25-03

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
മാർച്ച് 19 മുതൽ 24 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) വ്യാഴം, വെള്ളി ,ശനി
ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട് ) തിങ്കൾ ,ചൊവ്വ ,ബുധൻ
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാകുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

പ്രൈം ടൈം പംക്തികൾ മുടങ്ങിപ്പോകാത്ത ഒരു വാരമാണിത് .

പംക്തികളെല്ലാം അതിഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing


മാർച്ച് 19 തിങ്കൾ

📚 സർഗസംവേദനം 📚

തിങ്കളാഴ്ച സർഗ്ഗ സംവേദന ത്തിൽ രതീഷ് മാഷ് ,കുരുവിള ജോൺ സാറിന്റെ നോവൽ പഠനങ്ങളിലെ, വി.ആർ സുധീഷിന്റെ ചുട്ടുപൊള്ളുന്ന പ്രണയകഥ' മായ 'യുടെ ആസ്വാദന മാണ് പരിചയപ്പെടുത്തിയത്.

📘രജനി ടീച്ചറുടെ പഠനം കൂട്ടിച്ചേർത്തത് ' മായയെ 'അടുത്തറിയാൻ സഹായിച്ചു.

ഷംസുദ്ദീൻ മുബാറകിന്റെ മരണവും മരണാനന്തര ജീവിതവും പ്രമേയമായ റൂഹിന്റെ നാൾ മൊഴികൾ എന്ന നോവൽ പഠനം നോവൽ വായനയ്ക്ക് പ്രേരിപ്പിക്കുക തന്നെ ചെയ്യും..

📕പ്രജിത ടീച്ചർ മാധ്യമം പത്രത്തിലെ വായനക്കുറിപ്പ് കൂട്ടിച്ചേർത്തത് അവസരോചിതമായി.

പിന്നീട് രജനി ടീച്ചറുടെ കഥയുടെ പ്രപഞ്ച വഴികളിലെ വി.ആർ.സുധീഷിന്റെ കഥാപ്രപഞ്ചം ആസ്വാദ്യകരമായ ഒരനുഭവമായി നമ്മിലേക്കെത്തി.

🔵നീനടീച്ചർ, പ്രമോദ് മാഷ്, കൃഷ്ണദാസ് മാഷ് ,രജനി ടീച്ചർ തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി....🌹🌹🌹


മാർച്ച് 20 ചൊവ്വ

🔔 കാഴ്ചയിലെ വിസ്മയം 🔔

ചൊവ്വാഴ്ച കാഴ്ചയിലെ വിസ്മയത്തിൽ പ്രജിത ടീച്ചർ പാലക്കാട് പല്ലശ്ശനയിലെ  അനുഷ്ഠാന പരവും ഓണക്കാല വിനോദവുമായ കലാകായിക രൂപം, അവിട്ടത്തല്ലാ ണ് പരിചയപ്പെടുത്തിയത്.

🏀ചടങ്ങുകളും സവിശേഷതകളും ചിത്രങ്ങളും വീഡിയോ ലിങ്കുകളും സഹിതം, ഗംഭീരവും സമഗ്രവുമായി പരിചയപ്പെടുത്തി....

🔲കൂട്ടത്തിൽ സജിത് മാഷ് കണ്ണൂരിലെ മാവിലായി പ്രദേശത്തെ 'അടി ഉത്സവം'  പ്രജിത ടീച്ചർ വഴി പങ്ക് വെച്ചു...


🔵അവിട്ടത്തല്ല് കൊള്ളാനും കൊടുക്കാനുമായി, ഗഫൂർ മാഷ്, രജനി ടീച്ചർ, വർമ്മ മാഷ്, ശിവശങ്കരൻ മാഷ്, നെസി ടീച്ചർ, ഷമീമ ടീച്ചർ, കൃഷ്ണദാസ് മാഷ്, രജനി സുബോധ്, കല ടീച്ചർ, നീന ടീച്ചർ, അശോക് മാഷ്, സ്വപ്ന ടീച്ചർ, വിജു മാഷ്, സീത ടീച്ചർ, പ്രമോദ് മാഷ്, തുടങ്ങി എല്ലാവരും ആവേശത്തോടെ എത്തിയിരുന്നു.
💜💜💜💜

മാർച്ച് 21 ബുധൻ

📚📚 ലോകസാഹിത്യം
🌆🌆 ലോകസിനിമ

ബുധനാഴ്ചയിലെ ലോകസാഹിത്യ ത്തിൽ നെസി ടീച്ചർ അമേരിക്കൻ കവിതാവിസ്മയമായ ടി.എസ് എലിയറ്റിനെ യാണ് പരിചയപ്പെടുത്തിയത് ....

📚 ലോക കവിതാ ദിനം പ്രമാണിച്ചായിരുന്നു ടീച്ചർ , ലോക സാഹിത്യ വേദിയിൽ ആംഗ്ളോ അമേരിക്കൻ കവിയായ ടി.എസ് എലിയറ്റിനെ, ജീവ ചരിത്രവും പ്രധാന കൃതികളും സവിശേഷതളും ഉൾപ്പെടെ വിശദമായി പരിചയപ്പെടുത്തി..

🔴വിജു മാഷ്, രതീഷ് മാഷ്, ബീന ടീച്ചർ, ശിവശങ്കര ൻ മാഷ്, പ്രജിത ടീച്ചർ തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ചു.
📙📙📙📙


22/3/2018_വ്യാഴം
നാടകലോകം🌈
_____
കൃത്യം 7.30നു തന്നെ വിജുമാഷ് നാടകലോകവുമായി വേദിയിലെത്തി. ഇത്തവണ കോസ്ലി നാടകമാണ് മാഷ് പരിചയപ്പെടുത്തിയത്.
ഇംഗ്ലീഷിലായിരുന്നു വിവരണം..(മലയാളത്തിൽ കിട്ടാനില്ല ട്ടോ..എന്തെങ്കിലുമൊന്ന് മലയാളത്തിൽ കൂട്ടിച്ചേർക്കാൻ ഒരുപാട് ഞാനും ശ്രമിച്ചു.കിട്ടിയില്ല)പടിഞ്ഞാറൻ ഒഡിഷയിലെ നാടകരൂപമാണ് കോസ്ലി.സത്യത്തിൽ കോസ്ലിക്ക് കൃത്യം ലിപിയുണ്ടോന്ന് സംശയമാണ്.ഇങ്ങനെയുള്ള പോരായ്മകൾ മറികടന്നാണ് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് കോസ്ലി വളർന്നത്.
🔴സാമ്പൽപുരി നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ നാടകത്തിനെക്കുറിച്ചുള്ള ഫോട്ടോ,വീഡിയൊ ലിങ്കുകൾ എന്നിവയും മാഷ് ഉൾപ്പെടുത്തിയിരുന്നു.

🔵ശിവശങ്കരൻ മാഷ് അഭിപ്രായം രേഖപ്പെടുത്തി.

23/3/2018_വെള്ളി
സംഗീതസാഗരം💦💦
_______
രജനികളെ സംഗീതഭരിതമാക്കുന്ന സംഗീതസാഗരം*8.55ന് ആരംഭിച്ചു. അവതാരക *രജനിടീച്ചർഇത്തവണ പരിചയപ്പെടത്തിയത് വടക്കെ ഇന്ത്യയിൽ പ്രചാരത്തിലിരിക്കുന്ന ഖയാൽ/ഖ്യാൽഎന്ന സംഗീത ശാഖയെയാണ്.അനുകരണം എന്ന അറബി അർത്ഥമുള്ള ഈ സംഗീതശാഖയെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ തന്നെയാണ് ടീച്ചർ തന്നത്.വിവരണങ്ങൾ ഇംഗ്ലീഷിലാണെന്നത് സത്യം തന്നെ.പക്ഷെ, വേറൊരു യാഥാർത്ഥ്യമുണ്ട്_  ഇത്തരം അപൂർവ ഗാനശാഖകളെക്കുറിച്ചുള്ള വിവരണങ്ങൾ ഇംഗ്ലീഷിലല്ലാതെ ലഭ്യമാകൽ പ്രയാസമാണ്.

🔴വിവരണങ്ങളുടെ കൂടെ ടീച്ചർ ചേർത്ത ലിങ്കുകൾ മാത്രം മതി ഖയാലിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ. പ്രത്യേകിച്ചും രമേഷ് നാരായണനുമായുള്ള അഭിമുഖം.

🔴ഖയാലിന് ചെറിയൊരു മലയാളം കൂട്ടിച്ചേർക്കൽ പ്രജിത നടത്തി.രതീഷ് കുമാർ മാഷ്, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

24/3/2018_ശനി
നവസാഹിതി📝
_______
ഉള്ളിലുറങ്ങിക്കിടക്കുന്ന സാഹിത്യ സർഗ്ഗശേഷിയെ പ്രകടിപ്പിക്കുന്ന ഇടമായ നവസാഹിതി യുടെ കിളിവാതിൽ കൃത്യം 7.30നു തന്നെ അവതാരക  സ്വപ്ന ടീച്ചർ നമുക്കായി തുറന്നു തന്നു..ഇത്തവണ ഒരു പാട് കിളികൾ ആ കിളിവാതിലിലൂടെ നവസാഹിതീവേദിയിലെത്തിച്ചേർന്നു.ഒരു സങ്കടമേയുള്ളൂ...വന്ന കിളികളിൽ പകുതിയും പങ്കുവെച്ചത് ....പാടിയത്...ദു:ഖഗാനങ്ങളായിരുന്നു..

🔴 ഷാജു.വി.വി എഴുതിയ കവിതയായിരുന്നു ആദ്യം...സുമേഷിന് 17മിനിറ്റ് മതിയായിരുന്നു രക്തസാക്ഷിയാകാനും...പിന്നെ ഒരു സ്മരണയാകാനും..മകന്റെ പേരിലുള്ള ബസ്സുകാത്തിരിപ്പുകേന്ദ്രത്തിന്റെ ഭാരം താങ്ങാൻ കഴിയാത്തതുകൊണ്ട് അമ്മ പിന്നെ ബസ്സ് കയറിയിട്ടേയില്ല എന്നു പറയുന്ന വരി ഹൃദയത്തിൽ കൊളുത്തിവലിക്കുന്നു...

🔵ഇതിനേക്കാളേറെ നീറ്റലായി മാറി കൃഷ്ണദാസ്മാഷ് പോസ്റ്റ് ചെയ്ത അച്ഛനാൽ കൊലചെയ്യപ്പെട്ട ആതിരയെക്കുറിച്ചുള്ള കവിത.ആതിരയുടെ ഹൃദയത്തിൽ കത്തി ആഴ്ത്തിയപ്പോൾ "അച്ഛൻ" എന്തു നേടി എന്നതിന്റെ വിങ്ങുന്ന ബാക്കിപത്രമായിരുന്നു അനുബന്ധമായിച്ചേർത്ത രണ്ടു ചിത്രങ്ങളും😔

🔴 ഫാറൂജ് മാട്ടൂൽ എഴുതിയ ഒറ്റയ്ക്കൊരു കുട്ടി മുന്നോട്ട് നടന്നു,പിന്നോട്ട് ഓടുന്നുഎന്ന കവിത യുദ്ധഭൂമിയിലെ അനാഥബാല്യങ്ങൾ അനുഭവിക്കുന്ന സങ്കടങ്ങൾ വ്യക്തമാക്കുന്നതായിരുന്നു..

🔵ഈ നീറ്റലുകൾ ഹൃദയത്തെ അസ്വസ്ഥമാക്കിയപ്പോഴാണ് സ്വപ്ന ടീച്ചർഎഴുതിയ കുമ്പസാരം ടീച്ചർ പോസ്റ്റ് ചെയ്തത്. എല്ലാം ഏറ്റുപറഞ്ഞ്...കല്ലേറും കൊണ്ട് ...ആരും കൂട്ടുചേരാതെ വരുമ്പോഴുള്ള കാറ്റിന്റെ മന്ത്രണം .... നീ ആരുമല്ലായിരുന്നു....നീ ഒന്നുമല്ലായിരുന്നു.... സ്വപ്ന ടീച്ചറേ 👏👏👏👏

🔴ഈ നീറ്റലുകൾക്ക് മുകളിൽ അല്പം തമാശ പകർന്നു  ബാലചന്ദ്രൻ എരവിൽഎഴുതിയ ചക്ക ക്കഥ.പക്ഷെ, അവസാന തിരിച്ചറിവുണ്ടല്ലോ 👍👍
🔵തുടർന്ന് അശോക് ഡിക്രൂസ് സർ അനിത തമ്പിഎഴുതിയ കടലിന്റെ അടിത്തട്ടിൽ എന്ന കവിത പോസ്റ്റ് ചെയ്തു. കൂടെയുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് നടുക്കടലിൽ ഒറ്റയ്ക്കാകുന്ന അനുഭവം...ഹോ!!ദയനീയം...
🔴 വാസുദേവൻമാഷ്
ഇത്തവണ പോസ്റ്റ് ചെയ്തത് മാനസി എഴുതിയ പ്രണയകവിതയായിരുന്നു.നാൽപ്പത് കഴിഞ്ഞവരെ പ്രണയിക്കണമത്രെ😜
🔵 അസ്വാതന്ത്ര്യത്തിലും
കൽക്കണ്ടത്തുണ്ട്കാണുന്ന കവിതയുമായി ശ്രീല ടീച്ചർ എന്ന എന്റെ ശ്രീ.... കൂടി എത്തിയതോടെ നവസാഹിതി വിഭവസമൃദ്ധമായി..

🔴സീതടീച്ചർ, കൃഷ്ണദാസ് മാഷ്, രവീന്ദ്രൻ മാഷ്, രജനി ടീച്ചർ, രജനി സുബോധ് ടീച്ചർ, രതീഷ് കുമാർ മാഷ്, ഗഫൂർ മാഷ് എന്നിവരുടെ ഇടപെടലുകൾ നവസാഹിതിയെ സജീവമാക്കി.നമ്മുടെ അവലോകനതാരം ശിവശങ്കരൻ മാഷ്ടെ അഭിപ്രായം രേഖപ്പെടുത്തലോടെ നവസാഹിതിയുടെ കിളിവാതിലടഞ്ഞു....


അവസാനമായി
⭐ സ്റ്റാർ ഓഫ് ദ വീക്ക്

ഈ വാരത്തിലെ താരമായി കണ്ടെത്തിയിരിക്കുന്നത് പ്രൈം ടൈം ചർച്ചകളിലെ സ്ഥിരം സാന്നിധ്യവും നമ്മുടെ പഴയ കഥകളി പഠനം അവതാരകയുമായ സീതാദേവി ടീച്ചറെ യാണ് ..
(ടീച്ചർ ഏതെങ്കിലുമൊരു പ്രൈം ടൈം പംക്തി ഏറ്റെടുത്ത് നടത്തണമെന്ന ഒരു അഭ്യർത്ഥനയുമുണ്ട്)

വാരത്തിലെ താരം സീതാദേവി ടീച്ചർക്ക് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹

ഇനി
ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റ് ...
ഇത്തവണത്തെ ശ്രദ്ധേയമായ പോസ്റ്റ് അപൂർവ്വമായ തെയ്യങ്ങളുടെ വീഡിയോ ആണ് ..
മാർച്ച് 18 ന് രാത്രി 10.40 ന് ഇവ പോസ്റ്റ് ചെയ്ത സജിത് മാഷാണ് വാരത്തിലെ പോസ്റ്റുകാരൻ ...

പോസ്റ്റർ ഓഫ് ദ വീക്ക് സജിത് മാഷിനും അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹


വാരാന്ത്യാവലോകനം ഇനി അടുത്താഴ്ച
🔲🔲🔲🔲🔲🔲🔲🔲🔲🔲