22-10-17

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
ഒക്ടോ 16 മുതൽ 21 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) ബുധൻ ,വ്യാഴം
ജ്യോതി ടീച്ചർ( ക്രസന്റ് HSS അടയ്ക്കാകുണ്ട്) ചൊവ്വ, വെള്ളി ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറും അടയ്ക്കാ കുണ്ട് ക്രസന്റ് ഹൈസ്ക്കൂളിലെ ജ്യോതി ടീച്ചറുമാണ് ഈ വാരത്തിലെ സഹായികൾ ..

 ഈ വാരവും നമ്മുടെ ഗ്രൂപ്പ് സജീവമായിരുന്നു .
എല്ലാ ദിവസവും പ്രൈം ടൈം വിഭവങ്ങൾ കൃത്യമായിത്തന്നെ നമ്മുടെ മുന്നിലെത്തി .

ചർച്ചകളും വിശകലനങ്ങളുമൊക്കെ അൽപ്പം കൂടി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിക്കുന്നു . 


പ്രവീൺ മാഷിന്റെ ദിന പംക്തികളായ രാവിലെയുള്ള സ്മരണയും രാത്രിയിലെ സാഹിത്യ പഠനവും വിജയകരമായി മുന്നേറുന്നു


ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും താഴെ കൊടുക്കുന്നു.
https://www.androidcreator.com/app297582


📕തിങ്കൾ കാഴ്ചകൾ📕📕
..ഗ്രൂപ്പിലെ സർഗതാളമായ സർഗസംവേദനത്തിൽ അനിൽമാഷ് ഇത്തവണ പരിചയപ്പെടുത്തിയത് സബുന്നിസ ടീച്ചർ തയ്യാറാക്കിയ പി.കണ്ണൻ കുട്ടി യുടെ *ഒടിയൻഎന്ന നോവലിനെ ആസ്പദമാക്കിയുള്ള വായനക്കുറിപ്പാണ്.
പാലക്കാട് ജില്ലയിലെ പരുത്തിപ്പുള്ളി ഗ്രാമത്തിലെ പറത്തറയെയും,കുറെ പറയകുടുംബങ്ങളെയും,അവരെ ചുറ്റിപ്പറ്റിയുള്ള ദെെവികവിശ്വാസങ്ങളെയും ആസ്പദമാക്കിയുള്ള നീചവും നിഗൂഢവും കുട്ടികളെ കിടിലം കൊള്ളിക്കുന്നതുമായ കഥകളെ അനാവരണം ചെയ്യുന്ന കൃതിയാണ് ഒടിയൻ.
സബുന്നിസ ടീച്ചർ സസ്പെൻസിൽ വെച്ച് കഥ നിർത്തിയപ്പോൾ ബാക്കിയറിയാനുള്ള ആകാംക്ഷയായിരുന്നു മനസ്സിൽ..
അതുതന്നെയായിരിക്കാം ആ കൃതിയെ വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഘടകവും.
ഒടിയൻ എന്ന മിത്തിനെക്കുറിച്ചുള്ള കുറിപ്പ് പ്രജിത പോസ്റ്റ് ചെയ്തു. 
ആദ്യം സസ്പെൻസിൽ വെച്ച് വായനക്കുറിപ്പ് നിർത്തിയെങ്കിലും പിന്നീട് സബുന്നിസ ടീച്ചർ കുറച്ചുകൂടി കഥ പൂർത്തിയാക്കി തന്നു😜

📚തുടർന്ന് ആഴ്ചപ്പതിപ്പുകളുടെ അവലോകനം ആയിരുന്നു.എന്നത്തെയും പോലെ അനിൽമാഷ് ആ പംക്തി ഉഷാറാക്കി👍മാഷ് പരാമർശിച്ച ജി.ആർ.ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ്എന്ന കൃതിക്ക്  കെ.ആർ ശ്രീല തയ്യാറാക്കിയ വായനക്കുറിപ്പ് സബുന്നിസ ടീച്ചർ പോസ്റ്റ് ചെയ്തു. ആ വേറിട്ട വായനയ്ക്ക് 💐

🔷തുടർന്ന് പ്രവീൺമാഷ് കാക്കനാടനെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ ഒന്നാം ഭാഗമായി അദ്ദേഹത്തിന്റെ ജീവിതരേഖ പോസ്റ്റ് ചെയ്തു


🛎ചൊവ്വാഴ്ച ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ പ്രജിത ടീച്ചർ മലപ്പുറം ജില്ലയിലെ കലാരൂപമായ ചവിട്ടു കളി [ചെറുമക്കളി] ചിത്രങ്ങളും ലിങ്കുകളും സഹിതം പരിചയപ്പെടുത്തി..

വളരെ വിശദമായിത്തന്നെയാണ് ടീച്ചർ ഈ ജനകീയ കലാരൂപത്തെ അവതരിപ്പിച്ചത് ..
വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ഭാഗമായി അരങ്ങേറാറുള്ള ഈ കളിയുടെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധേയമായി

 📘 അനുബന്ധമായി കല ടീച്ചർ പെരുമ്പാവൂരിലെ ചവിട്ടു കളിയെപ്പറ്റിയും പരാമർശിക്കുകയുണ്ടായി.

🔵രതീഷ് മാഷ്, രജനി ടീച്ചർ, ശിവശങ്കരൻ മാഷ്, പ്രമോദ് സർ തുടങ്ങിയവർ ചവിട്ടു കളി പ്രോത്സാഹിപ്പിക്കാനെത്തി


📚നെറ്റ് കവറേജ് പ്രശ്നത്താൽ ഒരു മണിക്കൂർ നേരത്തെ ലോകസാഹിത്യംആരംഭിച്ചു.
ഇത്തവണത്തെ 'ലോകസാഹിത്യ വേദി'യിൽ നെസിടീച്ചർ കേവലം 31 വർഷത്തെ ആയുഷ്ക്കാലത്തിനുള്ളിൽ 20ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യ ലോകത്തെ ശ്രദ്ധേയമായ സ്ത്രീശബ്ദമായിരുന്ന സിൽവിയ പ്ലാത്ത്എന്ന അമേരിക്കൻ എഴുത്തുകാരിയെയാണ് പരിചയപ്പെടുത്തിയത്. ഉന്മാദത്തിന്റെ കയറ്റിറക്കങ്ങളിൽ ജീവിതം അവസാനിപ്പിച്ച സിൽവിയ പ്ലാത്തിനോടുള്ള സാഹിത്യലോകത്തിന്റെ സ്നേഹം എന്നപോലെ ഇത്തരം ഉന്മാദത്തിൽപ്പെട്ട് ജീവിതത്തിന്റെനല്ല പ്രായത്തിൽ ജീവിതം ഇല്ലാതാക്കുന്ന എഴുത്തുകാരികളുടെ മാനസികവ്യഥകളെ വിളിക്കുന്നത്  സിൽവിയ പ്ലാത്ത് എഫക്ട്എന്നാണത്രെ😔

സിൽവിയയുടെ ബെൽജാർഎന്ന പ്രശസ്ത കൃതിയെക്കുറിച്ചുള്ള സമഗ്രവിശദീകരണത്തിനു ശേഷം സബുന്നിസ ടീച്ചർ സിൽവിയയുടെ ഏതാനും കവിതകൾ പോസ്റ്റ് ചെയ്തു. 
സജിത് മാഷ് സിൽവിയയുടെ ഡയറിക്കുറിപ്പിലെ ഏതാനും വരികളും,പ്രജിത "മരണത്തെപ്രണയിച്ചവർ" എന്ന ലേഖനത്തിൽ സിൽവിയയെ പരാമർശിക്കുന്ന ഭാഗവും കൂട്ടിച്ചേർത്തു.

🔴വിജുമാഷ്,രജനിടീച്ചർ, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 

ദൊസ്തയേവ്സ്കിയെ കുറിച്ചുള്ള ലേഖനം സജിത്ത് മാഷ് പോസ്റ്റ് ചെയ്തെങ്കിലും ഗ്രൂപ്പ മാറി എന്നാണ് മാഷ് പറഞ്ഞത്.ഞങ്ങൾക്കങ്ങനെ തോന്നിയില്ല മാഷേ 

📕തുടർന്ന് പ്രവീൺമാഷ് കാക്കനാടനെക്കുറിച്ച് വിജുനായരങ്ങാടി എഴുതിയ ലേഖനം പോസ്റ്റ് ചെയ്തു.


🎥ആകാശത്ത്  വ്യാഴം അതിന്റെ വലിപ്പം കൊണ്ട് മാറ്റുകൂടിയതുപോലെ വ്യാഴാഴ്ച പംക്തിയായ നാടകലോകത്തിന്റെ ഉള്ളടക്കഗാംഭീര്യത്താൽ തിരൂർമലയാളത്തിലെ വ്യാഴംഏറെ ശോഭയുള്ളതാകുന്നു. 

കൃത്യം7മണിക്ക് ആരംഭിച്ച പംക്തിയുടെ നാലാം ഭാഗത്തിൽ വിജുമാഷ്കഥാപാത്രസ്വീകരണം, സവിശേഷമായ വേഷവിധാനംഎന്നിവയെ വിശദീകരിക്കുന്ന കുറിപ്പുകളാണ് ആദ്യം ചേർത്തത്. 

ഗ്രീസിലെ ആദ്യകാലനാടകങ്ങളിൽ തുടങ്ങിBC3ാംശതകത്തിലെ വേഷവിധാനങ്ങൾ, പിന്നീട് മധ്യകാലഘട്ടത്തിലെ പള്ളിനാടകങ്ങളിലെ വിശുദ്ധവസ്ത്രങ്ങൾ, 17ാംനൂറ്റാണ്ടിലെ "കോമഡിയാ സെൽ ആർട്ടെ" വേഷവിധാനങ്ങൾ, 19ാം നൂറ്റാണ്ടിലെ ക്ലാസിക്കൽ വസ്ത്രധാരണം, ആധുനികകാലഘട്ടത്തിലെ വേഷവിധാനംഎന്നിവയെ നൂലിഴകീറി വിശദീകരിച്ചു.

പിന്നീട് രംഗവസ്തുക്കൾ, ദീപവിതാനം, സംഗീതം ,ഇവയുടെ വളർച്ച ,മ്യൂസിക്കൽ കോമഡി,മ്യൂസിക്കൽ മാളുകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രവും സമ്പൂർണവുമായ അവതരണത്താൽ നാടകലോകംശ്രദ്ധേയമായി.

🔵രതീഷ് മാഷ്,സബുന്നിസ ടീച്ചർ,ശിവശങ്കരൻ മാഷ്,പ്രമോദ്മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 

📗തുടർന്ന് പ്രവീൺമാഷ് കാക്കനാടൻ ലേഖനപരമ്പരയുടെ4ാം ഭാഗം പോസ്റ്റ് ചെയ്തു.


💽വെള്ളിയാഴ്ച സംഗീത സാഗരത്തിൽ രജനി ടീച്ചർ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, കവാലി സൂഫി സംഗീതം പശ്ചാത്തലം, പാരമ്പര്യം, കവാലി ഗായകർ തുടങ്ങിയവ വിശദമായി പരിചയപ്പെടുത്തി. 

🖌അബി മാഷ് പാകിസ്ഥാനി ഗായകൻ ഫത്തേഹ് അലി ഖാനെയും, പ്രജിത ടീച്ചർ പേർഷ്യൻ സൂഫി സംഗീതജ്ഞനായ അമീർ ഖുസ്രുവിനെയും പരിചയപ്പെടുത്തി.... സന്ദർഭോചിതമായി ഇടപെട്ടു.. 

🔷രജനി ടീച്ചർ, വിജു മാഷ്, പ്രമോദ് മാഷ്, അഭിവാദ്യങ്ങളർപ്പിച്ചു..



📚ശനിയാഴ്ച നവ സാഹിതിയിൽ നിരവധി പുതു രചനകൾ കടന്നു വന്നു

 കരുവമ്പൊയിലിന്റെ 'ഉടൽ താളങ്ങളിലെ ചിലയടയാളങ്ങൾ 'ഹഫ്സയുടെ മുഖങ്ങൾ' യൂസുഫ് വളയത്തിന്റെ നീർച്ചുഴി' റൂബി നിലമ്പൂരിന്റെ ആ പുസ്തകം' മഹേന്ദറിന്റെ മയക്കം' എം.ബഷീറിന്റെ നമ്മുടെ മതം' സൈനബ് ചാവക്കാടിന്റെ മേൽവിലാസം' അശോക് ഡിക്രൂസിന്റെ അരയന്നങ്ങളുടെ ഭാഷ തുടങ്ങിയ കൃതികൾ പരിചയപ്പെടുത്തി.

🔴രതീഷ് മാഷ്, രജനി ടീച്ചർ, സീത ടീച്ചർ, ശിവശങ്കരൻ മാഷ് തുടങ്ങിയവർ സജീവമായി വേദിയിലുണ്ടായിരുന്നു


സ്റ്റാർ ഓഫ് ദ വീക്ക്

ഇനി ഈ വാരത്തിലെ താരം ....
നമ്മുടെ ഗ്രൂപ്പിന്റെ മുഖ്യ സംഘാടകനും നമ്മുടെ ഓൺലൈൻ പതിപ്പുകളായ ബ്ലോഗിന്റെയും മൊബൈൽ ആപ്പിന്റെയും ചുമതലക്കാരനും ദിന പംക്തികളായ രാവിലെയുള്ള സ്മരണ ,രാത്രിയിലെ സാഹിത്യ പഠനം എന്നിവയുടെ അവതാരകനുമായ നമ്മുടെ പ്രിയ ഓൾ റൗണ്ടർ പ്രവീൺ വർമ്മ മാഷ് ഈ വാരത്തിലെ താരപദവിക്ക് അർഹനായിരിക്കുന്നു ...

വാര താരം പ്രവീൺ മാഷിന് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ഈ അവലോകനം ഇവിടെ പൂർണമാക്കുന്നു ..
വായിക്കുക ,വിലയിരുത്തുക ...
⏺⏺⏺⏺⏺⏺⏺⏺⏺⏺