14-01

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ജനു 8 മുതൽ 13 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ,ബുധൻ ,ശനി
സുജാത ടീച്ചർ( പൂയപ്പള്ളി GHSS കൊല്ലം)വ്യാഴം,വെള്ളി

▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

അനിൽ മാഷിന്റെ പിൻമാറ്റം കാരണം തിങ്കളാഴ്ചയിലെ സർഗസംവേദനത്തിന് തടസ്സം നേരിട്ടിരിക്കയാണ് .
പംക്തി ഏറ്റെടുത്തു നടത്താൻ താൽപ്പര്യമുള്ളവർ മുന്നോട്ടുവരണമെന്ന് അപേക്ഷിക്കുകയാണ് .
നമ്മുടെ മറ്റു പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും പ്രത്യേകം  അഭിനന്ദിക്കുന്നു

ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing


📝തിങ്കൾ📝
    ഇത്തവണത്തെ സർഗസംവേദനത്തിൽസജിത്ത് മാഷ് അവതരിപ്പിച്ചത് എസ്.കെ.പൊറ്റെക്കാടിന്റെ വിഷകന്യകഎന്ന പ്രശസ്ത നോവലിന്റെ വായനക്കുറിപ്പ് ആയിരുന്നു.അദൃശ്യകരങ്ങൾ നീട്ടി വരാനിരിക്കുന്ന ഒരുപറ്റം ജനതയെ ആകർഷിച്ചുകൊണ്ടിരിക്കുന്ന വിഷഭൂമി....മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടത്തിന്റെ  കഥ പറയുന്ന വിഷകന്യകഎന്ന ഈ നോവലിനെ ആസ്പദമാക്കിയുള്ള വായനക്കുറിപ്പ് കഥയെക്കുറിച്ച് ഒരു ഏകദേശ ധാരണ നൽകുന്നതിനും വായിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനും തീർത്തും ഉപകാരപ്രദം🙏🙏👌👌രതീഷ് മാഷ്,രജനിടീച്ചർ, ശിവശങ്കരൻ മാഷ്, പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.


🖼  ചൊവ്വ  🖼

കാഴ്ചയിലെ വിസ്മയം എന്ന പംക്തിയിൽ അറുപതാം ദൃശ് കലയായി പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത് നമുക്കേറെ പരിചിതമായ വട്ടപ്പാട്ട് ആണ് .

🔔 ഒപ്പനക്കു സമാനമായ ഈ മുസ്ലീം കലാരൂപത്തെക്കുറിച്ച് സമഗ്രമായ വിവരണവും ധാരാളം ചിത്രങ്ങളും വീഡിയോ ലിങ്കുകളും പത്രവാർത്തകളും കലോത്സവ റിപ്പോർട്ടുകളും ടീച്ചർ ഉൾപ്പെടുത്തിയിരുന്നു ..

🌅 സംസ്ഥാന കലോത്സവത്തിൽ നിന്നുമുള്ള വട്ടപ്പാട്ടിന്റെ ലൈവ് ഫോട്ടോകളുമായി വന്ന സജിത് മാഷും തന്റെ സ്വതസിദ്ധമായ ശ്ലോകവുമായി വന്ന കലടീച്ചറും ഗ്രൂപ്പംഗങ്ങളുടെ കൈയടി നേടി ..

🔵 സ്വപ്ന ,രജനി ,സീത ,രതീഷ് ,ശ്രീല ,വാസുദേവൻ മാഷ് ,രജനി സുബോധ് ,ശിവശങ്കരൻ എന്നിവരും സജീവമായ നിർദേശങ്ങളും അഭിപ്രായങ്ങളുമായി ഗ്രൂപ്പിലെത്തി ..

🌍ബുധൻ🌏
        കൃത്യസമയത്തുതന്നെ ലോകസാഹിത്യ വേദിഉണർന്നു. ഈ വേദിയിൽ ഇന്ത്യൻ എഴുത്തുകാരിയായ  പ്രതിഭാ റായിയെയാണ്  നെസിടീച്ചർപയിചയപ്പെടുത്തിയത്.9ാം വയസ്സിൽ തന്നെ കവിതാരചന ആരംഭിച്ച ഒഡിഷയിലെ പ്രശസ്ത സാഹിത്യകാരിയായ പ്രതിഭാറായിയുടെ ഉയർച്ചയുടെ ഓരോ പടവുകളും,കൃതികളും,ലഭിച്ച പുരസ്ക്കാരങ്ങളും വിശദമായി പ്രതിപാദിക്കുന്ന അവതരണമായിരുന്നു നെസിടീച്ചറുടേത്. മൂർത്തീദേവിപുരസ്ക്കാരം നേടിയ യാജ്ഞസേനിഎന്ന കൃതിയെ ടീച്ചർ വിശദമായി പരിചയപ്പെടുത്തി. ദ്രൗപദിഎന്ന പേരിൽ പി.മാധവൻപിള്ള മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഈ കൃതിയിൽ മനുഷ്യചരിത്രത്തിൽ ഏറ്റവും അപമാനിക്കപ്പെടുകയും,എന്നാൽ ഏറ്റവും പരിശുദ്ധയായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ദ്രൗപദി തന്റെ അവസ്ഥ മറ്റൊരു സ്ത്രീക്കും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കുമ്പോൾ ,കാലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന സ്ത്രീ പുരുഷ അസമത്വത്തിനെതിരെ ധീരമായി പോരാടുന്ന ആധുനിക വനിതയായി മാറുന്ന കാഴ്ച കാണാം.നെസിടീച്ചർ പകർന്നുതന്ന ഈ സമഗ്രമായ വായനാനുഭവം ഈ കൃതി വായിക്കാൻ പ്രേരണ ഉണർത്തുന്നു എന്ന് രജനിസുബോധ് ടീച്ചറും, ഈ കൃതിയെ ഓർമിപ്പിച്ചതിന് നന്ദി എന്ന് സ്വപ്ന ടീച്ചറും അഭിപ്രായപ്പെട്ടു.സജിത്ത് മാഷ് ദ്രൗപതി എന്ന കവിത കൂട്ടിച്ചേർത്തു.രതീഷ് കുമാർ മാഷ്, സുരേഷ് കുമാർ മാഷ്,പ്രജിത എന്നിവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി .ലോകസാഹിത്യാവതരണം തന്നെ കഠിനാദ്ധ്വാനം ആവശ്യപ്പെടുന്നതിനാലാകാം ഇത്തവണ ലോകസിനിമ ഉണ്ടായില്ല(അപരാജിതയെ പ്രതീക്ഷിച്ചിരുന്നു)


11 - 1 - 18 വ്യാഴം വിജു മാഷ് അവതരിപ്പിച്ച നാടക ലോകം പ്രയോജന പ്രദമായിരുന്നു.

ആഫ്രിക്കൻ - ലാറ്റിനമേരിക്കൻ നാടകവേദിയുടെ  ചരിത്രം ,വളരെ വിശദമായി വ്യക്തമാക്കി.  ജനകീയ കലാരൂപങ്ങൾ ഇല്ലാതിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ 1947 ൽ രൂപീകൃതമായ നാഷണൽ തീയെറ്റർ ഓർഗനൈസേഷൻറെ പ്രവർത്തനങ്ങൾ മൂലം പ്രൊഫഷണൽ കലാകാരൻമാർ ജന്മം കൊള്ളുവാൻ ഇടയായി,

പുതിയ അറിവ് കാഴ്ചവച്ച് പുതുമ നിലനിർത്തിയ വിജു മാഷിന് അഭിനന്ദനങ്ങൾ.👍👍👍👍 

ആഫ്രിക്കൻ ഇന്ത്യൻ നാടക ചരിത്രങ്ങളടെ സമാനതയും സ്വാഹിലി എന്ന ആഫ്രിക്കൻ ദേശീയ ഭാഷയും അന്നത്തെ സാഹചര്യവും 1960 കളിൽ ജനപ്രിയ സംഗീത നാടകങ്ങളിലേക്ക് ആഫ്രിക്കൻ നാടകവേദി മാറുന്നതും വിശദീകരിച്ചു കൊണ്ട് പ്രജിത ടീച്ചറും നാടക നടിയുടെ  അനുഭവം വിവരിക്കുന്ന ശ്രീലേച്ചിയുടെ  പോസ്റ്റ്  ഇട്ടു കൊണ്ട് രതീഷ് മാഷും  ഉഗ്രൻ കൂട്ടിച്ചേർക്കലുകൾ നടത്തി.

സജിത്ത് സാർ, രജനി ടീച്ചർ, സുബോധ് ടീച്ചർ, പ്രമോദ് സാർ, സീത ടീച്ചർ എന്നിവർ അഭിപ്രായം രേഖപ്പെടുത്തി PT യെ സമ്പന്നമാക്കി.🙏🙏

12 - 1 - 18 വെള്ളിസംഗീതമില്ലാത്ത  സാഗ രമില്ലാത്ത ഒരു കുഞ്ഞരുവിയായി അരുണാചലിന്റെ  ഫോക് സംഗീതം രജനി ടീച്ചർ ഒഴുക്കി.

ഇംഗ്ലീഷ്  കൈത്തോടാണ് സാഗരത്തെ മുക്കിയത് എന്നത് തർക്കമില്ലാത്ത കാര്യമാണ്. 
കൂട്ടിച്ചേർക്കലായി പ്രജിതടിച്ചറുടെ,

 ആദിവാസി ഗോത്ര വിഭാഗത്തിലെ ഏറ്റവും വലിയ ഉപഗോത്രമായ ഗാലോയുടെ മോപ്പിന് ഉത്സവത്തിലെ പോപിർ എന്ന നൃത്തരൂപത്തെ പരിചയപ്പെടുത്തി.
ജാ- ജിൻ- ജാ യുടെ ഭാഷാപരമായ ബുദ്ധിമുട്ടിനെക്കുറിച്ച് രതീഷ് മാഷും അഭിപ്രായമറിയിച്ചു.രജനി ടീച്ചറിന്റെ ആത്മാർത്ഥതയെ ഈ രജനിയിൽ അംഗീകരിച്ചു കൊണ്ട് ശുഭ രജനി.🙏🙏🙏🙏


🌈ശനി🌈
        നവസാഹിതിപംക്തി ഓരോ ആഴ്ചയും വിഭവസമൃദ്ധമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു.അവതാരക സ്വപ്ന ടീച്ചർക്ക് 🌹🌹ഈയാഴ്ചയിലെ നവസാഹിതിയിൽ സന്ധൂപ് നാരായണന്റെ മായാനദിഎന്ന കവിതയും ഓഡിയോയും, രേണുകുമാറിന്റെ മഴ, എം.ബഷീറിന്റെ പേരിടാത്ത കവിത, അജിത്രി ടീച്ചറുടെ ജെെവദെെവംഎന്ന കഥയുടെ ഓഡിയോ എന്നിവ സ്വപ്ന ടീച്ചർ പോസ്റ്റ് ചെയ്തു. നമ്മുടെ ഗ്രൂപ്പിലെ ഹമീദ് മാഷ് രചിച്ച മുന്നിൽ കെടാത്തിരി നാളമായ്... എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിങ്ക് പ്രജിതയും, മാമ്പഴക്കാലംകവിതയുടെ ഓഡിയോ ക്ലിപ് ശ്രീല ടീച്ചറും ശ്രീനിവാസൻ തൂണേരിയുടെ മഴപ്പാറ്റ, ബിനീഷ.ജി യുടെ നിളഎന്നീ കവിതകൾ വാസുദേവൻമാഷുംപോസ്റ്റ് ചെയ്തു.പ്രണയികളുടെ അവസ്ഥ ശക്തമായി വരച്ചുകാട്ടുന്ന.. പ്രണയം ഉള്ളിലൊരു നീറ്റലായ് അനുഭവപ്പെടുന്ന ...മായാനദി കവിഹൃദയത്തിലുണ്ടാക്കിയ ഓളങ്ങൾ മായാനദിഎന്ന കവിതയിൽ തെളിയുന്നു.ആലാപനവും കൂടിയായപ്പോൾ മായാനദി👌👌👌.മഴ വേർപിരിയാത്ത കൂട്ടുകാരനെ പോലെയാകുന്ന മഴഎന്ന കവിത...ശ്രീല ടീച്ചർ പറഞ്ഞതു പോലെ ഇന്നത്തെ കുട്ടികൾക്ക് ഇത്തരം മഴയാത്ര നഷ്ടം തന്നെ..രജനിടീച്ചറും ഈ കവിതയ്ക്ക് അഭിപ്രായം രേഖപ്പെടുത്തി. ഭാര്യാവിരഹം ഒരാളിൽ തീർത്ത സങ്കടങ്ങളാണ് ഹമീദ്മാഷ്ടെ തൂലികത്തുമ്പിൽ വിരിഞ്ഞ മുന്നിൽ കെടാത്തിരി... എന്ന് തുടങ്ങുന്ന ആൽബംസോംഗിന് ദൃശ്യാവിഷ്ക്കാരം കൂടുതൽ ചാരുത പകരുന്നു👌👌👌.ബഷീറിന്റെ കവിതയാകട്ടെ ബന്ധങ്ങളാൽ ചുറ്റപ്പെട്ട ഒരു സ്ത്രീയുടെ കഥ പറയുന്നു.അവൾ തേടുന്ന ആ വാക്ക് നമ്മളും തേടിത്തുടങ്ങുന്നു...സ്ത്രീ ദെെന്യത വളരെ സൂക്ഷ്മമായി ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന് സീതടീച്ചർ അഭിപ്രായപ്പെട്ടു.എറഡാകുളംജില്ലയിൽ കവിതാലാപനത്തിൽ ഒന്നാം സ്ഥാനത്തിനർ മാമ്പഴക്കാലം കവിതയുടെ ഓഡിയോ 🙏🙏അതുപോലെത്തന്നെ  അജിത്രി ടീച്ചറെഴുതിയ കഥ സ്വപ്നടീച്ചർവായിച്ചവതരിപ്പിച്ചപ്പോൾ ഒന്ദുകൂടി മികവുറ്റതായി.. മഴപ്പാറ്റയിലെ ഒരിറ്റ് സ്വപ്നത്തിനുള്ള വരണ്ട എന്നാൽ കുളിർമയേകുന്ന കാത്തിരിപ്പ്.. ആ ഒരു കാത്തിരിപ്പ് തന്നെയാണ് നിളയിലും കാണാൻ കഴിയുക.രതീഷ് മാഷ് പറഞ്ഞതു പോലെ കലക്കി നവസാഹിതി👏👏👏

⭐⭐  വാരതാരം  ⭐⭐


ഇനി ഈ വാരത്തിലെ താരം ...
കൃത്യമായ വിശകലനങ്ങളും സൂക്ഷ്മമായ അഭിപ്രായങ്ങളുമായി ഇടയ്ക്കിടെ പ്രൈം ടൈമുകളിൽ കടന്നു വരാറുള്ള ഗ്രൂപ്പംഗമാണ് രജനി സുബോധ് ടീച്ചർ ..
ഈ വാരത്തിൽ ടീച്ചറുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു ..

സ്റ്റാർ ഓഫ് ദ വീക്ക് രജനി സുബോധ് ടീച്ചർക്ക് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹


അവസാനമായി
ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റ് ..

ജനുവരി 10ന് രാത്രി 10.20ന് അജേഷ്കുമാർ ടി.ബി.തയ്യാറാക്കി പോസ്റ്റ് ചെയ്ത ടി.പദ്മനാഭന്റെ ഹിമവാൻ എന്ന കഥയുടെ ഒറ്റക്കഥാ പഠനം ആണ് ഇത്തവണത്തെ ശ്രദ്ധേയ പോസ്റ്റ് ..

പോസ്റ്റ് ഓഫ് ദ വീക്കുകാരൻ അജേഷ് കുമാറിന് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് അദ്ദേഹത്തിന്റെ പോസ്റ്റ് ഒരിക്കൽ കൂടിയിതാ ...


ഒറ്റക്കഥാപഠനം
☘☘☘☘☘

ഹിമവാൻ- 
ടി പത്മനാഭൻ

മനുഷ്യജീവിതത്തിന്റെ അർത്ഥമെന്ത്?
സമ്പത്തിന്റെ പിറകെ ഓടാൻ മാത്രമുള്ളതാണോ?
അത് മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ ഉള്ളതാണ് എന്ന് അടയാളപ്പെടുത്തുന്ന കഥയാണ് ഹിമവാൻ.

വ്യവസായത്തിൽ മുങ്ങിയവർക്കും സാമൂഹിക പ്രതിബദ്ധത നല്ലതുപോലെയുണ്ട് എന്ന തിരിച്ചറിവിൽ നിന്നുണ്ടായത് കൂടിയാണ് ഈ കഥ.

ഇതിവൃത്തം
ഡോക്യുമെന്ററി ചെയ്യാൻ കണ്ണൂരിൽ കൂടുന്നതിനായി  പാറ എന്ന് വിളിപ്പേരുള്ള സുഹൃത്ത് ആവശ്യപ്പെട്ടപ്പോഴാണ് സാംസ്കാരിക നായകൻ (കഥാകൃത്ത് നേരിട്ട് കഥ പറയുന്നു) റിസോർട്ടിന്റെ ഉടമ ഭാസ്കരനെ ഓർത്തത്. പിന്നീട് കഥ ഭാസ്കരന്റെ ജീവിതത്തെ സമഗ്രമായി കാണിച്ചു തരുന്നു.
1. വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലാതെ അത്യന്തം ലളിതവും ശുദ്ധവുമായ ഇംഗ്ലീഷ് പ്രസംഗം
2. വിദേശ മാതൃകയിൽ ബിസിനസ് ശൃoഖല
3. ഭാര്യ മരിച്ചപ്പോൾ  എല്ലാ ബിസിനസ്സുകളിൽ നിന്നും ഒഴിഞ്ഞുമാറി വിശ്രമജീവിതം നയിച്ചു വരുന്നു. ഒരു
 ' പെക്കൂലിയർ ' മനുഷ്യൻ.

അവർ  റിസോർട്ടിൽ ഒത്തുകൂടിയപ്പോളാണ് കഥക്ക് വഴിത്തിരിവ് ഉണ്ടാകുന്നത്. ഉയർന്ന ചെലവ് പ്രതീക്ഷിച്ച അവരുടെ കൈയ്യിൽ നിന്ന് ഒറ്റത്തുട്ട് അദ്ദേഹം വാങ്ങിയില്ല. നല്ല പരിചരണം ചെയ്തു തരാൻ റിസോർട്ടിലെ പരിചാരകർ ബദ്ധശ്രദ്ധർ. 

പണത്തിന് മീതെ സാഹിത്യത്തെയും സാംസ്കാരിക പ്രവർത്തനത്തെയും ഭാസ്കരൻ കാണുന്നു എന്ന് വ്യക്തം. 

ആളുകളെ അകറ്റി നിർത്തുന്ന എന്തോ അദ്ദേഹത്തിൽ ഉണ്ടെന്ന കഥാകൃത്തിന്റെ മുൻ വിധിക്ക് ഏറ്റ അടികൂടിയായി ആ സ്വീകരണം. 

ആരെയും മുൻവിധിയോടുകൂടി കാണരുതെന്ന് കഥ ഓർമിപ്പിക്കുന്നു. 

മൂല്യബോധം
വളരെ നല്ല മൂല്യചിന്ത അനുവാചകരിൽ സംക്രമിപ്പിക്കുന്ന കഥയാണ് ഹിമവാൻ.
സമ്പത്ത്  മനുഷ്യനെ മത്ത് പിടിപ്പിക്കുന്നില്ല. വേണ്ട സമയത്ത് വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ മനുഷ്യന് കഴിയണം. മക്കളെ ഉചിത സമയത്ത് ബിസിനസ് ഏൽപ്പിക്കുന്ന ഭാസ്കരൻ. അദ്ദേഹത്തിന്റെ  അടുത്ത തലമുറയും ആ തുടർച്ച സൂക്ഷിക്കുന്നുണ്ട്. അവർ നടത്തുന്ന ചാരിറ്റി - ഒന്നും വലിയ ബഹളമോ കോലാഹലമോ കൂടാതെയാണ്. ഒരു നല്ല കുടുബത്തിന്റെ മൂല്യവത്തായ മാതൃക കൂടിയായി കഥ ഇവിടെ പരിണമിക്കുന്നു.

ബന്ധങ്ങളിലെ ആഴക്കടൽ
ഭാര്യയുടെ മരണശേഷം വിശ്രമജീവിതം നയിക്കാൻ തീരുമാനിക്കുന്നത് ആ ബന്ധത്തിലെ പവിത്രത പ്രകാശം പരത്തുന്നു എന്നത് കൊണ്ടുതന്നെ. റിസോർട്ടിലെ പ്രത്യേകസ്ഥലത്ത് ധ്യാനനിമഗ്നനാകുന്ന അദ്ദേഹത്തിന് ആ പ്രകൃതിയോടുള്ള ബന്ധവും സൂക്ഷ്മനിർവൃതി പരം 

തലക്കെട്ട്
ഹിമവാൻ എന്ന പേര് ഔചിത്യപൂർണ്ണമായോ എന്ന ചിന്തക്ക് പ്രസക്തിയുണ്ട്.
ഭാസ്കരന്റെ ലൗകിക ജീവിത വിരക്തി സൂചിപ്പിക്കാനാവും ഈ പേര് തിരഞ്ഞെടുത്തത്. പക്ഷേ കഥയെ മറ്റൊരു തലത്തിലേക്ക് വളർത്താനോ താക്കോൽ വാക്കാകാനോ പേരിന് കഴിയുന്നില്ല

ഇംഗ്ലീഷ് മേധാവിത്വം
പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന പത്മനാഭന്റെ കഥയുടെ തുടർച്ചയായി ഇതിനെ കാണാം. എന്നാൽ കഥാനായകൻ ഇംഗ്ലീഷ് പറഞ്ഞത് മേന്മയായി എടുത്തു പറഞ്ഞത് ഉചിതമായോ?
മാതൃഭാഷയിൽ നന്നായി സംസാരിച്ചാലും ആളു നന്നാകില്ലേ?

അത് പോലെ ഇദ്ദേഹത്തെ വർണ്ണിക്കാൻ 'പെക്കൂലിയർ' എന്ന ഇംഗ്ലീഷ് വാക്കിനാൽ ആണ് കഥാകൃത്ത് തൃപ്തിപ്പെട്ടത്. ഇംഗ്ലീഷ് ആണ് നല്ലത് എന്ന മനോഭാവം രണ്ട് രീതിയിൽ വരുന്നത് സ്വാഭാവികമായും കഥാകൃത്തിന്റെ ഭാഷാ സമീപനത്തിന്റെ സൂക്ഷ്മത കുറവിലേക്ക് വിരൽ ചൂണ്ടും.

അവതരണം: 
അജീഷ്കുമാർ ടീ. ബി.

(മാതൃഭൂമി ജനുവരി 14 ലക്കം കഥയാണ് ഹിമവാൻ)

വാരാന്ത്യാവലോകനം
ഇവിടെ പൂർണമാവുന്നു
🅾🅾🅾🅾🅾🅾🅾🅾🅾🅾