21-12

🤡🤠🤡🤠🤡🤠🤡🤠
     നാടക ലോകം
വിജു എം രവീന്ദ്രൻ
🎭🎭🎭🎭🎭🎭🎭🎭


ഇന്നത്തെ നാടക ലോകത്തിലേക്ക് സ്വാഗതം!

ജപ്പാൻ

ലിറിക്കൽ നാടകം, പപ്പറ്റ് പ്ലേ, കബുക്കി എന്നീ മൂന്ന് നാടകരൂപങ്ങളാണ് ജാപ്പനീസ് ക്ലാസ്സിക്കൽ നാടകവേദിയുടെ അടിസ്ഥാനം.

14-ാം ശ. മുതൽതന്നെ 'നോ' എന്ന പേരിൽ ലിറിക്കൽ നാടകപ്രസ്ഥാനം നിലനിന്നിരുന്നു. ക്ഷേത്രങ്ങളിൽ ആചാരനൃത്തങ്ങളിൽനിന്നും പ്രാദേശിക കലാരൂപങ്ങളിൽനിന്നും ഉറവെടുത്ത പ്രകടനശൈലിയായിരുന്നു 'നോ'യുടേത്. ബുദ്ധമതാശയങ്ങളുടെ സ്വാധീനവും 'നോ' നാടകങ്ങളിൽ പ്രകടമായിരുന്നു. ആചാരവസ്ത്രം ധരിച്ച ഒരു പ്രധാന നടന്റെ അവതരണത്തിലൂടെ അരങ്ങേറിയിരുന്ന പപ്പറ്റ് നാടകങ്ങൾ അതിന്റെ ചടുലതകൊണ്ടും പ്രമേയവൈചിത്യ്രംകൊണ്ടും പ്രേക്ഷകരെ കീഴടക്കിയിരുന്നു. സംഗീതത്തിന് പ്രത്യേക പ്രാധാന്യമില്ലായിരുന്നുവെങ്കിലും കോറസ് സംഘങ്ങൾ പപ്പറ്റ് നാടകങ്ങളിൽ സജീവമായിരുന്നു.

'കബുക്കി'യുടെ സ്റ്റേജ് സംവിധാനം ആകർഷകവും സാങ്കേതികവൈദഗ്ദ്ധ്യം നിറഞ്ഞതുമായിരുന്നു. അഞ്ച് ഘടകങ്ങൾ ഇഴചേർത്ത് ഒരുക്കിയിരുന്ന 'നോ' നാടകങ്ങളിൽ രസകരവും വൈവിധ്യപൂർണവുമായ ഇതിവൃത്തഭാഗങ്ങളാണുണ്ടായിരുന്നത്.

ആധുനിക ജപ്പാൻ നാടകവേദിയിൽ 'കബുക്കി'ക്കും 'നോ'യ്ക്കും പ്രമുഖസ്ഥാനമുണ്ടെങ്കിലും നവീനമായ തിയെറ്ററിക്കൽ ആർട്ടിന്റെ സ്വാധീനം വളരെയേറെയാണ്. 'ഷിങ്കെകി' (Shingeki) എന്നറിയപ്പെടുന്ന ആധുനിക നാടകം, ക്ളാസ്സിക്കൽ കബുക്കി തിയെറ്ററിൽനിന്ന് തീർത്തും വിഭിന്നമാണെന്ന് പറയാം. അഭിനയത്തിലും നാടകനിർമിതിയിലും തികച്ചും ഭിന്നമായ മാർഗങ്ങളാണ് അവലംബിക്കുന്നത്.

1904-ൽ ജപ്പാനിൽ ആരംഭിച്ച മോഡേൺ തിയെറ്റർ പ്രസ്ഥാനം, പടിഞ്ഞാറൻ നാടകസങ്കല്പങ്ങളെ ജപ്പാനിലേക്ക് കൊണ്ടുവന്നു. മോഡേൺ തിയെറ്ററിന്റെ സ്ഥാപകരായ ഷോയോ സുബോച്ചി, കവോരു ഒസാന എന്നിവരാണ് വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. ഷെയ്ക്സ്പിയറിന്റെയും ഇബ്സന്റെയും നാടകങ്ങൾ സ്വീകരിക്കപ്പെട്ടതോടെ, ഒസാന 'സുക്കിജി ലിറ്റിൽ തിയെറ്ററി'ന് രൂപംനല്കുകയും വിദേശ നാടകങ്ങൾ അതിന്റെ യഥാർഥരൂപത്തിൽ അവതരിപ്പിച്ചുതുടങ്ങുകയും ചെയ്തു. സുബോഹി ആരംഭിച്ച ആദ്യത്തെ ജാപ്പനീസ് തിയെറ്റർ മ്യൂസിയം, എലിസബത്തൻ ശൈലിയിലുള്ള നാടകവേദികളെ ഏകോപിപ്പിക്കുകയും പുതിയ നാടകാവബോധം ജനിപ്പിക്കുകയും ചെയ്തു.

അഭിനയത്തിന്റെ പഴയ മാതൃകകളെ പിന്തുടർന്ന ജപ്പാൻ നാടകവേദി ഇപ്പോൾ പുതിയ നാട്യക്രമങ്ങൾക്കൊപ്പം സഞ്ചരിച്ചുതുടങ്ങിയിട്ടുണ്ട്. സ്റ്റാനിസ്ളാവ്സ്കിയുടെ ആൻ ആക്ടർ പ്രിപ്പയേഴ്സ് (An Actor Prepares) എന്ന ഗ്രന്ഥം 1930-ൽ ജപ്പാൻഭാഷയിൽ പ്രസിദ്ധീകരിച്ചെങ്കിലും ആശാവഹമായ സ്വീകരണം ലഭിക്കുകയുണ്ടായില്ല. എങ്കിലും പിന്നീട് പുതിയ അഭിനയമാതൃകകളെ സ്വാംശീകരിക്കാനും അരങ്ങിൽ പ്രയോജനപ്പെടുത്താനും അവർ ശ്രമിച്ചിട്ടുണ്ട്. പാരമ്പര്യവിത്തുകളും തനതുകലാമാതൃകകളും ഉപയോഗിച്ച് നാടകശില്പം വാർത്തെടുക്കുന്നതിന് പല പരിമിതികളും നാടകചിന്തകർ നേരിടുന്നുണ്ട്. ഫോക്ലോർ പാരമ്പര്യഘടകങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ജുഞ്ചി കിനോഷിതയെപ്പോലുള്ളവർ ഒരുക്കുന്ന സർഗാവിഷ്കാരങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്.

നടന് അമിതപ്രാധാന്യം നല്കുന്ന 'കബുക്കി' തിയെറ്റർ പ്രസ്ഥാനത്തിന് സാമൂഹികാധിഷ്ഠിതമായ ആധുനിക നാടകചിന്തകൾക്കൊപ്പം സഞ്ചരിക്കുക പ്രയാസമാണെന്ന് പറയാം. 'കബുക്കി'യിൽനിന്നും 'നോ' നാടകരൂപങ്ങളിൽനിന്നും പാശ്ചാത്യ സങ്കല്പത്തിൽനിന്നും സാംസ്കാരിക പരിവർത്തനത്തിനുതകുന്ന മൂല്യങ്ങൾ സ്വീകരിച്ചുകൊണ്ട് ജാപ്പനീസ് നാടകവേദി ഒരു പുതിയ കലാപരിപ്രേക്ഷ്യം സൃഷ്ടിക്കണമെന്ന് നാടക ഗവേഷകർ പറയുന്നു.

പപ്പറ്റ് തീയറ്ററുകളുടെ പുനഃസ്ഥാപനവും പ്രചരണവും ജാപ്പനീസ് നാടകവേദി ലക്ഷ്യമിടുന്നുണ്ട്. ഗ്രാമങ്ങളെ കേന്ദ്രീകരിച്ചുള്ള അമച്വർ നാടകഗ്രൂപ്പുകളും ജപ്പാനിൽ സജീവമാണ്. 1950-ൽ വസേഡാ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ചേർന്ന് മോഡേൺ തിയെറ്റർ (kindari crekijo) രൂപീകരിക്കുകയുണ്ടായി. അവർ നിരവധി ഷെയ്ക്സ്പിയർ നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ചുവരുന്നു.

കബുക്കി

ജപ്പാനിലെ പരമ്പരാഗതമായ നൃത്ത നാടകമാണ് കബുക്കി. ആട്ടത്തിന്റെയും പാട്ടിന്റെയും കല എന്നാണ് കബുക്കിയുടെ അർത്ഥം. ക-ഗാനം, ബൂ-നൃത്തം, കി-സ്ത്രീ എന്നിങ്ങനെയാണ് വാക്കിന്റെ ഉദ്ഭവം. ചരിത്രസംഭവങ്ങളും പ്രണയബന്ധങ്ങൾക്കിടയിൽ വന്നു ചേരുന്ന സംഘർഷങ്ങളുമൊക്കെയാണ് കബുക്കിയുടെ ഇതിവൃത്തം. പ്രാചീന ജാപ്പനീസ് ഭാഷയാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്. പരമ്പരാഗത ജാപ്പനീസ് വാദ്യങ്ങളുടെ അകമ്പടിയോടെ കബുക്കി രംഗത്ത് അവതരിപ്പിക്കുന്നു.

17 ആം നൂറ്റാണ്ടിലാണ് കബുക്കിയുടെ ഉത്ഭവകാലം(1603). സ്ത്രീകളും പുരുഷന്മാരും അക്കാലത്ത് അരങ്ങെത്തിയിരുന്നു. പീന്നിട് അധികാരദുഷ്‌പ്രഭുത്വത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ കാരണത്താൽ സദാചാരലംഘനം എന്ന പേരിൽ സ്ത്രീകൾക്ക് കബുക്കിയിൽ നിരോധനമേർപ്പെടുത്തി. 1652 ൽ പുരുഷന്മാർക്കും വിലക്കേർപ്പെടുത്തി. എന്നാൽ 1653 ൽ പുരുഷ കബുക്കി(യാരോ കബുക്കി) നിലവിൽ വന്നു. സ്ത്രീ വേഷങ്ങളും പുരുഷന്മാർ കൈകാര്യം ചെയ്യുന്ന ഈ വകഭേദത്തെ ഒണഗാറ്റ അഥവാ ഒയാമ എന്നും വിളിക്കുന്നു. കറങ്ങുന്ന അരങ്ങാണ് കബുക്കിയുടേത്. പിൻക്കാലത്ത് പലവിധ പരിഷ്ക്കാരങ്ങളും കലാരൂപത്തെ നവീകരിച്ചു. നടീനടന്മാർക്കു വരാനും പോകാനുമായി നിലവറകൾ പോലും ഉണ്ടാക്കി. കാണികൾക്കിടയിലേക്ക് നീളുന്ന ഒരു പാലം (ഹാനാമിച്ചി) കബുക്കിയരങ്ങിന്റെ പ്രത്യേകതയാണ്.

രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബാക്രമണത്തിൽ നിരവധി കബുക്കി നാട്യഗൃഹങ്ങൾ നശിക്കപ്പെട്ടു. യുദ്ധാനന്തരം നിരോധിക്കപ്പെട്ട കബുക്കി, 1947 മുതൽ വീണ്ടും അവതരിപ്പിച്ചു തുടങ്ങി. 2005 നവംബർ 24 ന് യുനെസ്കോ ലോക പൈതൃകകലയായി കബുക്കിയെ അംഗീകരിച്ചു.

Noh

derived from the Sino-Japanese word for "skill" or "talent"—is a major form of classical Japanese musical drama that has been performed since the 14th century. Developed by Kan'ami and his son Zeami, it is the oldest major theatre art that is still regularly performed today

Bunraku

is a form of traditional Japanese puppet theatre, founded in Osaka in the beginning of 17th century. Three kinds of performers take part in a bunraku performance: the Ningyōtsukai or Ningyōzukai (puppeteers), the Tayū (chanters) and shamisen musicians. Occasionally other instruments such as taiko drums will be used.

Kōbō Abe,
Ujaku Akita,
Minoru Betsuyaku, Chikamatsu Monzaemon,
Tanaka Chikao,
Fumiko Enchi,
Fukuchi Gen'ichirō,
Tsuneari Fukuda,
Toshio Furukawa,
Takemoto Gidayū,
Hirohito Gotō,
Hasegawa Shigure,
Oriza Hirata,
Juran Hisao,
Hideji Hōjō,
Hisashi Inoue,
Shintaro Ishihara,
Izumo no Okuni,
Kiyoshi Jinzai,
Jūrō Kara,
Takeshi Kawamura,
Kawatake Mokuami,
Kan Kikuchi,
Junji Kinoshita,
Kunio Kishida,
Rio Kishida,
Shoji Kokami,
Masao Kume,
Hyakuzō Kurata,
Yutaka Mafune,
Akimoto Matsuyo,
Yukio Mishima,
Kōki Mitani,
Mori Ōgai,
Kaoru Morimoto,
Murai Shimako,
Tomoyoshi Murayama,
Saneatsu Mushanokōji,
Ai Nagai,
Kafū Nagai,
Yoshirō Nagayo,
Mitsuo Nakamura,
Namiki Shōzō I,
Namiki Shōzō II,
Namiki Gohei I,
Namiki Sōsuke,
Yukio Ninagawa,
Noda Hideki (playwright),
Toshiki Okada,
Kaoru Osanai,
Tatsuhiro Oshiro,
Ayumu Saito,
Sakae Kubo,
Kunio Shimizu,
Tadashi Suzuki,
Sumie Tanaka,
Shūji Terayama,
Yasutaka Tsutsui,
Harue Tsutsumi,
Yōji Sakate,
Isamu Yoshii,

Kabuki Theatre
Dance of Ghost