12-11

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
നവം 6 മുതൽ 11 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ,ബുധൻ ,വ്യാഴം ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെ സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിതും .
പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ മുന്നോട്ടു പോകുന്നു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും അഭിനന്ദിച്ചേ മതിയാവൂ ..

നെസി ടീച്ചറുടെ ലോകസിനിമ എന്ന പംക്തി ഈ വാരം പുതുതായി തുടങ്ങിയിരിക്കയാണ് .
ഓരോ വാരവും വരുന്ന ശ്രദ്ധേയമായ ഒരു പോസ്റ്റും ഈ ആഴ്ച മുതൽ തെരഞ്ഞെടുക്കുകയാണ്

പ്രവീൺ മാഷിന്റെ ദിന പംക്തികളായ രാവിലെയുള്ള സ്മരണയും രാത്രിയിലെ സാഹിത്യ പഠനവും വിജയകരമായി മുന്നേറുന്നു


ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing

📕തിങ്കൾ📕
   തിങ്കളാഴ്ച പംക്തിയായ  സർഗസംവേദനത്തിൽ എം.ടി യുടെ പ്രശസ്തമായ മഞ്ഞ്എന്ന നോവലിന് കെ.ആർ.ശ്രീലതയ്യാറാക്കിയ വായനക്കുറിപ്പ് അനിൽമാഷ് പോസ്റ്റ് ചെയ്തു. എത്ര വായിച്ചാലും പുതുമ നഷ്ടപ്പെടാത്ത നോവൽ..."വരും വരാതിരിക്കില്ല "എന്ന മന്ത്രണം മനസ്സിൽ മുഴങ്ങിയിരുന്ന ആ പഴയ കൗമാര വായനക്കാലത്തെ തിരിച്ചു കൊണ്ടുവരാൻ വായനക്കുറിപ്പിന് സാധിച്ചു.

📕എം.ടി യുടെ ജീവിതവുമായി ഈ നോവലിന് ബന്ധമുണ്ട് എന്ന ഒരോർമ കലടീച്ചറും ,തങ്ങളുടെ വായനാനുഭവങ്ങൾസ്വപ്ന ടീച്ചർ,രതീഷ് മാഷ്,വിജുമാഷ്,വാസുദേവൻമാഷ്, ശിവശങ്കരൻമാഷ് തുടങ്ങിയവരും പങ്കുവെച്ചു.
യുവകവി പദ്മനാഭൻ എഴുതിയ 'മഞ്ഞ് പെയ്ത വഴികൾ'എന്ന ലേഖനം പ്രജിത കൂട്ടിച്ചേർത്തു. 

📘വാസുദേവൻമാഷ് മഞ്ഞിലെ വികാരനിർഭരമുഹൂർത്തങ്ങളുൾക്കൊള്ളുന്ന പേജുകൾ പോസ്റ്റ് ചെയ്തു. 

📚തുടർന്ന്  തിങ്കളാഴ്ചയിലെ രണ്ടാം പംക്തിയായ ആഴ്ചപ്പതിപ്പ് അനിൽ മാഷ് അവതരിപ്പിച്ചു

ഇന്നത്തെ ആഴ്ചപ്പതിപ്പുകളുടെ അവലോകനത്തിൽ എെ.വി.ശശി സ്പെഷ്യൽ എന്ന് പറയാവുന്ന കലാകൗമുദി, നമ്മുടെ പ്രിയ കുഞ്ഞിക്കയുടെ വ്യക്തി/സാഹിത്യ ജീവിതത്തിലേക്ക് വെളിച്ചം  വീശുന്ന മാതൃഭൂമി, വയലാർ ശരത്ചന്ദ്ര വർമയുമായുള്ള അഭിമുഖം പ്രധാന വിഭവമായ മാധ്യമം എന്നീ ആനുകാലികങ്ങളുടെ അവലോകനം നടത്തി.


🔔 ചൊവ്വാഴ്ചയിലെ കാഴ്ചയിലെ വിസ്മയത്തിൽ അൻപത്തിയൊന്നാം ദൃശ്യകലയായി മുട്ടും വിളിയുമാണ് പ്രജിത ടീച്ചർ അവതരിപ്പിച്ചത്

🖼 മലബാറിലെ പ്രാചീന മാപ്പിള കലാരൂപമായ മുട്ടും വിളിയും ചീനി മുട്ട് , വാർത്ത്യാമുട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു .
ഈ കലാരൂപത്തിന്റെ സമ്പൂർണ വിവരണത്തോടൊപ്പം നിരവധി ചിത്രങ്ങളും വീഡിയോകളും പത്രവാർത്തകളും ലിങ്കുകളും ടീച്ചർ ഉൾപ്പെടുത്തിയിരുന്നു ..

🔴 തുടർന്നു നടന്ന ചർച്ചയിൽ സബുന്നിസ ,രതീഷ് ,സജിത് ,രജനി ,ശിവശങ്കരൻ ,വിജു ,കല ടീച്ചർ ,സീത ,ഹമീദ് ,രവീന്ദ്രൻ ,വാസുദേവൻ മാഷ് ,its me (?) എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..

🌎ബുധൻ🌍 ലോകസാഹിത്യവേദിയിൽ നെസിടീച്ചർ ഇത്തവണ പരിചയപ്പെടുത്തിയത് 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജർമൻ തത്വചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായ ഫ്രീഡിക് നീച്ചെയെയായിരുന്നു.കാറൽ മാർക്സിനു ശേഷം ആധുനിക പാശ്ചാത്യ സാഹിത്യ ലോകത്ത് ആഞ്ഞടിച്ച പ്രചണ്ഡമാരുതനെ തുറന്നു വിട്ട നീച്ചെ യെക്കുറിച്ചുള്ള സമഗ്രവും സമ്പൂർണവുമായ അവതരണമായിരുന്നു നെസിടീച്ചറുടേത്👍'സരത്തുസ്ത്ര അങ്ങനെ പറഞ്ഞു'എന്ന വിഖ്യാതരചനയ്ക്ക് ആസ്പദമായ സംഭവം,ആ കൃതിയുടെ പരിഭാഷയ്ക്ക് വീരേന്ദ്രകുമാർ തയ്യാറാക്കിയ ആമുഖം,നീച്ചെ യുടെ ചിത്രങ്ങൾ എന്നിവയും ഉൾപ്പെട്ടതായിരുന്നു അവതരണം.

📕കൃതികളുടെ പേരുകൾ സജിത്ത് മാഷ് കൂട്ടിച്ചേർത്തു.സബുന്നിസ ടീച്ചർ,ഷാജിമാഷ്,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 

🎥 തുടർന്ന് പുതിയപംക്തിയായ ലോകസിനിമയ്ക്കും ബുധനാഴ്ച നെസിടീച്ചർ തുടക്കം കുറിച്ചു.
ലോകസിനിമയിൽ നെസിടീച്ചർ ആദ്യമായി പരിചയപ്പെടുത്തിയത് ലീ ജിയോങ് ഹ്യോങ് എന്ന വിഖ്യാത കൊറിയൻ സംവിധായകന്റെ ദി വേ ഹോംഎന്ന സിനിമയായിരുന്നു.ബന്ധങ്ങളുടെ ഇഴയടുപ്പം നഷ്ടമാകുന്ന ഇക്കാലത്ത് എല്ലാവരും കാണേണ്ട സിനിമ തന്നെയാണിത് എന്ന് ഉറപ്പിക്കുന്നതായിരുന്നു പ്രവീൺമാഷ് തയ്യാറാക്കിയ സിനിമ നിരൂപണം.ഹമീദ് മാഷ് 'ചുരങ്ങ'എന്ന വാസുദേവൻമാഷ്ടെ കവിതയുമായി ബന്ധപ്പെടുത്തി എഴുതിയ അഭിപ്രായം ചിന്തോദ്ദീപകം തന്നെ.

🔴രമടീച്ചറും പ്രജിതയും അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രെെംടെെമിൽ മൂന്നുതവത ഷഹീറ ടീച്ചർ ഒരു ചോദ്യം പോസ്റ്റ് ചെയ്തിരുന്നുലെനിൻ ഇറാനിഎന്ന വ്യക്തിയെക്കുറിച്ച് അൽപം വിവരണം ആവശ്യപ്പെട്ടുള്ളതായ ചോദ്യത്തിന് ഉത്തരം കിട്ടിയതായി കണ്ടില്ല.

🤡വ്യാഴം🤡
   നാടകലോകത്തിന്റെ ഈയാഴ്ചയിലെ എപ്പിസോഡിൽ വിജുമാഷോടൊപ്പം ആസ്വാദകരും നൂറ്റാണ്ടുകളുടെ പുറകിലേക്ക് മനസ്സുകൊണ്ടൊരു യാത്ര നടത്തി.ലോകനാടകകല പിറവിയെടുത്ത ഗ്രീസ്,നൂറ്റാണ്ടുകളെ അതിജീവിച്ച  എപ്പിഡോറസ് തീയേറ്റർഎന്നിവയെല്ലാം  ആ യാത്രയിൽ മുന്നിലൂടെ കടന്നു പോയി.ഗ്രീക്ക് നഗരമായ കൊറിന്തിന് ഏതാണ്ട് 60 കി.മീ.തെക്കുമാറി സ്ഥിണി ചെയ്യുന്ന എപ്പിഡോറസ് എന്ന കൊച്ചുഗ്രാമത്തിൽ ഒളിഞ്ഞിരുന്ന ആ വലിയ രഹസ്യത്തെ _എപ്പിഡോറസ് തീയേറ്റർ എന്ന മഹാസത്യത്തെ_1881ൽ പുരാവസ്തു ഗവേഷകനായ പാനായിസ് കോവോഡിസ് കണ്ടെത്തിയതും തീയേറ്ററിന്റെ ചരിത്രപ്രാധാന്യവും പ്രത്യേകതകളും എല്ലാം വായനക്കാരെ ഏതോ മായികലോകത്ത് കൊണ്ടെത്തിച്ചുവെന്ന് പറയാതെ വയ്യ.തുടർന്ന് ഔലിസിലെ രാജകുമാരിയായ ഇഫിജീനിയയുടെ കഥ പറയുന്ന  ഇഫിജീനിയ ഇൻ ഔലിസ്എന്ന നാടകത്തെക്കുറിച്ച് വിശദീകരിച്ചു.

📘അനുബന്ധമായി കൊടുത്ത ചിത്രങ്ങളിൽ ഇറോം ശർമിളയുടെ ഫോട്ടോ എന്തിനെന്ന സംശയം പ്രമോദ് മാഷിന് ഉണ്ടായതുപോലെ എനിക്കും തോന്നിയിരുന്നു.പ്രവീൺമാഷ്ടെ മറുപടി വായിച്ചപ്പോളാണ് ഇറോം ശർമിളയുടെ ചിത്രത്തിനുള്ള പ്രാധാന്യം മനസ്സിലായത്. 

🔴എപ്പിഡോറസ് തീയേറ്റർ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ പ്രജിത കൂട്ടിച്ചേർത്തു.രജനിടീച്ചറും ശിവശങ്കരൻമാഷും അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

💽 വെള്ളിയാഴ്ചയിലെ രജനി ടീച്ചറുടെ സംഗീത സാഗരം അൽപ്പം വൈകിയാണ് ആരംഭിച്ചത് ..
ഹയർ സെക്കന്ററിയിലേക്ക് പ്രമോഷൻ ഓർഡർ ലഭിച്ച ശിവശങ്കരന് അഭിനന്ദനങ്ങൾ അറിയിക്കാൻ ഗ്രൂപ്പംഗങ്ങൾക്ക് അവസരം ലഭിക്കുന്നതിനായിരുന്നു ഈ വൈകൽ എന്ന് ടീച്ചർ തന്നെ വിശദീകരിച്ചു

കഥകളിസംഗീതം എന്ന ബൃഹദ് സംഗീത ശാഖയെയാണ് രജനി ടീച്ചർ ഇന്ന് പരിചയപ്പെടുത്തിയത് ..
നിരവധി കഥകളി സംഗീതജ്ഞരെയും അവരുടെ സംഗീതത്തെയും ടീച്ചർ പരിചയപ്പെടുത്തി ..

🔵 സംഗീത പരിചയത്തെ വിലയിരുത്തിക്കൊണ്ട് വിജു, പ്രജിത ,ഹമീദ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

✍ശനി✍
   പുതുരചനകൾക്കൊരിടമായ നവസാഹിതിഅൽപം വെെകിയിട്ടാണ് തുടങ്ങിയത്.അവതാരകരുടെ മേളത്തിരക്കാവും കാരണമെന്നു തോന്നുന്നു(ഇന്നലെ താനൂർ സബ്ജില്ലാകലാമേള തുടങ്ങി) കാറ്റ് പറഞ്ഞത്(ജെംസർ), മിണ്ടാപ്രാണി(വീരാൻകുട്ടി)എന്നീ രണ്ജു കവിതകളേ പോസ്റ്റ് ചെയ്തുള്ളൂവെങ്കിലും രണ്ടും നല്ല അർത്ഥവത്തായ,കാലികപ്രസക്തിയുള്ള കവിതകളായിരുന്നു.

🔵സബുന്നിസ ടീച്ചർ,സീത ടീച്ചർ,രതീഷ്കുമാർ മാഷ്,രജനിടീച്ചർ, ശിവശങ്കരൻ മാഷ് എന്നിവർ കവിതകളെ വിലയിരുത്തി അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
രതീഷ് കുമാർ മാഷ് പറഞ്ഞതുപോലെ ഇങ്ങനെയൊക്കെ കാറ്റ് പറയുന്നതു കേൾക്കാൻ ഒരു സുഖം തന്നെ👍

പ്രെെംടെെമിലല്ലെങ്കിലും പുലർച്ചെ രതീഷ് മാഷും അഭിപ്രായം രേഖപ്പെടുത്തി. രതീഷ് മാഷേ,ഒരു സംശയം_പുള്ളാണോ,പൊള്ളാണോ ശരി?

സ്റ്റാർ ഓഫ് ദ വീക്ക്

ഇനി വാരത്തിലെ താരത്തെ അന്വേ ഷിക്കാം ..
ഗ്രൂപ്പിലെ സജീവ സാന്നിധ്യവും നർമ്മം കലർന്ന വിശകലനങ്ങളിൽ സമർത്ഥനുമായ നമ്മുടെ പ്രിയങ്കരൻ ഹമീദ് മാഷ് ആണ് ഈ വാരത്തിലെ താരം ...

വാര താരം ഹമീദ് മാഷിന് അഭിനന്ദനങ്ങൾ💐💐


അവസാനമായി
പോസ്റ്റ് ഓഫ് ദ വീക്ക്

ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റായി തെരഞ്ഞെടുത്തിരിക്കുന്നത് നവം 8 ന് വാസുദേവൻ മാഷ് പോസ്റ്റ് ചെയ്ത ചുരങ്ങ എന്ന കവിതയാണ്
സ്വന്തം സ്ക്കൂളിലെ അധ്യാപകനെ സ്മരിച്ചു കൊണ്ട് തയ്യാറാക്കിയ ഈ കവിത ഗ്രൂപ്പിൽ ഓളം സൃഷ്ടിക്കുക തന്നെ ചെയ്തു ..
( പോസ്റ്റ് അനുബന്ധമായി ചേർക്കുന്നു)
🅾🅾🅾🅾🅾🅾🅾🅾🅾🅾