28-01


🍀 വാരാന്ത്യാവലോകനം🍀
ജനു 22 മുതൽ 27 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത , ജ്യോതി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വർഷത്തിലെ ആദ്യ അവലോകനത്തിലേക്ക് സ്വാഗതം ..

ഇനി അവലോകനത്തിലേക്ക് ..

തിങ്കൾ
ഗ്രൂപ്പിന്റെ സർഗതാളലയമായ സർഗസംവേദന ജാലകം കൃത്യസമയത്തു തന്നെ അവതാരകൻ കുരുവിള സാർ നമു ക്കായി തുറന്നുതന്നു. മാന്തളിരിലെ 20 കമ്മ്യൂ ണിസ്റ്റ് വർഷങ്ങൾ(ബെന്യാമിൻ), കീഴാളർ (പെരുമാൾ മുരുകൻ) എന്നീ രണ്ടു പുസ്തക ങ്ങളാണ് ഈയാഴ്ച അവതരിപ്പിക്കുന്നതെന്ന് മുൻകൂട്ടി പറഞ്ഞതിനാൽ നല്ലൊരു ചർച്ച പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ വിഫലമായില്ല എന്നാണ് ഇത്തവണത്തെ സർഗസംവേദനം സാക്ഷ്യപ്പെടുത്തുന്നത്. ബെന്യാമിന്റെ നോവ ലായിരുന്നു ആദ്യം പരിചയപ്പെടുത്തിയത്. മോഹൻ ദാനിയൽ എന്ന കൊച്ചുപയ്യന്റെയും അവന്റെ അനിയൻ ണ്ണിക്കുഞ്ഞെന്ന് വിളിക്കു ന്നവന്റേയും വീക്ഷണത്തിലൂടെ പുരോഗമി ക്കുന്ന കഥാതന്തുവിനെ സമഗ്രമായിത്തന്നെ കുരുവിള സാർ അവതരിപ്പിച്ചു.തുടർന്ന് നടന്ന പുസ്തകച്ചർച്ച ഗംഭീരമായിരുന്നു👏👏.തുടർന്ന് കീഴാളർ പരിചയപ്പെടുത്തി.ചക്കിലിയന്മാർ എന്ന കീഴാളവർഗത്തെ പരാമർശിക്കുന്ന... ആടുമേയ്ക്കുന്ന കുഞ്ഞുങ്ങളുടെ ദെെന്യത ഉൾക്കൊള്ളുന്ന...ഈ നോവലിന്റെ വായന ക്കുറിപ്പിൽ കുരുവിള സാർ സാറുടേതായ വീക്ഷണങ്ങളും അവതരിപ്പിച്ചു. വായനാക്കുറി പ്പിന് ഉഗ്രൻ കൂട്ടിച്ചേർക്കലുകളുമായി കെ.ആർ.ശ്രീല ടീച്ചർ,സബുന്നിസ ടീച്ചർ,ശ്രീല ടീച്ചർ,രതീഷ് കുമാർ മാഷ്, സജിത്ത് മാഷ് എന്നിവർ എത്തിയപ്പോ സർഗസംവേദനം അതിന്റെ ഉയർന്ന സ്ഥായിയിലെത്തി. അവതരിപ്പിക്കുന്ന പുസ്തക ക്കുറിപ്പുകൾ ഏതിന്റെയെല്ലാമെന്ന് സാർ നേരത്തെ പ്രസ്താവിച്ചതിനാൽ തനിക്ക് രണ്ട് പുസ്തകവും വായിക്കാൻ കഴിഞ്ഞതായി രതീഷ് മാഷ് അഭിപ്രായപ്പെട്ടു. ശ്രീലടീച്ചറുടെ മകൾ സൂര്യ ബെന്യാമിന്റെ നോവലിന് എഴുതിയ വിയോജന ക്കുറിപ്പ് കലടീച്ച്ര്‍, രജനി ടീച്ചർ മാർ രണ്ടാളും, വാസുദേവൻമാഷ്,സ്വപ്ന ടീച്ചർ,ഹമീദ് മാഷ്,പ്രജിത എന്നിവരും ചർച്ചയിൽ പങ്കെടുത്തു .സദ്ദാമിന്റെ ബാർബർ, കടുവ എന്ന കൃതികളെ കെ.എസ് രതീഷ് മാഷ് പരിചയപ്പെടുത്തി.ഏറ്റവും അവസാനം അടുത്തയാഴ്ച പരിചയപ്പെടുത്തുന്ന കൃതികൾ ഏതെന്നും പറഞ്ഞുതന്നതോടെ ശിവശങ്കരൻ മാഷ് പ്രെെംടെെം വെെൻഡ്അപ് ചെയ്തു..

ചൊവ്വ 🌆
കാഴ്ചയുടെ വിസ്മയത്തിൽ അറുപത്തിരണ്ടാം ദൃശ്യകലയായി പ്രജിത ടീച്ചർ അവതരിപ്പിച്ചത് ചോഴിക്കളി യാണ്..

🛤 മധ്യകേരളത്തിൽ പ്രചാരത്തിലുള്ള ഈ ദൃശ്യകലാരൂപം തിരുവാതിരക്കാലത്താണ് സാധാരണയായി അവതരിപ്പിക്കുന്നത് ..
🔔 ചോഴിക്കളിയുടെ സമഗ്രമായ വിവരണം, ഐതിഹ്യം ,അനുഭവക്കുറിപ്പുകൾ ,ചിത്രങ്ങൾ ,വീഡിയോകൾ എന്നിവ പ്രജിത ടീച്ചർ ഉൾപ്പെടുത്തിയിരുന്നു ..
📀 അനുബന്ധമായി ചേർത്ത മുത്തിയും ചോഴിയും കവിതയുടെ വീഡിയോ ആവി ഷ്ക്കാരം ഏറെ ശ്രദ്ധേയമായി ...
🔵 വാസുദേവൻ മാഷ് ,സീത ,സ്വപ്ന ,സബുന്നിസ ,കല ടീച്ചർ ,അനിശ്രീല ,കുരുവിള സാർ ,രജനി ,രതീഷ് മാഷ് ,ശിവശങ്കരൻ ,ഗഫൂർ ,സജിത് ,രജനി സുബോധ് എന്നിവർ അഭിപ്രായങ്ങളും കൂട്ടിച്ചേർക്കലുകളുമായി രംഗത്തുണ്ടായിരുന്നു ...

🌍 ബുധൻ
ബിഭൂതിഭൂഷൺ ബന്ദോപധ്യായഎന്ന ബംഗാളി എഴുത്തുകാരനെയും അദ്ദേഹത്തിന്റെ കൃതികളെയുമാണ് അവതാരക നെസിടീച്ചർ ഇത്തവണ 'ലോകസാഹിത്യ വേദി'യിൽ നമുക്കായി പരിചയപ്പെടുത്തിയത്. കേവലം 55 വർഷം മാത്രം ജീവിച്ചിരുന്ന ബിഭൂതിഭൂഷൺ ബന്ദോപധ്യായയുടെ ജീവചരിത്രം വിശദമായി പരിചയപ്പെടുത്തിയതിനു ശേഷം 1939ൽ പ്രസിദ്ധപ്പെടുത്തിയ ആരണ്യക് എന്ന നോവരിനെ സമഗ്രമായി അവതരിപ്പിച്ചു.ആരണ്യകിനു ശേഷം പഥേർ പാഞ്ചാലി എന്ന ലോകശ്രദ്ധയാകർഷിച്ച നോവലിനെയും പരിചയപ്പെടുത്തി. ജീവിത യാത്രയിൽ നിശ്ചിന്ത്പൂർ ഗ്രാമത്തിലൂടെ ബ്രാഹ്മണപണ്ഡിതനായ ഹരിഹരറായുടെ കുടുംബത്തിനു നടന്നു പോകേണ്ടി വന്ന വഴികളുടെ കഥ ഒട്ടും അതിശയോക്തി യില്ലാതെ വരച്ചുകാട്ടുന്ന ,മൂന്ന് പർവങ്ങള ടങ്ങിയ ഈ നോവലിന്റെ ആഴത്തിലുള്ള പരിചയപ്പെടുത്തൽ 👏👏👏 തുടർന്ന് അപരാജിതോ യെയും പരിചയപ്പെടുത്തിയതിനു ശേഷം ലോകസിനിമ ആരംഭിച്ചു.സത്യജിത് റെ സംവിധാനം നിർവഹിച്ച ബിഭൂതിഭൂഷൺ ബന്ദോപധ്യായയുടെ പഥേർ പാഞ്ചാലി എന്ന സിനിമയെക്കുറിച്ച് വിശദമായി പ്രതിപാദി ച്ചതിനു ശേഷം സിനിമയുടെ വീഡിയോ ലിങ്ക് പോസ്റ്റ് ചെയ്തു. പഥേർ പാഞ്ചാലിയെക്കുറിച്ച് അടൂർ എഴുതിയ കുറിപ്പും ടീച്ചർ അനുബന്ധമായി ചേർത്തിരുന്നു. സീതാദേവി ടീച്ചർ, പ്രജിത എന്നിവരും കൂട്ടിച്ചേർക്ക ലുകളുമായി എത്തി.
🔴രജനി ടീച്ചർ,സബുന്നിസ ടീച്ചർ,സ്വപ്ന ടീച്ചർ,രതീഷ് കുമാർ മാഷ്, വിജുമാഷ്,വാസുദേവൻമാഷ്,ശിവശങ്കരൻ മാഷ് എന്നിവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതോടെ ഒരു ഉഗ്രൻ ലോകസാഹിത്യവേദിക്ക് തിരശ്ശീല താണു...

🔲 വ്യാഴം പ്രൈം ടൈം പോസ്റ്റ് ഉണ്ടായില്ല

🔔 വെള്ളി 🔔
വെള്ളിയാഴ്ച രജനി ടീച്ചർ സംഗീതസാഗരത്തിൽ ആരും അധികം കേട്ടിട്ടില്ലാത്ത രാജസ്ഥാനി നാടക സംഗീതരൂപമായ,, മാച്ച് ആണ് . വിശദാം ശങ്ങളോടെ പരിചയപ്പെടുത്തിയത് വിവരണം 'സംഗീതസാഗരത്തിൽ 'കുഞ്ഞോളങ്ങൾ സൃഷ്ടിച്ചു...
🔴പ്രമോദ് മഷ്, മിനി ടീച്ചർ, വാസുദേവൻ മാഷ്, ശിവശങ്കരൻ മാഷ്, ഷൈലു ടീച്ചർ തുടങ്ങിയവർ സംഗീത സാഗരത്തിൽ സസന്തോഷം ആറാടി,, '

🎇ശനി 🎇
ശനിയാഴ്ച നവ സാഹിതിയിൽ സ്വപ്ന ടീച്ചർ പുത്തൻ രചനകൾ പരിചയപ്പെടുത്തി..

*മഞ്ജുഷ പി യുടെ വാഗ്മി, [മിനിക്കഥ], ഷീലാറാണിയുടെ കവിത, റൂബി നിലമ്പൂരിന്റ ഓർമ്മച്ചിറക്, ശ്രീലകെ.ആർ -ന്റെ നിനക്കായ്, കെ വിഷ്ണുനാരായണന്റെ മാറാതിരിക്കാനാവില്ല, റഹ്മാൻ കിടങ്ങയത്തിന്റെ ഫ്രൂട്ടേറിയൻ [മിനിക്കഥ], ജസീന റഹീമിന്റെ കവിത, സാബു ഹരിഹരന്റെ സന്ദർശക (മിനിക്കഥ) റംല ഇക്ബാലിന്റെ കാതോർക്കാതെ, തുടങ്ങിയ വയും, കുരുവിള മാഷ് സുവിനീതം പോസ്റ്റ് ചെയ്ത സാബു ഹരിഹരന്റെ സന്ദർശക, ഒരു വേനൽനോവ് തുടങ്ങിയവയും, ശ്രീല ടീച്ചർ പോസ്റ്റ് ചെയ്ത യു. അശോകിന്റെ കുളം എന്ന മിനിക്കവിതയും, വിജു മാഷ് പോസ്റ്റ് ചെയ്ത ലുലുവിന്റെ വായിച്ചു തീരാത്ത ത്,, കുരീപ്പുഴ ശ്രീകുമാറിന്റെ അവധി,രാഹുകാലം,ബർമുഡ, മയിൽപ്പീലി* തുടങ്ങിയ രചനകളും ഗംഭീരമായി...
🔵ശ്രീല ടീച്ചർ, മിനി ടീച്ചർ, കുരുവിള മാഷ്, രവീന്ദ്രൻ മാഷ് ,ശിവശങ്കരൻമാഷ്, സീതാദേവിടീച്ചർ, രതീഷ് മാഷ് തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തി...

സ്റ്റാർ ഓഫ് ദ വീക്ക് ⭐
ഇനി ഈ വാരത്തിലെ താരം ..
ഇത്തവണ താരത്തെ കണ്ടെത്തൽ വളരെ എളുപ്പമായി ...
ഗ്രൂപ്പിലെ ഏറ്റവും മികച്ച വായനക്കാരനും മികച്ചൊരു എഴുത്തുകാരനും നമ്മുടെ സർഗ സംവേദനത്തിന്റെ പുതിയ അവതാരകനുമായ കുരുവിള ജോൺ സാർ ആണ് ഈ വാരത്തിലെ താരം ..
വായനയുടെ രാജകുമാരൻ സ്റ്റാർ ഓഫ് ദ വീക്ക് കുരുവിള ജോൺ സാറിന് അഭിനന്ദനങ്ങൾ

അവസാനമായി
പോസ്റ്റ് ഓഫ് ദ വീക്ക്
ഈ വാരത്തിലെ ശ്രദ്ധേയ പോസ്റ്റ് ആയി കണ്ടെത്തിയിരിക്കുന്നത് ഇന്ന് ഉച്ചക്ക് 2.45 ന് കെ എസ് രതീഷ് മാഷ് പോസ്റ്റ് ചെയ്ത
പത്മശ്രീ രമണിയമ്മക്ക് എന്ന കൃതിയാണ് ...

പോസ്റ്റ് ഓഫ് ദ വീക്കുകാരൻ കെ.എസ് രതീഷ് മാഷിനും അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ആ പോസ്റ്റ് ഒരിക്കൽ കൂടി ..
പത്മശ്രീ രമണിയമ്മയ്ക്ക്.

ഇത് ശ്രീമതി. രമണിയമ്മ. തൃശ്രൂർ പട്ടിക്കാട് സ്വദേശിനി.
നിലമ്പൂർ വഴിക്കടവ് പ്രദേശത്തെ വ്യാപാരികൾക്കും ഓട്ടോ- ടാക്സിക്കാർക്കും ചിരപരിചിത
നിങ്ങൾ തോന്നുന്നുണ്ടാകും ഇവർക്ക് ആരാണ് പത്മശ്രീ കൊടുത്തത്, എന്ത് പുണ്യപ്രവർത്തിയാണിവർ ചെയ്തതെന്ന്..
കൃത്യമായ ഇടവേളകളിൽ നിലമ്പൂർ വഴിക്കടവ് പ്രദേശങ്ങളിലെ റോഡിന്റെ വശങ്ങളും, ബസ് സ്റ്റോപ്പുകളും, ബസ് സ്റ്റാൻഡും വൃത്തിയാക്കും. സൂക്ഷിച്ചുനോക്കിയാൽ പോലും ഒരു ബീഡിക്കുറ്റിയോ, മിഠായിക്കവറോ അവിടുണ്ടാകില്ല..അപ്പൊഴും വഴിയരികിലേക്ക് നമ്മളും എന്തെങ്കിലും വലിച്ചെറിഞ്ഞിട്ടുണ്ടാകും.
എഴുപതോടടുപ്പിച്ച് പ്രായം തോന്നിക്കുന്ന ഇവർ ഇത് സ്വയം ചെയ്യുന്നതാണ്..
ഇതൊക്കെ കണ്ടിട്ട് പലരും കാശ് പിരിച്ചെടുത്ത് കൊടുക്കാനൊക്കെ ശ്രമിച്ചു..ഒരു ചിരിയോടെ അത് നിരസിച്ചു. പിരിച്ചവർ ആ കാശ് തിരികെക്കൊടുക്കാൻ ഓടിനടക്കുന്നു. ചിലരൊക്കെ അവർക്കൊപ്പം ചേർന്നു...
ഞാനും കാശ് കൊടുക്കാൻ ശ്രമം നടത്തി.
ഒടുവിൽ ഒരു നാരങ്ങവെള്ളം അതിലൊതുങ്ങി എന്റെയും പ്രതിഫല ശ്രമം.

മതമേലദ്ധ്യക്ഷന്മാർക്കും, കുത്തക വ്യവസായികൾക്കും, സിനിമാ നടീ,നടന്മാർക്കും, ക്രിക്കറ്റ് ഇതിഹാസങ്ങൾക്കും പത്മശ്രീ,പത്മവിഭൂഷൻ, കിട്ടുമ്പോൾ ഞാനോർക്കാറുണ്ട്. നാടിനുവേണ്ടി നിസ്വാർഥമായി ഇവരെന്ത് ചെയ്തിട്ടാണ് ഇത്തരം അംഗീകാരങ്ങളെന്ന്.
പത്മശ്രീ പട്ടികയിൽ ഒരിക്കലും ഇടം കണ്ടെത്താത്ത ഇത്തരം രമണിമാരാണ്...
ഈ നാടിന് അച്ഛാ ദിൻ കൊണ്ടുവരുന്നത്.
പത്മശ്രീ രമണിയമ്മ
ഞാൻ നിങ്ങളെ ഹൃദയാഭിവാദ്യം ചെയ്യുന്നു...!!
















വാരാന്ത്യാവലോകനം ഇവിടെ പൂർണം