22-04

🍀 വാരാന്ത്യാവലോകനം🍀
ഏപ്രിൽ 16 മുതൽ 21 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി ( GHSS, തിരുവാലി) 
അവലോകനസഹായം
ജ്യോതി ടീച്ചർ( ക്രസന്റ് HSS അടയ്ക്കാക്കുണ്ട് ) തിങ്കൾ ,ചൊവ്വ, ബുധൻ
പ്രജിത ടീച്ചർ (GVHSS തിരൂർ)വ്യാഴം, വെള്ളി ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ GVHSS ലെ പ്രജിത ടീച്ചറുടെയും അടക്കാക്കുണ്ട് ക്രസന്റ് HSS ലെ ജ്യോ തി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഇത്തവണ നമുക്ക് ലഭിച്ചത്  പ്രൈം ടൈം പംക്തികളൊന്നും നഷ്ടമാകാത്ത ഒരു വാരമാണ് . ..

എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing

തിങ്കൾ

📚 സർഗസംവേദനം 📚

തിങ്കളാഴ്ച പംക്തിയായ സർഗസംവേദനത്തിൽ അവതാരകൻ രതീഷ് മാഷ് കുരുവിള സാറിന്റെ നോവൽ വായനയാണ് അവതരിപ്പിച്ചത് ..

📘 ഇനി ഒരു  വായനയ്ക്കു കൂടി ആവശ്യകതയില്ലാത്ത വിധത്തിൽ യു.എ.ഖാദറിന്റെ ' ഖുറൈശിക്കൂട്ടം' എന്ന നോവലിന്റെ വായനയാണ് പരിചയപ്പെടുത്തിയത് ..

 സമുദായത്തിനകത്തെ പൊള്ളത്തരങ്ങൾ നോവലിസ്റ്റ് തുറന്നു കാട്ടിയിരിക്കുന്നു....

📕 തുടർന്നു നടന്ന ചർച്ചയിൽ പ്രജിത ടീച്ചർ, ശിവശങ്കരൻ മാഷ്, വിജു മാഷ്, അശോക് മാഷ്, രജനി ടീച്ചർ, തുടങ്ങിയവർ തത്സമയ അഭിനന്ദനങ്ങളുമായെത്തി....


ചൊവ്വ

🔔 കാഴ്ചയിലെ വിസ്മയം 🔔

ചൊവ്വാഴ്ച കാഴ്ചയിലെ വിസ്മയത്തിൽ പ്രജിത ടീച്ചർ മൂന്നു കലാരൂപങ്ങളുമായെത്തി അത്ഭുതപ്പെടുത്തി...

🎇 ഉത്തരകേരളത്തിലെ ശാലിയ കലാരൂപമായ ചപ്പു കെട്ട് അഥവാ പണ്ടാട്ടി വരവ് ആണ് ആദ്യം പരിചയപ്പെടുത്തിയത്

തുടർന്ന്  പാവകളിയുടെ വിവിധ വക ഭേദങ്ങൾ സമഗ്രമായി പരിചയപ്പെടുത്തി ..

മൂന്നാമതായി, കിണ്ണം കളി എന്ന കലാരൂപവും ...

ഓരോ കലാരൂപത്തിന്റെയും സമഗ്ര വിവരണം. വീഡിയോ ലിങ്കുകളും ചിത്രങ്ങളും സഹിതം പരിചയപ്പെടുത്തി...

🌈 കല ടീച്ചർ ഉചിതമായ കൂട്ടിച്ചേർക്കലുകളുമായെത്തി

🔴രതീഷ് മാഷ്, പ്രമോദ് മാഷ്, ശിവശങ്കരൻ മാഷ്, ഗഫൂർ മാഷ്, ഗംഗാധരൻ മാഷ്,വർമ്മ മാഷ്, രജനി ടീച്ചർ, നെസി ടീച്ചർ, സജിത്ത് മാഷ്, സ്വപ്ന ടീച്ചർ, വിജു മാഷ്, ശ്രീജ ടീച്ചർ, ഹമീദ് മാഷ് തുടങ്ങിയവർ കുറച്ച് വൈകിയാണെങ്കിലും ആശംസകളുമായെത്തി,,


ബുധൻ

🖥 ലോക സാഹിത്യം 🖥

ബുധനാഴ്ചയിലെ ലോക സാഹിത്യം  വാസുദേവൻ മാഷിന് വേണ്ടി പ്രജിത ടീച്ചറാണ് അവതരിപ്പിച്ചത് ..

📚 ഐറിഷ് സാഹിത്യകാരനായ ഓസ്കാർ വൈൽഡിനെ യാണ് ഇന്ന് ലോക സാഹിത്യത്തിൽ പരിചയപ്പെടുത്തിയത് ..

🔲 വൈൽഡിന്റെ ജീവചരിത്രവും കൃതികളും സവിശേഷതകളും വളരെ വിശദമായിത്തന്നെ പരിചയപ്പെടുത്തി,

അദ്ദേഹത്തിന്റെ പ്രശസ്തമായ ചില ഉദ്ധരണികളും ടീച്ചർ പങ്കുവെച്ചു

,🔴രജനി ടീച്ചർ, വിജു മാഷ്, രജനി സുബോധ്, ശ്രീല ടീച്ചർ, സുജാത ടീച്ചർ തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി...

19/4/2018_വ്യാഴം
നാടകലോകം🎬
♦♦♦♦♦♦♦
ഇന്നത്തെ നാടകലോകം ഹിന്ദി നാടകവേദി കീഴടക്കി....ഹിന്ദി നാടകവേദിയുടെ ചരിത്രം,തീയേറ്റർ, തീയേറ്റർാ ഗ്രൂപ്പുകൾ...മുതലായവ ഉൾപ്പെട്ടതായിരുന്നു വിവരണം
♦മുഗൾസാമ്രാജ്യ ആവിർഭാവമായിരുന്നുവത്രേ സംസ്കൃനാടകങ്ങളുടെ അന്ത്യത്തിനും ഹിന്ദി,ഉറുദു  നാടക വളർച്ചയ്ക്കും കാരണമായതെന്നുള്ളത് പുതിയ അറിവ്🙏😃👏
1870കളിൽ ഹിന്ദി നാടകം അരങ്ങിലെത്താൻ തുടങ്ങിയിരുന്നെങ്കിലും ഷേക്സ്പിയർ പാത വിട്ട് നമ്മുടെ എെതിഹ്യങ്ങളെ കൂട്ടുവിളിച്ചത് പിന്നെയും കുറെ കഴിഞ്ഞിട്ടാണത്രേ...
♦രതീഷ് മാഷ്,രജനി സുബോധ് ടീച്ചർ, പ്രമോദ് മാഷ്, ഗഫൂർ മാഷ്, ശ്രീലടീച്ചർ .....മുതലായവരുടെ ഇടപെടലുകൾ നാടകലോകം സജീവമാക്കി...ഹിന്ദി നാടകലിങ്കുകൾ പ്രജിത കൂട്ടിച്ചേർത്തു.


20/4/18_വെള്ളി
സംഗീതസാഗരം🎻
♦♦♦♦♦♦♦
 ജുഗൽബന്ദിയുമായി സംഗീതവേദിയിലെത്തിയ രജനി ടീച്ചർ ആസ്വാദകമനസ്സിലും ജുഗൽബന്ദി തീർത്തു🎻🎻 ഏവർക്കും ഇഷ്ടമാണ് ജുഗൽബന്ദി എന്നിരിക്കെ പ്രെെംടെം പങ്കാളിത്തക്കുറവ് അവധിക്കാലയാത്രകളിലും മൂല്യനിർണയക്ഷീണത്തിലും ആയതുകൊണ്ടാണോ ആവോ🤔
♦പരസ്പരം ബന്ധപ്പെട്ടത് എന്നു തന്നെ അർത്ഥം വരുന്ന ഈ കലാരൂപത്തെക്കുറിച്ചുള്ള വിശദീകരണത്തിന് ശേഷം മൂന്ന് വീഡിയോ ലിങ്കുകൾ രജനി ടീച്ചർ പോസ്റ്റ് ചെയ്തു. മട്ടന്നൂരും സാക്കിർഹുസെെനും തമ്മിലുള്ള ജുഗൽബന്ദി ലിങ്ക് പ്രജിതയും പോസ്റ്റ് ചെയ്തു.പ്രമോദ് മാഷ്,രതീഷ് മാഷ്,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. സ്ഥിരം മുഖങ്ങൾ തന്നെയാണേ എന്നും പ്രെെംടെെമിൽ വരുന്നത്.. മടിച്ചുനിൽക്കാതെ കടന്നു വരൂ...കടന്നു വരൂ സുഹൃത്തുക്കളേ...


21/4/2018_ശനി
നവസാഹിതി📝
♦♦♦♦♦♦♦
 പുതുരചനകൾക്കൊരിടമായ നവസാഹിതികൃത്യസമയത്തുതന്നെ തുടങ്ങി👍മൂല്യനിർണയക്യാമ്പും യാത്രയും കഴിഞ്ഞയുടൻ നവസാഹിതിയുമായി നമുക്ക് മുന്നിൽ കൃത്യസമയത്തുതന്നെ എത്തിച്ചേർന്ന സ്വപ്ന ടീച്ചറേ🤝🙏🙏
♦ ഇസ്തം(രമണൻ ഞാങ്ങാട്ടിരി),വയൽമണം (സംഗീതഗൗസ്),സിസ്മോഗ്രാഫിന്റെ ഹൃദയത്തുടിപ്പുകൾ(ദീപ കരുവാട്ട്),മറവിക്കാരി(റഫീഖ് അഹമ്മദ്),എല്ലാം ഞാൻ തന്നെ പറയണമെന്നില്ല(വീരാൻ കുട്ടി),ചെരുപ്പ് (കൃഷ്ണദാസ് മാഷ്),ആരാണ് നീ(ശ്രീല ടീച്ചർ)ഇത്രയും നവനവങ്ങളായ സാഹിത്യരചനകളാൽ സമ്പന്നമായിരുന്നു ഇന്നത്തെ നവസാഹിതി
♦എന്തോ ഒരിഷ്ടം തോന്നുന്നൂ രമണൻ മാഷ്ടെ ഇസ്തത്തോട്🌹.ഗ്രാമവിശുദ്ധി ചൂണ്ടിക്കാണിക്കുന്നു സംഗീത ഗൗസിന്റെ വയൽമണം.എന്തിലും എന്നെഅന്വേഷിക്കുന്നു സിസ്മോഗ്രാഫിന്റെ ഹൃദയത്തുടിപ്പുകൾ.... ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പാച്ചിലിൽ സ്വയം മറന്നുപോകുന്ന.... ഞാൻതന്നെയല്ലേ അവൾ എന്ന് ചിന്തിപ്പിക്കുന്ന മറവിക്കാരി..ഒന്നു മിണ്ടാതിരിക്കൂ എന്ന് പറയാൻ ആർക്കാണ് ധെെര്യം ഈ വ്യവസ്ഥിതിയോട് എന്ന് ഉറക്കെ ചോദിക്കുന്നൂ വീരാൻകുട്ടിക്കവിത👍...കൃഷ്ണദാസ് മാഷേ..
ചെരുപ്പ്കലക്കി👏ചെരുപ്പിനു കൊടുത്ത കീഴാളൻ concept🙏👍..ശ്രീ.....നിന്നിൽ അലിയുന്ന ഞാൻ...ഞാനും നീയും ഒന്നാകുന്ന പ്രണയഭാവം മനോഹരമായി വരച്ചുകാണിക്കുന്നു ശ്രീ.. യുടെ കവിത❤❤
♦ഭാവനാസമ്പന്നമായ നവസാഹിതിയെ ഊർജ്ജ്വസ്വലമാക്കാൻ ഗഫൂർ മാഷ്, രജനി ടീച്ചർമാർ,ശിവശങ്കരൻ മാഷ്,രതീഷ് മാഷ്,വാസുദേവൻമാഷ്,ഹമീദ് മാഷ്എന്നിവരും കൂടി വന്നപ്പോൾ നവസാഹിതി നവോഢയെപ്പോലെ സദസ്സിൽ തിളങ്ങി...

⭐ സ്റ്റാർ ഓഫ് ദ വീക്ക്

ഇനി ഈ വാരത്തിലെ താരം ..
തിരൂർ മലയാളത്തിന്റെ എക്കാലത്തെയും തിളങ്ങുന്ന താരമായ , ദൃശ്യകലകൾ 80 അധ്യായങ്ങൾ നമുക്കു മുൻപിൽ പരിചയപ്പെടുത്തിത്തന്ന , വാരാന്ത്യാവലോകനത്തിലെ സ്ഥിരം സാന്നിധ്യമായ നമ്മുടെ പ്രിയങ്കരി പ്രജിത ടീച്ചറെ യാണ് ഈ വാരത്തിലെ സൂപ്പർ താരമായി കണ്ടെത്തിയിരിക്കുന്നത് ..

വാരത്തിലെ താരം പ്രജിത ടീച്ചർക്ക് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹


അവസാനമായി
വാരത്തിലെ ശ്രദ്ധേയ പോസ്റ്റ് ..
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിക്ക് ജസീന ടീച്ചർ പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത് ..

പ്രസ്തുത പോസ്റ്റ് ഒരിക്കൽ കൂടി ...

ജസീന ടീച്ചർക്ക് അഭിനന്ദനങ്ങളും
🌹🌹🌹🌹

എസ്.എസ്.എൽ.സി മൂല്യനിർണയം അവസാന ഘട്ടത്തിലേക്ക്.. ക്യാമ്പിലെ കുഞ്ഞിടവേളകൾ.. സകല മുറികളിലും കയറിയിറങ്ങി കിട്ടുന്നതെല്ലാം അകത്താക്കിയിട്ട് ഇരിക്കപ്പൊറുതി മുട്ടി ചിലപ്പോഴൊക്കെ എണീറ്റ് നിന്നുള്ള പേപ്പർ നോട്ടം.. വർഷങ്ങളായി മൂല്യനിർണയ ക്യാമ്പുകളിൽ നിന്നു കിട്ടിയ കുറേ സൗഹൃദങ്ങൾ.. ചെറുതും വലുതുമായ ഇടവേളകൾക്കൊടുവിൽ എല്ലാവരെയും വീണ്ടും കാണുമ്പോൾ .. പെയ്തിറങ്ങുന്ന സൗഹൃദ മഴയ്ക്കു ചോടെ നിൽക്കുന്ന സുഖം.. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപരം ജില്ലകളിലെ ചങ്ങാതിമാർ..
      ക്യാമ്പിലെ താരം സ്കോർഷീറ്റുമായി വരുന്ന കക്ഷിയാണ്..എല്ലാവർക്കും എന്തിഷ്ടമാണെന്നോ അദ്ദേഹത്തെ.. ആ വരവിന് വേണ്ടിയുള്ള കാത്തിരിപ്പ്.. എത്ര സൂക്ഷ്മതയോടെ  എഴുതിയാലും.. എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ മാറ്റേണ്ടി വരുന്ന സ്കോർഷീറ്റുമായി പുതിയ തിനായി ചമ്മിയ ചിരിയോടെയുള്ള ഓട്ടങ്ങളെ പിന്തുടരുന്ന കളിയാക്കലുകൾ.. കളിയാക്കിയവർ തൊട്ടുപിന്നാലെ തെറ്റിച്ചിട്ട് സ്കോർഷീറ്റിനോടുമ്പോൾ തോന്നുന്ന സന്തോഷം...
     വീട്ടിലെ ഭക്ഷണം മടുത്തിട്ട് ഇടയ്ക്ക് കാന്റീനിലെ രുചിഭേദങ്ങളിലേക്കൊരെത്തിനോട്ടം.. അവസാന ദിവസം അടിച്ചു മാറ്റാനായി ചില ചെടികളെ മനസിലിട്ട് വെള്ളമൊഴിച്ച് താലോലിക്കുന്നുണ്ട് ഞാൻ.. പേപ്പർ
 നോക്കി നോക്കി വട്ടായി.. നടുവിന്റെ നട്ടും ബോൾട്ടും പോയത് നേരെയാക്കാൻ കിട്ടുന്ന കാശിന് കോട്ടയ്ക്കലീന്ന് എണ്ണ വാങ്ങണം.. ന്നാലും .. ഓരോ ക്യാമ്പും ഓരോ അനുഭവമാണ്.. പുത്തൻ പാഠങ്ങളാണ്..
ഒരാഴ്ച വിശ്രമം കഴിഞ്ഞാൽ ആലപ്പുഴയിലേക്ക്..
    ജസീന റഹിം

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..