26-11

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
നവം 20 മുതൽ 25 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ, ബുധൻ
ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട് )വ്യാഴം, വെള്ളി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാകുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഈയാഴ്ച നവ സാഹിതി മുടങ്ങിപ്പോയി എന്നത് സങ്കടകരമാണ്

മറ്റു പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ മുന്നോട്ടു പോകുന്നു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും അഭിനന്ദിച്ചേ മതിയാവൂ ..

പുതുതായി തെരഞ്ഞെടുക്കാൻ തുടങ്ങിയ പോസ്റ്റ് ഓഫ് ദ വീക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്


ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing


📕തിങ്കൾ📕
   "തിരൂർമലയാളത്തിന്റെ''സർഗതാളലയമായ    സർഗസംവേദനത്തിൽഅനിൽമാഷ് ഇത്തവണ പരിചയപ്പെടുത്തിയത് ശ്രീ. സലിം അയ്യനേത്ത്എഴതിയ H2Oഎന്ന കഥാസമാഹാരമാണ്. അടുത്ത മഹായുദ്ധം ജലത്തിനു വേണ്ടിയായിരിക്കുമെന്ന മനുഷ്യകുലത്തിൽ വന്നുചേർന്ന പരിഭ്രാന്തിയാണ് H2O പ്രതിനിധാനം ചെയ്യുന്ന വിഷയം.സ്ക്കൂളിൽ പുതുതായി വന്ന സാറിന്റെ  വാക്കുകളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് വീട്ടിലും സ്ക്കൂളിലും ജലദുരുപയോഗം തടയാൻ ഒരു കുട്ടി ചെയ്യുന്ന പ്രതിരോധമാർഗങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.പലസ്തീൻ ജനതയോടുള്ള ആഭിമുഖ്യം വെളിവാക്കുന്ന  അനർട്ടോഗ്രാമ,വിഷയത്തോട് നീതി പുലർത്താൻ കഴിയാത്ത  ശിലാലിഖിതംതുടങ്ങി 9 കഥകളുടെ സമാഹാരമായ  H2Oയിലെ ശീർഷക കഥ കേരളകൗമുദി മിനിക്കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

📕രതീഷ് മാഷ്,ശിവശങ്കരൻ മാഷ്,സബുന്നിസ ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.


📚കലോത്സവതിരക്കിലായതിനാൽ ആനുകാലികങ്ങളുടെ അവലോകനം ഈയാഴ്ച ഉണ്ടായിരുന്നില്ല.

🔴തുടർന്ന് തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 6ാം ഭാഗം പ്രവീൺമാഷ് പോസ്റ്റ് ചെയ്തു. തുലാപ്പത്തിനു തുടങ്ങുന്ന തെയ്യക്കാലം,ഓരോ ജാതിമതവിഭാഗങ്ങളെയും എങ്ങനെയാണ് തെയ്യം സംബോധന ചെയ്യുക, എന്നിവയെല്ലാം ഈ ലേഖനത്തിൽ ഉൾച്ചേർന്നിരിക്കുന്നു.


🖼 ചൊവ്വ 🖼

ചൊവ്വാഴ്ചകളിലെ പ്രൈം ടൈം പംക്തിയായ കാഴ്ചയിലെ വിസ്മയത്തിൽ അൻപത്തിമൂന്നാം ദൃശ്യകലയായി പ്രജിത ടീച്ചർ കേത്രാട്ടം പരിചയപ്പെടുത്തി ..

🔔 വള്ളുവനാടൻ പ്രദേശങ്ങളിൽ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ വരവറിയിച്ചു കൊണ്ട് അരങ്ങേറുന്ന കലാരൂപമാണ് കേത്രാട്ടം ...

📘 കലാമേളാതിരക്കിലായിരുന്നിട്ടും വളരെ ശ്രദ്ധയോടെ തന്നെ ഈ കലാരൂപം പരിചയപ്പെടുത്തിയ പ്രജിത ടീച്ചർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹

കേത്രാട്ടത്തിന്റെ സമ്പൂർണ വിവരണങ്ങളും ഫോട്ടോകളും വീഡിയോ ലിങ്കുകളും അവതരണത്തെ കൂടുതൽ മിഴിവുറ്റതാക്കി ...

🔵 അവതരണത്തെ വിലയിരുത്തിക്കൊണ്ട് രജനി ,സീത ,ഗഫൂർ ,പ്രവീൺ, ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..
💽 കലടീച്ചറുടെ ശ്ലോക രൂപത്തിലുള്ള അഭിപ്രായ പ്രകടനത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ


✍ബുധൻ✍
   ലോകസാഹിത്യത്തെയും സാഹിത്യകാരന്മാരെയും "തിരൂർമലയാളത്തിന്റെ" ഉൾത്തളങ്ങളിലേയ്ക്ക് എത്തിക്കുന്ന പംക്തിയായ   ലോകസാഹിത്യവുമായി അവതാരക നസിടീച്ചർ 8.20 ന് കടന്നുവന്നു.പ്രമുഖ മെക്സിക്കൻ നോവലിസ്റ്റായ  കാർലോസ് ഫ്യുവന്തസ്എന്ന വിഖ്യാത സാഹിത്യകാരനെയാണ് ടീച്ചർ പരിചയപ്പെടുത്തിയത്. കോളേജ് അദ്ധ്യാപകനും മുൻ മെക്സിക്കൻ അംബാസഡറുമായ ഇദ്ദേഹം മാർകേസ്,ഒക്ടാവിയ പാസ്,യോസ എന്നീ സാഹിത്യകാരന്മാരുടെ സമകാലികനും സുഹൃത്തുമായിരുന്നു.ഫ്യുവന്തസിനെ വിശദമായി പരിചയപ്പെടുത്തിയതിനു ശേഷം നെസിടീച്ചർ അദ്ദേഹത്തിന്റെ ആദ്യ കൃതിയായ മാസ്ക്ഡ് ഡെയ്സ്,വേർ ദ എയർ ഈസ് ക്ലിയർ തുടങ്ങി എല്ലാ കൃതികളെയും അതിന്റെ പ്രത്യേകതകളെയും പരിചയപ്പെടുത്തി.മേളത്തിരക്കുകൾക്കിടയിലും ഇത്രയും "കനപ്പെട്ട"പംക്തി കെെകാര്യം ചെയ്യുന്ന നെസിടീച്ചർക്ക് ഹൃദയാഭിവാദ്യങ്ങൾ🌹

🔴രതീഷ് മാഷ്, ശിവശങ്കരൻ മാഷ്, വിജുമാഷ് എന്നിവർമാത്രമേ അഭിപ്രായം രേഖപ്പെടുത്താൻ മുന്നോട്ടുവന്നുള്ളൂ.

🔔തൂടർന്ന് തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 8ാം ഭാഗത്തിൽ പ്രവീൺ മാഷ് കാവിലെ അധികാരി,അവർണന്റെ കാവ്  സവർണൻ കയ്യേറൽ,അന്തിത്തിരിയൻ,കൊടക്കാർ....എന്നിവ വിശദമായിത്തന്നെ പ്രതിപാദിച്ചിരുന്നു...


🎥 വ്യാഴം 🎥

വ്യാഴാഴ്ചയിലെ നാടക ലോകത്തിൽ ഏറെ പ്രശസ്തമായ  ചൈനീസ് നാടകകലയാണ് വിജു മാഷ്  പരിചയപ്പെടുത്തിയത്..

🔲 ചൈനീസ് നാടകങ്ങളുടെ പ്രമേയവും അവതരണ രീതിയും സവിശേഷതകളും ഫോട്ടോകളുടെയും വീഡിയോകളുടെയും സഹായത്തോടെ വിജു മാഷ് പരിചയപ്പെടുത്തി ..

🔵 തുടർന്നു നടന്ന ചർച്ചയിൽ പ്രമോദ് മാഷ് ആശംസകളുമായെത്തി...


💽  വെളളി 💽

വെള്ളിയാഴ്ച സംഗീത സാഗര ത്തിൽ ഉത്തർപ്രദേശിലും ബീഹാറിലും ഏറെ പ്രശസ്തമായ സെമി ക്ലാസിക്കൽ ശാഖയിൽ പെട്ട മഴമേഘ ഗീതമായ കെജ് രിയെയാണ് രജനി ടീച്ചർ പരിചയപ്പെടുത്തിയത്.

🔔 കെജ് രി സംഗീതം പെയ്തിറങ്ങും പോലെ മനോഹരമായിരുന്നു രജനി ടീച്ചറുടെ അവതരണം ...

🔴 തുടർന്ന് നടന്ന സംഗീത ചർച്ചയിൽ രതീഷ് മാഷ്, പ്രമോദ് മാഷ്, ശിവശങ്കരൻ മാഷ്, തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി,...


🔲  ശനിയാഴ്ചയിലെ പതിവു പംക്തിയായ നവസാഹിതി അവതാരകരുടെ അസൗകര്യങ്ങൾകൊണ്ടാവണം ഇത്തവണ മുടങ്ങിപ്പോയി ....


⭐⭐⭐⭐⭐⭐ ഇനി ഈ വാരത്തിലെ താരത്തെ അന്വേഷിക്കാം ..

ഓരോ ദിവസവും തെയ്യം പരിചയപ്പെടുത്തുകയും സാഹിത്യ വാരഫലം എന്ന ദിന പംക്തി കൈകാര്യം ചെയ്യുകയും ചെയ്യുന്ന നമ്മുടെ പ്രിയതാരം പ്രവീൺ വർമ്മ മാഷാണ് ഈ വാരത്തിലെ താരപദവി തട്ടിയെടുത്തിരിക്കുന്നത് ..
തിരൂർ മലയാളത്തിന്റെ അഭിമാനം കൂടിയായ സ്റ്റാർ ഓഫ് ദ വീക്ക് പ്രവീൺ മാഷിന് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹




🔲 ഇനി പോസ്റ്റ് ഓഫ് ദ വീക്ക് (ഇതിന് തത്തുല്യമായ ഒരു മലയാള പദം നിർദേശിക്കണേ ....)


ഈ വാരത്തിലെ ഏറ്റവും ശ്രദ്ധേയമായ പോസ്റ്റ് ആയി തെരഞ്ഞെടുത്തിരിക്കുന്നത് നവം 21 ന് വൈകീട്ട് 7.24 ന് നമ്മുടെ പ്രിയപ്പെട്ട സബുന്നിസ ടീച്ചർ പോസ്റ്റ് ചെയ്ത ശ്രീല കെ.ആർ.ന്റെ എഴുത്തച്ഛൻ നാടകം ഒരു ദൃശ്യാനുഭവം എന്ന കുറിപ്പാണ് ...

ദൃശ്യാനുഭവ കാരിക്കും അത് നമുക്ക് മുന്നിലെത്തിച്ച സബുന്നിസ ടീച്ചർക്കും അഭിനന്ദനങ്ങൾ നേരുന്നതിനൊപ്പം ആ കുറിപ്പ് ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു ...


ഒരു ദൃശ്യാനുഭവം
🌈🌈🌈🌈🌈🌈🌈🌈🌈🌈
ശ്രീല.കെ.ആർ

എഴുത്തച്ഛൻ - നാടകം


കെ.പി.എ.സി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കായംകുളം മികാസ് ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച എഴുത്തച്ഛൻ നാടകം ഒരു ദൃശ്യവിസ്മയം തന്നെയായിരുന്നു. മനോഹരമായ രംഗ പശ്ചാത്തലവും സന്ദർഭോചിതമായി ഞൊടിയിടയിൽ മാറുന്ന രംഗസജ്ജീകരണവും തേൻ തുളുമ്പുന്ന ഗാനങ്ങളും നാടകത്തെ മികച്ച ദൃശ്യവിരുന്നാക്കി .ചരിത്രസിനിമ നിർമ്മിക്കാനാഗ്രഹിക്കുന്ന ഒരു നിർമ്മാതാവിനേയും സംവിധായകനേയും തന്റെ സ്ക്രിപ്റ്റുമായി ഒരാൾ സമീപിയ്ക്കുന്നു. നിർമ്മാതാവ് ചവറ്റുകുട്ടയിൽ എറിയുന്ന എഴുത്തച്ഛൻ എന്ന ചരിത്രകഥസംവിധായകൻ വായിക്കുമ്പോൾ സ്ക്രീനിൽ എഴുത്തച്ഛൻ എന്ന് സിനിമയിലെന്ന പോലെ എഴുതി കാണിക്കുമ്പോൾ നാടകം തുടങ്ങുന്നു.

കഥാസാരം

സി.രാധാകൃഷ്ണന്റെ തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവലിലെ കഥയോട് നാടകത്തിന് ഏറെ സാമ്യം തോന്നി. വിദ്യ അഭ്യസിക്കുന്ന ശൂദ്രനായ എഴുത്തശ്ശനെ ( രാമാനുജന്റെ പിതാവ് ) സാമൂതിരിയുടെ ആൾക്കാർ ചതിയിൽ കൊലപ്പെടുത്തുമ്പോൾ കഥാനായകൻ ജനിക്കുന്നു. അമ്മയും അമ്മാവനും അക്ഷര തേനൂട്ടി വളർത്തുന്ന കുട്ടി പ്രതീക്ഷയ്‌ക്കൊത്ത് കേമനായി. പക്ഷേ നിരവധി അഗ്നിപരീക്ഷകൾ അവനെ കാത്തിരുന്നു. സഹോദരി ഗൗരിയുടെ ഭർത്താവ് അമ്മാവന്റെ വധത്തിന് പകരം ചെയ്യാൻ ചാവേറായി .ഗൗരി വിധവയായി. അമ്മ മരിച്ചു. അന്ധനായ അമ്മാവനും പിറന്ന വീടും ശത്രുക്കൾ ചുട്ടെരിച്ചു.

പലായനം ചെയ്തു തുഞ്ചൻ പറമ്പിൽ സ്വസ്ഥനായി ജീവിച്ച എഴുത്തശ്ശന്  മകൾ പിറന്നതോടെ ഭാര്യ മരിച്ചു. അസൂയാലുക്കളായ സാമൂതിരിയുടെ ആൾക്കാർ അക്ഷരം പഠിച്ചതിന് ,പഠിപ്പിച്ചതിന് എഴുത്തച്ഛന് രാവും പകലും മരച്ചക്ക് ആട്ടാനുള്ള ശിക്ഷ വിധിച്ചു. ചക്കിന്റെ താളത്തിനനുസരിച്ച് അദ്ദേഹത്തിൽ കാവ്യങ്ങൾ ഉണരുന്നു.
നാടകം തീരുന്നില്ല .....

പ്രിയരേ ,
അതി മനോഹരമായ ഈ ദൃശ്യ കാവ്യം നമ്മൾ ഭാഷാ സ്നേഹികൾ കാണേണ്ടതു തന്നെ.

നാടകം കണ്ടതിനു ശേഷം സംവിധായകനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പങ്കിട്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു.

നാടകത്തിനു പിന്നിലെ ശ്രമങ്ങൾ.

മലയാള ഭാഷാ പിതാവ് എഴുത്തച്ഛനോടുള്ള ആദരസൂചകമായി ഒരു നാടകം.

എഴുത്തച്ഛന്‍ എന്ന് പേരിട്ടിരിക്കുന്ന നാടകം സംവിധാനം ചെയ്തത് മീനമ്പലം സന്തോഷ്. രചന മുഹാദ് വെമ്പായം. ഒട്ടേറെ പ്രത്യേകതകളോടെയാണ് ഈ നാടകം അരങ്ങത്ത് എത്തുന്നത്. മലയാള കവിത-സംഗീത മേഖലയിലെ പ്രമുഖര്‍ ഈ നാടകത്തിന് വേണ്ടി ഒന്നിക്കുന്നു എന്നതാണ് അതില്‍ പ്രധാനം. മലയാളത്തിലെ പ്രമുഖരായ 19 കവികള്‍, ഇന്ത്യയിലെ തന്നെ പ്രമുഖരായ 25 സംഗീത സംവിധായകര്‍, പ്രശസ്തരായ 30 ഗായകര്‍. ഒരുപക്ഷേ ഇത്തരത്തിലൊരു സംഗമം ഇതാദ്യം ആവാം. അതും ഒരു നാടകത്തിന് വേണ്ടി.

എഴുത്തച്ഛനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായിരുന്നു ശ്രമമെന്ന് മീനമ്പലം സന്തോഷ് പറയുന്നു. ഇതിനായി തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ പോയി. മലയാള ഭാഷയുമായി ബന്ധപ്പെട്ട നിരവധി പ്രമുഖരെ സന്ദര്‍ശിച്ചു. അവരെല്ലാം പകര്‍ന്നു നല്‍കിയ ഊര്‍ജ്ജത്തിന്റെ കരുത്തിലാണ് നാടകം എന്ന മോഹവുമായി മുന്നോട്ടുപോയത്.
ഒഎന്‍വി, എം.ടി. വാസുദേവന്‍ നായര്‍, സുഗതകുമാരി, സച്ചിദാനന്ദന്‍, പ്രഭാവര്‍മ്മ എന്നിവരുടെ ഭാഷാപ്രതിജ്ഞയും വിളംബരവുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാവര്‍മ്മ എഴുതിയ ഭാഷാവിളംബരവുമായി എം.കെ. അര്‍ജ്ജുനന്‍ മാസ്റ്ററെ സമീപിച്ചു. അന്ന് അവിടെ വിദ്യാധരന്‍ മാസ്റ്ററും ഉണ്ടായിരുന്നു. പഴയ ടേപ്പ് റിക്കോര്‍ഡറില്‍ ഭാഷാവിളംബരം റെക്കോഡ് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ”നന്മുലപ്പാലിനോടൊപ്പമെന്‍ നന്മമലയാളമേ” എന്നുതുടങ്ങുന്ന ഗാനത്തിന് അദ്ദേഹം ഈണമിട്ടു.

പാലോട് രവി മുഖേനയാണ് സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെ പരിചയപ്പെട്ടതെന്ന് സന്തോഷ് പറയുന്നു. എഴുത്തച്ഛന് വേണ്ടി കവയത്രി സുഗതകുമാരി എഴുതിയ വരികളാണ് ചിട്ടപ്പെടുത്തിയത്. എഴുത്തച്ഛനെ താരാട്ടുപാടിയുറക്കുന്ന കവിതയായിരുന്നു അത്. സുജാതയാണ് പാടിയത്.

സംഗീത സംവിധായകനും ഗായകനുമായ ശരത്ത് രണ്ട് ഗാനങ്ങള്‍ക്ക് ഈണമിടുകയും പാടുകയും ചെയ്തു. എഴുത്തച്ഛനെ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് ഓര്‍മ്മവന്നത് സ്വന്തം അച്ഛനെയാണ്. പറയാനുള്ള കാര്യം എഴുതിക്കൊടുക്കുന്നതായിരുന്നു അച്ഛന്റെ ശീലം. അങ്ങനെ ശരത്തും അമ്മയും അച്ഛന് നല്‍കിയ ഇരട്ടപ്പേരാണ് ”എഴുത്തച്ഛന്‍” എന്ന്-സന്തോഷ്.

കോട്ടയ്ക്കലിലെ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്നവേളയിലാണ് എം.ടി. വാസുദേവന്‍നായരെ ഫോണില്‍ വിളിച്ചത്. വളരെ നേരം സംസാരിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച്, നാടകകൃതി സംവിധാനം ചെയ്യുവാന്‍ അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് പുണ്യമായിട്ട് സന്തോഷ് കരുതുന്നു. മലയാളം പള്ളിക്കൂടത്തിനുവേണ്ടി അദ്ദേഹം എഴുതിയ ”ഭാഷാപ്രതിജ്ഞ” നാടകത്തിലുള്‍പ്പെടുത്താനുള്ള അനുവാദവും നല്‍കി. ആ ഗദ്യ ഭാഷാ പ്രതിജ്ഞ പദ്യരൂപത്തിലാക്കിയത് പ്രൊഫസര്‍ മധുസൂദനന്‍ നായരാണ്. അത് വായിച്ചിട്ട് നന്നായിരിക്കുന്നു എന്ന് എംടി അഭിപ്രായവും പറഞ്ഞു.

ഗായിക സുജാതവഴിയാണ് വിദ്യാസാഗറിനെ പരിചയപ്പെടുന്നത്. കെ. ജയകുമാര്‍ ഐഎഎസ്സിന്റെ വരികള്‍ക്കും പ്രഭാവര്‍മ്മ രചിച്ച തീം സോങ്ങിനും സംഗീതം സംവിധാനം ചെയ്തത് അദ്ദേഹമാണ്.

 എഴുത്തച്ഛനെ വിശേഷിപ്പിക്കുന്ന അക്ഷരമുത്തേ എന്ന വരികള്‍ എഴുതിയത് ചുനക്കര രാമന്‍കുട്ടിയാണ്.

 സോമശേഖരന്‍ ചിട്ടപ്പെടുത്തിയ ഈ ഗാനം പാടിയത് കെ.എസ്. ചിത്ര. പി.നാരായണക്കുറുപ്പ് രചിച്ച ശക്തമായ വരികള്‍ക്ക് സംഗീതം നല്‍കിയത് ബിജിബാലാണ്.

ഏറെതിരക്കുകള്‍ക്കിടയിലും എഴുത്തച്ഛനുവേണ്ടി സമയം മാറ്റി വയ്ക്കാന്‍ അദ്ദേഹം തയ്യാറായി.
നാടകക്കാരന്റെ അവസ്ഥ നന്നായറിയാവുന്ന പാട്ടെഴുത്തുകാരനാണ് എസ്.രമേശന്‍ നായരെന്ന് സന്തോഷ് അഭിപ്രായപ്പെടുന്നു. പാട്ടെഴുത്തിന് ശേഷവും നാടകത്തിന്റെ വിശേഷങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു. ഔസേപ്പച്ചനും ശ്രീവത്സന്‍ ജെ. മേനോനുമാണ് ആ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്.

എഴുത്തച്ഛന്‍ നാടകം ചിട്ടപ്പെടുത്തുന്ന വേളയില്‍ തിരുവനന്തപുരത്തെ ”മലയാളം പള്ളിക്കൂടം” സന്ദര്‍ശിക്കണമെന്നു തോന്നി. ഓഫീസില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന, ഭാഷാപ്രതിജ്ഞ ശ്രദ്ധിക്കുന്നത്. എംടിയുടെ ഗദ്യഭാഷാപ്രതിജ്ഞയും ഒഎന്‍വിയുടെ പദ്യഭാഷാപ്രതിജ്ഞയും. ഇത് രണ്ടും നാടകത്തില്‍ ഉള്‍പ്പെടുത്തണമെന്നു തോന്നി. മലയാളം പള്ളിക്കൂടം അതിനു അനുമതിയും നല്‍കി. നാളിതുവരെ ആരും ഈണം നല്‍കിയിട്ടില്ല. ഒഎന്‍വിയുടെ വരികള്‍.

 അദ്ദേഹത്തിന്റെ വീട്ടില്‍ പോയി മകന്‍ രാജീവിന് നല്‍കി. ഒരാഗ്രഹവും അറിയിച്ചു. ആ വരികള്‍, രാജീവ് തന്നെ ഈണം നല്‍കണമെന്ന്, അദ്ദേഹം സമ്മതിച്ചു. അങ്ങനെ

 മനോഹരമായ ഭാഷാപ്രതിജ്ഞാകാവ്യം പിറന്നു. ഒഎന്‍വി മലയാളഭാഷാപിതാവിന് വേണ്ടി എഴുതിവെച്ചിരുന്നപോലൊരു അനുഭവമായിരുന്നു അതെന്നും സന്തോഷ് പറയുന്നു.

മലയാളഭാഷയെക്കുറിച്ചും, ഭാഷാപിതാവിനെക്കുറിച്ചും, ഒരു നാടകം അവതരിപ്പിച്ച് മലയാളിയില്‍ മാതൃഭാഷാസ്‌നേഹം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയുളള ഒരു കലാസൃഷ്ടിയുടെ അനിവാര്യത ആദ്യം സൂചിപ്പിച്ചത് ജയകുമാര്‍ ഐഎഎസിനെയാണ്. പഠിക്കുകയും, വായിക്കുകയും ചെയ്യേണ്ട പുസ്തകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം നല്‍കി. നാടകത്തിന് വേണ്ടി പാട്ടെഴുതി. പൂര്‍ണ്ണ സ്‌ക്രിപ്‌ററ് പലപ്രാവശ്യം തിരുത്തി മനോഹരമാക്കുന്നതിനും സഹായിച്ചു.
മലയാളികളല്ലാത്ത, മലയാളത്തില്‍ നല്ല ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുള്ള നിരവധി സംഗീത സംവിധായകര്‍ ഈ സംരംഭത്തില്‍ ഭാഗഭാക്കായിട്ടുണ്ട്. ശ്യാം, വിദ്യാസാഗര്‍, ഗംഗൈ അമരന്‍, ദേവ, എസ്.പി വെങ്കടേഷ്, എസ്. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍.

നാടകത്തിന്റെ കോറിയോഗ്രാഫി

 നാട്യാചാര്യന്‍ ധനഞ്ജയനാണ് നിര്‍വ്വഹിച്ചത്. റിഗാറ്റ ഗിരിജയുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന കുട്ടികളെയാണ് പരിശീലിപ്പിച്ചിരിക്കുന്നത്. പ്രത്യേകം ക്ഷണിക്കുന്ന വേദികളിലാണ് ഈ കുട്ടികള്‍ നൃത്തം ചെയ്യുന്നത്.

സംഗീതം ചിട്ടപ്പെടുത്തിയവര്‍

എം.കെ. അര്‍ജുനന്‍, ശ്യാം, പെരുമ്പാവൂര്‍ രവീന്ദ്രനാഥ്, ജയവിജയ, വിദ്യാധരന്‍, ഔസേപ്പച്ചന്‍, വിദ്യാസാഗര്‍, ഗംഗൈ അമരന്‍, ദേവ, എസ്.പി. വെങ്കിടേഷ്, എസ്. ബാലകൃഷ്ണന്‍, ആര്‍. സോമശേഖരന്‍, എം. ജയചന്ദ്രന്‍, ശരത്, രമേശ് നാരായണന്‍, ബേണി ഇഗ്‌നേഷ്യസ്, ബിജിബാല്‍, ഗോപിസുന്ദര്‍, എം.ജി. ശ്രീകുമാര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ശ്രീവല്‍സന്‍ ജെ.മേനോന്‍, കാവാലം ശ്രീകുമാര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ഒഎന്‍വി രാജീവ്, ബൈജു അഞ്ചല്‍ക്കാരന്‍, ലാലു മാഹീന്‍.

കവിത എഴുതിയവര്‍

ഒഎന്‍വി കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്‍, പി. നാരായണക്കുറുപ്പ്, പ്രഭാവര്‍മ, പ്രൊഫ. മധുസൂദനന്‍ നായര്‍ എസ്. രമേശന്‍ നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ. ജയകുമാര്‍, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍, ചുനക്കര രാമന്‍കുട്ടി, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, കരിവള്ളൂര്‍ മുരളി, ആലങ്കോട് ലീലാകൃഷ്ണന്‍, റഫീക്ക് അഹമ്മദ്, രാജീവ് ആലുങ്കല്‍, ഡോ.ബിജു ബാലകൃഷ്ണന്‍, ഡോ.അനില്‍കുമാര്‍ എം.വി.

പാടിയവര്‍

എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, സുജാത, ശരത്, ജയന്‍, മധു ബാലകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍, വിധു പ്രതാപ്, പന്തളം ബാലന്‍, രമേശ് നാരായണന്‍, ഉദയകുമാര്‍, രാജേഷ്, വിജേഷ് ഗോപാല്‍, ലതാരാജു, ഗണേഷ് സുന്ദരം, സുദീപ് കുമാര്‍, ലീല ജോസഫ്, മനു തമ്പി, ഉണ്ണിമേനോന്‍, ജി. ശ്രീറാം, ഖാലിദ്, സിതാര കൃഷ്ണകുമാര്‍, സാന്ദ്രാ രവീന്ദ്രന്‍ തുടങ്ങിയവര്‍.

അരങ്ങിൽ‍

കോട്ടയം രമേശ്, കെപിഎസി വില്‍സന്‍, കേരളപുരം ഖാന്‍, രാംദാസ്, ഉഴമലയ്ക്കല്‍ മോഹന്‍, പുഷ്പ കാഞ്ഞങ്ങാട്, ദേവിക നായര്‍.

പിന്നണിയില്‍

തിരുവനന്തപുരം അക്ഷരകലയാണ് എഴുത്തച്ഛന്‍ വേദിയിലെത്തിക്കുന്നത്

പ്രകാശ രൂപകല്‍പന:

 ഗോപിനാഥ് കോഴിക്കോട്, രംഗപശ്ചാത്തലം: കലാരത്‌നം ആര്‍ട്ടിസ്റ്റ് സുജാതന്‍

പശ്ചാത്തലസംഗീതം:

 ബൈജു അഞ്ചല്‍ക്കാരന്‍, ശബ്ദ രൂപകല്‍പന: സുനീഷ്, റെക്കോര്‍ഡിംഗ്: സുഭാഷ് ബെന്‍സന്‍ ക്രിയേഷന്‍സ്, കീ ബോര്‍ഡ് പ്രോഗ്രാമിങ്: ബിജു പൗലോസ്, വസ്ത്രാലങ്കാരം: അജി അക്ഷര, വെളിച്ചം: എ.കെ. ആനന്ദ്, ശബ്ദം: സനല്‍കുമാര്‍ എസ്.കെ. സഹസംവിധാനം: രാംദാസ്.

മീനമ്പലം സന്തോഷിനെ അറിയാം

പരവൂര്‍ കോട്ടപ്പുറം എച്ച്എസ്സിലെ മലയാളം അദ്ധ്യാപകനായിരുന്ന എന്‍. സദാനന്ദനാണ് മീനമ്പലം സന്തോഷിന്റെ അച്ഛന്‍. അമ്മ എന്‍. സരോജിനിയും അതേ സ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു. ദീപ എം.കുമാറാണ് ഭാര്യ. മകന്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രാവണ്‍ സന്ത്.
🦋🦋🦋🦋🦋🦋🦋🦋🦋🦋


   ഇതോടെ വാരാന്ത്യാവലോകനം ഇവിടെ പൂർണമാവുന്നു ..
🅾🅾🅾🅾🅾🅾🅾🅾🅾🅾