29-10-17

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
ഒക്ടോ 23 മുതൽ 28 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ ,ബുധൻ ,വ്യാഴം
ജ്യോതി ടീച്ചർ( ക്രസന്റ് HSS അടയ്ക്കാകുണ്ട്)വെള്ളി ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറും അടയ്ക്കാ കുണ്ട് ക്രസന്റ് ഹൈസ്ക്കൂളിലെ ജ്യോതി ടീച്ചറുമാണ് ഈ വാരത്തിലെ സഹായികൾ ..

 ഈ വാരവും നമ്മുടെ ഗ്രൂപ്പ് സജീവമായിരുന്നു .
എല്ലാ ദിവസവും പ്രൈം ടൈം വിഭവങ്ങൾ കൃത്യമായിത്തന്നെ നമ്മുടെ മുന്നിലെത്തി .

പുതിയ ചില അംഗങ്ങൾ കൂടി ഗ്രൂപ്പിലെത്തിയിട്ടുണ്ട് .അവർക്കും ഗ്രൂപ്പിൽ പ്രഭ ചൊരിയാനാവട്ടെ ..

ചർച്ചകളും വിശകലനങ്ങളുമൊക്കെ അൽപ്പം കൂടി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇതോടൊപ്പം ഗ്രൂപ്പംഗങ്ങളെ ഓർമ്മിപ്പിക്കുന്നു . 


പ്രവീൺ മാഷിന്റെ ദിന പംക്തികളായ രാവിലെയുള്ള സ്മരണയും രാത്രിയിലെ സാഹിത്യ പഠനവും വിജയകരമായി മുന്നേറുന്നു


ഇനി അവലോകനത്തിലേക്ക് ..

📚തിങ്കൾ🥀
      ഗ്രൂപ്പിന്റെ സർഗതാളമായ സർഗസംവേദനത്തിൽ  സാറാജോസഫിന്റെ സഹഎന്ന കൃതിക്ക് അജിത്രി ടീച്ചർ തയ്യാറാക്കിയ വായനക്കുറിപ്പാണ് അനിൽമാഷ് ഉൾപ്പെടുത്തിയത്.
മഹാഭാരതം ശാന്തിപർവത്തെ അടിസ്ഥാനമാക്കി മെനഞ്ഞ ഈ കഥ രൂപാവലി മാത്രമാകുന്നു എന്ന ആമുഖത്തൊടെ തുടങ്ങുന്ന വായനക്കുറിപ്പ്  സഹവായിക്കാൻ പ്രചോദനമാകുമെന്ന് തീർച്ച👍

📕ശേഷം പെരുമ്പടവത്തിന്റെ എന്റെ ഹൃദയത്തിന്റെ ഉടമഎന്ന നോവലിന്റെ വായനക്കുറിപ്പ്  അനിൽമാഷ് പോസ്റ്റ് ചെയ്തു."ഛായാമുഖി"യിൽ നോക്കിയാൽ എന്റെ/നിങ്ങളുടെ ഹൃദയഭിത്തിയിൽ തെളിയുന്ന ആ മുഖം ആരുടേതായിരിക്കും?എന്ന ചോദ്യം ചിന്തനീയം തന്നെ.

🔵വിജുമാഷ്,സജിത്ത് മാഷ്,സീതാദേവി ടീച്ചർ,കെ.എസ്.രതീഷ് മാഷ്,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

📚പതിലുപോലെ സമ്പൂർണവും സമഗ്രവുമായ ആഴ്ചപ്പതിപ്പുകളുടെ അവലോകനം ആയിരുന്നു തുടർന്ന് ..
നിരവധിയാളുകളുടെ കഠിനമായ പ്രയത്നത്തിൽ നിന്നും വിടരുന്ന ആഴ്ചപ്പതിപ്പ് അവലോകനം ഏറെ ശ്രദ്ധേയം തന്നെ . 

🔴അശോക് മാഷ്,സ്വപ്നടീച്ചർ, ഹമീദ് മാഷ്, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.വിദ്യാരംഗം മാസിക കൂടി അവലോകനത്തിൽ ഉൾപ്പെടുത്തണമെന്ന ഹമീദ് മാഷ്ടെ അഭിപ്രായം ബൂമറാങ് പോലെയായി. 

📘തുടർന്ന് പ്രവീൺ മാഷ് കാക്കനാടനെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 8ാം ഭാഗമായി  എം.മൂകുന്ദന്റെ ലേഖനം പോസ്റ്റ് ചെയ്തു.

🎥 ചൊവ്വാഴ്ചയിലെ കാഴ്ചയിലെ വിസ്മയം പ്രജിത ടീച്ചർ അതിഗംഭീരമാക്കി ...

ദൃശ്യകലകളുടെ നാൽപത്തിയൊമ്പതാം ഭാഗമായി ടീച്ചർ അവതരിപ്പിച്ചത് മുടിയേറ്റ് എന്ന അനുഷ്ഠാന കലാരൂപമാണ് ..

മുടിയേറ്റിനെ കുറിച്ച് വിശദമായ വിവരണങ്ങളും നിരവധി ഫോട്ടോകളും വീഡിയോ ലിങ്കുകളും ടീച്ചർ ഉൾപ്പെടുത്തിയിരുന്നു ..

🔴 തുടർന്ന് നടന്ന ചർച്ചയും ഗംഭീരമായി .. കല ടീച്ചറുടെ കൂട്ടിച്ചേർക്കലുകൾ കാഴ്ചകൾക്ക് കൂടുതൽ വിസ്മയമേകി ...

സ്വപ്ന ,സൈനബ് ,വിജു, സീത ,ശിവശങ്കരൻ ,ഹമീദ് ,രജനി ,കലടീച്ചർ എന്നിവർ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തി ...

📚ബുധനാഴ്ചയിലെ പ്രെെംടെെം പംക്തിയായ ലോകസാഹിത്യ വേദി'യിൽ നെസിടീച്ചർ ഇത്തവണ പരിചയപ്പെടുത്തിയത് പ്രശസ്ത ആംഗ്ലോ_എെറിഷ് നാടകകൃത്തായ ജോർജ്ജ് ബർണാഡ്ഷായെയാണ്.

ഫാബിയൻ സൊസെെറ്റിയുടെ പ്രയോക്താവായ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെല്ലാം തന്നെ നെസിടീച്ചർ വിശദമായി പ്രതിപാദിച്ചിരുന്നു.ഒരേ സമയം ഓസ്ക്കാർ പുരസ്ക്കാരവും,നോബേൽ പുരസ്ക്കാരവും നേടിയ അപൂർവ പ്രതിഭാശാലിയായ ഷായുടെ നർമരസം നിറഞ്ഞ സംഭാഷണങ്ങളിലൂടെയും ടീച്ചർ കടന്നുപോയി. 

🅾പതിവുമുഖങ്ങളെ പോലും അരങ്ങിൽ കണ്ടില്ല എന്നത് സങ്കടകരം തന്നെ.
വായനയുടെ കുറവാവും എന്ന് സമാശ്വസിക്കാം ..

📕തുടർന്ന് കാക്കനാടനെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 9ാം ഭാഗം പ്രവീൺമാഷ് പോസ്റ്റ് ചെയ്തു.

🎥വ്യാഴാഴ്ചകാഴ്ചകളിലേയ്ക്ക്...👁👁
  വ്യാഴാഴ്ചയെ ഗംഭീരമാക്കുന്ന നാടകലോകത്തിന്റെ 5ാം ഭാഗവുമായി കൃത്യം7.30നു തന്നെ വിജുമാഷ് എത്തി.നാടകസിദ്ധാന്തങ്ങളെക്കുറിച്ചായിരുന്നു മുഖ്യ ചർച്ച.
ഏറ്റവും സങ്കീർണസിദ്ധാന്തങ്ങളിലൊന്നായ ഡ്രമാറ്റിക് തിയറി,ജീവിതാന്തരികാനുഭവങ്ങളെ പ്രകടമാക്കുന്ന എക്സ്പ്രഷനിസം,ആധുനികതയുടെ സ്വാധീനമുള്ള ഫ്യൂച്ചറിസം,സമകാലികജീവിതത്തിന്റെ യഥാതഥ ചിത്രീകരണമായ റിയലിസം,സാമൂഹികവിവേചനത്തിനും അരാജകത്വത്തിനുയെതിരെയുള്ള നേർപ്രയോഗം എന്ന നിലയിൽ റിയലിസ്റ്റിക് ഭാവുകത്വത്തെ നിലനിർത്തുന്ന നിയോറിയലിസം,സൂചനകളിലൂടെ അർത്ഥം ധ്വനിപ്പിക്കുന്ന സിമ്പോളിസം,കാൽപനികത സമഗ്രസർഗത്മക സ്വഭാവമുള്ള ആശങ്കകളും,ആശകളും പ്രകടിപ്പിക്കുന്ന റൊമാന്റിസം,താളത്തിന്റെ ക്രമവും സൂക്ഷ്മവുമായ ആവിഷ്ക്കാരമായ ഇമേജിസം,സാമൂഹികരാഷ്ട്രീയ അനുരണനങ്ങൾ അനാവരണം ചെയ്യുന്ന മോഡേണിസം,ഭാവനാവിലാസത്തിനു പ്രാധാന്യം നൽകുന്ന സർറിയലിസം...തുടങ്ങിയവ പ്രതിപാദിക്കുന്ന ഉഗ്രൻ ലേഖനങ്ങളുമായാണ് വിജുമാഷ് വേദിയിലെത്തിയതെങ്കിലും പ്രമോദ്മാഷും,ഷാജിമാഷും മാത്രമേ ആസ്വാദകനിരയിലിരുന്ന് അഭിപ്രായം രേഖപ്പെടുത്താൻ സന്നദ്ധരായുള്ളൂ😔

📗കാക്കനാടൻ ലേഖനപരമ്പരയുടെ 11ാം ഭാഗമായി പ്രവീൺമാഷ് പോസ്റ്റ് ചെയ്തത് രണ്ടാഴ്ച മുമ്പ് പോസ്റ്റിയ ആനന്ദിനെ കുറിച്ചുള്ളതായിരുന്നു എന്ന് അടുത്തദിവസം പ്രവീൺ മാഷ് പറഞ്ഞപ്പോളാണ് 99%പേരും തിരിച്ചറിഞ്ഞത്😄.
എൽ.പി യിൽ പഠിപ്പിക്കുന്ന സമയത്ത് കുട്ടികൾ ക്ലാസ്സ് ശരിയായി ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ ചിലപ്പൊ മന:പൂർവം തെറ്റു വരുത്താറുണ്ടായിരുന്നു.മക്കളത് തെറ്റുതിരുത്തി ശരിയായി പറയുമ്പോ ഒരുപാട് സന്തോഷം തോന്നും.ഇതിവിടെ പ്രതിപാദിക്കാൻ കാരണം നമ്മളിൽ പലരും മാഷ്ടെ ക്ലാസ്സ് ശ്രദ്ധിക്കാത്ത കുട്ടികളായിരുന്നു എന്നതു കൊണ്ടു തന്നെ.

💽വെള്ളിയാഴ്ച സംഗീത സാഗരത്തിൽ രജനി ടീച്ചർ ബാവുൽ സംഗീതത്തിന്റെ മാസ്മര ലഹരി പകർന്നു തന്നു
ബാവുൾ സംഗീതത്തിന്റെ പാരമ്പര്യം, പ്രശസ്ത സംഗീതജ്ഞർ, ബാവുൽ ജീവിതവും സംഗീതവും [ പ്രസന്നകുമാർ ] എന്ന പുസ്തകം, തുടങ്ങിയ അറിവുകൾ ,ചിത്ര, വീഡിയോ ഓഡിയോ ക്ലിപ്പിങ്ങുകൾ.. ലിങ്കുകൾ സഹിതം ഗ്രൂപ്പുമായി പങ്കുവെച്ചു
📘 ബാവുൽ സംഗീതത്തിന്റെ സമഗ്ര വിവരണം വിലയിരുത്തിക്കൊണ്ട് പ്രജിത ,സീത ,ശിവശങ്കരൻ ,കലടീച്ചർ എന്നിവർ സംസാരിച്ചു ..

📚 അവതാരകരില്ലാതെ തന്നെ കടന്നു വന്ന ശനിയാഴ്ചയിലെ നവ സാഹിതിയിൽ പ്രിയയുടെ കവിത, ശ്രീനിവാസൻ തൂണേരിയുടെ പകലിന്റെ ഡയറി, പ്രപഞ്ചം ഒരു ആശുപത്രിയാണോ, അയ്യപ്പന്റെ ഭാവി തുടങ്ങിയ കവിതകൾ പരിചയപ്പെടുത്തി ...

▪ വിലയിരുത്തലുകളോ വിശകലനങ്ങളോ അഭിപ്രായ പ്രകടനങ്ങളോ ഒന്നും തന്നെ തുടർന്നു കണ്ടില്ല ..

⭐⭐⭐
ഇനി സ്റ്റാർ ഓഫ് ദ വീക്ക്

ഈ വാരത്തിലെ താരമായി തെരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ പ്രിയ അഡ്മിനും സർഗ സംവേദനം ,ആഴ്ചപ്പതിപ്പ് വിശകലനം എന്നിവയുടെ അവതാരകനുമായ അനിൽ മാഷെയാണ്.
തിങ്കളാഴ്ച തോറും മാഷ് അവതരിപ്പിക്കുന്ന സർഗസംവേദനം എന്ന പംക്തി ഏറെ ശ്രദ്ധേയമാണ് ..
അടുത്ത കാലത്തായി മാഷ് ആരംഭിച്ച ആഴ്ചപ്പതിപ്പ് വിശകലവും സമാനതകളില്ലാത്ത പംക്തിയാണ് ..
ആഴ്ചതോറും പുറത്തിറങ്ങുന്ന ആനുകാലികങ്ങൾ പുതുമയോടെ തന്നെ അവതരിപ്പിക്കുന്ന ഈ പംക്തിയെ പ്രതീക്ഷയോടെയാണ് ഗ്രൂപ്പംഗങ്ങൾ കാത്തിരിക്കുന്നത് ..

വാരത്തിലെ താരം അനിൽ മാഷിന് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ഈ അവലോകനം ഇവിടെ പൂർണമാകുന്നു ...
❎❎❎❎❎❎❎❎❎❎