17-12

🍀 വാരാന്ത്യാവലോകനം🍀
ഡിസം 11 മുതൽ 16 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ, ബുധൻ, വ്യാഴം
സുജാത ടീച്ചർ( പൂയപ്പള്ളി GHSS കൊല്ലം)വെള്ളി, ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

കഴിഞ്ഞാഴ്ച മുതൽ ഗ്രൂപ്പിൽ 2 പുതിയ പംക്തികൾ കൂടി കടന്നു വന്നിരിക്കയാണ് ..
പ്രൈം ടൈമിലല്ലാതെ കടന്നു വരുന്ന പ്രകാശഗോപുരം എന്ന പംക്തി എക്കാലത്തെയും മികച്ച കലാ-സാഹിത്യ - സാംസ്ക്കാരിക പ്രതിഭകളെ പരിചയപ്പെടാനും പങ്കുവെയ്ക്കാനും സഹായകമാകുന്ന പംക്തിയാണ് ...
പാഠഭാഗങ്ങളുടെ വിശകലനത്തിനായുള്ള പംക്തിയാണ് പാഠത്തിലൂടെ .ബഹുമാന്യ ഗ്രൂപ്പംഗങ്ങൾ ഈ പംക്തികളെ നന്നായി ഉപയോഗിക്കുന്നില്ല എന്നൊരഭിപ്രായമുണ്ട്..

നമ്മുടെ മറ്റു പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ മുന്നോട്ടു പോകുന്നു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും പ്രത്യേകം  അഭിനന്ദിക്കുന്നു

ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing


🌹തിങ്കൾ🌹
      ഗ്രൂപ്പിന്റെ സർഗതാളലയമായ സർഗസംവേദനത്തിൽ അനിൽമാഷ് ഇത്തവണ പരിചയപ്പെടുത്തിയത്  ശ്രീല. കെ.ആർ ഫ്രാൻസിസ് നൊറോണയുടെ  കക്കുകളിക്ക് തയ്യാറാക്കിയ വായനക്കുറിപ്പാണ്. പറുദീസയിൽ ജീവിച്ച നടാലിയയുടെ ഇഷ്ടങ്ങൾ,മഠത്തിലെ വാസം,പുളിങ്കുരു,കമ്മോട് ....ഇങ്ങനെ മനസ്സിലേക്ക് നടാലിയ ആഴ്ന്നിറങ്ങുന്ന അനുഭവമാണ് വായനക്കുറിപ്പ് വായനക്കാരന് സമ്മാനിക്കുന്നത്.അനുബന്ധമായി ശ്രീല .കെ.ആർതന്നെ കൂട്ടിച്ചേർത്ത കുറിപ്പ് കഥാകാരനെ ആഴത്തിൽ മനസ്സിലാക്കാനും അദ്ദേഹത്തിന്റെ ഇതര കൃതികളിലൂടെ സഞ്ചരിക്കാൻ പര്യാപ്തവുമാണ്.സ്വപ്ന ടീച്ചർ രേഖപ്പെടുത്തിയ അഭിപ്രായം കക്കുകളിയുടെ പ്രമേയപരിസരം കൂടുതൽ വിശാലമാക്കുന്നു.ജീവിതം തന്നെ വലിയ കക്കുകളമാകുന്ന അവസ്ഥ. കക്കുകളിയുടെ ഓഡിയോ പോസ്റ്റ് ചെയ്യാൻ സ്വപ്ന ടീച്ചർ കാണിച്ച പരിശ്രമത്തിന് 💐💐രജനി ടീച്ചർ,രതീഷ്മാഷ്, വിജുമാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. തുടർന്ന് പ്രവീൺമാഷ് തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയിൽ നരമ്പിൽ ഭഗവതി,മാഞ്ഞാളമ്മ,പടമടക്കി തമ്പുരാട്ടി,കക്കര ഭഗവതി,പ്രമാഞ്ചേരി ഭഗവതിഎന്നീ തെയ്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും,വീഡീയോ ലിങ്കുകളും പോസ്റ്റ് ചെയ്തു.

🖼🖼  ചൊവ്വ  🖼🖼

ചൊവ്വാഴ്ച പംക്തിയായ കാഴ്ചയിലെ വിസ്മയത്തിൽ 56 മത് ദൃശ്യകലയായി പ്രജിത ടീച്ചർ അവതരിപ്പിച്ചത് പളിയ നൃത്തമാണ്

🔔 ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗമായ പളിയുടെയിടയിൽ ഏറെ പ്രചാരമുള്ള ഈ കലാരൂപത്തിന്റെ സമ്പൂർണ വിവരണവും ചിത്രങ്ങളും വീഡിയോകളും ടീച്ചർ ഉൾപ്പെടുത്തിയിരുന്നു ..

📕  പ്രവീൺ മാഷിന്റെ കൂട്ടിച്ചേർക്കലുകളും ഗംഭീരമായി

🔵 വിജു മാഷ് ,രതീഷ് ,രജനി ,ഗഫൂർ ,ഹമീദ് ,കല ടീച്ചർ എന്നിവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി ...


📚ബുധൻ📚
       ലോകസാഹിത്യവേദിസമ്പുഷ്ടമാക്കാൻ നെസിടീച്ചർഇത്തവണ പരിചയപ്പെടുത്തിയത് പ്രശസ്ത അമേരിക്കൻ എഴുത്തുകാരനും നാടകകൃത്തുമായ ആർതർ മില്ലറെയാണ്.All my sons എന്ന നാടകത്തിലൂടെ പ്രതിഭ തെളിയിച്ച് സാഹിത്യലോകത്തെത്തിയ  അദ്ദേഹം കുറച്ചു കൃതികൾ മാത്രമേ രചിച്ചിട്ടുള്ളൂ എങ്കിലും അവ പ്രശസ്തങ്ങളായിരുന്നു.അതിൽ ഏറ്റവും പ്രധാനപ്പെട്ട കൃതിയായ Death of a salesmanഎന്ന നാടകത്തെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ആ നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമായ അസ്ഹർ ഫർഹാദി  സംവിധാനം നിർവഹിച്ചഓസ്ക്കാർ അവാർഡ് നേടിയ  അതേ പേരിലുള്ള സിനിമയെ ലോകസിനിമയിലൂടെ പരിചയപ്പെടുത്തി.ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന് നെസിടീച്ചർക്ക്🌹🌹ഇതിനൊടനുബന്ധിച്ച് പ്ലോട്ട് സമ്മറി കാണിച്ചത് വളരെ നന്നായി👌സിനിമയുടെ സൂക്ഷ്മതലങ്ങളിലൂടെയുള്ള ടീച്ചറുടെ സഞ്ചാരം സിനിമ കണ്ടിറങ്ങിയ അനുഭൂതി ഉളവാക്കി.ക്രൂസിബിൾ എന്ന മില്ലറുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരത്തെ പ്രജിത കൂട്ടിച്ചേർത്തു. പ്രമോദ് മാഷ്,കുരുവിള മാഷ്,രതീഷ് മാഷ്,രജനിടീച്ചർ, സബുന്നിസ ടീച്ചർ, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രവീൺമാഷ് Celebrating Rather Miller എന്ന വീഡീയോ ക്ലിപ്പ് പോസ്റ്റ് ചെയ്തു. തുടർന്ന് പ്രവീൺമാഷ് തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയിൽ കൃഷ്ണ സഹോദരിയായ യോഗമായാദേവിയുടെ കണ്ണങ്ങാട്ട് തെയ്യത്തെക്കുറിച്ച് വിശദീകരിക്കുകയും വീഡീയോ ലിങ്കുകൾ പോസ്റ്റു ചെയ്യുകയും ചെയ്തു.രജനിടീച്ചർ (CUക്യാമ്പസ്) അഭിപ്രായം രേഖപ്പെടുത്തി.


🌎വ്യാഴം🌍
      നാടകലോകത്തിന്റെപന്ത്രണ്ടാം ഭാഗവുമായി വിജുമാഷ്കൃത്യസമയത്തുതന്നെ അരങ്ങിലെത്തി. കോമഡിയാ ഡെൽ ആർട്ടെയുടെ പുനരുജ്ജീവനവും,നവീന നാടക നിർമ്മിതികളും നിമിത്തം പുതിയ പന്ഥാവിലേക്ക് നയിക്കപ്പെട്ട  ഇറ്റാലിയൻ നാടകവേദിയുടെആദിമമാതൃകകൾ ആഘോഷവേളകളിൽ അവതരിപ്പിക്കുന്ന ഉത്സവപ്രകടനങ്ങളായിരുന്നത്രേ  കോമഡിയാ ഇറുഡിറ്റ,കോമഡിയ ഡെൽ ആർട്ടെഎന്നീ രണ്ടു ശെെലികൾ, ലൗഡിഎന്ന പേരിലറിയപ്പെട്ടിരുന്ന മധ്യകാലഘട്ടത്തിലെ നാടകരൂപങ്ങൾ,ട്രാജഡി നാടകങ്ങൾക്ക് സമാന്തരമായി നിലകൊണ്ട പാസ്റ്റോറൽ നാടകങ്ങൾ,മാസ്ക്ക് നാടകരൂപം,ഇറ്റാലിയൻ നാടകവേദിയുടെ ഏകീകരണത്തിനു ശേഷം ഉയർന്നുവന്ന ട്രാജഡിയും കോമഡിയും കലർന്ന മിശ്രിതം, ലൂയി പിരാന്തല്ലൊ എന്ന പ്രശസ്ത നാടകകൃത്തിനെക്കുറിച്ചുള്ള ലേഖനം.....ഇങ്ങനെ സമ്പൂർണവും സമഗ്രവുമായ അവതരണമായിരുന്നു വിജു മാഷുടേത്👌👌സാഹിത്യത്തിലേക്ക് മാജിക്കൽ റിയലിസം കൊണ്ടുവന്ദ ചിത്രകാരൻ എന്ന് രതീഷ് കുമാർ മാഷും,പിരാന്തല്ലൊയുടെ കൃതികളെ കുറിച്ച് കൂടുതൽ അറിയാൻ താത്പര്യമുണ്ടെന്ന് പ്രമോദ് മാഷും അഭിപ്രായപ്പെട്ടു."കളിയെഴുത്ത് "പിന്നെയും പ്രെെംടെെം അപഹരിക്കുമെന്ന് മനസ്സിലാക്കിയപ്പോൾ പ്രവീൺ മാഷ് ഇടപെട്ടു.Six character's in search of an author എന്ന നാടകത്തിന്റെ വീഡിയോ ക്ലിപ്പ് പ്രവീൺ മാഷ് പോസ്റ്റ് ചെയ്തു. പ്രശസ്ത ഇറ്റാലിയൻ നാടകകൃത്ത്  ദാരിയോ ഫോയെക്കുറിച്ചുള്ള ലേഖനം പ്രജിത കൂട്ടിച്ചേർത്തു.തുടർന്ന് പ്രവീൺമാഷ് തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പര പോസ്റ്റ് ചെയ്തു. തെയ്യങ്ങളിൽ വെച്ച് എല്ലാം ഒത്തിണങ്ങിയ മുച്ചിലോട്ട്  ഭഗവതി തെയ്യത്തെക്കുറിച്ചുള്ള ഈ ലേഖനം വായിച്ചപ്പോ എന്തോ ക്ലിന്റിനെ ഓർമ വന്നു.ക്ലിന്റിന്റെ മരണശേഷം,ക്ലിന്റ് വരച്ച മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ചിത്രം കണ്ട ഒരാൾ ചോദിച്ചത് ഇതു വരച്ചയാൾ ജീവിച്ചിരിപ്പുണ്ടോ എന്നാണത്രെ😢കുറ്റിശംഖും,പ്രാക്കുമെന്ന മുഖത്തെഴുത്ത് പൂർത്തിയാക്കിയാൽ ജീവനോടെ കാണില്ലെന്നത്രേ വിശ്വാസം.സജിത്ത് മാഷ് വീഡിയൊ പോസ്റ്റ് ചെയ്തതോടെ മുച്ചിലോട്ട് തെയ്യത്തിന്റെ ലാവണ്യനൃത്തം മുമ്പിലെത്തി.രജനിടീച്ചർ (CUക്യാമ്പസ്)അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.


15-12-വെളളി

സംഗീതത്തിലെ മാസ്മരികതയിലേക്ക് മഹാരാഷ്ട്രയിലെ നാടൻ പാട്ടു ശാഖ "ലാവനി " യുമായി എത്തിച്ചേർന്ന രജനി ടീച്ചറിന് ആദ്യമേ തന്നെ അഭിനന്ദനം അറിയിക്കട്ടെ.

  വ്യത്യസ്തമായ ഒരു കലാരൂപം ... ലാവണ്യമെന്ന പദത്തിൽ നിന്ന് നൃത്ത പശ്ചാത്തലത്തോടെ, ശക്തമായ താളത്തോടെ അവതരിപ്പിക്കുന്ന ലാവണി Nirguni, Shringari എന്ന് രണ്ട് തരമുണ്ടെന്നും പല രൂപത്തില്ള്ള സ്ത്രീ പുരുഷ പ്രേമമാണ് അതിന്റെ പ്രമേയമെന്നും കോൽഹാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ ലാവണി നൃത്തം ചെയ്യുമെന്നുമുള്ള     വിവരം ഏവർക്കും പുതിയത് തന്നെ എന്നു കരുതുന്നു.

മഹാരാഷ്ട്രയിലെ നാടൻ ഓപ്പറ യായ തമാഷയെക്കുറിച്ചു ചർച്ച ചെയ്ത വേളയിൽ, ലാവണി കാമ ഗീതങ്ങളാണ് എന്നു കണ്ടു' ഇത് ശരിയാണോ എന്നൊരു സംശയം ബാക്കി വന്നതൊഴിച്ചാൽ ലാവണിയും തുടർന്നുള്ള ചർച്ചയും രജനി ടീച്ചറും തിരൂരിൽ വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്.

🔴 സജിത് ,ശിവശങ്കരൻ ,പ്രജിത ,വിജു ,രവീന്ദ്രൻ ,രതീഷ് ,പ്രവീൺ ,രജനി സുബോധ് ,പ്രമോദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു

🙏🙏🙏🙏🙏



📚📚  ശനി  📚📚
      ശനിയാഴ്ചയിലെ പ്രൈം ടൈം നവസാഹിതിയിലെ സൃഷ്ടികളെല്ലാം നല്ല നിലവാരം പുലർത്തി.

  മത്തിയോടൊപ്പമിരിക്കുന്ന ആവോലി ഒരിക്കലും വാങ്ങാൻ കഴിയാത്ത പിതാവിനെ നിഷ്കളങ്കതയോടെ, ആവോലിയോടുള്ള കൊതിയോടെ നോക്കുന്ന കുട്ടി തങ്ങളെപ്പോലെ അശ്രീകരമാണ് ആവോ ലിയും എന്നു തിരിച്ചറിയുന്നു.  "അtശീകരം " എന്ന കഥയിലൂടെ ജീവിതത്തിലെ ദാരിദ്ര്യാവസ്ഥ വ്യക്തമാക്കുകയാണ് രമണൻ ഞാങ്ങാട്ടിരി .

ഓരോ ജീവിതവും ഓരോ പ്രതീക്ഷയാണ്. ഇനിയും  വരും എന്ന പ്രതീക്ഷ.... പ്രണയം, സ്നേഹം എല്ലാം പ്രതീക്ഷകൾ. ബിന്ദു രതീഷിന്റെ സ്വയം അലിയുമ്പോൾ
എന്ന കവിത

 'മുനീർ അഗ്രഗാമിയുടെ ആധുനികതയുടെ ആഡംബരം കവർന്നെടുക്കുന്ന ഗ്രാമീണതയെ സൂചിപ്പിക്കുന്ന
വഴി എന്ന കവിത, ഒപ്പം മുനീറിന്റെ 3 പർദ്ദക്കവിതകളും ( പർദ്ദ, പെൺ സൂര്യൻ, പുതിയ പർദകൾ) വി.ടി. ജയദേവന്റെ അവളുടെ ആൾ എന്ന കവിതയും വളരെ മികച്ച നിലവാരം പുലർത്തി. ഭാര്യയുടെ പ്രണയത്തെപ്പറ്റി ഒരിക്കലും ചോദിക്കാത്ത ഭർത്താവ്, മരണ മാണ് ആ കാമുകൻ എന്ന് അവളുടെ അവസാന നാളുകളിൽ അറിയുന്ന ' അവളുടെ ആൾ  മനസിൽ വല്ലാതെ സ്പർശിക്കുന്ന കവിതയായി.

ദീപ കരുവാട്ടിന്റെ കവിതേ എന്ന കവിതയും മലയാള കവിതാ ദിനാശംസകളായി നൽകിയ കവിതകളും    ഏറെ പ്രയോജനപ്രദം .

📘 ബിജി ,പ്രജിത ,സബുന്നിസ , രജനി ,വാസുദേവൻ ,ശിവശങ്കരൻ ,കലടീച്ചർ എന്നിവരും അഭിപ്രായങ്ങളുമാെത്തി


⭐⭐ സ്റ്റാർ


ഇനി സ്റ്റാർ ഓഫ് ദ വീക്ക്


ഈ വാരത്തിലെ താരമായി കണ്ടെത്തിയിരിക്കുന്നത് നമ്മുടെ പ്രിയങ്കരിയും സംഗീത സാഗരത്തിന്റെ അവതാരകയുമായ രജനി ടീച്ചറെയാണ്...

സ്റ്റാർ ഓഫ് ദ വീക്ക് രജനി ടീച്ചർക്ക് അഭിനന്ദനങ്ങൾ 💐💐💐💐💐



🖼 അവസാനമായി പോസ്റ്റ് ഓഫ് ദ വീക്ക്


ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റ്  ഡിസം 14 ന് ബഹിയ അവതരിപ്പിച്ച പോസ്റ്റ് ആണ് ....

മികച്ച പോസ്റ്റ് പരിചയപ്പെടുത്തിയ ബഹിയക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹


പോസ്റ്റ് ഒരിക്കൽ കൂടിയിതാ ...