11-11

🖍🖍🖍🖍🖍🖍🖍
📝നവസാഹിതി📝
📝സ്വപ്ന📝
🖍🖍🖍🖍🖍🖍🖍

കാറ്റ് പറഞ്ഞത്
🍂🍂🍂🍂🍂🍂🍂🍂🍂🍂

പുലരും  മുമ്പേയെഴു
ന്നേൽക്കണം 
പൂവായ പൂവിനെയൊക്കെ ഉമ്മവെച്ചുണർത്തണം 
ഇലകളെയൊക്കെ തട്ടിയുണർത്തണം 
ഒരൊറ്റശ്വാസത്തിൽ മുറ്റമടിച്ചു തീർക്കണം 
തീകായും കൂട്ടർക്കൂതി കൊടുക്കണം 
കുഞ്ഞുണരുമ്പോഴേക്കും 
അഞ്ചാറു മാമ്പഴം വീഴ്ത്തണം
കളത്തിലെ‌ത്തണം
പാറ്റാൻ കൂടണം 
പതിരു കളയണം വറ്റുന്ന നാട്ടിലൊരു മേഘത്തെയുന്തിയെത്തിക്കണം 
കുഞ്ഞിൻറെയുണങ്ങാത്ത വസൂരിരിലൊന്നു വീശികൊടുക്കണം 
അഴയിലിട്ടതെല്ലാം ഉണക്കികൊടുക്കണം 
വെയിലത്തുരുകും വിയർപ്പൊന്നാറ്റി കൊടുക്കണം 
പാലപൂക്കുമ്പോളും 
ചക്ക പഴുക്കുമ്പോളും   അരി വേവെത്തുമ്പോളും 
അടിയിൽ പിടിക്കുമ്പോളും
മൂക്കിന്നറിയിപ്പു  നൽകണം 
ഒടുവിൽ 
കെടുത്താൻ മറന്ന ഉമ്മറത്തെ വിളക്കൂതി കെടുത്തണം 
ഹാവു..
വയ്യ 
 ഞാനീ നടുവൊന്ന്
നിവർത്തട്ടെ...
🍂🍂🍂🍂🍂🍂🍂🍂🍂
Jemzar
********************
മിണ്ടാപ്രാണി 
🍂🍂🍂🍂🍂🍂🍂🍂🍂🍂

"നാമിവിടെയിരുന്ന് 
ഭൂമിയിലെ എല്ലാ മരങ്ങളിലും കൂടി 
എത്ര ഇലകൾ എന്നു
എണ്ണിത്തുടങ്ങുന്നു 
ഇലകൾ ഒരു തരത്തിലും സഹകരിക്കുന്നില്ല
അവയ്ക്കതിൻെറ കാര്യമൊന്നുമില്ല
ഓരോ ഇലയും ആത്യന്തികമായി
ഒറ്റയ്ക്കാണ്
കൊഴിയുമ്പോഴേ 
നാമതറിയുന്നുള്ളൂ എന്നേയുള്ളൂ... "
🍂🍂🍂🍂🍂🍂🍂🍂🍂
 വീരാൻകുട്ടി