21-01


🍀 വാരാന്ത്യാവലോകനം🍀
ജനു 15 മുതൽ 20 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) ബുധൻ, വ്യാഴം ,വെള്ളി ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെ സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

തിരൂർ മലയാളത്തിന് സ്വന്തമായി ഒരു ദ്വൈവാരിക പുറത്തിറക്കാൻ പറ്റിയതിന്റെ ആവേശത്തിലാണ് ഗ്രൂപ്പ് ടീം .വാരികയുടെ എഡിറ്റർ വാസുദേവൻ മാഷിനും അണിയറ ശില്പി പ്രവീൺ മാഷിനും പ്രത്യേകം അഭിനന്ദനങ്ങൾ ..

അനിൽ മാഷിനു പകരം  കുരുവിള ജോൺ സാർ തിങ്കളാഴ്ചയിലെ സർഗസംവേദനം ഏറ്റെടുത്ത് അവതരിപ്പിക്കാൻ സന്നദ്ധനായതും സന്തോഷകരം തന്നെ .

നമ്മുടെ മറ്റു പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും പ്രത്യേകം  അഭിനന്ദിക്കുന്നു

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing

📚📚  ജനു 15 തിങ്കൾ  📚📚

🌅 സർഗസംവേദനം 🌅
പുതിയ അവതാരകനുമായാണ് ഈ വാരത്തിലെ ആദ്യ പ്രൈം ടൈം പംക്തിയായ സർഗസംവേദനം  പുറത്തുവന്നത് ..

നമ്മുടെ ഗ്രൂപ്പിലെ സജീവ അംഗവും മികച്ചൊരു വായനക്കാരനും എഴുത്തുകാരനും ബ്ലോഗുകാരനുമായ കുരുവിള ജോൺ സാറാണ് ഈ പംക്തിയുടെ പുതിയ അവതാരകൻ ...

📕 രണ്ടു വായനാനുഭവങ്ങളാണ് സാറിന്ന് നമുക്കു മുൻപിൽ അവതരിപ്പിച്ചത് ..

അർദ്ധനാരീശ്വരനിലൂടെ നമുക്കേറെ പരിചിതനായ പെരുമാൾ മുരുകന്റെ ചിതാഗ്നിയും 
ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന രാജീവ് ശിവശങ്കറിന്റെ കൽപ്രമാണം എന്ന നോവലും

🔴 ഇരു കൃതികളുടേയും വായനാനുഭവങ്ങൾ ഗ്രൂപ്പം ഗങ്ങൾക്ക് ഏറെ ഇഷ്ടമായി ..

രതീഷ് മാഷ് ,ശ്രീല ടീച്ചർ ,രജനി ടീച്ചർ ,സബുന്നിസ ടീച്ചർ , രജനിസുബോധ് ടീച്ചർ ,ശിവശങ്കരൻ എന്നിവർ വായനാനുഭങ്ങളെ വിലയിരുത്തിക്കൊണ്ട് ഗ്രൂപ്പിൽ സജീവമായി ..
അംഗങ്ങളുടെ അഭിപ്രായങ്ങളോടൊപ്പം നിന്ന് ആശയങ്ങൾക്ക് കൂടുതൽ വ്യക്തത നൽകിക്കൊണ്ട് അവതാരകൻ കുരുവിള സാറും പ്രൈം ടൈം അവതരണത്തെ കൂടുതൽ വ്യത്യസ്തതയുള്ളതാക്കി

🔔 മറ്റൊരു പുതുമ കൂടി കുരുവിള സാർ ഗ്രൂപ്പിനു മുന്നിൽ വച്ചു .. അടുത്താഴ്ച അവതരിപ്പിക്കാനുള്ള പുസ്തകങ്ങളെ ഒരാഴ്ച മുൻപു തന്നെ നമുക്കു മുൻപിൽ പ്രഖ്യാപിച്ചു ..

📚 പെരുമാൾ മുരുകന്റെ കീഴാളൻ , ബെന്യാമിന്റെ മാന്തളിരി ലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്നിവയാണ് അടുത്ത വാരത്തിലേക്കുള്ള പുസ്തകങ്ങൾ ...

കുരുവിള സാർ നേരത്തേ പറഞ്ഞതുകൊണ്ട് ഗ്രൂപ്പംഗങ്ങൾക്കും മുൻകൂട്ടി തയ്യാറെടുപ്പു നടത്താം ..

💐 അഭിനന്ദനങ്ങൾ കുരുവിള സാർ,   വ്യത്യസ്തമായ അവതരണത്തിന്നും ഇടപെടലുകൾക്കും ..


🔔  ജനു 16 ചൊവ്വ  🔔

🖼  കാഴ്ചയിലെ വിസ്മയം  🖼

ചൊവ്വാഴ്ച പംക്തിയായ 
കാഴ്ചയിലെ വിസ്മയ ത്തിൽ അറുപത്തിയൊന്നാം ദൃശ്യകലയായി  അവതാരക പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത് ഊരാളിക്കൂത്ത് ആണ് ..

💽 ഇടുക്കി ജില്ലയിലെ ഊരാളികൾ എന്ന ആദിവാസി വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ള കലാരൂപമാണിത് ..

📗 കലാരൂപത്തെക്കുറിച്ച് സമഗ്ര വിവരണവും ഐതിഹ്യവും പത്രവാർത്തകളും ചിത്രങ്ങളും വീഡിയോ ലിങ്കുകളും ടീച്ചർ ഉൾപ്പെടുത്തിയിരുന്നു ..

🔵 തുടർന്ന് സജീവമായ ചർച്ച തന്നെ നടന്നു ..
രതീഷ് മാഷ് ,സബുന്നിസ ടീച്ചർ ,സീത ടീച്ചർ ,പ്രമോദ് മാഷ്, രജനി ടീച്ചർ ,അനിശ്രീല ടീച്ചർ എന്നിവർ അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ടു വച്ചു ..
💐 വിലയിരുത്തൽ ശ്ലോകവുമായി വന്ന കലടീച്ചർ ഏവരുടെയും കൈയ്യടി നേടി ...

🌍ബുധൻ🌍
      ഡോറിസ് ലെസ്സിംഗ്എന്ന നോബേൽ സമ്മാനജേതാവായ ഇംഗ്ലീഷ് സാഹിത്യകാരിയെയാണ് ലോകസാഹിത്യവേദിയിൽ നെസിടീച്ചർപരിചയപ്പെടുത്തിയത്.ലെസ്സിംഗിന്റെ വ്യക്തിജീവിതം,സാഹിത്യജീവിതം എന്നിവ സമഗ്രമായി പ്രതിപാദിക്കുന്നതായിരുന്നു ടീച്ചറുടെ അവതരണം.ആദ്യ നോവലായ The grass is singing,മനസ്സിന്റെ സമനില തെറ്റിയേക്കാവുന്ന ഒരു എഴുത്തുകാരിയുടെ അന്തർഛിദ്രങ്ങളെ വരച്ചുകാട്ടുന്ന Golden. Notebook,ഒരു അസാധാരണ എഴുത്തുകാരി നയിച്ച സാധാരണ ജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളായ Under my skin, Walking in the shade,ആത്മകഥാപരമായ അഞ്ച് നോവലുകൾ....ഇങ്ങനെ നീളുന്ന ലെസ്സിംഗിന്റെ The grass is singig" എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്  ലോകസിനിമ യിൽ നെസിടീച്ചർ ഉൾപ്പെടുത്തിയിരുന്നത്.അനുബന്ധമായി വീഡിയൊ ലിങ്കുകൾ ടീച്ചർ ഉൾപ്പെടുത്തിയിരുന്നു.ലോകസാഹിത്യകാരന്മാരെ കണ്ടെത്തി അവരുടെ സിനിമയാക്കപ്പെട്ട കൃതികളെയും ലിങ്കുകളെയും കണ്ടെത്തൽ അധ്വാനമേറിയ ജോലിതന്നെ...നെസിടീച്ചർ..👍👍👍🙏🙏🙏

🔴രജനിടീച്ചർ (സി.യു.ക്യാമ്പസ്), രതീഷ്മാഷ്, പ്രമോദ് മാഷ്,സീതാദേവി ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.


🎬 വ്യാഴം 🎬
       ഇത്തവണ ഇംഗ്ലണ്ട് നാടകവേദിയാണ് നാടകലോക ത്തിൽ വിജു മാഷ് പരിചയപ്പെടുത്തിയത്.പള്ളിയിൽ നിന്നും പള്ളിമുറ്റത്തേക്കും പിന്നീട് തെരുവിലേക്കും വികസിച്ച ഇംഗ്ലീഷ് നാടകം ഇടയ്ക്ക് ഉറങ്ങിയെങ്കിലും മധ്യകാലഘട്ടത്തിൽ പ്രാദേശികഭാഷയുടെ കരുത്താർജ്ജിച്ച് ഉയർന്നു പൊങ്ങിയ ഒരു ചരിത്രമാണ് ഇംഗ്ലണ്ട് നാടകവേദിയ്ക്ക് പറയാനുള്ളത്.രാജകീയ കലാസംഘങ്ങൾ,ക്രിസ്റ്റഫർ മാർലോയുടെ ദുരന്ത നാടകങ്ങൾ,ലണ്ടൻ പ്ലേ ഹൗസിന്റെ തുടക്കം,വില്യം ഷെയ്ക്സ്പിയർ എന്ന അതുല്യ പ്രതിഭ,ആധുനികതയുടെ ആരവം മുഴക്കിയുള്ള  ബർണാഡ് ഷായുടെ വരവ്,ഹാരോൾഡ് പിന്റർ.....ഇങ്ങനെ ഒരു സമഗ്രവും സമ്പൂർണവുമായ അവതരണമായിരുന്നു വിജുമാഷുടേത്👍.

🔵രജനി ടീച്ചർ,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. മാർലോ,വില്യം ഷെയ്ക്സ്പിയർ,ഹാരോൾഡ് പിന്റർ എന്നിവരെക്കുറിച്ചുള്ള ഫോട്ടോ സഹിത വിവരണങ്ങൾ  പ്രജിത കൂട്ടിച്ചേർത്തു.നല്ലൊരു ചർച്ചയ്ക്ക് അവസരമുള്ളതായിരുന്നു ഇംഗ്ലീഷ് നാടകവേദിയെങ്കിലും സ്ഥിരം മുഖങ്ങളപ്പോലും കാണാൻ സാധിച്ചില്ല...

🎧🎤 വെള്ളി 🎤🎧
       
ഈയാഴ്ചയിലെ സംഗീതസാഗര ത്തിൽ അവതാരക രജനിടീച്ചർ മധ്യപ്രദേശ്,ഒഡിഷ തുടങ്ങിയ ഭാഗങ്ങളിലെ നാടോടിസംഗീതമായ പാണ്ഡവാണി(നി) യെയാണ് പരിചയപ്പെടുത്തിയത്. മഹാഭാരതത്തിലെ പാണ്ഡവരെക്കുറിച്ചുള്ള കഥാഗാനമാണ് പാണ്ഡവാനി എന്ന് സാമാന്യേന പറയാം.റിവിഷൻ ടെസ്റ്റുകളുടെയും,ക്യാമ്പുകളുടെയും തിരക്കുകൊണ്ടായിരിക്കാം പാണ്ഡവാണിയെ കുറിച്ചുള്ള വിവരങ്ങൾ ഇംഗ്ലീഷിൽ നിന്നും മൊഴിമാറ്റാൻ സാധിക്കാതെ പോയത്.വ്യത്യസ്തയിനം ഗാനശാഖകളെക്കുറിച്ച് ഈ പംക്തിയിൽ നിന്നും നമുക്ക് ലഭിക്കുന്ന അറിവിന്  നന്ദി രജനിടീച്ചർ..🙏🙏പാണ്ഡവാണിയെക്കുറിച്ചുള്ള വിശദവിവരണത്തിനു ശേഷം  വേദമതി,കാപാലിക് എന്നീ രണ്ടുതരം പാണ്ഡവാണികളെക്കുറിച്ചും  ടീച്ചർ വിശദമായി പറഞ്ഞുതന്നു.പാണ്ഡവാണിയുടെ മഹിമ ലോകത്തെ അറിയിച്ച പത്മശ്രീ പുനറാം നിഷാദ്,പത്മഭൂഷൺ തീജൻ ഭായി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പോസ്റ്റിലുണ്ടായിരുന്നു.അനുബന്ധമായി വീഡിയൊ ലിങ്കുകൾ, ഫോട്ടോകൾ,പത്രവാർത്ത എന്നിവയും രജനി ടീച്ചർ അവതരണത്തിൽ ഉൾപ്പെടുത്തി.സമകാലിക സംഭവങ്ങളെ കോർത്തിണക്കി മേരി അവതരിപ്പിച്ച  പാണ്ഡവാണിയെ കുറിച്ചുള്ള പത്രവാർത്ത ശ്രീലടീച്ചർ,കുരുവിള സർ,വാസുദേവൻമാഷ്,സീതാദേവി ടീച്ചർ,രജനി ടീച്ചർ  തുടങ്ങിയവരുടെ മനസ്സിനെ പൊള്ളിച്ചുവെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.വാസുദേവൻമാഷ്  ഋതു വർമ്മ യുടെ പാണ്ഡവാണിയുടെ ഓഡിയോ ക്ലിപ്പും,പ്രജിത പുനരാം നിഷാദിന്റെ ഫോട്ടോയും കൂട്ടിച്ചേർത്തു. പാണ്ഡവാണിക്ക് നമ്മുടെ കാക്കരശ്ശിനാടകവുമായി സഹോദരബന്ധമുണ്ടോ എന്ന് വാസുദേവൻമാഷ് ഉന്നയിച്ച ചോദ്യത്തെ സബുന്നിസ ടീച്ചർ, രജനി ടീച്ചർ,പ്രജിത എന്നിവർ അനുകൂലിച്ചു.വാസുദേവൻമാഷ് പ്രെെംടെെമിന് അവസാനം പറഞ്ഞത് ശരിയാ👌പരിചയപ്പെടാതിരുന്നെങ്കിൽ വലിയ ഒരു നഷ്ടമാകുമായിരുന്ന കലയാണ് പാണ്ഡവാണി.. രജനിടീച്ചറേ...സംഗീതസാഗരം പൊളിച്ചു👍


🌈 ശനി 🌈
       വരദാനമായി കിട്ടിയ സർഗശേഷികളെ ഉണർത്തുന്ന വേദിയായ നവസാഹിതി യെ 15മിനിറ്റ് നേരത്തെത്തന്നെ അവതാരക സ്വപ്ന ടീച്ചർ ഉണർത്തി. സിമി കുറ്റിക്കാട്ടി ന്റെ നീലപൂക്കളുള്ള ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്നവൾ, സുരേഷ് തെക്കീട്ടിൽ എഴുതിയ മേൽക്കൂര, സംഗീതഗൗസ് എന്ന എന്റെ പ്രിയ കൂട്ടുകാരി സംഗീതത്താത്ത എഴുതിയ മൂടിയ മുഖം അതിൽ മുഖംമൂടിയില്ലാത്ത ആത്മാവ് എന്നീ രചനകൾ  സ്വപ്ന ടീച്ചറും, ശ്രുതി വി.എസ് എഴുതിയ വലകൾ, മുനീർ അഗ്രഗാമി യുടെ  സെെനികന്റെ പ്രണയിനി, രതീഷ്.പി.ആർ എഴുതിയ ദൂരം എന്നിവ യൂണി.ക്യാമ്പസ് അദ്ധ്യാപിക രജനി ടീച്ചറും പോസ്റ്റ് ചെയ്തു.ശിവശങ്കരൻ മാഷ്,സബുന്നിസ ടീച്ചർ,പ്രജിത എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.  മേൽക്കൂര യിലെ കലകൾക്ക് പൊങ്ങാൻ മേൽക്കൂര പാടില്ല എന്നത് പച്ചപ്പരമാർത്ഥം തന്നെയല്ലേ.. സ്വന്തം ജീവിതാനുഭവങ്ങളുടെ ചൂളയിൽ നിന്നും ഉയർന്നുവരുന്ന വാക്കുകളാണ് സംഗീതത്താത്തയുടേത്.അതിനാൽ തന്നെ പൊള്ളിക്കേണ്ടവരെ പൊള്ളിക്കാൻ ആ വാക്കിനു കഴിയുന്നു...  സെെനികന്റെ പ്രണയിനി യും, ദൂര വും നമ്മുടെ മനസിൽ നോവുണർത്തുന്നു..

⭐⭐ സ്റ്റാർ .. നക്ഷത്രം  ⭐⭐

ഇനി ഈ വാരത്തിലെ താരം ....
ഇത്തവണ ആ പദവിക്ക് എന്തുകൊണ്ടും അർഹൻ നമ്മുടെ പ്രവീൺ മാഷ് തന്നെ ...
നമ്മൾ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന തിരൂർ മലയാളം ദ്വൈവാരിക ഈ വാരത്തിൽ തന്നെ യാഥാർത്ഥ്യമാക്കിയതിന്നു പിന്നിലെ പ്രയത്നം പ്രവീൺ മാഷിന്റേതു തന്നെ..

സ്റ്റാർ ഓഫ് ദ വീക്ക് പ്രവീൺ മാഷിന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹


അവസാനമായി
പോസ്റ്റ് ഓഫ് ദ വീക്ക്

ഈ വാരത്തിൽ നിരവധി മികച്ച പോസ്റ്റുകൾ വന്നെങ്കിലും അവയൊന്നും നമ്മുടെ ഗ്രൂപ്പംഗങ്ങളുടെ മുന്നിൽ ശ്രദ്ധേയമായില്ല ...
ഗ്രൂപ്പിൽ ശ്രദ്ധ നേടുന്ന പോസ്റ്റുകളും ചലനം സൃഷ്ടിക്കുന്ന പോസ്റ്റുകളുമാണ് നാം പോസ്റ്റ് ഓഫ് ദ വീക്ക് ആയി തിരഞ്ഞെടുക്കാറ് ..

ആയതിനാൽ സങ്കടകരമെന്നു പറയട്ടെ ഈ വാരത്തിൽ ശ്രദ്ധേയമായ പോസ്റ്റ് ഞങ്ങൾക്ക് കണ്ടെത്താനായില്ല

ഇനി അടുത്ത വാരം
🔲🔲🔲🔲🔲🔲🔲🔲🔲🔲