങ്ങൾ ആധിപത്യം ചെലുത്തുകയുണ്ടായി.

ആഫ്രിക്കൻ നാടക സംസ്കാരത്തെ കാത്തുരക്ഷിക്കുന്നതിനായി 1947-ൽ രൂപമെടുത്ത 'നാഷണൽ തിയെറ്റർ ഓർഗനൈസേഷൻ', സഞ്ചാര നാടകസംഘങ്ങളെയും നാടകപ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തി. പ്രാദേശിക നാടകങ്ങളെയും എഴുത്തുകാരെയും മുന്നോട്ട് കൊണ്ടുവരാൻ തിയെറ്റർ ഓർഗനൈസേഷന്റെ പ്രവർത്തനങ്ങൾ സജീവമായി.

ഇംഗ്ലീഷിൽ എഴുതുന്ന ആഫ്രിക്കൻ സാഹിത്യകാരന്മാരുടെ ഉദയവും നാടകത്തിന്റെ വളർച്ചയ്ക്ക് ഗുണകരമായിത്തീർന്നു. ബേസിൽ വാർണറുടെ ട്രൈ ഫോർ വൈറ്റ്, ലൂയിസ് സോഡന്റെ കിംബർലി ട്രെയിൻ, അതോൾ ഫൂഗാഡിന്റെ ബ്ലഡ്നോട്ട് തുടങ്ങിയ നാടകങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്.

ചെറിയ നാടകക്കമ്പനികളും നാടോടി നാടകസംഘങ്ങളും പുതിയ നാടകചിന്തകളുടെ വരവോടെ, കൂടുതൽ പ്രചോദനം ഉൾക്കൊണ്ട് മുന്നേറാൻ തുടങ്ങുകയായിരുന്നു. ഗ്രാമങ്ങളിലെ പുതിയ തിയെറ്ററുകൾക്ക് പുറമേ 1962-ൽ ഒരു പുതിയ നാഗരിക നാടകവേദിയും ജോഹന്നാസ്ബർഗിൽ രൂപമെടുത്തു. കേപ് ടൌണിലെ കൂൺ കാർണിവലുകളും ഇയോൺ (Eoan) ഓപ്പറെ ഗ്രൂപ്പിന്റെ കലാപ്രവർത്തനങ്ങളും ആഫ്രിക്കൻ നാടകവേദിക്ക് പുതിയ ഉണർവും തിളക്കവുമാണ് സമ്മാനിച്ചത്. പ്രാചീനമായ ആഫ്രിക്കൻ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആധുനികരണം കറുത്തവർഗക്കാർക്കിടയിൽനിന്ന് ഒട്ടേറെ പ്രൊഫഷണൽ കലാകാരന്മാരെ സൃഷ്ടിക്കുകയുണ്ടായി. പ്രാദേശികത്തനിമയിലും യൂറോപ്യൻ മാതൃകയിലുമായി രണ്ട് വഴികളാണ് ലാറ്റിനമേരിക്കൻ നാടകപ്രസ്ഥാനത്തിനുള്ളത്. വംശീയാഭിമാനം മുന്നിട്ടു നില്ക്കുന്ന നാടകാവതരണങ്ങളാണ് സൗത്ത് അമേരിക്കൻ ഗോത്രസമൂഹം ഇഷ്ടപ്പെട്ടിരുന്നത്. നാലു നൂറ്റാണ്ടുകൾ നീണ്ടുനിന്ന കൊളോണിയൽ ആധിപത്യവും അനിശ്ചിതത്വവും നാടകവികാസത്തിന് പ്രതിസന്ധി സൃഷ്ടിച്ചു എന്നു പറയാം. സ്പാനിഷുകാരാണ് സൗത്ത് അമേരിക്കൻ നാടകവേദിക്ക് ദിശാബോധം പകർന്നത്. യൂറോപ്യൻ രീതിയിൽ 1538-ൽ സ്പാനിഷ് കലാകാരന്മാർ മെക്സിക്കോ സിറ്റിയിൽ വെച്ച് ആദ്യത്തെ നാടകാവതരണം നടത്തുകയുണ്ടായി. 1597-ൽ ഹൗസ് ഒഫ് കോമഡീസ് എന്ന പേരിൽ ഒരു നാടകപ്രസ്ഥാനവും അവർ സംഘടിപ്പിച്ചു.

16-ഉം 17-ഉം ശ.-ങ്ങളിൽ യൂറോപ്പിൽനിന്നും ഇറക്കുമതി ചെയ്യപ്പെട്ട നാടകങ്ങളാണ് അരങ്ങേറിയിരുന്നത്. ലോപ് ഡി വേഗായുടെ മൂന്നു നാടകങ്ങൾ പ്രാദേശികഭാഷയിലേക്ക് വിവർത്തനം ചെയ്ത് അവതരിപ്പിക്കുകയുണ്ടായി. സ്പാനിഷ് ആധിപത്യത്തിന് മുൻപുള്ള ഗോത്രകലയുടെ അടയാളമുദ്രയായി പ്രകീർത്തിക്കപ്പെട്ട ഒല്ലന്തായ് (Ollantay) 18-ാം ശ.-ത്തിലാണ് എഴുതപ്പെട്ടത്. യുവാൻ റൂയിസ് ഡി അലർകോൺ ഫെർനൻ ഗോൺവാൽവസ് ഡിസിൽവ, റമിറസ് ഡി കാന്റില്ലാന തുടങ്ങിയവരാണ് ആദ്യകാല നാടകകൃത്തുക്കളായി പരിഗണിക്കപ്പെടുന്നത്.

18-ാം ശ.-ത്തിലെ നവോത്ഥാന നാടകങ്ങളായി വിലയിരുത്തപ്പെട്ടത് മാനുവൽ ജെ. ലാബർദിൻ രചിച്ച ഒല്ലന്തായ്, സിറിപ്പോ എന്നിവയാണ്. 19-ാം ശ.-ത്തിൽ സ്പെയിനിൽ നിന്ന് സ്വാതന്ത്യ്രം കിട്ടിയതോടെ, ദേശീയബോധവും വംശീയപാരമ്പര്യവും കലർന്ന തനിമയാർന്ന അവതരണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കൊളോണിയൽ അടിമത്തത്തിന്റേതായ മാനസികാവസ്ഥയിൽ നിന്ന് മോചനം നേടാനുള്ള ശ്രമങ്ങളാണ് 20-ാം ശ.-ത്തിലെ നാടകങ്ങളിൽ തെളിഞ്ഞു കാണുന്നത്.

അർജന്റീനിയൻ തിയെറ്ററിന്റെ പ്രഭാവം, സൗത്ത് അമേരിക്കൻ നാടകവേദിയെ ഊർജസ്വലമാക്കിയിട്ടുണ്ട്. ബ്യൂണസ് അയേഴ്സിൽ ഉയർന്നുവന്ന സ്വതന്ത്ര തിയെറ്റർ പ്രസ്ഥാനം (independent threatre) നിരവധി അമച്വർ നാടകസംഘങ്ങൾക്ക് സഹായകമായി. ചിലി(സാന്റിയാഗോ)യിലെ നാടകപ്രവർത്തനങ്ങളും ലാറ്റിൻ-അമേരിക്കൻ നാടകവേദിയെ ശക്തമാക്കിയിട്ടുണ്ട്. ആന്റോണിയോ ഹെർനാന്റസ്, അർമാന്റോ മൂക്ക് തുടങ്ങിയവരാണ് ചിലിയിലെ പ്രമുഖർ.

ലാറ്റിനമേരിക്കൻ താരങ്ങളിൽ പ്രമുഖർ ഫെർണാന്റോ സോളർ, മരിയാ തെരേസാ മോൺടോയ തുടങ്ങിയവരാണ്.

ബ്രസീലിയൻ നാടകവേദിയെ സമ്പന്നമാക്കിയ പ്രതിഭയാണ് അന്റോണിയോ ജോസ് ഡിസിൽവ. ബ്രസീലിയൻ സംസ്കാരത്തിന്റെ നിറക്കാഴ്ചകളെ നാടകവേദിയിലേക്ക് കൊണ്ടുവന്നത് മാർട്ടിൻസ്പെന്നയെപ്പോലെയുള്ള രചയിതാക്കളാണ്. റിയോ-ഡി-ജനീറോ, സാവോപോളോ എന്നിവിടങ്ങളിലെ പ്രൊഫഷണൽ നാടകസംഘങ്ങളാണ് ഇന്ന് ബ്രസീലിയൻ കലാരംഗത്തെ തിളക്കമുള്ളതാക്കുന്നത്. സെർജിയോ കാർഡോസോ, ഫ്രാങ്കോ സമ്പാരി, അഡോൾഫോ സെല്ലി, ഗിയാനി റാറ്റോ, അഗസ്റ്റോ ബോയൽ, ഫ്ളേവിയോ ബോയൽ തുടങ്ങിയവരാണ് സമകാലിക ബ്രസീലിയൻ നാടകകവേദിക്ക് ചുക്കാൻ പിടിക്കുന്നത്.

ആഫ്രിക്കന്‍-ഇന്ത്യന്‍ നാടകചരിത്രങ്ങള്‍ തമ്മില്‍ ഏറെ സമാനതകളുണ്ട്. കൊളോണിയല്‍ ചരിത്രപാരമ്പര്യം ഏറ്റുവാങ്ങിയ ഏതൊരു ഇടത്തെയുമെന്നപോലെ തങ്ങളുടേത് പ്രാകൃതമായ സംസ്കാരമാണെന്നും ആധുനികമായത് വൈദേശികമാണെന്നും കരുതി അവയെ അവര്‍ എത്തിപ്പിടിച്ചു. പ്രൊസീനിയം നാടകവേദിയും ഷേക്സ്പിയറും അവര്‍ക്ക് പരിചിതമാകുമ്പോള്‍ 'നടോമി, ഗ്രിയോട്ട് തുടങ്ങിയ സ്വന്തം കഥപറച്ചിലിന്റെ, നാടകസങ്കേതങ്ങള്‍ അവര്‍ മറന്നു. നാടകം’ എന്നതിന് സ്വാഹിലി ‘ഭാഷയില്‍ സമാന പദങ്ങളില്ല. പുതിയ രീതിയിലുള്ള നാടകങ്ങള്‍ ഇംഗ്ളീഷ് ഭാഷയിലായിരുന്നു. അതിനാല്‍തന്നെ നാടകമെന്ന മാധ്യമം തദ്ദേശീയരെ സംബന്ധിച്ചിടത്തോളം അന്യമായിരുന്നു. സ്വാഹിലി എന്ന അവരുടെ ദേശീയ‘ഭാഷയില്‍ (സ്വാഹിലിയ്ക്ക് സ്വന്തമായ ലിപിയില്ല) നാടകങ്ങള്‍ എഴുതപ്പെടുന്നതും അവതരിപ്പിക്കുന്നതും അടുത്തകാലത്തു മാത്രമാണ്. ആയിരത്തിതൊള്ളായിരത്തി അമ്പതുകളുടെ സാമൂഹ്യസാഹചര്യത്തില്‍ രാഷ്ട്രീയ തെരുവു നാടകങ്ങളായിരുന്നു അധികവും നാടകവേദിയില്‍ അരങ്ങേറിയിരുന്നത്. 1960-കളില്‍ ജനപ്രിയ, സംഗീത നാടകങ്ങളിലേക്ക് ആഫ്രിക്കന്‍ നാടകവേദി മാറുന്ന കാഴ്ചയാണ് കാണാനാവുക. എഴുപതുകളോടെയാണ് ആഫ്രിക്കന്‍ നാടകവേദി കൂടുതല്‍ പാകപ്പെട്ട രീതിയില്‍ മുന്നോട്ടുവരുന്നത്. ജനപ്രിയ നാടകവേദിയിലെ നടന്മാരും രാഷ്ട്രീയകൂട്ടായ്മയും വെളുത്തവരും കറുത്തവരുമടങ്ങുന്ന നാടകപ്രവര്‍ത്തകരും ഒക്കെ ചേരുന്ന നാടകവേദി രൂപപ്പെടുന്നത് ഇക്കാലത്താണ്. ഇവിടെ നാടോടികലാരൂപങ്ങളുടെ അവതരണരീതിയും, സംഗീതത്തിനും നൃത്തത്തിനുമൊപ്പം, തങ്ങളുടെ ആധുനിക ജീവിതപരിസരങ്ങളും അവര്‍ ഇഴചേര്‍ത്ത് തങ്ങളുടെ സ്വന്തം ‘ഭാഷയില്‍ അവര്‍ നാടകത്തിലൂടെ സംവദിക്കാന്‍ ആരംഭിച്ചു. അങ്ങനെ സ്വന്തം മണ്ണിലേക്ക് വേരിറക്കി ആ നാടകവേദി വളര്‍ച്ച പ്രാപിച്ചു. ഈ ചരിത്രസാഹചര്യത്തില്‍നിന്നുവേണം ആഫ്രിക്കന്‍ നാടകങ്ങളെ നോക്കിക്കാണുവാന്‍

[രാത്രി 8:15 -നു, 11/1/2018] പ്രജിത: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്തിൽ 2009ഡിസമ്പറിൽ നടത്തിയ ഇന്റർ നാഷണൽ തീയേറ്റർ ഫെസ്റ്റിവലിൽ അവതരിപ്പിച്ച ചില ആഫ്രിക്കൻ നാടകങ്ങളെക്കുറിച്ച് നെറ്റിൽ വന്ന ലേഖനത്തിൽ നിന്നും കുറച്ചു ഭാഗങ്ങൾ.....👇

ദക്ഷിണാഫ്രിക്കയിലെ അറിയപ്പെടുന്ന നാടകസംഘമാണ് മാഗ്നെറ്റ് തിയേറ്റര്‍. അതിന്റെ സ്ഥാപകരിലൊരാളായ മാര്‍ക്ക് ഫ്ളൈഷ്മാന്‍ നാടകാധ്യാപകനും, ഫിസിക്കല്‍ തിയേറ്ററിനെക്കുറിച്ച് ഏറെ പഠനം നടത്തിയ ആഫ്രിക്കന്‍ നാടകാചാര്യനുമാണ്. അഭയാര്‍ഥികളുടെ ജീവിതം പ്രധാന കേന്ദ്രമായി നാടകമെടുക്കുവാന്‍ കാരണമാകുന്നത്, 2006-ല്‍ അഭയാര്‍ഥികള്‍ക്കുനേരെ കേപ്ടൌണില്‍ ഉണ്ടായ കൂട്ടക്കൊലയായിരുന്നു. ഇരുപത്തി ഒമ്പത് സൊമാലി കടയുടമകളാണ് അന്ന് കൊലചെയ്യപ്പെട്ടത്. സമാനസംഭവങ്ങള്‍ 2008-ലും ആവര്‍ത്തിച്ചു. എവരി ഇയര്‍ എവരിഡേ ഐ ആം വാക്കിങ്' രൂപപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ഫെനിസയും, ജനിറെസ്നയും ഇരുപതില്‍പ്പരം വര്‍ഷമായി ആഫ്രിക്കന്‍ നാടകവേദിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരികളാണ്. അഭയാര്‍ഥിയുടെ പ്രശ്നം കറുത്തവന്റെമാത്രം പ്രശ്നമല്ലെന്ന തിരിച്ചറിവാണ്, വെളുപ്പും കറുപ്പും വംശജരെ കഥാപാത്രങ്ങള്‍ക്കായി തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ പറഞ്ഞു. വീട് നിങ്ങള്‍ക്കെന്തെല്ലാമാണ്? വീട് നഷ്ടപ്പെടുന്നതിലൂടെ നഷ്ടപ്പെടുന്നത് കിടക്കാനുള്ള ഇടം മാത്രമാണോ? അഭയാര്‍ഥികളുടെ കഥകളില്‍നിന്നാണ് നാടകത്തിനാവശ്യമായ കഥ തിരഞ്ഞെടുത്തത്. നാടകം മുഴുവന്‍ യാത്രയാണ്. ഈ യാത്ര മുഴുവന്‍ നടന്നുതീര്‍ക്കുന്നത് നാടകവേദിയ്ക്കകത്തുവെച്ച് നമുക്കനുഭവിക്കാന്‍ കഴിയും. മൂന്നു ഘട്ടങ്ങളായി നാടകത്തെ തിരിച്ചിട്ടുണ്ട്. അമ്മയുടെയും മകളുടെയും ഈ യാത്ര, കലാപത്തില്‍ അഗ്നിക്കിരയാവുന്ന വസ്തുവകകളും വീടും യാത്രചെയ്യുന്ന ഭൂമിയുടെ ഉയര്‍ച്ചയും താഴ്ചയും, സഹോദരിയെക്കുറിച്ചുള്ള മറക്കാനാവാത്ത ഓര്‍മകളും എല്ലാം ഒട്ടും സങ്കീര്‍ണമല്ലാത്ത രംഗവസ്തുക്കളെക്കൊണ്ട്, നടിയുടെ ശരീരഭാഷയുടെ ഊര്‍ജ്ജംകൊണ്ട് നമ്മോട് സംവേദിക്കുന്നു. നാടകം പറയുന്ന കാര്യങ്ങള്‍ എത്ര ഗൌരവപ്പെട്ടതും, സങ്കീര്‍ണവുമാണെങ്കിലും അവതരണം രംഗ‘ഭാഷയുടെ സൌന്ദര്യത്തെക്കൂടി ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്

കേപ്ടൌണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുവന്ന മാക്ബെത്തി എന്ന നാടകം, അവിടുത്തെ അക്കാദമിക് തലത്തില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ഒരു നേര്‍ചിത്രമായി. നാടകം പഠിക്കുന്ന കുട്ടികള്‍ അഭിനയിക്കുന്ന നാടകമെന്ന പരിമിതി അതിനുണ്ടായിരുന്നെങ്കിലും, ആക്ഷേപഹാസ്യത്തിലൂടെ, തങ്ങളുടെ ജീവിതാവസ്ഥയെ പറഞ്ഞുവെക്കാന്‍, കൊളോണിയല്‍ സംസ്കാരത്തിലൂടെ അവര്‍ക്കു പരിചിതമായ ഷേക്സ്പിയറുടെ പ്രസിദ്ധ കൃതിയെത്തന്നെ അവര്‍ ആശ്രയിക്കുന്നു. ഒരു അക്കാദമിക് നാടകാവതരണത്തിന്റെ അയഞ്ഞ സ്വഭാവവും, പരീക്ഷണത്തിന്റെ സ്വാതന്ത്യ്രവും ഈ നാടകത്തിനുണ്ടായിരുന്നു. ഷേക്സ്പിയറുടെ മാക്ബത്ത്’ എന്ന കൃതി മാക്ബെത്തി’ ആയി മാറുമ്പോള്‍ ട്രാജഡിക്കുപകരം കോമഡിയ്ക്ക് പ്രാധാന്യംവരുന്നു. ആനുകാലിക സമൂഹത്തിലെ പത്രപ്രവര്‍ത്തകര്‍ മന്ത്രവാദിനികളായി മാറുന്നു. അങ്ങനെ നാടകകൃതിയിലും, രംഗഭാഷയിലും പരീക്ഷണങ്ങളുടെ കുസൃതി നമുക്കു കാണാനാവും

ആഫ്രിക്കന്‍ നാടകം കറുത്തവന്റെ നാടകം മാത്രമല്ല, അവിടെയുള്ള വെളുത്തവന്റെ ജീവിതവുമായി ഇഴചേര്‍ന്ന് രൂപപ്പെട്ടതാണ്. ആഫ്രിക്കയിലേക്ക് ജോലിക്കായി എത്തിയ കീത്ത് തന്റെ നാടകപഠന അനുഭവങ്ങളെ നീന ഒഗോട്ട് എന്ന ലിയോ ആദിവാസി പെണ്‍കുട്ടിയോട് ചേര്‍ത്തുവെക്കുന്നു. നീന, നൈറോബിയിലുള്ള തന്റെ വിദ്യാസമ്പന്നരായ അച്ഛനമ്മമാരോടൊപ്പം ജീവിച്ച്, ഫ്രാന്‍സിലെ വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചെത്തിയവളാണ്. വടക്കേ കെനിയയിലെ തന്റെ ആദിവാസി കുടുംബവീട്ടില്‍ അപൂര്‍വമായി മാത്രമെ അവള്‍ സന്ദര്‍ശിച്ചിട്ടുള്ളൂ. വിക്ടോറിയ തടാകത്തില്‍ മീന്‍പിടിച്ചു ജീവിക്കുന്ന അവളുടെ മുന്‍തലമുറയുമായുള്ള ഏക കണ്ണി തന്റെ സംഗീതത്തിന്റെ ഭാഷയായ ലുവോ മാത്രമായിരിക്കുമെന്നവള്‍ ആശ്വസിക്കുന്നു.

***********************************
 നാടകമേ നിനക്കും എനിക്കും തമ്മിലെന്ത്

സിനിമയിലും അഭിനയിക്കുന്നു നാടകത്തിലും അഭിനയിക്കുന്നു പക്ഷേ സിനിമയുടെ താരമൂല്യമൊന്നും ഞങ്ങൾക്കില്ല ആകെ ഒരു സാമ്യമുളളത് അപവാദത്തിന്റെ കാര്യത്തിലാണ് അതാകട്ടെ ഒരു പക്ഷേ മറ്റേത് രംഗത്തേക്കാളും കുടുതലുമാവും
കുറിയേടത്ത് താത്രിയിലെ താത്രിയായി അഭിനയിക്കുന്ന നടിയാണീ സങ്കടം പങ്കുവച്ചത് അമ്പലത്തിൽ രാത്രിയാണ് നാടകം ഒന്നുfresh ആവാൻ എത്തിയതാണവർ മറ്റ് സഖിമാരോ' ടൊപ്പം അവർ പ്രതീക്ഷിച്ചതിലും നന്നായവരെ സത്ക്കരിച്ച് ചായയും പലഹാരവും എന്തിന് പറമ്പിലവർ കണ്ട് കൊതിച്ച ചതുരൻ പുളിയും കൊടുത്തു യഥേഷ്ടം .പോകും വരെ കടന്നു വന്ന കനൽവഴികൾ പങ്കിട്ടു കൊണ്ട് അവർ മനസ്സുതുറന്നു. രാത്രി നാടകത്തിന്റെ സംഭാഷണങ്ങൾക്കിടയിലെ പ്പഴോ താത്രി മുമ്പിലിരിക്കുന്ന എന്നെ നോക്കി മന്ദഹസിച്ചെന്നു തോന്നിയത് ഗൂഢമായ ഒരഭിമാനമായി പിന്നീട് മികച്ച നടിയായി അവർ ആദരിക്കപ്പെട്ടപ്പോൾ ഞാനുമാ ഹ്ലാദിച്ചു.നാടകത്തോടും നാടകപ്രവർത്തകരോടുമെനിക്കൊ രിഷ്ടം UP ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടുണ്ടായതാണ് സ്ക്കൂളിൽ കടം മേടിച്ചാൽ തരില്ല കള്ളുകുടിക്കും എന്നെല്ലാം മറ്റുള്ളവർ അപവാദം പറയുന്ന ഒരധ്യാപകനുണ്ടായിരുന്നു (അമ്മയാ സ്ക്കൂളിലെ അധ്യാപികയായിരുന്നു) പക്ഷേ അദ്ദേഹത്തിന് എന്തോ നാടകത്തോട് ഒരു സമർപ്പണ മനസ്സായിരുന്നു സ്വന്തം കാശിറക്കി ദരിദ്ര നാരായണന്മാരായ കുട്ടികളെയും പങ്കെടുപ്പിച്ച് നാടകം രചനയും സംവിധാനവും നിർവ്വഹിച്ച് എന്തിനതിനു വേണ്ട മരപ്പണികൾ വരെ സ്വയം ചെയ്ത് രംഗത്തവതരിപ്പിച്ചു എന്റെ അനുജത്തിയും നാടകത്തിലുള്ളതുകൊണ്ട് പരിശീലന വേളകളിൽ ഞാനൊപ്പമുണ്ടായി കറുത്തമക്കളുടെ മണ്ണിലോടിണങ്ങിക്കഴിഞ്ഞവരുടെ സങ്കടങ്ങൾ ഉൾ ക്കൊണ്ട നാടകം ഞാനുമനുഭവിച്ചു ആ നാടകത്തിലെ മികച്ച നടനായ കുട്ടിക്ക് ഞാനവന്റെ പ്രിയപ്പെട്ട ഒരു ചേച്ചിയായി അനുജത്തിക്കിന്നും അവൻ നല്ല സുഹൃത്താണ്. നാടകം എനിക്കു മുമ്പിലൊരു പുതിയ ലോകത്തിന്റെ വാതിൽ തുറന്നിട്ടു പിന്നീട് കോളേജിൽ എത്തിയപ്പോഴും നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങളിൽ കാഴ്ചക്കാരിയായി ഞാനുമുണ്ടായി നാടക പ്രവർത്തകർ കൂട്ടുകാരായി 'ജാലകം' എന്ന നാടകത്തിലെ സാന്ദ്ര എന്ന നായികയുടെ വരികൾ ഞാനുമുരുവിട്ടു വിവാഹം കഴിഞ്ഞപ്പോൾ ' കഥകളി പകുതിയാകുമ്പോൾ ഉറക്കം വരുന്ന ആൾ നാടകത്തിന് മിഴിപൂട്ടാതിരിക്കുമെന്ന ' നിരീക്ഷണത്തെ ശരിവച്ചു കൊണ്ട് ഞാൻ പറഞ്ഞു ശരിയാണ് നാടകം എനിക്ക് പ്രിയപ്പെട്ടതു തന്നെയെന്ന് സാരമായ ചില മുന്തിയ നിമിഷങ്ങളിലൊന്നിൽ വിവാഹ വാർഷിക സമ്മാനമായ് ആയിടയ്ക്കിറങ്ങിയ ഹിഡുംബിയെന്ന നാടകം കണ്ടാൽ മതിയെന്ന് പറഞ്ഞത് അദ്ദേഹത്തിന് കൗതുകമായി രക്തരക്ഷസ്സും കടമറ്റത്ത് കത്തനാരും ഖസാക്കിന്റെ ഇതിഹാസവുമൊക്കെ എന്റെ ആഗ്രഹത്തിനു വഴങ്ങി കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഞങ്ങളൊന്നിച്ചു കണ്ടു. "
ഈ നാടകമൊരു രംഗവേദിയാണ് നാമതിലെ വെറും അഭിനേതാക്കളുമെന്ന് ഷേക്സ്പിയറുടെ വാക്യങ്ങൾ മനസ്സിൽ പതിഞ്ഞത് ഒരു പക്ഷേ ഇബ്സന്റെ Dolls house എന്ന നാടകം മികച്ച നടിയെപ്പോലെ എടുക്കുന്നതിനിടയ്ക്ക്  ' ( ആ നാടകത്തിലെ അല്ലെങ്കിലും) മിടുക്കിയായ മിസ്സ് ഇടയ്ക്കിടയ്ക്ക് ഉരുവിട്ടത് കൊണ്ട് കൂടിയാവാം. പിരിയേണ മരങ്ങിൽ നിന്നുടൻ / ശരിയായി ക്കളി തീർന്ന നട്ടുവൻ എന്ന വരികൾ ആഴത്തിലറിഞ്ഞത് ജീവിതവും നാടകവുമായുള്ള അഭേദ്യമായ ബന്ധം തിരിച്ചറിഞ്ഞപ്പോഴാവണംതികച്ചും യാദൃച്ഛികമായി ഞങ്ങളുടെ സ്ക്കൂളിലെ NSS ക്യാമ്പിൽ നാടക ദിവസമായിരുന്നു എനിക്ക്du ty ആ നാടിന്റെ ഉൾവഴികളിലൂടെ ഞങ്ങൾ വിളിച്ചു പറഞ്ഞ് നടന്നു " ഏയ് നാട്ടുകാരേ പങ്കെടുക്കു വിജയിപ്പിക്കൂ..... ....."
തെരുവു നാടകം നന്നായി അതുമൊരനുഭവമായി നാട്ടുകാരോടൊപ്പം നാടകം
(സലീ ഷിന്റെ പരിശീലനം.... Nടട കോഡിനേറ്റർ ഹസിത ടീച്ചർ)
നാടകമേ നിനക്കും എനിക്കും തമ്മിലെന്തോ ബന്ധ മുണ്ട് അതാണെന്റെ കാലുകൾ നടക വേദിക്കരികിലേക്ക് താനേ ചലിക്കുന്നത്,  നാടക പ്രവർത്തകർ എനിക്കായ് സൗഹൃദത്തിന്റെ ഒരു നിലാക്കീറ് സമ്മാനിക്കുന്നത്