27-05

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
മെയ് 21 മുതൽ 26 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി ( GHSS, തിരുവാലി) 
അവലോകനസഹായം
ജ്യോതി ടീച്ചർ( ക്രസന്റ് HSS അടയ്ക്കാകുണ്ട് ) തിങ്കൾ , ചൊവ്വ
പ്രജിത ടീച്ചർ (GVHSS തിരൂർ) വ്യാഴം, വെള്ളി , ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ GVHSS ലെ പ്രജിത ടീച്ചറുടെയും അടയ്ക്കാകുണ്ട് ക്രസന്റ് HSS ലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഇത്തവണ നമുക്ക് ലഭിച്ചത് പ്രൈം ടൈം പംക്തികളൊന്നും തന്നെ നഷ്ടമാകാത്ത ഒരു വാരമാണ് ..
ആ സന്തോഷം ആദ്യമേ രേഖപ്പെടുത്തുകയാണ് .....

എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .

ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing


തിങ്കൾ

📚 * സർഗസംവേദനം* 📚

അവതരണം : രതീഷ്മാഷ്

ഓരോ വാരവും പുതുപുത്തൻ വായനാനുഭവങ്ങളുമായി കടന്നു വരുന്ന സർഗസംവേദന ത്തെ ഏറെ താൽപര്യത്തോടെയാണ് അംഗങ്ങൾ കാത്തിരിക്കുന്നത്

📘 എ. മാധവന്റെ 'ബറാക്കുട 'എന്ന കഥാസമാഹാരത്തിന് സ്വപ്ന ടീച്ചറെഴുതിയ വായനക്കുറിപ്പ് പരിചയപ്പെടുത്തിക്കൊണ്ടാണ് രതീഷ് മാഷ് സർഗ്ഗ സംവേദനത്തിന് തുടക്കം കുറിച്ചത്. 

🌈 പെൺ മനസ്സിനെ തിരിച്ചറിയാനുള്ള ഒരു ആൺപക്ഷ ശ്രമമായി അദ്ദേഹത്തിന്റെ കഥകളെ നിരീക്ഷിക്കാം.

സ്വപ്ന ടീച്ചറുടെ വായനാനുഭവം അതീവ ഹൃദ്യം തന്നെയായിരുന്നു ..

🔴 തുടർന്നു നടന്ന ചർച്ചയിൽ അനിമാഷ്, പ്രജിത ടീച്ചർ' ശിവശങ്കരൻ മാഷ്, വാസുദേവൻ മാഷ്, ഗിരീഷ് മാഷ് തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി...


ചൊവ്വ

🔔 കാഴ്ചയിലെ വിസ്മയം 🔔

അവതരണം : പ്രജിത ടീച്ചർ

🎇 ദൃശ്യകലകളുടെ മേളപ്പെരുക്കം സൃഷ്ടിക്കുന്ന കാഴ്ചയിലെ വിസ്മയം തിരൂർ മലയാളത്തിന്റെ മാസ്റ്റർ പീസ് പംക്തിയാണ് ..

പ്രചാരമുള്ളതും പ്രചാരത്തിലില്ലാത്തതുമായ 97 കലാരൂപങ്ങളാണ് ഇതുവരെ അവതരിപ്പിക്കപ്പെട്ടത്

💿 ഇന്നത്തെ കാഴ്ചയിലെ വിസ്മയത്തിൽ കോലത്ത് നാട്ടിൽ നിലവിലിരുന്ന ' കേളി പാത്രം എന്ന കലാരൂപമാണ് പ്രജിത ടീച്ചർ' ആദ്യമവതരിപ്പിച്ചത് ..

തുടർന്ന് 95 ാമത് ദ്യശ്യകലയായി മലബാറിലെ 'ചൂട്ടു കളി ' എന്ന അനുഷ്ഠാന കല അവതരിപ്പിച്ചു

അതിനു ശേഷം കാളി നാടകം എന്ന കലാരൂപവും.. 
ഓരോ കലാരൂപത്തോടുമൊപ്പം സമഗ്രമായ വിവരണവും വീഡിയോ ലിങ്കുകളും ചിത്രങ്ങളും സഹിതം ഉൾപ്പെടുത്തി ക്കൊണ്ടാണ് അവതരിപ്പിച്ചത്. 

💾 ദൃശ്യകലകളിൽ അവസാനമായി ഇസ് ലാമിലെ ആധ്യാത്മിക [സൂഫി ] കലാരൂപമായ കുത്ത് റാത്തിബ് വിശദമായിത്തന്നെ പരിചയപ്പെടുത്തി.

📕തുടർന്ന് സീത ടീച്ചർ കേരളത്തിൽ ഈ കലാരൂപത്തിന്റെ പ്രസക്തിയെന്തെന്ന് വിശദമാക്കിക്കൊണ്ട് കൂട്ടിച്ചേർക്കലുകളുമായെത്തി 

🔴 ശേഷം നടന്ന ചർച്ചയിൽ ശിവശങ്കരൻ മാഷ്, രതീഷ് മാഷ്, രജനി ടീച്ചർ, കല ടീച്ചർ, പ്രമോദ് മാഷ്, ബിജു മാഷ്, രജനി സുബോധ് ടീച്ചർ, വെട്ടം ഗഫൂർ മാഷ്, ശ്രീല ടീച്ചർ, ഹമീദ്മാഷ്, വാസുദേവൻ മാഷ്,തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി.🌹🌹🌹

ബുധൻ

📚 ലോകസാഹിത്യം 📚

അവതരണം : വാസുദേവൻ മാഷ്

ലോകസാഹിത്യത്തെ നമ്മുടെ കൈക്കുമ്പിളിലേക്ക് കൊണ്ടുവരുന്ന പംക്തിയാണ് വാസുദേവൻ മാഷിന്റെ ലോക സാഹിത്യം

മുൻപ് നെസി ടീച്ചർ കൈകാര്യം ചെയ്തിരുന്ന ഈ പംക്തി ഏറെ പുതുമകളോടെയാണ് വാസുദേവൻ മാഷ് അവതരിപ്പിക്കുന്നത് ..

🌏 5.45 നു തന്നെ ഇന്നാരെ വേണം എന്ന ചോദ്യവുമായി അവതാരകൻ സജീവമായി

സൂചനകളോട് പ്രതികരിക്കുന്നവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള മാഷിന്റെ അവതരണ രീതിക്ക് പ്രത്യേകം അഭിനന്ദനം ..

📙 ഭാരതീയ കാവ്യ വിസ്മയം കാളിദാസനെയാണ് മാഷിന്ന് പരിചയപ്പെടുത്തിയത് .

കവിയുടെ ജീവിതകാലം ,പ്രകൃതിദർശനം ,സൗന്ദര്യ സങ്കല്പം ,വർണനാപാടവം എന്നിവ സമഗ്രമായിത്തന്നെ പരിചയപ്പെടുത്തി .

അദ്ദേഹത്തിന്റെ ലോകപ്രശസ്ത കൃതികളായ മേഘസന്ദേശം ,അഭിജ്ഞാനശാകുന്തളം , കുമാര സംഭവം , രഘുവംശം ,..... തുടങ്ങിയവ ഇതിവൃത്തങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടു തന്നെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി

കാളിദാസത്തെ ഉപമാകല്പനകൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു മാഷിന്റെ അവതരണം .

പത്താം ക്ലാസ് മലയാളം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു റഫറൻസ് തന്നെയായി ഇന്നത്തെ അവതരണം ..

🔴 കൂട്ടിച്ചേർക്കലുകൾക്കോ വിമർശനങ്ങൾക്കോ പ്രസക്തിയില്ലാത്ത വിധം സമ്പൂർണമായിരുന്നു ഇന്നത്തെ അവതരണം

സീത ടീച്ചർ ,റീത ടീച്ചർ, പ്രജിത, രജനി ,ശിവശങ്കരൻ, രതീഷ് മാഷ് എന്നിവർ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളുമായെത്തി


🌈 24/5/2018_വ്യാഴം
നാടകലോകം🌈
🔹🔹🔹🔹🔹🔹🔹
നാടകത്താൽ സമ്പന്നമായ ദിനമായിരുന്നു ഇന്ന്.തിരുന്നാവായ നവാമുകുന്ദയിൽ വെച്ചു നടന്ന കോഴ്സിലെ നാടകക്കളരിയുടെ വീഡിയോകൾ പ്രെെംടെമിൽ പോലും വന്നുകൊണ്ടിരുന്നു..
     ഇന്നത്തെ നാടകലോകത്തിൽ പഞ്ചാബി നാടകമായിരുന്നു വിജുമാഷ് പരിചയപ്പെടുത്തിയത്.വാചാടോപവും വികാരപ്രകടനങ്ങളും നിറഞ്ഞതായിരുന്നു ആദ്യ കാലത്തിലെ പഞ്ചാബി നാടകലോകം.പിന്നീട് ആഭ്യന്തരം,റൊമാന്റിക് എന്നിവയ്ക്കായി പ്രാധാന്യം.1960കളിൽ പ്രൊഫഷണൽ ടച്ചിലേക്കുയർന്ന പഞ്ചാബിനാടകം പിന്നീട് നേരിട്ടത് ഹിന്ദു_സിഖ് മതവിശ്വാസങ്ങൾ തമ്മിലുള്ള കലാപത്തെയായിരുന്നു.എന്നിട്ടും ബൽവന്ത് ഗാർഗി,സുർജിത്  സിംഗ് സേത്തി മുതലായവരുടെ ഇടപെടലുകൾ നാടകത്തിന്റെ വളർച്ചയ്ക്ക് കാരണമായി..പിന്നെ IPTAയും.
 സ്വപ്നടീച്ചർ, രജനിടീച്ചർ, രതീഷ് മാഷ്, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രജിത ബൽവന്ത് ഗാർഗിയെക്കുറിച്ചുള്ള കുറിപ്പ് കൂട്ടിച്ചേർത്തു.

🌈 25/5/2018_വെള്ളി
സംഗീതസാഗരം 🌈
🔹🔹🔹🔹🔹🔹🔹🔹
         തൂണിലും തുരുമ്പിലും നിറഞ്ഞ അനശ്വര സംഗീതശാഖകളെ പരിചയപ്പെടുത്തുന്ന പംക്തിയായ സംഗീതസാഗരത്തിൽ അവതാരിക രജനിടീച്ചർഇന്ന് നമ്മളെ എത്തിച്ചത് ബാങ്ക് വിളിയുടെ ഭക്തിലോകത്താണ്..നമ്മുടെ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന ബാങ്ക് വിളിയുടെ....ലോകത്തിന്റെ എല്ലാഭാഗത്തും ഒരേ ഭാഷയിൽ  ഉയർന്നു കേൾക്കുന്ന ഏക പ്രാർത്ഥനയുടെ....മുഅദ്ദിൻ,ഇക്കാമത്ത് എന്നിവ ആദ്യം പരിചയപ്പെടുത്തിയതിനു ശേഷം ബാങ്കിന്റെ ചരിത്രം വിശദീകരിച്ചു.അതിൽ അല്ലാഹു പ്രവാചകന് പറഞ്ഞുകൊടുത്ത ബാങ്ക്,ആദ്യബാങ്ക്,ആദാൻ,വചനങ്ങൾ,തർജ്ജമകൾ എന്നിവ ഉൾപ്പെട്ടതായിരുന്നു വിശദീകരണം.ശേഷം ബാങ്ക് വിളിയുടെ സംഗീതം വെളിവാക്കുന്ന ഒരുപാട് വീഡിയോ ലിങ്കുകളും ഉണ്ടായിരുന്നു.
    ഈ പുണ്യമാസത്തിൽ തീർത്തും ഉചിതമായി ചെയ്ത ബാങ്ക് വിളി പരിചയപ്പെടുത്തലിൽ വാസുദേവൻമാഷ്,ജാൻസിപ്രിയ ടീച്ചർ,പ്രജിത, രതീഷ് മാഷ്, സീത,ശ്രീല ടീച്ചർ,അനിമോൾ ടീച്ചർ,രജനിടീച്ചർ ആലത്തിയൂർ,പ്രമോദ് മാഷ്,ഗഫൂർ മാഷ്,ഷമീമ ടീച്ചർ,കല ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ശേഷം ഗഫൂർമാഷ് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന നഗാരഎന്ന വാദ്യോപകരണത്തെ പരിചയപ്പെടുത്തുകയും പ്രജിത അതിന്റെ വീഡീയോ ലിങ്ക് കൂട്ടിച്ചേർക്കുകയും ചെയ്തു.

🌈 26/5/2018_ശനി
നവസാഹിതി🌈
🔹🔹🔹🔹🔹🔹🔹
 പുതുരചനകൾക്കൊരിടമായ നവസാഹിതി കൃത്യസമയത്തുതന്നെ തുടങ്ങി.എന്നത്തെയും പോലെ സർഗസമ്പന്നമായ നവസാഹിതീജാലകത്തിന്റെ തിരശ്ശീല നീങ്ങിയപ്പോൾ  നിരവധി മനോഹര രചനകൾ നമ്മുടെ കണ്ണും മനവും കുളിർപ്പിച്ചു😍
 🌹 അനഘരാജ്എഴുതിയ രക്തസാക്ഷികൾക്കൊപ്പംഎന്ന കവിത തൂത്തുക്കുടി ദുരന്തത്തെ ഓർമ്മപ്പെടുത്തുന്നു..ജീവത്യാഗം ചെയ്തവരുടെ രക്തസാക്ഷിത്വം വെറുതെയാകില്ല എന്ന സത്യത്തിലേക്ക്(?)വിരൽ ചൂണ്ടുന്നു..
🌹 ഒരു മാർക്ക്എന്ന കുഞ്ഞുകഥ
ദേവിടീച്ചർഫെയ്സ് ബുക്കിൽ ഒരിക്കൽ ഇട്ടതായി ഓർക്കുന്നു..ഒരു മാർക്കിന്റെ കുറവുപോലും ഒരു കുഞ്ഞിലുണ്ടാക്കുന്ന സങ്കടങ്ങൾ ഈ  കഥയിൽ കാണാം.
 🌹 ബുഷറയുടെ  ഒന്നുമില്ലഒന്നുമില്ലായ്മയുടെ നവീന വാഗർത്ഥ   തലങ്ങളിലേക്കുള്ള സഞ്ചാരമാണ്..
🌹 ശാന്തി പാട്ടത്തിൽ എഴുതിയ അതിജീവനംഎന്ന കവിതയിൽ പ്രിയന്റെ ക്രോധം,മൗനം...തുടങ്ങി എല്ലാ വികാരങ്ങളും തന്നോടുള്ള സ്നേഹക്കൂടുതലായി നിനയ്ക്കുന്ന ഒരുവളെ കാണാം...ശരിക്കുമൊരു അതിജീവനം  തന്നെ🙏
🌹തികച്ചും ധ്വന്യാത്മകമായ കവിതയാണ് ഇടക്കുളങ്ങര ഗോപൻഎഴുതിയ കവിയുടെ വളർത്തുതത്തകൾ
🌹 സുഹറ പടിപ്പുരനർമ്മത്തിൽ ചാലിച്ചെഴുതിയ പഹയന്മാർആനുകാലികപ്രസക്തം തന്നെ🙏😍
🌹അതുപോലെ ലാലുഎഴുതിയ വാട്സ്ആപ്പ്വായിച്ചുനോക്കാതെ കിട്ടിയതെന്തും കെെമാറിയതുകൊണ്ടിരിക്കുന്ന ഫോർവേഡ് സംസ്ക്കാരത്തിന്റെ  പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നു..
 🌹 ശ്രീല ടീച്ചർഎഴുതിയ കുഞ്ഞുകവിതയുടെ വലുപ്പം വാക്കുകൾക്കുമപ്പുറത്താണ്.
🌹 നീലിമ പ്രസാദ്എഴുതിയ പകർച്ചവ്യാധികാര്യമറിയാതെയുള്ള വാട്സ്ആപ്പ് ഷെയറെന്ന പകർച്ചവ്യാധിയെ നിശിതമായി പരിഹസിക്കുന്നു.അതുപോലെ അവളങ്ങിനെയാണ്എന്ന കവിതയിലാകട്ടെ പ്രകൃതിയും സ്ത്രീയും തമ്മിലുള്ള സാമ്യങ്ങൾ വിശദീകരിക്കുന്നു...ശരിയല്ലേ... രണ്ടും പിച്ചിച്ചീന്തപ്പെടുന്നു....
🌹വാസുദേവൻമാഷ് പോസ്റ്റ് ചെയ്ത ശ്രീനിവാസൻ തൂണേരിയുടെ കവിതയും ആനുകാലിക പ്രസക്തം തന്നെ👍👍

🌹രജനിടീച്ചർ, പ്രജിത, ശിവൻമാഷ്,ഗഫൂർ മാഷ്,രതീഷ്മാഷ്,ഷമീമ ടീച്ചർ,റീത്ത ടീച്ചർ,..തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതോടെ നവസാഹിതീജാലകത്തിന്റെ തിരശ്ശീല താണു..


⭐ സ്റ്റാർ ഓഫ് ദ വീക്ക് ⭐

ഇനി ഈ വാരത്തിലെ താരം ..
നമുക്ക് ഏറെ പ്രിയങ്കരനായ വാസുദേവൻ മാഷാ ണ് ഈ വാരത്തിലെ താരപദവിക്ക് അർഹനായിരിക്കുന്നത് ..
ലോക സാഹിത്യം ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്ന മാഷിന്റെ മാജിക് കൈ വിരുത് പ്രശംസനീയം തന്നെ ..

ഈ വാരം അദ്ദേഹം അവതരിപ്പിച്ച കാളിദാസൻ നമുക്ക് ഏറെ പ്രയോജനമായതാണ് ..

വാരതാരം വാസുദേവൻ മാഷിന് അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹🌹


അവസാനമായി
💾 പോസ്റ്റ് ഓഫ് ദ വീക്ക് 💾

ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റായി കണ്ടെത്തിയത് മെയ് 23 ന്  വൈകു 5.45ന് സുജാത ടീച്ചർ പോസ്റ്റ് ചെയ്ത സ്വന്തം കവിത
അടുക്കളക്കും ചിലത് പറയാനുണ്ട് ... ആണ് .

മികച്ച പോസ്റ്റുകാരി സുജാത ടീച്ചർക്കും അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹

പോസ്റ്റ് താഴെ

അടുക്കളയ്ക്കും ചിലതു പറയാനുണ്ട്🍚🍛......

അടുക്കളയ്ക്കും പറയാനുണ്ട് ചിലത്.
കരിയുടേയും പുകയുടേയും രോദനമല്ല....
പാത്രങ്ങളുടെ നാത്തൂൻ പോരല്ല....
ചട്ടിയിൽ പൊട്ടി ത്തെറിച്ച്
കറിക്ക് രുചി കൂട്ടുമെന്ന്
വാചകമടിക്കുന്ന 
കടുകിൻറെ ഫെമിനിസമല്ല...
മുളകിന്റെ എരിയും മല്ലിയുടെ അലിവുമൂറുന്ന കാരുണൃക്കഥകളല്ല...
തൊട്ടാൽ നിറം ചാർത്തുന്ന മഞ്ഞളിന്റെ സൗന്ദര്യദർശനമല്ല... വറുത്ത എണ്ണ യുടെയും ഉള്ളിയുടെയും 
 പൊങ്ങച്ചമല്ല...
പിന്നെയോ...
നിതാന്തമായ പ്രണയത്തിന്റെ...
കുനുകുനുത്ത ചുംബനങ്ങളുടെ...
ആരും കാണാത്ത തലോടലുകളുടെ..
ആഴമളക്കാത്ത വാക്കുകളുടെ കഥകൾ...
നിറമാർന്ന..മണമാർന്ന..എരിവാർന്ന കഥകൾ..🌹
      
        (സുജാത അനിൽ)


വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..
🔲🔲🔲🔲🔲🔲🔲🔲🔲🔲