18-03


🍀 വാരാന്ത്യാവലോകനം🍀
മാർച്ച് 12 മുതൽ 17 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ, ബുധൻ, വ്യാഴം
ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട് ) ചൊവ്വ, വെള്ളി ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാകുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

എല്ലാ പ്രൈം ടൈം പംക്തികളും കൃത്യമായി അവതരിപ്പിക്കപ്പെട്ട ഒരു വാരമാണിത് .

പംക്തികളെല്ലാം അതിഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1

തിരൂർ മലയാളം മൊബൈൽ ആപ്പ് ലഭിക്കുന്നതിന്

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing


12/3/2018_തിങ്കൾ
സർഗ്ഗസംവേദനം📕
================
സർഗ്ഗസംവേദനവേദി ധന്യമാക്കാൻ അവതാരകനായ രതീഷ് മാഷ് എത്തിയത്  അശരണരുടെ സുവിശേഷം(ഫ്രാൻസിസ് നൊറോണ),പൂജ്യം(രവിവർമ്മ തമ്പുരാൻ)എന്നീ കൃതികൾക്ക് കുരുവിള സർ തയ്യാറാക്കിയ വായനക്കുറിപ്പുകളുമായിട്ടായിരുന്നു.
🖊🔴ഏറ്റവും മർമ്മപ്രധാനമായ സംഭവങ്ങളുടെ വിശദീകരണമായിരുന്നു അശരണരുടെ സുവിശേഷം വായനക്കുറിപ്പിലുണ്ടായിരുന്നത്.കൂടാതെ, സാറുടേതായ വീക്ഷണങ്ങളും.അനാഥകുട്ടികൾക്ക് അരിക്കുവേണ്ടി യാചിക്കുന്ന അച്ചൻ സെമിനാരിയിലെ ലാറ്റിൻ,സുറിയാനി ഭാഷകൾക്കപ്പുറം മനുഷ്യനിസ്സഹായതയുടെ ഭാഷ ഗ്രഹിച്ചവൻ👌തീയതിയിട്ട ചരിത്രരചനയ്ക്കപ്പുറം ജീവിതം കൊണ്ട് രേഖപ്പെടുത്തിയ കുറിമാനങ്ങൾ വർണനയുടെ ആധിക്യമല്ലാതെ അവതരിപ്പിച്ചിരിക്കുന്നു ഈ നോവലിൽ.ആദ്യ നോവലായിട്ടുകൂടി ഭാഷയെ ഏകതാനതയോടെ ഈ നോവലിൽ ഉപയോഗിച്ചിരിക്കുന്നു ശ്രീ:ഫ്രാൻസിസ് നൊറോണ👌👍
🖊🔴പൂജ്യത്തിലേക്കോ...പൂർണതയിലേക്കോ..ഏതാ ശരി?അക്രൂരന്റെ  രണ്ടര ഏക്കർഭൂമിയിലെ സ്വപ്ന നഗര നിർമാണം ....ഇതിഹാസങ്ങളെ അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങൾ..ഇടയ്ക്ക് മതിലുകൾ വന്നെങ്കിലും , ആ മതിലുനിർമാണം മലയാളിയുടെ പുറംപൂച്ചിനു ഏൽക്കുന്ന അടി തന്നെയല്ലേ🤔
🖊🔴വായിക്കാൻ പ്രേരിപ്പിക്കുന്ന മികവാർന്ന
വായനാക്കുറിപ്പുകളായിരുന്നു  രണ്ടും .. രജനി സുബോധ് ടീച്ചർ,സജിത്ത് മാഷ്,രജനി ടീച്ചർ,കൃഷ്ണദാസ് മാഷ് ,പ്രമോദ്മാഷ്, രതീഷ്മാഷ് ,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. *സജിത്ത് മാഷ്ടെ വക കൂട്ടിച്ചേർക്കലും കൂടിയായപ്പോ സർഗ്ഗസംവേദനം ഗംഭീരം രതീഷ്മാഷേ👌👌
🖊🔴തുടർന്ന് അടുത്ത ആഴ്ചയിലെ സർഗ്ഗസംവേദനത്തിനുള്ള കൃതികളേതൊക്കെ എന്നും രതീഷ് മാഷ് പറഞ്ഞുതന്നതോടെ ഇന്നത്തെ സർഗസംവേദനത്തിന് തിരശീല വീണു..

13.03 .2018 ചൊവ്വ

🔔  കാഴ്ചയിലെ വിസ്മയം  🔔

മഹാകവി വള്ളത്തോളിന്റെ അറുപതാം ചരമവാർഷികമായ ചൊവ്വാഴ്ച, കാഴ്ചയിലെ വിസ്മയ ത്തിൽ പ്രജിത ടീച്ചർ ''മോഹിനിയാട്ടം '' എന്ന ലാസ്യ നൃത്ത കലാരൂപം കാഴ്ചച്ചന്തത്തോടെ, വിശദമായി പരിചയപ്പെടുത്തി.

💃🏻 മോഹിനിയാട്ടത്തിന്റെ ചരിത്രവും സ്വാതി തിരുനാൾ, വള്ളത്തോൾ തുടങ്ങിയവരുടെ സംഭാവനകളും, പ്രശസ്ത നർത്തകികളുമായുള്ള അഭിമുഖങ്ങളും ടീച്ചർ പങ്കുവെച്ചു,,

🔵സീതാദേവി ടീച്ചറും പ്രമോദ് മാഷും ഉചിതമായ കൂട്ടിച്ചേർക്കലുകളുമായെത്തി..

🎷കല ടീച്ചറാകട്ടെ 'നിമിഷ ശ്ളോകം' ചൊല്ലി മോഹിനിയാട്ട വേദിയെ കൊഴുപ്പിച്ചു,.ഗഫൂർ മാഷ്, അനി മാഷ്, വിജു മാഷ്, സ്വപ്ന ടീച്ചർ, രവീന്ദ്രൻ മാഷ്, അശോക് മാഷ്, രജനി ടീച്ചർ, പ്രവീൺ മാഷ് തുടങ്ങിയവർ ചർച്ചയിൽ സജീവമായതോടൊപ്പം അഭിനന്ദനങ്ങളുമായെത്തി...🌹🌹🌹

14/3/2018_ബുധൻ
ലോകസാഹിത്യം📕
================
സ്വപ്നങ്ങളുടെ ആകാശത്ത് പുതിയ സിദ്ധാന്തങ്ങൾ മെനഞ്ഞ് മനുഷ്യരെ പ്രലോഭിപ്പിച്ച....പ്രചോദിപ്പിച്ച.. സ്റ്റീഫൻ ഹോക്കിംഗ് എന്ന അതുല്യപ്രതിഭ അന്തരിച്ച ദിവസമായിരുന്നു ഇന്ന്.അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് തുടങ്ങിയ ഇന്നത്തെ ലോകസാഹിത്യവേദിയിൽ സ്റ്റീഫൻ ഹോക്കിംഗിനെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തിയ നെസിടീച്ചർക്ക് 🌹🌹🌹
🔴ഹോക്കിംഗ്സിനെക്കുറിച്ചുള്ള പോസ്റ്റുകളാൽ സമ്പന്നമായിരുന്നു ഇന്നത്തെ സോഷ്യൽമീഡിയ.എങ്കിലും, നെസിടീച്ചർ വളരെ വ്യക്തമായി അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നു.
🔴ബിഗ്ബാങ് സിദ്ധാന്തം മുതൽ തമോഗർത്തങ്ങളുടെ ഇരുട്ടറകളിലേക്കു വരെ വെളിച്ചം വീശുന്ന അദ്ദേഹത്തിന്റെ പുസ്തകമായ A brief history of time (കാലത്തിന്റെ സംക്ഷിപ്ത ചരിത്രം)നെ നെസിടീച്ചർ വളരെ ആഴത്തിൽ തന്നെ പരിചയപ്പെടുത്തി. The theory of everythingഎന്ന ഹോക്കിംഗ്സിനെക്കുറിച്ചുള്ള സിനിമയും ലോകസിനിമയിൽ വന്നതോടെ നമ്മുടെ തിരൂർ മലയാളവുംഉചിതമായ ആദരാഞ്ജലി തന്നെയാണ്  ആ അതുല്യ പ്രതിഭയ്ക്ക് നൽകിയത്.
🔴രജനി സുബോധ് ടീച്ചർ ,വാസുദേവൻമാഷ്,സീതാദേവി ടീച്ചർ എന്നിവർ കൂട്ടിച്ചേർക്കലുകൾ നടത്തി.കല ടീച്ചർ,രജനി ടീച്ചർ,പ്രമോദ് മാഷ്,ശിവശങ്കരൻ മാഷ്,വിജുമാഷ്,കൃഷ്ണദാസ് മാഷ്,രതീഷ് മാഷ്,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.


15/3/2018 _വ്യാഴം
നാടകലോകം🌈🌈
<><><><><><><><><>
    നാടകലോകം ഈ ആഴ്ചയും കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് 10.07ന് വിജുമാഷ്എത്തിച്ചേർന്നത്.മറാട്ടി നാടകവേദിയാണ് ഇത്തവണ മാഷ് പരിചയപ്പെടുത്തിയത്.1950കളിൽ സംഗീതനാടകം,തമാഷ(ഒരിക്കൽ സംഗീതസാഗരത്തിൽ ലാവണിയെക്കുറിച്ചുള്ള സംവാദസമയത്ത് പ്രവീൺ മാഷ് തമാഷ എന്തെന്ന് വിശദീകരിക്കുന്ന പോസ്റ്റ് ഇട്ടിരുന്നു.)എന്നിവയിലൂടെ വികസിച്ച മറാട്ടി നാടകവേദിയെക്കുറിച്ചുള്ള വിവരണം ഇംഗ്ലീഷിലായതിനാലും,ഉറക്കത്തിന്റെ മൂഡായതിനാലും വായിക്കാൻ ഇത്തിരി മടി മനസ്സിൽ തോന്നി.(അടുത്ത ദിവസം മനസ്സിരുത്തി വായിച്ചൂ ട്ടാ വിജു മാഷേ).1870മുതലുള്ള നാടകബാല്യം മുതൽ ഇന്നു വരെയുള്ള വിവരങ്ങൾ അടങ്ങിയ സമ്പൂർണ കുറിപ്പ് ആയിരുന്നു മാഷ് ഇട്ടത്.അരവിന്ദനെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഇടയിലായതിനാലാകും ചർച്ച, ഇടപെടൽ എന്നിവ കാര്യമായി വന്നില്ല.

16.03 .2018 വെള്ളി

🎷 സംഗീതസാഗരം 🎷

വെള്ളിയാഴ്ച സംഗീത സാഗരത്തിൽ രജനി ടീച്ചർ തമിഴ് നാട്ടിലെ നാടൻ സംഗീത ശാഖയായ നാട്ടുപുര പാട്ടാണ് പരിചയപ്പെടുത്തിയത്,

✴കൂടാതെ പ്രസ്തുത സംഗീത ശാഖയിലെ പ്രശസ്ത പാട്ടുകാരായ Dr. വിജയലക്ഷ്മി നവനീത കൃഷ്ണൻ, പുഷ്പവനം കുപ്പു സ്വാമി, തുടങ്ങിയ പ്രതിഭകളേയും വീഡിയോ ലിങ്കുകൾ സഹിതം പരിചയപ്പെടുത്തി.

🔴ശിവശങ്കരൻ മാഷ്, രതീഷ് മാഷ്, പ്രമോദ് മാഷ്, പ്രജിത ടീച്ചർ തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി, 🌹🌹🌹


17 .03.2018 ശനി

📚 നവസാഹിതി 📚

ശനിയാഴ്ച നവ സാഹിതിയിൽ സ്വപ്ന ടീച്ചർ  പുതു രചയിതാക്കളുടെ രചനകൾ പരിചയപ്പെടുത്തി

അതിരി ലെ മരങ്ങൾ [ലോപ. R], കവിത [ ശാരിക], ഹൊ. കിങ്ങ്![ സുഭാഷ് ചമ്രവട്ടം], ഓർമകളുടെ നാനാർത്ഥങ്ങൾ [ രമേഷ് വട്ടിങ്ങാവിൽ ] തുടങ്ങിയവ പരിചയപ്പെടുത്തി ,,

അശോക് മാഷ് സുനിൽ ജോസിന്റെ വീട്ടുയാത്രകൾ എന്ന കവിതയും കൃഷ്ണദാസ് മാഷിന്റെ മോഷണം എന്ന കവിതയും
രജനി ടീച്ചർ റഫീഖ് അഹമ്മദിന്റെ കഷ്ടം എന്ന കവിതയും മുനീർ അഗ്രഗാമിയുടെ സ്വന്തം ഭാഷയിൽ എന്ന കവിതയും ദേവി ടീച്ചറുടെ വെളിപാട് എന്ന കവിതയും ടീച്ചറെ ക്കുറിച്ച് മകൾ എഴുതിച്ചൊല്ലിയ കവിതയും പരിചയപ്പെടുത്തി..

രവീന്ദ്രൻ മാഷ് ഡിവിഷൻ ഫാൾ എന്ന മിനിക്കഥ അവതരിപ്പിച്ചു


🔵പ്രജിത ടീച്ചർ, രതീഷ് മാഷ് ,സീതാദേവി, ശിവശങ്കരൻ മാഷ്, പ്രമോദ് മാഷ്,  കൃഷ്ണദാസ് മാഷ്, തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തി
🌹🌹

⭐ സ്റ്റാർ ⭐⭐

ഇനി ഈ വാരത്തിലെ താരം ... ബുധനാഴ്ചകളിൽ ഒരേ സമയം ലോകസാഹിത്യവും ലോകസിനിമയും പരിചയപ്പെടുത്തുന്ന നമ്മുടെ പ്രിയ നെസി ടീച്ചറാ ണ് ഈ വാരത്തിലെ താരമായിരിക്കുന്നത് ...

സ്റ്റാർ ഓഫ് ദ വീക്ക് നെസി ടീച്ചർക്ക് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹



അവസാനമായി
🔲 പോസ്റ്റ് ഓഫ് ദ വീക്ക് 🔲

ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റ് ആയി കണ്ടെത്തിയത് മാർച്ച് 14 ന് രാവിലെ 7.45 ന് കല ടീച്ചർ പോസ്റ്റ് ചെയ്ത ഇവരാണ് അവർ എന്ന കുറിപ്പ്
ആണ് ..

പോസ്റ്റർ ഓഫ് ദ വീക്ക് കലടീച്ചർക്കും അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹


ഇവരാണ് അവർ
ഒരു അപൂർവ ചിത്രം! ''ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു'' എന്ന #ശ്രീകുമാരൻ #തമ്പിയുടെ പ്രശസ്തമായ ഗാനത്തിന്റെ വരികളിലെ കഥാപാത്രങ്ങൾ ഒരുമിച്ച്.. #പള്ളിപ്പുറം #ഗോപാലൻ #നായർ , #ചെന്നിത്തല #ചെല്ലപ്പൻ #പിള്ള, #ഹരിപ്പാട്ട് #രാമകൃഷ്ണപിള്ള, #ഗുരു #ചെങ്ങന്നൂര്‍ #രാമൻപിള്ള, #അമ്പലപ്പുഴ #രാമവർമ്മ, #മാങ്കുളം #വിഷ്ണുനമ്പൂതിരി, #മങ്കൊമ്പ് #ശിവശങ്കരപ്പിള്ള കൂടെ #എല്‍ #പി #ആർ #വർമ്മയും ..
കഥകളി ആചാര്യന്മാർക്കു പ്രണാമം !ഇവരെ വരികളിലൂടെ അനശ്വരരാക്കിയ#ശ്രീകുമാരൻ തമ്പി സാറിനു പ്രണാമം ..!!
''കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി...
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു...
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ #ഉത്തരയായി.
കടപ്പാട്...

വാരാന്ത്യാവലോകനം ഇവിടെ പൂർണമാവുന്നു
📘📘📘📘📘📘📘📘📘📘