24-12

🍀 വാരാന്ത്യാവലോകനം🍀
ഡിസം 18 മുതൽ 23 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ, ബുധൻ, വെള്ളി
ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട് ) ചൊവ്വ ,വ്യാഴം
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാകുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

പരീക്ഷാകാലവും തുടർന്ന് അവധിയും വന്നതോടെ എല്ലാവരും തിരക്കുകാരായി എന്നു തോന്നുന്നു .പ്രതികരണങ്ങളിലും പ്രതികരിക്കുന്നവരിലും കുറവ് വന്നതായി തോന്നി .

എങ്കിലും നമ്മുടെ  പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ മുന്നോട്ടു പോകുന്നു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും പ്രത്യേകം  അഭിനന്ദിക്കുന്നു

ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing


📝തിങ്കൾ📝
       ഗബ്രിയേല ഗാർഷ്യെ മാർകേസിന്റെവിഖ്യാത നോവലായ കോളറകാലത്തെ പ്രണയംഎന്ന കൃതിക്ക് ആമിന ഷഹീർതയ്യാറാക്കിയ വായനക്കുറിപ്പാണ് ഇത്തവണ സർഗസംവേദനത്തിൽ അനിൽമാഷ്പരിചയപ്പെടുത്തിയത്.

📕രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയത്തെ ...നായകനും നായികയും കാത്തിരിക്കുന്ന അവസ്ഥയെ...ഭ്രമമല്ല ശക്തമായ പ്രണയം എന്ന തിരിച്ചറിവിനെ...അത്ഭുതപ്പെടുത്തുന്ന മാന്ത്രികത കൊണ്ട് മാർക്കേസ് എഴുതിവെക്കുന്ന ഈ കൃതിയിൽ പ്രണയവും അതിന്റെ തീവ്രതയും പശ്ചാത്തലമാകുമ്പോഴും അമേരിക്കൻ ഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും ചരിത്രവും വലിയ ഒരു കാൻവാസിലൂടെ വരച്ചു കാട്ടുന്നു.കഥയിലേക്ക് വിശാലമായ വാതിൽ തുറന്നില്ലെങ്കിലും വായിക്കാൻ ഒരു ചെറു ആഗ്രഹമെങ്കിലും മനസ്സിൽ ഉണർത്താൻ പര്യാപ്തമാണ് ഈ വായന ക്കുറിപ്പ്.ഈ കൃതിയുടെ കുറച്ചേറെ ഭാഗങ്ങൾ ഇപ്പോഴും മനസിലുണ്ടെന്ന് സബുന്നിസ ടീച്ചർ അഭിപ്രായപ്പെട്ടു.പ്രണയം ഒരു മാനസികാവസ്ഥ ആണെന്നും  70കളിൽ പോലും പ്രണയം സാധ്യമാണെന്നും മനസിലാക്കി തരുന്ന ...ചരിത്രവും അത് സമ്മാനിക്കുന്ന ഗതിവിഗതികളും മനുഷ്യന്റെ എക്കാലത്തെയും ഭീതിയായ കോളറയുമൊക്കെ ചേർന്ന് നോവലിൽ സൃഷ്ടിച്ചെടുക്കുന്ന വന്യമായ സൗന്ദര്യ തീവ്രതയെക്കുറിച്ച് സജിത്ത് മാഷ്രേഖപ്പെടുത്തിയ അഭിപ്രായം👌👌👌

🔵തുടർന്ന്  ഇന്ദു മേനോൻഎഴുതിയ  വായനാനുഭവം പ്രജിത കൂട്ടിച്ചേർത്തു.


📚തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയിൽ പ്രവീൺ മാഷ്' രോഗദേവതകളായ ചീറുമ്പ,വസൂരിമാല,തൂവക്കാരി..തുടങ്ങിയ തെയ്യങ്ങളെ വീഡീയോ ലിങ്കുകൾ സഹിതം പരിചയപ്പെടുത്തി.

🅾തുടർന്ന് ഹോണ്ടുറാസിൽ ജനിച്ച് ഗ്വാട്ടിമാലക്കാരനായ  ആഗസ്റ്റോ മൊണ്ടറോസയെ പരിചയപ്പെടുത്തി.


🔔 ചൊവ്വ  🔔

ചൊവ്വാഴ്ച ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ പ്രജിത ടീച്ചർ സുറിയാനി ക്രിസ്ത്യാനി കലാരൂപമായ റമ്പാൻ പാട്ട്പരിചയപ്പെടുത്തി,

ഈ കലാരൂപത്തെ കുറിച്ച് സമഗ്രമായ വിവരണവും സന്ദർഭോചിത വീഡിയോ ലിങ്കുകളും കൂട്ടിച്ചേർക്കലുകളുമാണ് പ്രജിത ടീച്ചർ അവതരിപ്പിച്ചത്...

🔴 തുടർന്ന് രവീന്ദ്രൻ മാഷ് രജനി ടീച്ചർ, പ്രമോദ് മാഷ്, സജിത്ത് മാഷ്, ഗഫൂർ മാഷ്, നെസി ടീച്ചർ തുടങ്ങിയവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു


📚ബുധൻ📚
        ലോകസാഹിത്യ വേദിയുടെ അറിയിപ്പ് നെസിടീച്ചർ*7.19ന് ഇട്ട ഉടൻ തന്നെ *ഹമീദ് മാഷ്തന്റെ വാഗ്ചാതുരിയിലൂടെ നമ്മളേവരെയും സാഹിത്യ വേദിയുടെ മൂഡിലേക്കെത്തിച്ചു👍.ഇത്തവണ നെസിടീച്ചർ പരിചയപ്പെടുത്തിയത് സ്വെറ്റ്ലാന അലക്സിയേവിച്ച്എന്ന 2015ലെ നോബേൽ സമ്മാനജേതാവിനെയാണ്.റഷ്യയുടെ തൊട്ടടുത്തുള്ള ബെലാറൂസയിൽ ജനിച്ച സ്വെറ്റ്ലാന സോവിയറ്റ് യൂണിയൻ എന്ന മഹത്തായ ആശയത്തിന്റെ ഹൃദയത്തുടിപ്പുകൾ ലോകത്തിന് പകർന്നു നൽകിയ എഴുത്തുകാരിയാണ്.സ്വെറ്റ്ലാനയുടെ കൃതികൾ നോവൽ എന്നതിനുപരിയായി നാനാ നാദങ്ങളുടെയും ബഹുസ്ഫുരതകളുടെയും സമ്മേളനമാണെന്ന് തെളിയിക്കുന്നതാണ് സെക്കൻഡ് ഹാൻഡ് ടെെം:ദി ലാസ്റ്റ് ഓഫ് ദ സോവിയറ്റ് ,വാർസ് അൺവുമൺലി ഫെയ്സ്തുടങ്ങിയ കൃതികൾ.


🎥നോവലിസ്റ്റിനേയും കൃതികളേയും വിശദമായി പരിചയപ്പെടത്തിയതിനു ശേഷം ഇതേ എഴുത്തുകാരിയുടെ വോയ്സ് ഫ്രം ചെർണോബിൽഎന്ന കൃതിയെ അടിസ്ഥാനമാക്കി നിർമിക്കപ്പെട്ട  അതെ പേരിലുള്ള ചലച്ചിത്രം ലോകസിനിമപംക്തിയിൽ ടീച്ചർ പരിചയപ്പെടുത്തി. പ്രജിത, വിജു മാഷ്,സജിത്ത് മാഷ്,രജനിടീച്ചർ(CUക്യാമ്പസ്),പ്രമോദ് മാഷ്,ഹമീദ് മാഷ്,അനിൽ മാഷ്,സീതാദേവി ടീച്ചർ,കലടീച്ചർ, ശിവശങ്കരൻ മാഷ്... തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.


🖼തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയിൽ പ്രവീൺ മാഷ് ശ്രീ ശൂല കുമിരിയമ്മ,മാരക്കലത്തമ്മ,പുന്നക്കാൽ ഭഗവതി ,ആയിറ്റി ഭഗവതി...തുടങ്ങിയ ദെെവങ്ങളെ വീഡിയൊ ലിങ്കുകൾ സഹിതം പരിചയപ്പെടുത്തി.തുടർന്ന് ജപ്പാൻ കവി റിയുച്ചി തമുരയെ വിശദമായി പരിചയപ്പെടുത്തി.


🔲  വ്യാഴം  🔲


 വ്യാഴാഴ്ച പംക്തിയായ നാടക ലോകത്തിൽ വിജു മാഷ് ജാപ്പനീസ് നാടകരൂപങ്ങളായ ലിറിക്കൽ, പപ്പറ്റ് പ്ലേ, കബുക്കി എന്നിവയാണ് പരിചയപ്പെടുത്തിയത്,

📘 കൂട്ടിച്ചേർക്കലുകൾ എന്ന നിലയ്ക്ക് പ്രജിത ടീച്ചർ വീഡിയോ ലിങ്കുകളുമായി എത്തി അരങ്ങിനെ കൊഴുപ്പിച്ചു...

സീതാദേവി ടീച്ചറും വാസുദേവൻ മാഷും അഭിവാദ്യങ്ങളുമായെത്തി


🎧വെള്ളി🎧
        സംഗീത സാഗരത്തിൽഅവതാരക രജനിടീച്ചർഇത്തവണ പരിചയപ്പടുത്തിയത് നന്തുണിപ്പാട്ടാണ്.ശ്രുതിയും താളവും ഒരേ ഉപകരണത്തിൽ മേളിക്കുന്ന നന്തുണി ഉപയോഗിച്ചുള്ള പാട്ടാണിത്.നന്തുണി, നന്തുണിപ്പാട്ട് എന്നിവയെക്കുറിച്ച് വിശദമായിത്തന്നെ ടീച്ചർ പ്രതിപാദിച്ചു.

അനുബന്ധമായി ചേർത്ത ഫോട്ടോകൾ, വീഡീയോ ലിങ്കുകൾ എന്നിവ അവതരണത്തിന് മാറ്റുകൂട്ടി.
ഹമീദ് മാഷ് "പാണപ്പുഴ നീന്തിയെത്തിയ നന്തുണി പാട്ട്...." എന്ന സിനിമാഗാനത്തെ അനുസ്മരിച്ചപ്പോൾ പ്രജിത ആ പാട്ടിന്റെ ആദ്യത്തെ വരികൾ പോസ്റ്റ് ചെയ്തു.

📕സീതടീച്ചർ നടത്തിയ കൂട്ടിച്ചേർക്കലുകൾ👌👌സ്വപ്നടീച്ചർ,ഷാജി മാഷ്,പ്രമോദ് മാഷ് തുങ്ങിയവർ  അഭിപ്രായങ്ങൾ രേഖപ്പെടുത്തി.കലടീച്ചർ തന്റെ ഓർമകൾ പങ്കുവെച്ചതോടെ സംഗീതസാഗരം കലക്കി👌👌👌


🔔തെയ്യങ്ങളെ കുറിച്ചുള്ള ലേഖനപരമ്പരയിൽ ഇന്ന് മൃഗദേവതകളെയാണ് പ്രവീൺ മാഷ് പരിചയപ്പെടുത്തിയത്.തുടർന്ന് പോളിഷ് കനേഡീയൻ കവി ബൊഗ്ദാൻ ചായ്ക്കോല്സ്കിയെ പരിചയപ്പെടത്തി


📚  ശനി  📚

ശനിയാഴ്ച നവസാഹിതിയിൽ സ്വപ്ന ടീച്ചർ ഒരു കൂട്ടം പുതു രചനകൾ തന്നെ പരിചയപ്പെടുത്തി ...

🌅  പവിത്രൻ തീക്കുനിയുടെ സഹയാത്രികക്ക് , സുഹറ പഠിപ്പുരയുടെ ഒറ്റക്കൊളുത്ത് , നൂറ വി.യുടെ കാക്കപ്പുള്ളികൾ മായുന്ന വിധം , ദീപ കരുവാട്ടിന്റെ നിർവ്വചനാതീതം , ശ്രീനിവാസൻ തൂണേരിയുടെ ഇയ്യാം പാറ്റകളോട് , റൂബി നിലമ്പൂരിന്റെ മേൽവിലാസമില്ലാത്തവൾ , ബിനീഷ ജി യുടെ ആഴം എന്നീ രചനകളാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത് ...

🔵 സീത ടീച്ചർ മാത്രം രചനകളെ വിലയിരുത്തിക്കൊണ്ട് സംസാരിച്ചു


✴  അവസാനമായി സ്റ്റാർ ഓഫ് ദ വീക്കും പോസ്റ്റ് ഓഫ് ദ വീക്കും  ✴


ഈ വാരത്തിലെ താരമായി കണ്ടെത്തിയിരിക്കുന്നത് ലോകസാഹിത്യവും ലോക സിനിമയും ബുധനാഴ്‌ചകൾ തോറും നമ്മെ പരിചയപ്പെടുത്തുന്ന നമ്മുടെ പ്രിയപ്പെട്ട നെസി ടീച്ചറെ യാണ്.

⭐  സ്റ്റാർ ഓഫ് ദ വീക്ക് നെസി ടീച്ചർക്ക് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹


ഈ വാരത്തിലെ ഏറ്റവും ശ്രദ്ധേയമായ പോസ്റ്റ് ആയി തെരഞ്ഞെടുത്തിരിക്കുന്നത് ഡിസം 19 ന് രാവിലെ നമ്മുടെ പ്രിയങ്കരനായ അശോക് ഡിക്രൂസ് സാർ പോസ്റ്റ് ചെയ്ത നമുക്കും ഹൈക്കു രചിക്കാം എന്ന വിവരണമാണ് ..

പോസ്റ്റ് ഓഫ് ദ വീക്ക് അവതരിപ്പിച്ച അശോക് സാറിന് അഭിനന്ദനങ്ങൾ അർപ്പിച്ചു കൊണ്ട് ആ പോസ്റ്റ് ഒരിക്കൽ കൂടി ....


നമുക്കും ഹൈക്കു എഴുതാം..

എന്താണ് ഹൈകു?
   മൂന്നുവരികളിലായി 17 അക്ഷരങ്ങളിലൊതുക്കി
സൃഷ്ടിക്കപ്പെടുന്ന കവിതാരൂപമാണ് ഹൈകൂ.
ആദ്യവരി 5 അക്ഷരം
രണ്ടാം വരി 7 അക്ഷരം
മൂന്നാം വരി 5 അക്ഷരം
ഇതാണ് ക്രമം.
ജാപ്പനീസ് സാമ്പ്രദായിക ഹൈകൂവിന്‍െ രൂപമാണിത്.
ഇതാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു
ഇമേജ്  അഥവാ ബിംബം ഹൈകുവില്‍ ഉണ്ടായിരിക്കണം.
വര്‍ത്തമാനകാലത്തിലായിരിക്കണം
ക്രിയ.
ഉദാഃ സൂര്യനുദിക്കുന്നു.

ദൃശ്യ/ശ്രാവ്യ/ഗന്ധ/രസ/സ്പര്‍ശ
അനുഭൂതികളെ ഉളവാക്കുന്ന
ബിംബം ആണ് ഹൈകുവിന്‍റെ
സ്വരൂപം.
രണ്ടാമത്തെയോ മൂന്നാമത്തെയോ
വരിയില്‍ ആശയത്തിനു സംഭവിക്കുന്ന ഒരു വ്യതിയാനംആണ് ഹൈകുവിന്‍റെ
ഏറ്റവും ശ്രദ്ധേയമായ സവിശേഷത.
ഇൗ ട്വിസ്റ്റ് ആണ് cutting എന്ന്
വിവക്ഷിക്കപ്പെടുന്നത്.

കവിയുടെ ചിന്തയോ വ്യാഖ്യാനമോ
ഹൈകുവില്‍ ഉണ്ടാവരുത്.
കാണുന്നതോ
കേള്‍ക്കുന്നതോ
ഗന്ധമോ
രുചിയോ
സ്പര്‍ശമോ
അതെന്തായാലും യഥാതഥമായി
അവതരിപ്പിക്കുക.
അലങ്കാരങ്ങള്‍ വേണ്ടാ.
കല്ലിനെ കല്ലായും പൂവിനെ പൂവായും
ചൂണ്ടിക്കാട്ടുകയെന്നതാണ്
ഹൈകുധര്‍മം.ഇപ്രകാരം
അവതരിപ്പിക്കപ്പെടുന്ന ദൈനംദിന
ജീവിതവുമായി ബന്ധപ്പെട്ട
ബിംബങ്ങളിലെ   ധ്വനി കണ്ടെത്തി
വിശാല അര്‍ത്ഥതലത്തിലെത്തിച്ചേരുക
എന്നതാണ് ഹൈകു ആസ്വാദനം.
 .
നിയമങ്ങള്‍/നിബന്ധനകള്‍
 -------------------------------------------
     3 വരികള്‍
     5/7/5 എന്ന മാതൃക
          അതായത് ഒന്നുംരണ്ടും മൂന്നും
        വരികളില്‍ യഥാക്രമം 5,7,5 അക്ഷ
         രങ്ങള്‍ .
         ചില്ല് അര അക്ഷരമായി കണക്കാ
         ക്കാം
        .2 ചില്ലിന് ഒരക്ഷരത്തിന്‍റെ വില
         കൊടുക്കണം.
         നാലര,അഞ്ചര ഇവ അഞ്ചായും
         ആറര,ഏഴര ഇവ ഏഴക്ഷരമായും
         കണക്കാക്കാം.
         കൂട്ടക് ഷരത്തെ ഒരക്ഷരമായി
         കണക്കാക്കണം.
          ക്ക്/ച്ച്/ട്ട്/ത്ത്/പ്പ്/റ്റ്/ഞ്ഞ്/ല്ല്/യ്യ്/വ്വ്/
          ശ്ശ്/സ്സ്/ള്ള് .....ഇങ്ങനെ മീത്തല്‍/ച
          ന്ദ്രക്കല ചേര്‍ന്നു വരുന്ന
          വര്‍ണങ്ങള്‍ക്കും ചില്ലിന്‍റെ
          വിലയാണുള്ളത്.
         
          personification അഥവാ മൂര്‍ത്തീ
         കരണം പാടില്ല.
          ചേതനയില്ലാത്ത വസ്തുക്കളില്‍
         ചൈതന്യം ആരോപിക്കരുത്.
          അമൂര്‍ത്തമായ ഗുണങ്ങള്‍ക്ക്
          മൂര്‍ത്തരൂപം കൊടുക്കരുത്.
          ഉദാ : സ്നേഹമെഴുന്നെള്ളുന്നു
                     വെളിച്ചം ഒാടിയകലുന്നു.
                     ദു:ഖം ഇറുകിപ്പുണരുന്നു.
                     നിലാവ് പുഞ്ചിരിക്കുന്നു.
                     ശിലകള്‍ കരയുന്നു

           അലങ്കാരങ്ങള്‍ പാടില്ല.
            ഉദാഃ വെയില്‍ പ്പിറാവ്
                       ഭൂമിപ്പെണ്ണ്
                       പൂ പോലെ/മുത്തു
               കണക്കെ/പന്തൊക്കും
...
       ഋതു/സമയ പരാമര്‍ശം
       ഹൈകുവിന്‍റെ മാറ്റു കൂട്ടും.


വാരാന്ത്യാ വലോകനം ഇവിടെ പൂർണമാകുന്നു ..
🔲🔲🔲🔲🔲🔲🔲🔲🔲🔲