20-05

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
മെയ് 14 മുതൽ 19 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി ( GHSS, തിരുവാലി) 
അവലോകനസഹായം
ജ്യോതി ടീച്ചർ( ക്രസന്റ് HSS അടയ്ക്കാകുണ്ട് ) ചൊവ്വ, വ്യാഴം
പ്രജിത ടീച്ചർ (GVHSS തിരൂർ) തിങ്കൾ , ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ GVHSS ലെ പ്രജിത ടീച്ചറുടെയും അടയ്ക്കാകുണ്ട് ക്രസന്റ് HSS ലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഇത്തവണ നമുക്ക് രണ്ട് പ്രൈം ടൈം പംക്തികൾ നഷ്ടമായി..
ബുധനാഴ്ചയിലെ ലോകസാഹിത്യവും വെള്ളിയാഴ്ചയിലെ സംഗീത സാഗരവും .... 

മറ്റെല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing


7/5/2018_തിങ്കൾ
സർഗസംവേദനം
🔹🔸🔹🔸🔹🔸🔹🔸
വായനയുടെ ലോകം നമുക്കു മുമ്പിൽ തുറക്കുന്ന സർഗസംവേദനംകൃത്യസമയത്തുതന്നെ ആരംഭിച്ചു.വായനാക്കുറിപ്പുകളിലൂടെ നവമാധ്യമരംഗത്ത് പ്രശസ്തനായ കുരുവളസാർതയ്യാറാക്കിയ വായനാക്കുറിപ്പുകളിലൂടെ രണ്ട് നോവലുകളാണ് അവതാരകൻ രതീഷ് മാഷ്നമുക്കു പരിചയപ്പെടുത്തിത്തന്നത്.
📕 രാജീവ് ശിവശങ്കർഎഴുതിയ പെണ്ണരശ്ശ്ആയിരുന്നു ആദ്യവിഭവം.ഇനിയൊരു വായന വേണ്ടാത്ത വിധം നോവലിന്റെ സർവാംശങ്ങളും അതിന്റെ വെെകാരികത ഒട്ടും ചോർന്നു പോകാത്ത വായനാക്കുറിപ്പ് 👍👍കഥാവസാനം അമ്മുവും ആപ്രിയും ഒറ്റയ്ക്കായ ഈ ലോകത്ത് ആപ്രിയെ തേടിയെത്തിയ വൻദുരന്തം എന്താണെന്നറിയാനൊരാകാംക്ഷ🤔..ആന്തരികാനുഭൂതിയുടെ മെത്തയിൽ പുളയുമ്പോഴും മനുഷ്യൻ എത്രമാത്രംവജെെവികമാകണമെന്ന് പറഞ്ഞുതരുന്നൂ ഈ നോവൽ👏🙏
📕2015ലെ എം.പി.പോൾ പുരസ്ക്കാരം നേടിയ ശ്രീമതി. ലിസിയുടെ വിലാപ്പുറങ്ങൾഎന്ന നോവലിന്റെ വായനക്കുറിപ്പ് ആയിരുന്നു അടുത്ത പോസ്റ്റ്. 1950മുതലുള്ള തൃശൂർ നഗരത്തിന്റെ തളർച്ചയും വളർച്ച പൂർണമായിത്തന്നെ അടയാളപ്പെടുത്തിയ ഈ നോവലിന്റെ വായനക്കുറിപ്പ് മാത്രം വായിച്ച് കഴിയുമ്പോഴേക്കും പനങ്കേറി മറിയ ഒരു ദു:ഖപുത്രിയായി മനസിൽ കടന്നിട്ടുണ്ടാകും...
📕മൂന്നാമതായി രതീഷ് മാഷ് പോസ്റ്റിയത് ഒരു ഒന്നൊന്നര ഓർമക്കുറിപ്പായിരുന്നു..👌👌👍👍 അനാമികംഎന്ന തലക്കെട്ടോട് കൂടിയ തീർത്തും നൊസ്റ്റാൾജിക് ആയ ആ ഓർമക്കുറിപ്പ് നമ്മളെയെല്ലാം നമ്മുടെ ആ നല്ല കാലത്തേക്ക് കൊണ്ടുപോകും..തീർച്ച..ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന...അറിയാതെ മനസൊന്ന് മൂളി..
📕വിലാപ്പുറങ്ങൾക്ക് അനുബന്ധമായി പ്രജിതയും രതീഷ്മാഷും രണ്ട് കുറിപ്പുകൾ കൂടി ഇട്ടു.ശിവശങ്കരൻ മാഷ്,പ്രമോദ്മാഷ്,സീത,രജനി സുബോധ് ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ശ്രീലത ടീച്ചർ അനാമികത്തിന് സമാനമായ സ്വാനുഭവവും രേഖപ്പെടുത്തി സർഗസംവേദനത്തെ സജീവമാക്കി.


🔔 കാഴ്ചയിലെ വിസ്മയം 🔔

ചൊവ്വ


ചൊവ്വാഴ്ച കാഴ്ചയിലെ വിസ്മയത്തിൽ പ്രജിത ടീച്ചർ   തൊണ്ണൂറ്റിയൊന്നാമത് ദൃശ്യകലയായി ഓണാട്ടുകരയിലെ അനുഷ്ഠാന കലാരൂപമായ ജീവിത കളി യും അതിന്റെ പ്രാദേശികമായ ചിട്ട മാറ്റങ്ങളുമാണ് ചിത്രങ്ങളും വീഡിയോ ലിങ്കുകളും സഹിതം പരിചയപ്പെടുത്തിയത്.
വളരെ സമഗ്രതയോടെയായിരുന്നു ടീച്ചറുടെ അവതരണം

🔔 പിന്നീട്  തൊണ്ണൂറ്റിരണ്ടാം ദൃശ്യകല യായി പാലക്കാട് ഭാഗത്ത് പ്രചാരത്തിലുള്ള ഏഴു വട്ടം കളി യെന്ന കലാരൂപം വീഡിയോ ലിങ്കുകളുൾപ്പെടെ സമഗ്രമായി അവതരിപ്പിച്ചു,.
സൂക്ഷ്മമായ അവതരണം തന്നെ 

🎇 തുടർന്ന് കേരളത്തിൽ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രം നടത്തി വരുന്ന മത്തവിലാസം കൂത്ത് ഐതിഹ്യവും അവതരണവും സവിശേഷതകളും വീഡിയോ ലിങ്കുകളും ചിത്രങ്ങളും സഹിതം പരിചയപ്പെടുത്തി...

🌏 ഇത്തവണ അവതരിപ്പിച്ച കലാരൂപങ്ങൾ മൂന്നും പലരും കേൾക്കാത്തവയായിരുന്നുവെന്ന് തുടർന്നുള്ള ചർച്ചകളിൽ ബോധ്യമായി 

🔴ശിവശങ്കരൻ മാഷ്, രജനി ടീച്ചർ, വിജുമാഷ്, കല ടീച്ചർ, സീതാദേവി ടീച്ചർ, രജനി സുബോധ്ടീച്ചർ, വെട്ടം ഗഫൂർ മാഷ്, ശ്രീല ടീച്ചർ, കൃഷ്ണദാസ് മാഷ് തുടങ്ങിയവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു


🔲 ബുധനാഴ്ചയിലെ ലോകസാഹിത്യം വാസുദേവൻ മാഷിന്റെ തിരക്കുകൾ കാരണം അവതരിപ്പിക്കാനായില്ല


വ്യാഴം

💾 നാടകലോകം 💾

വ്യാഴാഴ്ചയിലെ നാടക ലോകത്തിൽ വിജു മാഷ് കൊങ്കിണി നാടക പാരമ്പര്യം, കാഴ്ചപ്പാടുകൾ, എല്ലാം വിശദമായി അവതരിപ്പിച്ചു, 

🖥 മുൻപ് റേഡിയോയിലൂടെ മാത്രം കേട്ടു പരിചയമുള്ള കൊങ്കണി നാടകങ്ങൾ ഏവർക്കും എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ സമഗ്രമായും സരസമായുമാണ് മാഷ് പരിചയപ്പെടുത്തിയത് ..

🔴 തുടർന്ന് രതീഷ്മാഷ്, കലടീച്ചർ, രജനി ടീച്ചർ, സീത ടീച്ചർ, പ്രജിത ടീച്ചർ ശിവശങ്കരൻ മാഷ് തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തി


🔲 രജനി ടീച്ചറുടെ നെറ്റ് പ്രോബ്ലം കാരണം വെള്ളിയാഴ്ചയിലെ സംഗീത സാഗരവും ഇത്തവണ മുടങ്ങി


19/5/2018_ശനി
നവസാഹിതി
🔹🔸🔹🔸🔹🔸🔹🔸
സർഗാത്മകരചനകളുടെ പ്രോത്സാഹനവേദിയായ നവസാഹിതിഎന്നത്തെയും പോലെത്തന്നെ സർഗസൃഷ്ടികളാൽ സമ്പന്നമായിരുന്നു....അവതാരക സ്വപ്നടീച്ചർക്ക്ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐
🌹 പി.ടി.മണികണ്ഠൻ പന്തലൂർഎഴുതിയ വ്യവസ്ഥിതിആയിരുന്നു ആദ്യ പോസ്റ്റ്. വ്യവസ്ഥിതികളുടെ മാറ്റം ഒരു സാമൂഹ്യമാറ്റമായ്ത്തന്നെ ഇതിൽ  മാറുന്നു...മാറേണ്ടിവരുന്നു
🌹 രാമകൃഷ്ണൻ മാഷ്എഴുതിയ നിശ്ചലത്തിൽ ഒരു ലോകത്തെ ഒന്നാകെ ആവാഹിച്ച  ഒരു ക്ലാസ്മുറി കാണാം..സഹനം,പ്രണയം,ദയ...സമ്മിശ്രവികാരങ്ങൾ ഇടകലർന്ന  ഒരു നിശ്ചലദൃശ്യമായി ക്ലാസ്മുറി മാറുന്നു
🌹 സുഷമ ബിന്ദുഎഴുതിയ ദമിതനിൽ ബന്ധനസ്ഥനാക്കപ്പെട്ട ദെെവത്തിന്റെ നിസ്സഹായാവസ്ഥ പ്രതിഫലിക്കുന്നു.സമൂഹത്തിൽ അനീതി നടമാടുമ്പോഴും പ്രതികരിക്കാൻ കഴിയാതെ ഇരുട്ടിൽ കുടിയിരുത്തിയ ദെെവം പോലും സർവംസഹനായി മാറുന്നു.മധുവിനെയും എനിക്കിതിൽ കാണാൻ കഴിയുന്നു.
🌹 ജിഷ കാർത്തികയുടെ നീ കേൾക്കുന്നുണ്ടോ..ഒരു കാത്തിരിപ്പാണ്..വസന്തത്തിൽ പന്തലിടാൻ വന്നവനെ നോക്കി മരഭൂമിയിലെ ഉഷ്ണത്തിലുമുള്ള കാത്തിരിപ്പ്..രാച്ചിയമ്മയും ഇതിൽ സൂചിതമായി വരുന്നു.
🌹
 ദീപ കരുവാട്ട്എഴുതിയ  വേനൽച്ചൂട് മനുഷ്യരുടെ ഇടപെടലുകൾ താളം തെറ്റിച്ച പ്രകൃതിയിലേക്ക് വിരൽ ചൂണ്ടുന്നു..താളനിബദ്ധമായി ചൊല്ലാൻ കഴിയുന്ന കവിത.
🌹അന്യോന്യമൂന്നുവടികളായി നടക്കുന്ന സഫലമീയാത്രയെ ഓർത്തുപോയി ഷീലറാണിയുടെ വൃദ്ധദമ്പതികളോട്വായിച്ചപ്പോൾ.. ജീവിതസായാഹ്നത്തിൽ സ്വാഭാവിക വേർപെടലിന്റെ വക്കിലെത്തിനിൽക്കുമ്പോൾ തോന്നുന്നു അഗാധ സ്നേഹം...
🌹 കൃഷ്ണദാസ് മാഷ്എഴുതിയ വേനൽമഴ👍👍വിരഹിയായ ഒരാളുടെ പ്രണയിനിക്കുവേണ്ടിയുള്ള..വേനൽമഴയ്ക്കു വേണ്ടിയുള്ള...കാത്തിരിപ്പ്..വിവാഹവാർഷികദിനത്തിൽ അകലെയായിപ്പോയ പ്രിയതമയ്ക്കു വേണ്ടിയുള്ള ഈ കാത്തിരിപ്പ് നന്നായി..ഒരു നല്ല കവിത ഞങ്ങൾക്ക് വായിക്കാനായി.👍😃
🌹വേഴാമ്പൽ ജീവിതത്തെ മറനീക്കി പുറത്തുകൊണ്ടുവരുന്ന അജ്ഞാതനെക്കുറിച്ചുള്ള സ്വപ്ന ടീച്ചറുടെ ഓർമ്മയുടെ ഘടികാരസൂചികൾഏറെ ഹൃദ്യമായി..😍
🌹 പ്രദീപ് ആനാകുടിയുടെ  വിശുദ്ധചുംബനംചുംബനത്തിന്റെ അനിർവചനീയതയ്ക്കും അപ്പുറം നീളുന്നു..
🌹അതുപോലെ സിന്ധുവിന്റെ അമ്മമ്മതലമുറകളിലൂടെ കെെമാറുന്ന സ്വത്വത്തിന്റെ വലിയൽ...
🌹 ശ്രീല ടീച്ചർഎഴുതിയ ഞാനാണ് ജയിച്ചത്👍👌മനസ്സറിഞ്ഞുകൊണ്ട് പ്രിയപ്പെട്ടവരുടെ മുമ്പിൽ തോൽക്കുന്ന കുഞ്ഞു തോൽവികൾ തന്റെ ജയം തന്നെയെന്ന തിരിച്ചറിവ് ഓരോരുത്തർക്കുമുണ്ടാകേണ്ടത്👍
🌹ശിവശങ്കരൻ മാഷ,പ്രജിത,പ്രമോദ് മാഷ്,സീത,ഗഫൂർ മാഷ്,രജനി ടീച്ചർ,ഹമീദ് മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.. കൂട്ടത്തിൽ പറയട്ടെ ഹമീദ് മാഷ് അഭിപ്രായം രേഖപ്പെടുത്തിയത് ഒരു സൂപ്പർ രേഖപ്പെടുത്തൽ തന്നെയായിരുന്നു👏👏


⭐ സ്റ്റാർ ഓഫ് ദ വീക്ക് ⭐

ഇത്തവണത്തെ താരപദവിക്ക് അർഹനായിരിക്കുന്നത് നമ്മുടെ നാടകാചാര്യൻ വിജു മാഷാണ്
ഓരോ വ്യാഴാഴ്ചയും വ്യത്യസ്തങ്ങളായ നാടക പ്രസ്ഥാനങ്ങളെയും തിയറ്റർ സംവിധാനങ്ങളെയും ഏറെ സമഗ്രതയോടെയാണ് മാഷ് അവതരിപ്പിച്ചു വരുന്നത് ...

വാരത്തിലെ താരം വിജു മാഷിന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹


📘 അവസാനമായി വാരത്തിലെ ശ്രദ്ധേയ പോസ്റ്റ്

ഇത്തവണത്തെ ഏറെ ശ്രദ്ധേയമായ പോസ്റ്റായി തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ന് രാവിലെ 11.15 ന് നമ്മുടെ പ്രിയങ്കരൻ ഹമീദ് മാഷ് പോസ്റ്റ് ചെയ്ത നവസാഹിതി വിശകലനമാണ് 

ശ്രദ്ധേയ പോസ്റ്റിന്റെ ഉടമ ഹമീദ് മാഷിനും അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹

പോസ്റ്റ് താഴെ .

ശനിയാഴ്ചകളിൽ പെയ്തിറങ്ങുന്ന 'നവസാഹിതി' വായനയുടെ കുളിരലകളാണ് പ്രദാനം ചെയ്യുന്നത് .
 ഇന്നലത്തെ 'നവ സാഹിതി' യിലെ വിഭവങ്ങൾ വായിച്ചു തീർന്നതിപ്പോഴാണ്. ഒറ്റ വായനയിൽ ലഭിക്കുന്നതല്ല അതിന്റെ പൂർണ്ണമായ ആസ്വാദനം എന്നു കരുതുന്ന ഒരാളാണീ വിനീതൻ. വരികൾക്കിടയിലൂടെ കണ്ണോടിക്കുമ്പോഴാണീ രചനകളിലെ ചാരുത കൂടുതൽ പ്രകടമാകുക.
ഇന്നലത്തെ ഓരോ വിഭവവും ഹൃദയസ്പർശിയായി. അവയിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
ചില വ്യവസ്ഥിതികളുടെ കടന്നുകയറ്റം ഉണ്ടാക്കിയ സാമൂഹിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ പായിക്കുന്ന പി ടി മണികണ്ഠൻ പന്തലൂരിന്റെ കവിത (വ്യവസ്ഥിതി) വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഉദാത്തമായ സൃഷ്ടിയാണ്.
അകത്തേക്കോ പുറത്തേക്കോ പോകേണ്ടതെന്ന് നിശ്ചയമില്ലാതെ നിശ്ചലമായി നിൽക്കുന്ന കാലത്തിന്റെ സമകാലികാവസ്ഥ പാരാവാരം പോലെ പരന്ന ക്ലാസ്സ് മുറിയോടുപമിച്ച് അനുവാചകരെ ചിന്തകളുടെ ആഴങ്ങളിലേക്കാവാഹിച്ച അനുഗൃഹീത കവി രാമകൃഷ്ണൻ കുമരനെല്ലൂരും ഇന്നലത്തെ 'നവസാഹിതി ' യെ ഉജ്വലമാക്കി.
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും / ബന്ധനം ബന്ധനം തന്നെ പാരിൽ " എന്ന വരികളെ അനുസ്മരിപ്പിക്കുന്ന സുഷമ ബിന്ദുവിന്റെ രചന (ദമിതം)യും ചിന്തോദ്ദീപകം തന്നെ. ശ്രീകോവിലിലാണെങ്കിലും അനീതി കാണുമ്പോൾ അനങ്ങാൻ അനുവദിക്കാതെ ഭക്തരാൽ ദമിതനാക്കപ്പെട്ട ദൈവത്തിന്റെ വേറിട്ട ആവിഷ്ക്കാരമാണ് 'ദമിത 'ത്തിലൂടെ കവയിത്രി കോറിയിട്ടത്.
ജീവിതത്തിന്റെ വസന്തത്തിലും ശിശിരത്തിലും സമൂഹത്തിന്റെ ഇടപെടലുകൾ എങ്ങനെയെന്ന് ഓർമ്മപ്പെടുത്തുന്ന ജിഷ കാർത്തികയുടെ രചനയും മനസ്സുകൊണ്ട് നാം കേൾക്കേണ്ടതാണ്.
മനുഷ്യന്റെ കൈകടത്തലുകളാൽ വിങ്ങുന്ന പരിസ്ഥിതിയുടെ ദൈന്യത വാക്കുകളുടെ നർത്തനം കൊണ്ട് ശ്രദ്ധേയമാക്കിയിരിക്കുന്നു ദീപ കരുവാട്ടിന്റെ 'വേനൽ ചൂടിൽ'.
കാറും കോളും നിറഞ്ഞ ജീവിതനൗകയെ മറുകരയെത്തിക്കാനാകാതെ ഒളിച്ചോടിപ്പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്തും സംതൃപ്തദാമ്പത്യത്തിൽ അഭിരമിക്കുന്ന വൃദ്ധ ദമ്പതികളെ അസൂയയോടെ നോക്കിക്കാണുന്ന ഒരു വിവാഹിതയുടെ കണ്ണുകളിലൂടെയാണ് ഷീലാറാണി തന്റെ പേരില്ലാ കവിത നെയ്തിരിക്കുന്നത്.
ഉർവ്വരതയുടെ ഹൃദ്യത പകരുന്ന അജ്ഞാതന്റെ വരവിനായി കേഴുന്ന 'വേഴാമ്പൽ ജീവിതം' തിരശ്ശീല നീക്കി വെളിച്ചത്തു കൊണ്ടുവരുന്ന സ്വപ്നാ റാണിയുടെ 'ഓർമ്മയുടെ ഘടികാര സൂചിക'ളും നവസാഹിതിയ്ക്ക് നവ ചൈതന്യം പകർന്നു.
വരില്ലെന്ന് കരുതിയ കാമിനിയുടെ സാമീപ്യമായി പെയ്തിറങ്ങുന്ന വേനൽമഴയെ നിലനിർത്താൻ പ്രണയത്തിന്റെ തണൽമരങ്ങളാണ് അനിവാര്യമെന്ന് പറയുന്ന കെ. കൃഷ്ണദാസിന്റെ 'വേനൽമഴ' ഭാവനയും ചിന്തയും സമന്വയിപ്പിച്ച് രചിച്ചതായി അനുഭവപ്പെട്ടു.
തലമുറകളുടെ വിടവിലൂടെ ഊർന്നു പോകുന്നത് നിരവധി നന്മകളുടെ സുകൃത സ്മൃതികളാണെന്ന് ഓർമ്മിപ്പിക്കുന്ന "അമ്മമ്മ' സിന്ധു കെ.വി. എന്ന കവയിത്രിയുടെ കവന വൈഭവം തുറന്നു കാണിക്കുന്നു.
 അധരങ്ങൾ ചൊരിയുന്ന അനുഭൂതികൾക്കപ്പുറമുള്ള അനിർവചനീയതയാണ് പ്രദീപ് ആനാകുടിയുടെ 'വിശുദ്ധ ചുംബനം' പകരുന്നത്.
സ്നേഹ സൗഹൃദങ്ങളുടെ സുഖകരമായ തുടർച്ചയ്ക്ക് വിട്ടുവീഴ്ചകളുടെ പാഥേയമാണ് പഥ്യമാക്കേണ്ടത് എന്നുണർത്തുന്ന
ശ്രീലാ അനിലിന്റെ 'ഞാനാണ് ജയിച്ചത് 'ഒരുപാട് പാഠങ്ങൾ പ്രദാനം ചെയ്യുന്ന മികച്ച രചനയാണ്. 'ഓർമ്മയുടെ ഘടികാര സൂചികളി'ലും ഈ കവിതയിലും അനുവാചകർക്ക് ചില സാമ്യതകൾ ദർശിക്കാനാകും.
'നവ സാഹിതി' യെ സമ്പന്നമാക്കാൻ മത്സരിച്ച പ്രജിത ടീച്ചർക്കും വാസുദേവൻ മാഷിനും വിജു മാഷിനും കൃഷ്ണദാസ് മാഷിനും ശ്രീല ടീച്ചർക്കും അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം തിരക്കുകൾക്കിടയിലും മികച്ച തെരഞ്ഞെടുപ്പ് നടത്തി രചനകൾ വിന്യസിക്കുന്ന അവതാരക സ്വപ്ന ടീച്ചർക്കും അഭിനന്ദനങ്ങൾ..
💦💦💦💦💦💦💦💦💦💦


വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..
🔲🔲🔲🔲🔲🔲🔲🔲🔲🔲