13-05

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
മെയ് 7 മുതൽ 12 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി ( GHSS, തിരുവാലി) 
അവലോകനസഹായം
സുജാത ടീച്ചർ( പൂയപ്പള്ളി GHSS കൊല്ലം) തിങ്കൾ ,ചൊവ്വ
സീത ടീച്ചർ (GHS മീനടത്തൂർ) ബുധൻ ,വ്യാഴം
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . പൂയപ്പള്ളി GHSS ലെ സുജാത ടീച്ചറുടെയും മീനടത്തൂർ GHS ലെ സീതടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഇത്തവണ നമുക്ക് ലഭിച്ചത്  പ്രൈം ടൈം പംക്തികളൊന്നും നഷ്ടമാകാത്ത ഒരു വാരമാണ് . ..

എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing


📚 സർഗസംവേദനം 📚

7-5-18 തിങ്കൾ

തിരുർ മലയാളം മികച്ച റഫറൻസ് ഗ്രൂപ്പാകുന്നതിൽ അഭിമാനിച്ചും എന്നെ ഈ കൂട്ടായ്മയിൽ ഒപ്പം കൂട്ടിയ എന്റെ പ്രിയ വർമാജിക്ക് ഒരിക്കൽ കൂടി നന്ദിയർപിച്ചു കൊണ്ടുo തിരക്കുകളുടെ ഒരു കുത്തൊഴുക്കിൽ നിന്നു കൊണ്ട് സർഗ സംവേദനത്തിലൂടെ ഒന്ന് ഊളിയിടുകയാണ്. പുസ്തക പരിചയത്തിൽ സുപരിചിതനായ ഞങ്ങളുടെ കുരുവിള മാഷ് പി. കണ്ണൻകുട്ടിയുടെ നിച്ചാത്തവുമായി കടന്നു വന്നപ്പോൾ എനിക്ക് അല്പം കുശുമ്പ് തോന്നി. കാരണം നിച്ചാത്തത്തിന്റെ എന്റെ വായന കുറിപ്പ് ഇട്ട്  Best Award വാങ്ങാൻ കൊതിച്ചിരുന്നതല്ലേ ഞാൻ .ഏതായാലും ആ വലിയ അപകടത്തിൽ നിന്നു തിരൂർ രക്ഷപ്പെട്ടല്ലോ എന്ന് സമാധാനിച്ചുകൊണ്ട് സർഗ സംവേദനത്തിലേക്ക്.❣

   പൂർണമായു‌o ഒരു സ്ത്രീപക്ഷ രചനയായ നിച്ചാത്തത്തിലെ നായിക നിമ്മിക്ക് മറക്കാനാകാത്ത ഒരു ദിവസമാണ് ഡിസംബർ 6 .തന്റെ ഭർത്താവ് ഉദയൻ എന്ന ഉദേട്ടയെ നഷ്ടപ്പെട്ടതുൾപ്പെടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം നടന്നത് ഡിസംബർ 6 നാണ്.പഠനത്തിൽ മിടുമിടുക്കിയായിരുന്നിട്ടും  പെണ്ണായിപ്പോയതിനാൽ 10-ൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന നിമ്മി അടുക്കളയിലെ കരിപുരണ്ട ജീവിതത്തിൽ നിന്നും നഗരത്തിലെ തിരക്കുകളിലേക്ക്  വിവാഹത്തോടെ എത്തപ്പെട്ടു.നീണ്ട 35 കൊല്ലത്തെ നഗരജീവിതത്തിനൊടുവിൽ  ഒരു കലാപത്തിൽ പെട്ട് നിമ്മിയും ഉദേട്ടയെപ്പോലെ മരണത്തിന്റെ കാണാപ്പുറങ്ങളിലേക്ക്....

വളരെ മികച്ച ഒരു പരിചയപ്പെടുത്തലാണ് കുരുവിള മാഷ് നടത്തിയത്. നിച്ചാത്തം അർത്ഥം മനസിലാകാതെ വായിച്ച എനിക്ക് നിത്യ ശ്രാദ്ധം എന്ന മറുപടി തന്ന പ്രജിതയ്ക്ക് നന്ദി.🙏

തോമ പറഞ്ഞറിഞ്ഞ ന ത്തുപാറയിലെത്തിയ ഗാർഗിയുടെയും  രാമകൃഷ്ണന്റെയും കഥ പറയുന്ന  സുസ്മേഷ് ചന്ത്രോത്തിൻറെ ചെറു നോവലാണ് കുരുവിള മാഷ് രണ്ടാമത് പ രിചയപ്പെടുത്തിയ നായകനും നായികയും.👫

ചിത്രരചനയിൽ മുഴുകിയ ഗാർഗി ... സ്വാർത്ഥയായ അനുജത്തി ഗാഥ.. അനുജത്തിയുടെ കുടിലതകൾ ഗാർഗിയോട് പറയാനാകാതെ വിഷമിക്കുന്ന രാമകൃഷ്ണൻ ... ഭ്രമാത്മകതയുടെ ആവരണം അണിഞ്ഞ കേവലം 60 പേജുള്ള നോവൽ നമുക്ക് വേണ്ടി പങ്കുവച്ച കുരുവിള മാഷിനും സർഗ സംവേദനത്തിന്റെ അമരക്കാരൻ രതീഷ് മാഷിനും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുകയാണ്🙏💐💐💐
മികച്ച പ്രതികരണങ്ങളും സംശയങ്ങളും മറുപടികളുമെല്ലാം കൊണ്ട് സർഗ സംവേദനം സജീവമായി. വാസുദേവൻ മാഷ്, പ്രജി, സീത, രജനി, ശിവശങ്കരൻ മാഷ് ,ര വിമാഷ് ,മധുസാർ തുടങ്ങി നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി.


🔔 കാഴ്ചയിലെ വിസ്മയം  🔔

8-5-18 ചൊവ്വ..
ദൃശ്യകലയുടെ ബഹുലമായ വരവോടെ പ്രജിത കളം നിറഞ്ഞാടി ഞങ്ങളെ ക്ഷീണിപ്പിച്ച ദിവസം. കണ്ട് ആസ്വദിച്ച ഞങ്ങൾക്കും അവതരിപ്പിച്ച പ്രജിയും ഒരേ പോലെ ക്ഷീണിതരായി. പാവ കഥകളി, ഏഴോണക്കളി, മാർഗംകളി,പാങ്കളി എന്നിങ്ങനെ4 കലാ രൂപങ്ങളാണ് പ്രജി അവതരിപ്പിച്ചത്🙏🙏

 ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്നാട് വഴി കേരളത്തിൽ നൂറ്റാണ്ടുകൾക്കു മുമ്പ് കുടിയേറിപ്പാർത്ത ആണ്ടിപ്പണ്ടാര കുടുംബത്തിലെ ആളുകളാണ് പാവ കഥകളി നടത്തുന്നത്.വീഡിയോകൾ ,പത്രവാർത്തകൾ ,കലാകാരന്മാ ർ, തുടങ്ങിയ സമഗ്രമായി പാവ കഥകളി രംഗത്തെത്തി.👯🏻‍♀

ഭാഗം 88 ൽ ഏഴോണക്കളിയാണ് മാറ്റുരച്ചത്.കൂനിയോട് ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനത്തിന്റെ ഭാഗം .ഏഴു നാൾ നീളുന്ന ഓണക്കളി .ഏഴോണക്കളി .. കിട്ടിയ ഒരേയൊരു ചിത്രം തന്നു കൊണ്ട് ഏഴോണക്കളി വേഗം യാത്രയായി.

ഏവർക്കും സുപരിചിതമായ മാർഗംകളിയാണ് 89-ാം ഭാഗത്തിൽ പരിചയപ്പെടുത്തിയത്. കേരളത്തിലെ ക്രൈസ്തവ അനുഷ്ഠാന കലാരൂപമായ , തോമാശ്ലീഹയുടെ ചരിത്രo പറയുന്ന മാർഗം കളിപാലി ഭാഷയിൽ നിന്നാണ് ഉൽഭവിച്ചത്.

പാലക്കാട് മാത്രം കണ്ടു വരുന്ന നാടോടി നാടകമായ പാങ്കളിയാണ് ദൃശ്യകലയുടെ വരമൊഴിയിണക്കം 90-ാം ഭാഗമായി അവതരിപ്പിച്ചത്.കഥാപാത്രങ്ങളെല്ലാം വ്യത്യസ്തനാടുകളെ പ്രതിപാദിക്കുന്ന പാങ്കളിയുടെ വീഡിയോ ലിങ്ക് ഉൾപ്പെടുത്തിയാണ് പ്രജി മടങ്ങിയത്.:

ഒരു പാട് തിരക്കുകൾക്കിടയിലും ചെയ്യുന്ന പംക്തി മുടക്കാതെ തരുന്ന പ്രജിക്ക് അഭിനന്ദനങ്ങൾ.🙏🙏🙏🙏🙏💕💞❣

കലാരൂപങ്ങൾ ഒന്നോ രണ്ടോ മതിയാകും ഒരു ദിവസം എന്ന് എന്നെപ്പോലെ തന്നെ രവി മാഷും ആഗ്രഹിച്ചു: രതീഷ് മാഷ്, സീത, പ്രമോദ് മാഷ്, രജനി, ശിവശങ്കരൻ മാഷ്‌ ,വാസുദേവൻ മാഷ്, ഹമീദ് മാഷ് തുടങ്ങിയവർ പതിവുപോലെ അഭിപ്രായം പ്രകടിപ്പിച്ചതോടെ ചൊവ്വ P T വിടവാങ്ങി.


🖥📘 ലോകസാഹിത്യം 📕💾

പ്രൈം ടൈമിൽ വേറിട്ട രീതിയുമായാണ് ലോകസാഹിത്യം മുന്നോട്ട് പോകുന്നത്.. ആകാംക്ഷ മുറ്റിനിൽക്കുന്ന ചോദ്യങ്ങളുമായാണ് മാഷ്‌ പ്രൈം ടൈം തുടങ്ങുന്നത്.

ഈ ആഴ്ച്ചയിൽ വളരെ ചെറിയ സൂചന തന്നിട്ട്കൂടി ബംബർസമ്മാനം കല ടീച്ചർ കരസ്ഥമാക്കി. (ടീച്ചർ സമ്മാനത്തിന് ചോദിച്ചതു കൊണ്ടാന്നെന്ന് തോന്നുന്നു മാഷ് ഒരു ദിവസത്തെ കോഴ്സിന് ശേഷം മുങ്ങി. ചിലപ്പോൾ സമ്മാനം വാങ്ങാൻ പോയതാവും 😜)

🌈ഭാരതീയ നാട്യ കലയുടെയും സൗന്ദര്യ, ശാസ്ത്രത്തിന്റെയും സാഹിത്യചിന്തയുടെയും അഭിനയസങ്കല്പത്തിന്റെയും അടിത്തറയായ, പ്രാചീന കലാതത്വ സൈദ്ധാന്തികനായ ഭരത മുനിയുടെ നാട്യ ശാസ്ത്രത്തെ ആണ് ഇന്നത്തെ ലോകഹാസാഹിത്യത്തിൽ വാസുദേവന്മാഷ് പരിചയപ്പെടുത്തിയത്.  ഭരതമുനിയുടെ ജീവിതകാലം, കണക്കാക്കപ്പെട്ടിട്ടുള്ള കാലഘട്ടം, എന്നിവയും അതിന്റെ അടിസ്ഥാനത്തിൽ ഭാരതത്തിലുണ്ടായിട്ടുള്ള കലകളുടെയും സംഗീതത്തിന്റെയും ആവിർഭാവം എന്നിവയെല്ലാം ആധികാരികമായി അവതരിപ്പിക്കുന്നു.

പിന്നീട് നാട്യശാസ്ത്രത്തെ പറ്റിയും ഉള്ളടക്കം, അഭിനയത്തിലെ ലോകധർമ്മി, നാട്യധർമ്മി, ചതുർവിധാഭിനയങ്ങൾ അതിലുള്ള അവാന്തരവിഭാഗങ്ങൾ എന്നിവയെപ്പറ്റിയും വളരെ വിശദമായിത്തന്നെ അവതരിപ്പിച്ചു

🔴ശേഷം ഒരു shortbreak കഴിഞ്ഞിട്ടാണ് നവരസങ്ങളെപ്പറ്റി മാഷ് പറഞ്ഞത്.  നാട്യശാസ്ത്രത്തെപ്പറ്റി വിശദമായ വിവരണം തന്നെയാണ് മാഷ് നമുക്ക് തന്നത് .അതുകൊണ്ട് തന്നെ തിരൂർ മലയാളം ഒരു റഫറൻസ് തലം വരെ എത്തിയതായി പ്രതികരണങ്ങളിൽ സുജാത ടീച്ചർ അഭിപ്രായപ്പെട്ടു.

🌏പ്രജിത ടീച്ചർ, വിജുമാഷ്, പ്രമോദ്‌മാഷ്, ശിവശങ്കരന്മാഷ്,, രവീന്ദ്രൻ മാഷ്, സീത ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

📘 മാണി മാധവചാക്യാരുടെയും കലാമണ്ഡലം കേശവൻ നമ്പൂതിരിയുടെയും നവ രസങ്ങളുടെ ചിത്രങ്ങളും മാഷ് ഇട്ടിരുന്നു


🎇 വ്യാഴം - നാടകലോകം 🎇

കാശ്മീരി നാടകങ്ങളാണ് പഇന്നത്തെ പ്രൈം ടൈമിൽ വിജുമാഷ് അവതരിപ്പിച്ചത് ..

📕നൂറ്റാണ്ടുകൾ നീണ്ട പാരമ്പര്യമുള്ള കാശ്മീരി തീയറ്റേറുകൾകാശ്മീരി സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്. അതുകൊണ്ടുതന്നെ കാഷ്മീരിചരിത്രത്തിലെ പുരാതന കാലത്തേ രാജകീയപിന്തുണയോടെ കാഷ്മീരിതീയേറ്ററുകൾ  സമൃദ്ധമാക്കിയതും പിന്നീട് കാശ്മീരിന് നേരിടേണ്ടിവന്ന പല തരത്തിലുള്ള പ്രത്യാഘാതങ്ങളും അതിന്റെ സാംസ്‌കാരിക സമൃദ്ധിയ്ക് മങ്ങലേൽപ്പിക്കാൻ നിദാനമായി.
ഇരുപതാം നൂറ്റാണ്ടോടെ കാഷ്മീരിതീയറ്ററുകളുടെ പുനരുദ്ധാരണം നടക്കുകയും കാശ്മീരി നാടകസംഘങ്ങൾ രൂപീകൃതമാവുകയും  കവിത, സാഹിത്യം, എന്നിവയിൽ വൻകുതിപ്പുണ്ടാവുകയും ചെയ്തതിനെ പറ്റി  വിശദമായി തന്നെ വിജുമാഷ് പ്രതിപാദിച്ചു. കാശ്‌മീരിനാടകങ്ങളുടെ സമകാലികാവസ്ഥയെ കൂടി പറഞ്ഞുകൊണ്ടാണ് മാഷ് നിർത്തിയത്.

🔴വായനക്കാർക്കുവേണ്ടി ഒട്ടേറെ നാടകങ്ങളുടെ വീഡിയോ ലിങ്കുകളും മാഷ് ഇട്ടിരുന്നു.

📙പ്രമോദ് മാഷ്, രതീഷ്‌കുമാർ മാഷ്, സീത, പ്രജിത ടീച്ചർ, സുജാതടീച്ചർ,  കലടീച്ചർ, എന്നിവർ അഭിപ്രായങ്ങളുമായി  രംഗത്തെത്തി. കാശ്മീരിൽ നാടകങ്ങളുണ്ടോ എന്ന സംശയം വാസുദേവന്മാഷ് പ്രകടിപ്പിച്ചു. വെടിയൊച്ച  മാത്രമല്ല നാടകസംഘങ്ങളും ഉണ്ടെന്നു മനസിലാക്കാൻ
ഇതിലൂടെ കഴിഞ്ഞതായി ശിവൻശങ്കരൻമാഷും അഭിപ്രായപ്പെട്ടു

പ്രൈം ടൈം മികച്ച രീതിയിൽ ആസ്വാദകനിലവാരം പുലർത്തി മുന്നോട്ടേക്ക്💪🏼


💿 സംഗീതസാഗരം 💿

വെള്ളിയാഴ്ചാ പംക്തിയായ സംഗീത സാഗരത്തിൽ രജനി ടീച്ചർ വഞ്ചിപ്പാട്ടിനെയാണ് പരിചയപ്പെടുത്തിയത്

🌏 വഞ്ചിപ്പാട്ടുകൾക്ക് ഏറെ പ്രാധാന്യം കൈവന്നിരിക്കുന്ന ഈ കാലത്ത് ടീച്ചറുടെ പരിചയപ്പെടുത്തൽ എന്തുകൊണ്ടും ഉചിതമായി ..

💾 വഞ്ചിപ്പാട്ടുകളുടെ മുടി ചൂടിയ മന്നൻ തന്നെയായ രാമപുരത്തു വാര്യരെയും അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് കുചേലവൃത്തത്തെയും ഏറെ സമഗ്രതയോടെ അവതരിപ്പിച്ചു

📘 പ്രസിദ്ധങ്ങളായ മറ്റു വഞ്ചിപ്പാട്ടുകാവ്യങ്ങളും നിരവധി വീഡിയോ ലിങ്കുകളും പരിചയപ്പെടുത്തി .

🔴 തുടർന്നു നടന്ന ചർച്ചയിൽ അഭിപ്രായങ്ങളും കൂട്ടിച്ചേർക്കലുകളുമായി രതീഷ് മാഷ് ,വിജു മാഷ് ,സുരേഷ് മാഷ് ,കല ടീച്ചർ ,ഗഫൂർ മാഷ് ,പ്രമോദ് മാഷ് ,രവീന്ദ്രൻ ,ശിവശങ്കരൻ എന്നിവർ വായ്ത്താരികൾ നൽകി .


ശനി
📚 നവസാഹിതി 📚

പുതുരചനകൾക്കുള്ള പംക്തിയായ നവസാഹിതി അകാലത്തിൽ മരണത്തെ പുൽകിയ യുവകവി ജിനേഷ് മടപ്പള്ളി ക്ക് പ്രണാമമർപ്പിച്ചു കൊണ്ടാണ് അവതാരക സ്വപ്ന ടീച്ചർ ആരംഭിച്ചത് ..

📕 എം ബഷീറിന്റെ 'ഓരോ പക്ഷിയും .....'  സനീഷ് കുന്ദമംഗലത്തിന്റെ 'വീട് ഉണ്ടാവുന്നത് '   മായാ ബാലകൃഷ്ണന്റെ 'മൗനം '  ജിനേഷ് മടപ്പള്ളിയുടെ 'പ്രണയിനിയുടെ നാട്ടിലുടെ ....'  ജസി കാരാടിന്റെ ചെറുകഥ 'ഗൗതമാ നീയെവിടെ '  താഹാ ജമാലിന്റെ മിനിക്കഥ 'ശരണാലയത്തിലെ പക്ഷികൾ '  ഷീലാ റാണിയുടെ ' നീ വരുമ്പോൾ '  ലാലുവിന്റെ 'മാവോയിസ്റ്റ് '  "പൊഴിയാതെ '' എന്നിവയായിരുന്നു ഇന്നത്തെ പുതുരചനകൾ


📙 രചനകളെ വിലയിരുത്തിക്കൊണ്ട് ഗഫൂർ മാഷ്, സീതാദേവി ,പ്രജിത ,ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..


⭐ സ്റ്റാർ & പോസ്റ്റ് ഓഫ് ദ വീക്ക്

ഈ വാരം തിരൂർ മലയാളത്തിന്റെ ഒരു ചരിത്രത്തിനു സാക്ഷ്യം വഹിക്കുകയാണ് ..

പ്രൈം ടൈം പരിപാടികൾ ആരംഭിച്ചതിനു ശേഷം വാരത്തിലെ താരപദവിയും ശ്രദ്ധേയമായ പോസ്റ്റുകാരൻ എന്ന പദവിയും ഒരാളെത്തന്നെ തേടിയെത്തിയ അസുലഭ മുഹൂർത്തം ..

സൂപ്പർതാര പദവിക്കും മികച്ച പോസ്റ്റുകാരൻ എന്ന ബഹുമതിക്കും ഒരേ സമയം അർഹത നേടിക്കൊണ്ട് നമ്മുടെ പ്രിയങ്കരൻ അരുൺ മാഷ് നമ്മുടെ ചരിത്ര പുരുഷനാവുകയാണ്

ദിവസേനയുള്ള ഇന്നറിയാൻ ... എന്ന ഓർമ്മപ്പെടുത്തലും ചർച്ചകളിലെ സജീവ ഇടപെടലുകളുമാണ് അരുൺ മാഷെ സ്റ്റാറാക്കിയത് ..

മാതൃദിനവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ അദ്ദേഹം പോസ്റ്റ് ചെയ്ത അമ്മ കൃതികളും കാവ്യങ്ങളുമാണ് ഈ വാരത്തിലെ ശ്രദ്ധേയ പോസ്റ്റുകൾ

സ്റ്റാർ ഓഫ് ദ വീക്ക് & പോസ്റ്റുകാരൻ ഓഫ് ദ വീക്ക് ആയ അരുൺ മാഷിന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹

പോസ്റ്റുകളിലൊന്ന് താഴെ

അമ്മ

സമൂഹത്തിലെ പ്രത്യുദ്പാദനത്തിന് കാരണമാകുന്ന സ്ത്രീ ദാതാവിനെ അമ്മ എന്നു പറയുന്നു. വേറെ ഒരർത്ഥത്തിൽ അമ്മയെ സ്ത്രീ രക്ഷിതാവ് എന്നും പറയുന്നു.മാതാവ്, ജനനി, തായ എന്നിവ അമ്മ എന്ന പദത്തിന്റെ പര്യായങ്ങൾ ആണ്.

സസ്തനികളുടെ കാര്യത്തിൽ സ്ത്രീകൾ പ്രസവിക്കുകയും കുഞ്ഞിനെ മുലയൂട്ടി വളർത്തുകയും ചെയ്യുന്നു. മുട്ടയിട്ട് പ്രത്യുല്പാദനം ചെയ്യുന്ന മിക്ക ജീവികളിലും സ്ത്രിലിംഗത്തിൽ പെട്ടവയാണ് അടയിരിന്ന് കുട്ടികളെ വിരിയിക്കുന്നത്. അമ്മയുടെ പുല്ലിംഗമാണ് അച്ഛൻ.

🌷പദോദ്ഭവം

അമ്മ എന്ന പദത്തിന്റെ ഉത്ഭവത്തെ പറ്റി അനേകം അഭിപ്രായങ്ങൾ നിലവിലുണ്ട്.

🔹അമ്മ എന്ന വാക്ക് ܐܡܐ (അ്മ്മ) എന്ന സുറിയാനി പദത്തിൽ നിന്നും ഉൽഭവിച്ചതാണ്. ഒന്നാം നൂറ്റാണ്ട് മുതൽ കേരളത്തിലുണ്ടായിരുന്ന യഹൂദന്മാരുടെയും സുറിയാനി ക്രൈസ്തവരുടെയും മാതൃഭാഷയായിരുന്നു അരമായ അഥവ സുറിയാനി. കേരളത്തിലും തമിഴകത്തും അവർ നടത്തിയ വാണിജ്യ പ്രവർത്തനങ്ങളിലൂടെ ഉണ്ടായ സാമുഹിക പരിവർത്തനത്തിനു ശേഷം മറ്റു ദ്രാവിഡ ഭാഷകളിലും സ്ഥിരപ്പെട്ടതാകാം ഈ പ്രയോഗം.

🔹അമ്മ എന്നത് അംബ എന്ന സംസ്കൃത വാക്കിന്റെ തത്സമമായ വാക്കാണെന്ന് കേരളപാണിനീയത്തിൽ എ.ആർ. രാജരാജവർമ്മ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ചട്ടമ്പി സ്വാമികളുടെ അഭിപ്രായത്തിൽ അംബ എന്നത് ദ്രാവിഡ ഭാഷകളിൽ നിന്നും സംസ്കൃതത്തിലേക്ക് പോയ വാക്കാണ്. ചട്ടമ്പി സ്വാമികളുടെ അഭിപ്രായത്തിൽ ഒരു കുട്ടി ആദ്യമായി പുറപ്പെടുവിക്കുന്ന സ്വരമായ 'അ' എന്നതിന്റെയും; കരഞ്ഞതിനെ തുടർന്ന് വായ പൂട്ടുമ്പോഴുണ്ടാകുന്ന 'മ' എന്ന സ്വരത്തിന്റെയും ചേർച്ചയാലാണ് 'അമ്മ' എന്ന പദം രൂപം കൊള്ളുന്നത്.

സമാനാർത്ഥത്തിൽ ഉപയോഗിക്കുന്ന മാതാവ് എന്ന വാക്ക് മാതൃ എന്ന സംസ്കൃത പദത്തിൽ നിന്നും ഉണ്ടായതാണ്.

🌷അമ്മമാർ

🔹പെറ്റമ്മ

സസ്തനികളിൽ പെറ്റമ്മ (Biological Mother) ജൈവശാസ്ത്രപരമായി ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീ ആണ്. പ്രസവാനന്തരം കുഞ്ഞിനു മുലപ്പാൽ നൽകുന്നതും അമ്മയാണ്. ഈ മുലപ്പാലാണ് കുഞ്ഞിന് ആദ്യകാലങ്ങളിൽ പോഷകം പ്രദാനം ചെയ്യുന്നതും രോഗപ്രതിരോധ ശക്തി നൽകുന്നതും.

🔹വളർത്തമ്മ

താൻ പ്രസവിവിച്ചതല്ലെങ്കിലും ഒരു കുഞ്ഞിനോടുള്ള അമ്മയുടെ സാമൂഹ്യ ശാസ്ത്രപരമായ ധർമ്മം നിർവ്വഹിക്കുന്ന സ്ത്രീയാണ് വളർത്തമ്മ. ഇത് കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്ന അമ്മയോ അല്ലെങ്കിൽ രണ്ടാനമ്മയോ ആകാം.

🔹രണ്ടാനമ്മ അഥവാ ചിറ്റമ്മ

അച്ഛന്റെ രണ്ടാമത്തെയോ മറ്റോ ഭാര്യ കുഞ്ഞിനെ വളർത്തുമ്പോൾ അവർ ഒരേ സമയം വളര്ത്തമ്മയും രണ്ടാനമ്മയും ആയി മാറുന്നു.

🔹വാടക അമ്മ

ഇന്ന് ഗർഭധാരണത്തിനു ആരോഗ്യ ശാസ്ത്രപരമായ കഴിവില്ലാത്തവരോ ഗർഭം ധരിക്കാൻ സമയമോ താൽപര്യമോ ഇല്ലാത്തവരോ ആയ സ്ത്രീകൾ തങ്ങളുടെ ഭ്രൂണം ആരോഗ്യവതിയായ മറ്റൊരു യുവതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു കുഞ്ഞിനെ സ്വന്തമാക്കുന്നു. ഇതിൽ അണ്ഡം നൽകുന്ന സ്തീയെ ജനിതക അമ്മ എന്നും ഗർഭം ധരിച്ച് പ്രസവിക്കുന്ന സ്ത്രീയെ വാടക അമ്മ എന്നും പറയുന്നു. ഇതിനു പല രാജ്യങ്ങളിലും നിയമപരമായ തടസ്സങ്ങളുണ്ട്.

🌷പ്രശസ്തമായ മാതൃ ബിംബങ്ങൾ

മറിയം
യശോദ
ഹവ്വ
പാർവ്വതി
സീത
കൗസല്യ

🌷സമാനപദങ്ങൾ

ലോകത്തിൽ അമ്മ എന്ന വാക്കിന് പകരമായി ഒരു പാട് പേരുകൾ ഉണ്ട്. ശിശുക്കൾ ആദ്യമായി ഉണ്ടാക്കുന്ന ശബ്ദം മാ അല്ലെങ്കിൽ മാമ്മാ എന്നതിന്റെ വകഭേദങ്ങൾ ആയതിനാൽ മിക്ക പദങ്ങളും ഇതേ ശബ്ദത്തിലധിഷ്ഠിതമാണ്.

🔹മലയാളത്തിൽ

▪അമ്മ - പൊതുവിൽമലയാളത്തിൽ വ്യാപകമായി ഉപയൊഗിക്കുന്നു

▪ഉമ്മ,ഉമ്മച്ചി - മുസ്ലിം വിഭാഗങ്ങൾക്കിടയിൽ അമ്മയെ ഉമ്മ എന്നൊ, ഉമ്മച്ചി എന്നൊ പ്രാദേശിക വ്യതിയാനങ്ങളോടെ വിളിക്കപ്പെടുന്നു.

▪അമ്മച്ചി - പൊതുവിൽ കൃസ്ത്യൻ വിഭാഗങ്ങൾക്കിടയിലും, തെക്കൻ തിരുവിതാംകൂറിൽ വ്യാപകമായ് ഹിന്ദുക്കൾ അടക്കമുള്ളവർക്കിടയിലും പ്രയോഗിക്കപ്പെടുന്നു.

▪തള്ള - പ്രാദേശികമായോ അവജ്ഞയോടെയോ ഉപയോഗിക്കുന്ന പദം.

🌷മറ്റു സ്ഥലങ്ങളിൽ

മമ്മി - യൂറോ-അമേരിക്കൻ-ഓസ്ട്രേലിയ പദം
മം - യൂറോ-അമേരിക്കൻ പദം
മാമി - യൂറോപ്യൻ
മാമ - ചൈനീസ്
മാം - വടക്കെ ഇന്ത്യ
തായ (തായി) - തമിഴ്

🌷ആരോഗ്യവും സുരക്ഷിതത്വവും

സേവ് ദ ചിൽഡ്രൻ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടന പുറത്തു വിട്ട കണക്കനുസരിച്ച് സുരക്ഷിത മാതൃത്വത്തിന്റെ കാര്യത്തിൽ ലോകത്തെ 79 അവികസിത രാജ്യങ്ങളിൽ 75-മത് സ്ഥാനത്താണ് ഇന്ത്യ.ക്യൂബയാണ് ഒന്നാം സ്ഥാനത്ത്.റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 53 ശതമാനം പ്രസവങ്ങൾ മാത്രമാണ് പരിശീലനം കിട്ടിയ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടക്കുന്നത്. പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടർന്ന് 68,000 സ്ത്രീകളാണ് ഒരു വർഷം ഇന്ത്യയിൽ മരിക്കുന്നത്.

ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും വേണ്ടി യുണിസെഫ് മുന്നോട്ടു വയ്ക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഗർഭിണിയാകുന്നതിനു മുമ്പു തന്നെ സ്ത്രീ ആരോഗ്യവതിയും ആവശ്യത്തിന് പോഷകാഹാരം കഴിക്കുന്നവളുമായിരിക്കുക എന്നതാണ് അതിൽ പ്രധാനം. ഓരോ ഗർഭ കാലത്തും പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകയുടെ പരിചരണം ലഭ്യമായിരിക്കുക, പ്രസവ സമയത്ത് ഡോക്ടർ, നഴ്‌സ്, മിഡ് വൈഫ് മുതലായവരുടെ സേവനം ലഭ്യമായിരിക്കുക, എന്തെങ്കിലും സങ്കീർണ്ണതകൾ ഉണ്ടെങ്കിൽ പ്രത്യേക ചികിത്സ ലഭിക്കാൻ സൗകര്യമുണ്ടായിരിക്കുക, പ്രസവത്തിന്റെ ആദ്യ 24 മണിക്കൂർ, ആദ്യ ആഴ്ച, ആറാമത്തെ ആഴ്ച എന്നീ സമയങ്ങളിൽ അമ്മയ്ക്കും കുഞ്ഞിനും വൈദ്യ പരിശോധന ലഭ്യമാകുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

🌷മതങ്ങളിൽ

ഒട്ടു മിക്ക മതങ്ങളും അമ്മയ്ക്ക് ദൈവതുല്യ സ്ഥാനമാണ് നൽകിയിരിക്കുന്നത്.ഹിന്ദു മതത്തിലെ പല ദേവതകളും വിശ്വാസികളാൽ അമ്മ എന്നാണ് വിളിക്കപ്പെടുന്നത്. യേശുവിന്റെ മാതാവായ മറിയത്തെ ക്രിസ്തുമത വിശ്വാസികൾ പരിശുദ്ധ മാതാവ് എന്നാണ് സംബോധന ചെയ്യുന്നത്.

🌷സാമൂഹ്യ തലത്തിൽ

മത ജീവിതം സാമൂഹിക ജീവിതത്തെയും സ്വാധീനിച്ചിരുന്നു. ഇന്നത്തെ കേരളവും തമിഴകവും ഉൾപ്പെട്ട 'ചേര സാമ്രാജ്യത്തിൽ ' ഉന്നത കുലത്തിൽപ്പെട്ട സ്ത്രീകളെ അമ്മ എന്നാണ് മറ്റുള്ളവരാൽ വിളിക്കപ്പെടുന്നത്.


വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..