15-10-17

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
ഒക്ടോ 9 മുതൽ 14 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ ,വ്യാഴം ,വെള്ളി
സുജാത ടീച്ചർ(പൂയപ്പള്ളി GHSS കൊല്ലം) ചൊവ്വ ,ബുധൻ 
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും കൊല്ലം പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിതും .
പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ മുന്നോട്ടു പോകുന്നു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും അഭിനന്ദിച്ചേ മതിയാവൂ ..


ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം ...

📕📕വായനയുടെ ലോകം നമുക്ക് മുന്നിൽ തുറക്കുന്ന സർഗസംവേദനത്തിൽ അനിൽമാഷ്  പ്രാണൻ വായുവിലലിയുമ്പോൾ എന്ന കൃതിക്ക്  കെ.ആർ.ശ്രീലതയ്യാറാക്കിയ വായനക്കുറിപ്പ് പോസ്റ്റ് ചെയ്തു. ശ്വാസകോശാർബുദത്തോട് രണ്ടു വർഷത്തോളം പൊരുതി 2015 ൽ മരണത്തിനു കീഴടങ്ങിയ  പോൾ കലാനിധിഎന്ന യുവഡോക്ടർ മരണത്തിനു മുമ്പ് മുക്കാലും എഴുതി തീർത്ത്,അദ്ദേഹത്തിന്റെ  മരണശേഷം ഭാര്യ ലൂസി പൂർത്തിയാക്കി 2016 ൽ പ്രസിദ്ധീകരിച്ച ഈ കൃതി വായനക്കാരന്റെ കണ്ണും മനസ്സും ഈറനാക്കും.ഈ കൃതി വായിച്ചപ്പോൾ തനിക്കുണ്ടായ അനുഭവം സബുന്നിസ ടീച്ചർ പങ്കുവെച്ചു. ഇതേ കൃതിക്ക് ശ്രീകാന്ത് കോട്ടക്കൽ തയ്യാറാക്കിയ വായനക്കുറിപ്പ് പ്രജിത കൂട്ടിച്ചേർത്തു.രതീഷ് മാഷ്,ശിവശങ്കരൻ മാഷ്,സ്വപ്ന ടീച്ചർ,സീതാദേവി ടീച്ചർ,നെസിടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. യാത്രാവിവരണത്തിൽ അനിൽമാഷ് അമർനാഥ് യാത്രയുടെ 7ാം ഭാഗം പോസ്റ്റ് ചെയ്തു. കുതിരലാടം പെയ്ത മഞ്ഞുവഴികൾ എന്ന് എന്തിനാണ് ഈ യാത്രാവിവരണത്തിനിട്ടതെന്ന എന്റെ സംശയത്തിനുത്തരം കുറിപ്പിന്റെ അവസാന ഭാഗത്തുണ്ടായിരുന്നു.ആഴ്ചപ്പതിപ്പുകളുടെ സമഗ്രമായ അവലോകനം നടന്നു.അതിനുശേഷം സബുന്നിസ ടീച്ചർ ടി.പി.വേണുഗോപാലിന്റെ മണ്ണ് വായനക്കാരൻ എന്ന കൃതിക്ക് ശ്രീല തയ്യാറാക്കിയ വായനക്കുറിപ്പ് പോസ്റ്റ് ചെയ്തു. ഇത്തവണ പ്രവീൺമാഷ് ആനന്ദിനെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 7ാം ഭാഗം പോസ്റ്റ് ചെയ്തു.

🎆 ഒക്ടോബർ 10 ചൊവ്വ-പ്രജിത ടീച്ചർ അവതരിപ്പിച്ച കാഴ്ചയിലെ വിസ്മയം ശരിക്കും വിജ്ഞാനപ്രദവും രസകരവുമായിരുന്നു.

 പദഭംഗിയും താളാത്മകതയും ഒത്തുചേർന്ന കോൽക്കളി കളരിയഭ്യാസവുമായും പൂരക്കളിയുമായും ബന്ധം പുലർത്തുന്നു. കോൽക്കളിയിലെ വ്യത്യസ്തതകളും പയ്യന്നbരിലെ കോൽക്കളി ഗാന രചയിതാവ് ആനി ടീൽ രാമൻ എഴുത്തച്ഛനും സ്ത്രീകൾ അവതരിപ്പിക്കുന്ന കോലാട്ടവും ഇന്നത്തെ, കോൽക്കളി ചിട്ടപ്പെടുത്തിയ പൈതൽ മരയ്ക്കാനും ,ചരടു പിന്നി കോൽക്കളിയും എന്നു വേണ്ട യാതൊരു സംശയത്തിനും ഇടവരാത്ത രീതിയിൽ ചിത്രങ്ങളും വിവരണങ്ങളുമായി പ്രജിത ടീച്ചർ കാഴ്ചയിലെ വിസ്മയം തീർത്തു.

ആ വിസ്മയത്തിൽ  രതീഷ് സാർ, രജനി, സീത ടീച്ചർ,സജിത, സബു, കലടീച്ചർ, അനിൽ സാർ, ശിവശങ്കരൻ മാഷ്, രവീന്ദ്രൻ മാഷ്, പിന്നെ ഞാനും.. പങ്കാളികളായി.

പ്രജിത ടീച്ചർ.. മിടുക്കി.❣❣👍👍👍👍


📚 11 ബുധൻ - ലോക സാഹിത്യത്തിൽ കസുവോ ഇഷിഗു റോ എന്ന ജാപ്പനീസ് എഴുത്തുകാരനുമായി നെസി ടീച്ചർ എത്തി. 2017 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവായ ഇദ്ദേഹം 4 ആഴ്ച കൊണ്ട് പൂർത്തിയാക്കിയ  ദി റിമെയ്ൻസ് ഓഫ് ദ ഡേ യാ ണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ്.സമഗ്രവും പൂർണവുമായ അവതരണത്തിലൂടെ നെ സിടീച്ചർ പ്രൈം ടൈമിൽ കസറി. രതീഷ് മാഷ്, അനിൽ മാഷ്, സബു, Dr അശോക് സാർ, രജനി ടീച്ചർ എന്നിവർ അഭിപ്രായം രേഖപ്പെടുത്തി.🙏🙏🙏🙏🙏


🎬🎤വ്യാഴാഴ്ച കാഴ്ചകളിലേയ്ക്ക്...
  കൃത്യസമയത്തുതന്നെ വിജുമാഷ് നാടകവേദിയുടെ ഉള്ളറകൾ വിശകലനം ചെയ്യുന്ന നാടകലോകംപംക്തിയുമായി വന്നു.നാടകവും പ്രേക്ഷകനും എന്ന പോസ്റ്റിലൂടെ നാടകരൂപത്തിൽ രംഗത്തെ ബാധിക്കുന്ന പ്രേക്ഷകന്റെ ആന്തരിക ബാഹ്യപ്രതികരണങ്ങൾ,ആസ്വാദനക്ഷമതയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ,പ്രേരണകളെ നിയന്ത്രിക്കുന്ന ഘടകങ്ങൾ എന്നിവ എന്താണെന്ന് വിശദമാക്കിത്തന്നു.തുടർന്ന് നടനകല,നാടകസംവിധാനം തുടങ്ങിയ മേഖലകളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനങ്ങളും വിജുമാഷ് പോസ്റ്റ് ചെയ്തു. ഇത്ര ഗഹനമായതെല്ലാം ഒറ്റയടിക്ക് ഉൾക്കൊള്ളാൻ കഴിയാഞ്ഞിട്ടാണോ എന്നറിയില്ല പതിവുമുഖങ്ങളെപോലും  ആ സമയത്തു കണ്ടില്ല.

🔴ശിവശങ്കരൻ മാഷ്ടെ അഭിപ്രായം രേഖപ്പെടുത്തലിനു ശേഷം പ്രവീൺമാഷ് ആനന്ദിനെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 10ാം ഭാഗമായി A G ഒലീന തയ്യാറാക്കിയ ദാർശനികതയുടെ മൂല്യംഎന്ന ലേഖനം പോസ്റ്റ് ചെയ്തു.

🎻🎻വെള്ളിയാഴ്ചക്കാഴ്ചകൾ. 🎧 സംഗീത സാഗരം പംക്തിയുടെ മൂന്നാംഭാഗത്തിൽ ഉറുദു സാഹിത്യശാഖയുടെ ഏറ്റവും ജനപ്രിയ പദ്യവിഭാഗമായ ,ശ്രുതിമാധുര്യമുള്ള ഗാനാലാപനശെെലിയായ ഗസൽആണ് രജനിടീച്ചർ അവതരിപ്പിച്ചത്. സ്ത്രീയോട് സ്നേഹത്തെപ്പറ്റി പറയുക എന്ന് അറബിയിൽ വാഗർത്ഥമുള്ള  ഗസലിനെ നൂലിഴകീറി ടീച്ചർ തിരൂർമലയാളത്തിന്പരിചയപ്പെടുത്തി.ഗസലിന്റെ രൂപഘടനകളായ റാദിഫ്,മത്ല,,കാഫിയ,മഖ്താ എന്നിവ ഉദാഹരണസഹിതം അവതരിപ്പിച്ചശേഷം ടീച്ചർ മിർസ അസദുല്ല ഖാൻ എന്ന മിർസ ഗാലിബ്,മലയാളിയായ ഗസൽ ഗായിക നിസ അസീസിയുടെ ജസ്ബ എദിൽ എന്ന ഗസൽ ആൽബത്തെയും പരിചയപ്പെടുത്തി.ഹിന്ദുസ്ഥാനിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇനി ഗസലും ചർച്ച ചെയ്യാം എന്നു പറഞ്ഞ് രജനി ടീച്ചർ വേദി കൂട്ടിച്ചേർക്കലുകൾക്കും,ഇടപെടലുകൾക്കുമായി വിട്ടു തന്നു.ഗഫൂർമാഷ് ഉമ്പായിയുടെ 2 മലയാളം ഗസലുകളും,സജിത്ത് മാഷ് മിർസ ഗാലിബിന്റെ ഗസലും, ഷമീർ മാഷ് ഷഹബാസ് അമന്റെ ഗസലും കൂട്ടിച്ചേർത്തു.രതീഷ് മാഷ്,പ്രവീൺ മാഷ്,ഹമീദ് മാഷ്,ഗിരീഷ്മാഷ്, അശോക്സർ (അശോക്മാഷ് എന്ന് എഴുതാൻ വിചാരിച്ചതാ.കോളേജ് പ്രൊഫസറാകുമ്പോ ഒരു പേടി..),ശിവശങ്കരൻ മാഷ്,സബുന്നിസ ടീച്ചർ,സീതാദേവി ടീച്ചർ,പ്രജിത ....ഒരു വലിയ നിര തന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.ഇതിലും വലിയൊരു നിര ഗസൽമഴ മൗനമായി ഗ്രൂപ്പിൽ ആസ്വദിച്ചിട്ടുണ്ടാകും തീർച്ച.ഗ്രൂപ്പംഗങ്ങളെ ഗസൽമഴയിൽ നനച്ച രജനിടീച്ചർക്ക് 💐💐 

🔵തുടർന്ന് പ്രവീൺമാഷ് ആനന്ദിനെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 11ാംഭാഗമായി സുനിൽ.പി.ഇളയിടംതയ്യാറാക്കിയ നീതിയും ചരിത്രവും _ആനന്ദിന്റെ അന്വേഷണങ്ങൾ എന്ന ലേഖനം പോസ്റ്റ് ചെയ്തു.


📚 ഇനി ശനിയാഴ്ചയിലെ നവ സാഹിതി വിശേഷങ്ങൾ .. പതിവിലും നേരത്തേ തന്നെ സ്വപ്ന ടീച്ചർ റെഡിയായി .. തസ്രാക്ക് യാത്രയുടെ ത്രില്ലിലായതുകൊണ്ടാണെന്നു തോന്നുന്നു പുതു രചനകൾ ഒന്നിനു പിറകെ ഒന്നായി തന്നെ ടീച്ചർ പരിചയപ്പെടുത്തി ...

📘 സജദിൽ മുജീബിന്റെ പകൽച്ചിരി ,എ.അയ്യപ്പൻ രചിച്ച എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ,സലാം കരുവമ്പൊയിലിന്റെ പാതിരാ പുള്ള് പാടുമ്പോൾ ,യൂസഫ് വളയത്തിന്റെ അഭയാർത്ഥികൾ ,ഹമീദ് ആദൃശേരിയുടെ രോദനമായ് റോഹിങ്ക്യകൾ എന്നിവയായിരുന്നു ഇന്നത്തെ പുതുരചനകൾ ..

🔴 രജനി ,ബിജി, രവീന്ദ്രൻ , സബുന്നിസ എന്നിവരുടെ നിശബ്ദ പ്രതികരണമൊഴിച്ചാൽ കാര്യമായ അഭിപ്രായങ്ങളോ വിശകലനങ്ങളോ കടന്നു വന്നില്ല എന്നു പറയാം ..

🔵 രാത്രി 10 മണിയുടെ പ്രവീൺ മാഷിന്റെ പതിവു പംക്തിയും നന്നായി ..

⭐⭐⭐
ഇനി ഈ വാരത്തിലെ താരത്തെ അന്വേഷിക്കാം.. ഇത്തവണ താരപദവിക്കർഹയായിരിക്കുന്നത് നമ്മുടെ ദൃശ്യകലാകാരി പ്രജിത ടീച്ചറാണ്.  മാസങ്ങളായി ടീച്ചർ കൈകാര്യം ചെയ്തു വരുന്ന കാഴ്ചയിലെ വിസ്മയത്തിന് മികച്ച പ്രതികരണമാണ് ഗ്രൂപ്പംഗങ്ങളിൽ നിന്നും ലഭിക്കുന്നത് .. ഓരോ ആഴ്ചയും അവതരണം വ്യത്യസ്തമാക്കാനും പരിപൂർണമാക്കാനും ടീച്ചർ കാണിക്കുന്ന മിടുക്ക് അംഗീകരിച്ചേ പറ്റൂ .. പ്രൈം ടൈം പംക്തികളിൽ അഭിപ്രായങ്ങളുമായി ടീച്ചറെന്നും മുൻപന്തിയിൽ തന്നെ ഉണ്ടാകാറുമുണ്ട് .
വാരാന്ത്യാ വലോകനത്തിലും ടീച്ചർ സ്ഥിരം സഹായിയാണ് ..

സ്റ്റാർ ഓഫ് ദ വീക്ക് പ്രജിത ടീച്ചർക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ഈ അവലോകനം ഇവിടെ പൂർണമാക്കുന്നു ...
✡✡✡✡✡✡✡✡✡