11-03

🍀 വാരാന്ത്യാവലോകനം🍀
മാർച്ച് 5 മുതൽ 10 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ, ബുധൻ, വെള്ളി
ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട് ) ചൊവ്വ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാകുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

വ്യാഴം ഒഴികെ എല്ലാ പ്രൈം ടൈം പംക്തികളും കൃത്യമായി അവതരിപ്പിക്കപ്പെട്ട ഒരു വാരമാണിത് .

പംക്തികളെല്ലാം അതിഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing

5/3/18_തിങ്കൾ
സർഗസംവേദനം🖊
~~~~
ഗ്രൂപ്പിലെ സർഗതാളലയമായ സർഗസംവേദനത്തിൽ പുതിയ അവതാരകനായി രതീഷ് മാഷ് വന്ന ദിവസമായിരുന്നു ഇന്ന്. ഓർഹൻ പാമുഖ് എന്ന തുർക്കി നോവലിസ്റ്റ് എഴുതിയ ചുവപ്പാണെന്റെ പേര് എന്ന കൃതിയാണ് മാഷ് ആദ്യം പരിചയപ്പെടുത്തിയത്. ഓരോ അദ്ധ്യായവും ഓരോ കഥാപാത്രത്തിന്റെയും സ്വഗതാഖ്യാനമായ ഈ നോവലിന്റെ ആദ്യ 19 അദ്ധ്യായങ്ങളുടെ ആശയും ചുരുക്കിയും ,31ാം അദ്ധ്യായത്തിലെ ചുവപ്പിന്റെ കഥ വിശദമായും മാഷ് അവതരിപ്പിച്ചു.രതീഷ് മാഷ്ടെ ഈ കുറിപ്പിനുള്ള കുരുവിള സാറിന്റെ മറുകുറിയും തൊട്ടു താഴെ ഉണ്ടായിരുന്നു.
🔴അശോക് സർ,സ്വപ്ന ടീച്ചർ,പ്രമോദ് മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
🔴അടുത്തത് ഒരു പാട്ട് പറച്ചിലായിരുന്നു. യൂസഫലി കേച്ചേരി യുടെ ഒന്നാന്തരമൊരു ശൃംഗാരഗീതമായ സാമജ സഞ്ചാരിണി.... യുടെ വരികളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന രതീഷ് മാഷ് കയറി വന്ന് നമുക്ക് തന്നത് ഒന്നാന്തരം മുത്തുകളായരുന്നു👏👏ശൃംഗാരം അതിരുവിടാതെ...ആഭാസമാകാതെ ...സാമജസഞ്ചാരിണിയെ വിലയിരുത്തിയ രതീഷ് മാഷേ..🌹🌹
🔴വിജുമാഷ്, രജനി സുബോധ് ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി സർഗസംവേദനത്തെ സജീവമാക്കി👍

കാഴ്ചയിലെ വിസ്മയം

ചൊവ്വാഴ്ച കാഴ്ചയിലെ വിസ്മയത്തിൽ പ്രജിത ടീച്ചർ ഉത്തരകേരളത്തിലെ മുസ്ലിങ്ങൾക്കിടയിലെ അനുഷ്ഠാന കലാരൂപമായ അറബനമുട്ടാണ് പരിചയപ്പെടുത്തിയത്.

📕അറബനമുട്ടിന്റെ സവിശേഷതകൾ സൂക്ഷ്മമായി വീഡിയോ ലിങ്കുകൾ സഹിതം ടീച്ചർ പ്രതിപാദിച്ചു. അറബനമുട്ട് കലാകാരൻമാരായബക്കർ എടക്കഴിയൂർ, PM കുഞ്ഞിമൊയ്തു തുടങ്ങിയവരെ പരിചയപ്പെടുത്തുകയും ചെയ്തു.ഹമീദ് മാഷ്, ശ്രീല ടീച്ചർ, രജനി ടീച്ചർ, അനിമാഷ്, സീതാദേവി ടീച്ചർ, സ്വപ്ന ടീച്ചർ, രതീഷ് മാഷ്, പ്രമോദ് മാഷ്, കല ടീച്ചർ, വിജു മാഷ്, ശിവശങ്കരൻ മാഷ്, വാസുദേവൻ മാഷ്, തുടങ്ങിയവർ അറബനമുട്ട് ആസ്വദിക്കാനും അഭിനന്ദിക്കാനും എത്തിയിരുന്നു...

കല ടീച്ചറുടെ അറബന പുഷ്പിതാഗ്ര കിടുക്കി, തിമർത്തു, 👏🏼🌹🌹

7/3/2018 ബുധൻ ലോകസാഹിത്യം📕📕
~`~~~
ലോകസാഹിത്യത്തിലെ മഹാരഥന്മാരേയും അവരുടെ കൃതികളെയും  നമ്മുടെ മുന്നിൽ എത്തിക്കുന്ന പംക്തിയായ 'ലോകസാഹിത്യം അവതാരകയായ നെസിടീച്ചർ ക്ക് SSLC കുട്ടികൾക്കുള്ള  നെെറ്റ്ക്ലാസ്സ് ചാർജുള്ളതിനാൽ അൽപംനേരത്തെ തുടങ്ങി.നെസിടീച്ചറുടെ ഈ ആത്മാർത്ഥതയ്ക്ക് അഭിവാദ്യങ്ങൾ🌹🌹
🔴 മാർഗരറ്റ് മിച്ചൽ എന്ന അമേരിക്കൻ എഴുത്തുകാരിയേയാണ് ടീച്ചർ ഇത്തവണ പരിചയപ്പെടുത്തിയത്. Gone with the wind എന്ന ഒറ്റ നോവലിലൂടെ പുലിറ്റ്സർ പുരസ്ക്കാരം അടക്കമുള്ള ബഹുമതികൾ നേടിയ മാർഗരറ്റ് മിച്ചലിനെയും കൃതിയെയും ടീച്ചർ വിശദമായ പരിചയപ്പെടുത്തി👍.അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ നോവലിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം..🔴അശോക്സർ,രജനി സുബോധ് ടീച്ചർ, രതീഷ്കുമാർ മാഷ്, അനിൽ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.Gone with the wind എന്ന നോവലിനെക്കുറിച്ചും ആ നോവലിന്റെ സിനിമാവിഷ്ക്കാരത്തെക്കുറിച്ചുമുള്ള ഒരു ലേഖനം പ്രജിത കൂട്ടിച്ചേർത്തു.


🔲 വ്യാഴാഴ്ചയിലെ പ്രൈം ടൈം അവതരണം ഇത്തവണ മുടങ്ങിപ്പോയി

അവതാരകൻ വിജു മാഷ് തന്റെ അസൗകര്യം ഗ്രൂപ്പിനെ അറിയിച്ചിരുന്നു..


9/3/2018_വെള്ളി
സംഗീതസാഗരം🎧
~~~~
 ഉത്തരക്കടലാസുകളുമായുള്ള യുദ്ധത്തിലായതുകൊണ്ടാകാം 8.53നാണ് രജനി ടീച്ചർ സംഗീതസാഗര വുമായി എത്തിയത്.ഇത്തവണ സംഗീതസാഗരത്തെ മുഖരിതമാക്കിയത് ഹിമാചൽ പ്രദേശിലെ ഝൂറി സംഗീതമായിരുന്നു.വിനോദവേളകളിൽ പാടിയിരുന്ന ഈ പാട്ടിന്റെ മുഖ്യ വിഷയം പ്രണയം തന്നെ.ഝുമാർ എന്ന നൃത്തത്തിന്റെ അകമ്പടിയായി പാടിയ ഈ പാട്ടിനെക്കുറിച്ചറിയാൻ നെറ്റിൽ പരതിയപ്പോൾ കിട്ടിയത് ഇപ്രകാരമായിരുന്നുകുംഭമാസത്തിൽ ഊഞ്ഞാലിലേറി ഝുമറ് ആടി പാടുക ഒരു അനുഷ്ഠാനംഎന്നതായിരുന്നു. വീഡിയോ ലിങ്കുകളും രജനി ടീച്ചർ പോസ്റ്റ് ചെയ്തിരുന്നു.

🔵പ്രമോദ്മാഷ്, പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.


📚 10.03.2018 ശനി  📚

🔔 നവ സാഹിതി

സ്വപ്ന ടീച്ചർ ശനിയാഴ്ചയിലെ നവസാഹിതി യിൽ

സുരേഷ് തെക്കീട്ടിലിന്റെ മേൽക്കൂര [ കഥ], അജിത്രിയുടെ തടവുകാർ [കവിത] ,അനിൽ വടക്കാഞ്ചേരിയുടെ കവിത, കെ.എസ് രതീഷിന്റെ പുണ്ണിന്റെ സ്ക്രിപ്റ്റ് [കഥ] ,മഹേന്ദറിന്റെ മരിച്ചവന്റെ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ [ ഗദ്യകവിത], അജയൻ നെയ്യാറിന്റെ സ്റ്റാഫ് റൂമിൽ ഒരു  കവിത വിരിയുമ്പോൾ [ ഗദ്യകവിത] , ദീപകരുവാട്ടിന്റെ വേരു പറിയുന്ന ഞാൻ [കവിത], വിജു മാഷ് ലാലുവിന്റെ തീണ്ടൽ [കവിത] സതി [കവിത] താരാട്ടുപാടുന്ന വീട് [കഥ] തുടങ്ങിയവ പരിചയപ്പെടുത്തി


പുതു രചനകളെല്ലാം മികച്ച നിലവാരം പുലർത്തുന്നവയായിരുന്നു


⭐  സ്റ്റാർ ഓഫ് ദ വീക്ക് ⭐

ഈ വാരത്തിലെ താരപദവി ലഭിച്ചിരിക്കുന്നത്  നമ്മുടെ ഗ്രൂപ്പിലെ സജീവ അംഗവും ഇത്തവണത്തെ സംസ്ഥാന പുരസ്ക്കാര ജേതാവുകൂടിയായ ശ്രീമാൻ കെ.എസ് .രതീഷ് മാഷാ ണ് ..


വാരതാരം രതീഷ് മാഷിന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹🌹


📕 പോസ്റ്റ് ഓഫ് ദ വീക്ക്

ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റായി കണ്ടെത്തിയിരിക്കുന്നത് മാർച്ച് 7 ന് വൈകീട്ട് 6.20ന് ഹരിദാസ് മാഷ് പോസ്റ്റ് ചെയ്ത ഇൻവിജിലേഷൻ ഡ്യൂട്ടി യാണ്..

വാര പോസ്റ്റുകാരൻ ഹരിദാസ് മാഷിനും ആശംസകൾ
🌹🌹🌹🌹🌹🌹


Invigilation Duty
----------------------------

ബസ് സിഗ്നൽ കാത്തു കിടക്കുമ്പോഴാണത് കണ്ടത് ....
നടുറോഡിൽ ഒരാൾക്കൂട്ടം ...
 ബംഗാളികളാണ്...
പണി കഴിഞ്ഞു വരുന്നതാവണം ...
അവരുടെ നടുവിൽ നിന്നു തർക്കിക്കുന്ന മലയാളിയെ കണ്ടപ്പോൾ നല്ല മുഖപരിചയം ...
അയ്യോ അത് നമ്മുടെ ചാണ്ടി സാറല്ലേ ....
നാളെ ഡ്യൂട്ടിക്ക് ചെല്ലേണ്ട സ്ക്കൂളിലെ പ്രിൻസിപ്പാളാണ് കക്ഷി .....
ഇങ്ങേരിതെന്താ ഇവിടെ ....
അല്ലാ ... ഇങ്ങേരിതെന്തിനാ ബംഗാളികളോട് ചൂടാവുന്നത് ....
ഏതായാലും ഒന്നിറങ്ങി അന്വേഷിച്ചേക്കാം..
'' എന്താ സാറേ ... എന്താ പ്രശ്നം ... "
" എയ് .. ഒന്നൂല സാറേ .... ചെറിയൊരു കൂലിത്തർക്കം ..  (തിരിഞ്ഞ് ബംഗാളികളോടായി) നഹി ചാഹിയേ.. ജാവോ ജാവോ .... "
" കഞ്ചൂസ് മലയാളീസ് .......
 ഹം ബംഗാളീസ് ഇത്നാ ബുദ്ദു നഹിം ഹേ ... "
ബംഗാളികൾ പിന്നിൽ നിന്ന് പിന്നേം ഒച്ചയെടുക്കുന്നു ...
പണ്ട് പത്തിൽ പഠിച്ച ഹിന്ദിയുടെ ഓർമ്മയിൽ കഞ്ചൂസ് എന്നാൽ പിശുക്കൻ എന്നാണെന്ന് എനിക്കു മനസ്സിലായി ...
ഞാൻ തിരിഞ്ഞെന്തോ പറയാൻ പോയപ്പോൾ ചാണ്ടി സാർ തടഞ്ഞു ....
'' അല്ലാ ചാണ്ടി സാറേ ... എന്താ ശരിക്കും പ്രശ്നം ... "
" ഓ .. ഒന്നുമില്ല സാറേ ... പരീക്ഷാ ഡ്യൂട്ടിക്ക് ആളെത്തരുന്നത് കേന്ദ്രം റേഷൻ വിഹിതം തരുന്നതുപോലാ ... കിട്ടേണ്ടതിന്റെ 60 ശതമാനമേ തരു ...
ബാക്കി നമ്മള് കണ്ടെത്തണം ... ഇവിടിപ്പോ സ്ക്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്ക് ആളെത്തികഞ്ഞിട്ടില്ല... LP UPക്കാരുടെ ലിസ്റ്റ് വന്നത് ഉച്ചക്കാ ... അതിലൊരാള് മറ്റേണിറ്റി ലീവ് ... വേറൊരാള് കാലൊടിഞ്ഞു റെസ്റ്റിൽ ... അവസാന നേരമായതുകൊണ്ട് എന്താ ചെയ്യണ്ടത് എന്ന് ഒരു പിടീം കിട്ടുന്നില്ല ... അവസാനം രണ്ടു ബംഗാളികളെ വാടകക്കെടുക്കാം എന്ന് വെച്ചു ... ഉച്ചകഴിഞ്ഞ് സ്ക്കൂൾ ഗ്രൗണ്ടിലെ പുല്ലും ചെത്തിക്കാം ... പക്ഷെ ഇവിടെ വന്നപ്പോ പൈസയുടെ കാര്യത്തിൽ ഒരു തർക്കം ... 750 രൂപയും ഉച്ചഭക്ഷണവും വേണമെന്ന് അവർ... ഉച്ചഭക്ഷണം എന്തായാലും പറ്റൂല എന്ന് ഞാൻ പറഞ്ഞു ... പിന്നെ കൂലിയുടെ കാര്യം ... ഉച്ചകഴിഞ്ഞ് പുല്ലുചെത്തുന്നതിന് അര ദിവസത്തെ കൂലി കൊടുക്കാം .. രാവിലത്തെ കൂലി അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു ... രാവിലെ 300 വേണമെന്ന് അവൻ ... ഇവിടുന്ന് 3 കി.മി. അല്ലേ ഉള്ളു 52രൂപേം ചായേം കൊടുക്കാമെന്ന് ഞാൻ ... അവസാനം മൊത്തം അഞ്ഞൂറിന് അവൻ സമ്മതിച്ചു ...."
" .. ഓ ... സമ്മതിച്ചോ ... പിന്നെന്തിനായിരുന്നു വഴക്ക് ..."
" അതു പിന്നെ ... അവസാനമാണ് ഞാൻ പറഞ്ഞത് .. കാശ് കയ്യിൽ തരൂല.. ബാങ്കിലോട്ടേ തരു.. അതുകൊണ്ട് നാളെ പണിക്കു വരുമ്പോ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും കൊണ്ടുവരണമെന്ന് ... അതിനാ അവനീക്കിടന്ന് ചീത്ത  പറയുന്നത് .... ബ്ലഡി ഗ്രാമവാസീസ് ..."
" അല്ലാ .. സാറേ അപ്പോ നാളെ പരീക്ഷക്കിനി എന്തു ചെയ്യും ... "
" ഓ ... എന്തു ചെയ്യാൻ ... മൂത്തമോൻ BTech ന് സപ്ലിയടിച്ച് വീട്ടിലിരുപ്പുണ്ട് .. രാവിലെ പോരുമ്പോ അവനേം കൂട്ടാം ... അവനാവുമ്പോ ഒരു ജിയോ ടോപ്പ്അപ്പിൽ കാര്യം തീരും ... "
😂😂😂😂😂😂

വാരാന്ത്യാവലോകനം ഇനി അടുത്താഴ്ച

✴✴✴✴✴✴✴✴✴✴