3-12

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
നവം 27 മുതൽ ഡിസം 2 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ, ബുധൻ, വ്യാഴം
ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട് )വെള്ളി, ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാകുണ്ട് ക്രസന്റ് സ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

അടുത്താഴ്ച മുതൽ ഗ്രൂപ്പിൽ 2 പുതിയ പംക്തികൾ കൂടി കടന്നു വരികയാണെന്ന സന്തോഷം ഇപ്പോഴേ പങ്കുവെയ്ക്കുന്നു ..
പ്രൈം ടൈമില്ലാതെ കടന്നു വരുന്ന പ്രകാശഗോപുരം എന്ന പംക്തി എക്കാലത്തെയും മികച്ച കലാ-സാഹിത്യ - സാംസ്ക്കാരിക പ്രതിഭകളെ പരിചയപ്പെടാനും പങ്കുവെയ്ക്കാനും സഹായകമാവും ...
പാഠഭാഗങ്ങളുടെ വിശകലനത്തിനായുള്ള പംക്തിയാണ് പാഠത്തിലൂടെ

നമ്മുടെ മറ്റു പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ മുന്നോട്ടു പോകുന്നു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും പ്രത്യേകം  അഭിനന്ദിക്കുന്നു

ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing


🍁തിങ്കൾ🍁
 ഗ്രൂപ്പിലെ സർഗതാളലയമായ സർഗസംവേദനംതുടങ്ങാൻ വെെകിയതിൽ ക്ഷമചോദിച്ചുകൊണ്ട് അനിൽമാഷ് 9.25ന് വേദിയിലെത്തി.(വെെകിയാലും പംക്തിക്ക് മുടക്കം വരുത്തിയില്ലല്ലോ👍)കാരൂർ നോവൽപുരസ്ക്കാരം ലഭിച്ച ഷിനിലാലിന്റെ ഉടൽഭൗതികംഎന്ന നോവലിന് ശ്രീ. കുരുവിള ജോൺതയ്യാറാക്കിയ വായനക്കുറിപ്പാണ് അനിൽമാഷ് പോസ്റ്റ് ചെയ്തത്. സമകാലികകേരളത്തിന്റെ പരിശ്ഛേദമെന്നു ഈ നോവലിന് അവകാശപ്പെടാവുന്നതാണ് . 
ഈ നോവലിൽ മയിലാടുംപാറ എന്ന ദേശത്തേക്കാളുപരി നാളത്തെ പരിസ്ഥിതിലോകമെന്ന് പറയാവുന്ന മയിലാടുംപാറയിലെ ഓരോ സംഭവങ്ങളെയും ദ്രവം,ഖരം,അഗ്നിഎന്നീ പേരുകളിൽ സൂക്ഷ്മമായി,എന്നാൽ അതിശയോക്തി കലരാതെ പ്രതിപാദിച്ചിരിക്കുന്നു.
കുരുവിളസാർ നോവലിന്റെ ഓരോ മുക്കുംമൂലയും മൃദുവായി സ്പർശിച്ച് നല്ലൊരു വായനാനുഭവം തന്നെ നമുക്ക് പകർന്നു തരുന്നു.

📕ഇതേ നോവലിന് anwarikal.blog ൽ നിന്നും കിട്ടിയ നിരൂപണം അനുബന്ധമായി പ്രജിത കൂട്ടിച്ചേർത്തു. 

🔵തുടർന്ന് പ്രവീൺമാഷ് തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 13ാം ഭാഗം പോസ്റ്റ് ചെയ്തു. പേന വാങ്ങൽ/പ്രേതബാധ ഒഴിപ്പിക്കൽ ചടങ്ങിനെ ക്കുറിച്ചുള്ളതായിരുന്നു ലേഖനം.ഓരോ തെയ്യക്കോലവും എങ്ങനെ ബാധ ഒഴിപ്പിക്കുന്നുവെന്ന് ഇതിൽ വിശദമായി പ്രതിപാദിക്കുന്നു.ശരിക്കും പറഞ്ഞാൽ ഒരു ബാധയൊഴിപ്പിക്കൽ സീൻ കാണുന്ന പ്രതീതി.രാത്രി നിദ്രാദേവി കടാക്ഷിക്കണേയെന്ന പ്രാർത്ഥനയായിരുന്നു വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിൽ


🖼🖼 ചൊവ്വ  🖼🖼

കാഴ്ചയിലെ വിസ്മയം എന്ന മാസ്റ്റർ പംക്തിയിൽ അൻപത്തിനാലാമത് ദൃശ്യകലയായി പ്രജിത ടീച്ചർ അവതരിപ്പിച്ചത് 
മലവാഴിയാട്ടം ,ചെറു നീലിയാട്ടം എന്നീ പേരുകളിൽ അറിയപ്പെടുന്ന അനുഷ്ഠാന കലയാണ് ..

🔔 പാലക്കാട് ജില്ലയിൽ കല്ലടിക്കോടൻ പ്രദേശങ്ങളിൽ പാണ സമുദായക്കാർക്കിടയിൽ ഏറെ പ്രചാരമുള്ള കലാരൂപമാണിത് ..

🔴 കലാരൂപത്തെ കുറിച്ചുള്ള സമ്പൂർണ വിവരണത്തോടൊപ്പം നിരവധി ചിത്രങ്ങളും വീഡിയോ ലിങ്കുകളും ടീച്ചർ പരിചയപ്പെടുത്തി ..

📚 അനുബന്ധമായി ടീച്ചർ തന്നെ മലയാളപ്പച്ച എന്ന മാസികയിൽ ഈ കലാരൂപത്തെ കുറിച്ചു വന്ന ലേഖനവും പോസ്റ്റ് ചെയ്തു 

📘 കലാരൂപത്തെയ്യം അവതരണത്തെയും വിലയിരുത്താനായി ഗഫൂർ ,രജനി ,സീത ,സ്വപ്ന, സബുന്നിസ ,ശിവശങ്കരൻ എന്നിവർ കടന്നു വന്നു

✴ കല ടീച്ചറുടെ മഞ്ജുഭാഷിണീശ്ലോകത്തിലുള്ള വിലയിരുത്തൽ എല്ലാവർക്കും ഇഷ്ടമായി ...
അഭിനന്ദനങ്ങൾ കല ടീച്ചർ ,പ്രജിത ടീച്ചർ 🌹🌹🌹🌹


⌚ പത്തു മണിക്ക് പ്രവീൺ മാഷ് തെയ്യം പരിചയപ്പെടുത്തൽ പരമ്പരയുടെ 14-ാം ഭാഗവും
ദിനപംക്തിയായ സാഹിത്യ വാരഫലത്തിന്റെ ആറാം ഭാഗവും പോസ്റ്റ് ചെയ്തു


📚ബുധൻ📚
   ലോകസാഹിത്യവേദിയിലെ തിളക്കമാർന്ന ദിനത്തിലൂടെയാണ് ഈ ആഴ്ച കടന്നുപോയത്.
തകഴിയുടെ കൊച്ചുമകളായ ജയശ്രീമിശ്രയുടെ  ജൻമാന്തരവാഗ്ദാനങ്ങൾഎന്ന കൃതിയാണ് നെസിടീച്ചർ ഇത്തവണ പരിചയപ്പെടുത്തിയത്. 

📕കേരളവും ഡൽഹിയും ഇംഗ്ലണ്ടും പശ്ചാത്തലമായ ഈ നോവലിനെ ആഴത്തിൽ പരിചയപ്പെടുത്തിയ പ്രിയ അവതാരികയ്ക്ക്  ആശംസകൾ 🌹🌹

📚നോവലിലെ ജാനകി താൻ തന്നെയാണോയെന്ന തോന്നൽ വായനാനന്തരം മനസ്സിൽ അവശേഷിപ്പിക്കുന്നത് നോവലിസ്റ്റിന്റെ വിജയം തന്നെയാണ്.ആദ്യ നോവലാണെങ്കിലും അങ്ങനെയൊരു ചിന്ത ധ്വനിപ്പിക്കാത്ത രചനയും നോവലിന്റെ ആത്മാവിനെ ഉള്ളിലേക്ക് ആവാഹിച്ച് പ്രിയ.എ.എസ് തയ്യാറാക്കിയ തർജ്ജമയും പരസ്പരം കിടപിടിക്കുന്നു.

🔲നെസിടീച്ചറുടെ അവതരണത്തിന് കൃത്യമായ കൂട്ടിച്ചേർക്കൽ നടത്തിയ സജിത്ത് മാഷിന് പ്രത്യേകം അഭിനന്ദനങ്ങൾ🌹🌹
ഈ കൂട്ടിച്ചേർക്കൽ നോവലിസ്റ്റുിനെ ഒന്നുകൂടി അടുത്തറിയാൻ ഉപകരിച്ചു.

🔵രതീഷ് മാഷ്,ശിവശങ്കരൻ മാഷ്,കലടീച്ചർ, സബുന്നിസ ടീച്ചർ, വാസുദേവൻമാഷ്, രജനിടീച്ചർ (മൂക്കുതല), രജനിടീച്ചർ (യൂണി.ക്യാമ്പസ്), സീതടീച്ചർ തുടങ്ങി ഒരു വൻനിരതന്നെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തിയെ സജീവമാക്കി.(എന്നും ഇങ്ങനെയായിരുന്നെങ്കിൽ...🤔)


🎥തുടർന്ന് സിനിമകൊട്ടകയിൽ നെസി ടീച്ചർ പുതിയൊരു സിനിമയെ പരിചയപ്പെടുത്തി

💽   ദ വേ ടു ഹോം എന്ന സിനിമയുടെ വിശദാംശങ്ങളാണ് അവതരിപ്പിച്ചത് .
തുടർന്ന് ആ സിനിമയുടെ ലിങ്കും പോസ്റ്റ് ചെയ്തു.

🔔തുടർന്ന് 10 മണിക്ക് തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ 15ാം അദ്ധ്യായത്തിൽ തെയ്യത്തിന്റെ തിരുവായുധങ്ങളുടെ നീണ്ട(ആദ്യായി കേൾക്കുന്ന ഒരു കുട്ടിയുടെ കൗതുകവും ആകാംക്ഷയും മനസ്സിലുണ്ടേ)ലിസ്റ്റും,അണിയറ,മീത്ത്,ശകുനംനോക്കൽ,അരിയെറിയൽ,തുടങ്ങിയവയും വിശദമായി പരിചയപ്പെടുത്തി.


🎬വ്യാഴം🎬
  ഫ്രാൻസിലെ നാടകങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ നിറഞ്ഞ നാടകലോകത്തിന്റെപത്താം ഭാഗവുമായി വിജുമാഷ് കൃത്യസമയത്തുതന്നെ വേദിയിലെത്തി.

📚13ാം ശതകത്തിൽ പള്ളികളിലെ ബെെബിൾനാടകങ്ങളിൽ തുടങ്ങിയ നാടകവേദിയുടെ അനുക്രമമായ വികാസം,1402ലെ അമേച്വർ നാടകസംഘരൂപീകരണം,16ാം നൂറ്റാണ്ടിലെ  പിയോർ ഗ്രിഞ്ഞോർപോലെയുള്ള നാടകകൃത്തുക്കളുടെ ഉദയം,ആ ഉദയങ്ങളാൽ പ്രകാശമാനമായ നാടകവേദി,17ാം നൂറ്റാണ്ടിൽ തുടങ്ങിയ പ്രൊഫഷണൽ നാടകവേദികൾ കോർണേലി,മോളിയ തുടങ്ങിയവരുടെ ഇടപെടൽ,19ാം ശതകത്തിലെ റൊമാന്റിക് നാടകങ്ങളുടെ ആവിർഭാവം തുടങ്ങിയവ വിശദമായി പരിചയപ്പെടുത്തി.

🔲 ശേഷം മോളിയേയെ ചിത്രസഹിതം പരിചയപ്പെടത്തി.
ഇന്ന് നാടകലോകത്തിൽ പ്രഹസനനാടകങ്ങൾ രചിക്കപ്പെടാൻതന്നെ ഇടയായ മോളിയേയെ കുറിച്ചുള്ള പരിചയപ്പെടുത്തൽ ഗംഭീരം 👏👏

🔴രതീഷ്മാഷിന് തന്റെ ഡിഗ്രിക്ലാസിന്റെ ഓർമകളിലൂടെ സഞ്ചരിക്കാൻ മോളിയയേക്കുറിച്ചുള്ള ലേഖനം ഉപകാരപ്പെട്ടൂന്ന് അറിഞ്ഞതിൽ സന്തോഷം.

📘സജിമാഷ്,പ്രമോദ്മാഷ് എന്നിവരും അഭിപ്രായം രേഖപ്പെടുത്തി


🔔തുടർന്ന് 10 മണിക്ക് തെയ്യത്തെക്കുറിച്ചുള്ള ലേഖനപരമ്പരയുടെ  16ാം ഭാഗം പ്രവീൺമാഷ് പോസ്റ്റ് ചെയ്തു. 
ഇതിൽ മന്ത്രമൂർത്തികൾ,
വെെഷ്ണവമൂർത്തികൾ,മരണാനന്തരം തെയ്യമായി മാറുമെന് വിശ്വസിക്കുന്ന പരേതാതമാക്കൾ...ഇങ്ങനെ തെയ്യതതിന്റെ മാന്ത്രികലോകം തന്നെ പ്രവീൺ മാഷ് നമുക്കായി തുറന്നുതന്നു. പിന്നീട് പ്രവീൺമാഷുതന്നെ സാഹിത്യവാരഫലവും അവതരിപ്പിച്ചു


💽 വെള്ളി സംഗീതം പെയ്തിറങ്ങുന്ന രാത്രി 💽

വെള്ളിയാഴ്ചയിലെ സംഗീത സാഗരത്തിൽ, രജനി ടീച്ചർ ഭാരതീയ ഗോത്രവർഗ സംഗീതമായ സാന്താൾ സംഗീത മാണ് പരിചയപ്പെടുത്തിയത് 

🔔 ഈ സംഗീത ശാഖയുടെ സമ്പൂർണ വിവരണവും അതിനുള്ള സംഗീതോപകരണങ്ങളും വീഡിയോ ലിങ്ക് സഹിതം പരിചയപ്പെടുത്തി, 
സാന്താൾ സംഗീതധാര എല്ലാവരെയും പുളകം കൊള്ളിച്ചു എന്നു പറയാം 

🔵 തുടർന്നു നടന്ന ചർച്ചയിൽ പ്രമോദ് മാഷ്, ശിവശങ്കരൻ മാഷ്, 'പ്രജിത ടീച്ചർ ,സ്വപ്ന ടീച്ചർ, അഭിനന്ദനങ്ങളുമായെത്തി,,,,


📚 ശനി 📚

വാരത്തിലെ അവസാന പംക്തിയായ ശനിയാഴ്ചയിലെ നവ സാഹിതി യിൽ അവതാരക  സ്വപ്ന ടീച്ചർ, പി. രാമന്റെ, പെട്ടെന്ന് പോയ പകലിൽ, സൈനബ് ചാവക്കാടിന്റെ അക്ഷരങ്ങളുടെ നിറം, സലാം കരുവമ്പൊയിലിന്റെ, ഇനി അവനുറങ്ങട്ടെ, ശ്രീലയുടെ ഒരു മധുരസ്വപ്നം, ശ്രീനിവാസൻ തൂണേരിയുടെ മുന്നറിയിപ്പ് തുടങ്ങിയ രചനകൾ പരിചയപ്പെടുത്തി...

📕 രചനകളോരോന്നും മികച്ച നിലവാരം പുലർത്തുന്നവയായിരുന്നുവെന്ന് തുടർന്ന് വിലയിരുത്തിയവർ അഭിപ്രായപ്പെട്ടു

🔴സീതാദേവി ടീച്ചർ, രതീഷ് മാഷ്, ശിവശങ്കരൻ മാഷ്, ബിന്ദു ടീച്ചർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു..


⭐⭐⭐⭐⭐
ഇനി താരലോകത്തേക്ക് ...

ഇത്തവണ സ്റ്റാർ ഓഫ് ദ വീക്ക് സ്ഥാനത്തിന് അർഹത നേടിയിട്ടുള്ളത് നമുക്ക് ഏറെ പരിചിതനായ നമ്മുടെ പ്രിയ സജിത് കുമാർ മാഷാണ് ..
പ്രൈം ടൈം ചർച്ചകളിൽ നിറഞ്ഞു നിൽക്കാറുള്ള മാഷിന് ഏതൊരു കാര്യത്തിലും വ്യത്യസ്തവും വിശകലനാത്മകവുമായ ഒരു നിലപാടുണ്ടായിരിക്കും ..
എല്ലാവർക്കും സജിത് മാഷെ പോലെ ചർച്ചകളിൽ ഇടപെടാനാകട്ടെയെന്ന് ആശംസിക്കുകയാണ് ..

വാരത്തിലെ താരം സജിത്കുമാർ മാഷിന് അഭിനന്ദനങ്ങൾ നേരുന്നു 💐💐💐💐💐


🖼 ഇനി ഈ വാരത്തിലെ പോസ്റ്റ് ഓഫ് ദ വീക്ക്

നിരവധി ശ്രദ്ധേയമായ പോസ്റ്റുകൾ കടന്നു വന്ന ഒരു വാരമാണിത് ... ഇതാ ഇത് തയ്യാറാക്കുമ്പോഴും പോസ്റ്റുകൾ വന്നു കൊണ്ടിരിക്കുന്നു ...
അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായി തോന്നിയത് ഡിസം 1 ന് വെള്ളിയാഴ്ച സ്വപ്ന ടീച്ചർ പോസ്റ്റ് ചെയ്ത ടീച്ചർ തന്നെ തയ്യാറാക്കിയ എൻ എൻ കക്കാടിന്റെ സഫലമീ യാത്ര യുടെ വായനയാണ്..

തിരൂർ മലയാളം ഗ്രൂപ്പിന്റെ പ്രിയങ്കരിയായ സ്വപ്ന ടീച്ചർക്കും ടീച്ചറുടെ ശ്രദ്ധേയ പോസ്റ്റിനും അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ആ പോസ്റ്റ് ഒരിക്കൽ കൂടി പ്രസിദ്ധീകരിക്കുന്നു ...
വായിച്ചാലും ...


🌎🌎🌎🌎🌎🌎🌎🌎🌎 

സഫലമീ യാത്ര

  🖌🖌🖌🖌🖌🖌🖌🖌🖌🖌  

എൻ.എൻ.കക്കാട്
📗📗📗📗📗📗   

'  അസുലഭമായ പദസമ്പത്ത് ,പുരാണേതിഹാസങ്ങളിലെ അവഗാഹം, അനുഭവ ബാഹുല്യം, താളബോധം ഇവയെല്ലാം അനുഗ്രഹിച്ച കവിയായിരുന്നു കക്കാട്. ആ കാവ്യജീവിതത്തിന്റെ അവസാന കാലത്ത് എഴുതപ്പെട്ട സഫലമീ യാത്ര അതുവരെ അദ്ദേഹം പുലർത്തിപ്പോന്ന രചനാശൈലിയിൽ നിന്ന് പ്രകടമാറ്റത്തിന്റെ ഒരു സൂചന കൂടിയാണ്.

       തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന അർബുദത്തിന്റെ പശ്ചാത്തലത്തിൽ പത്നിയോടൊത്ത് ഒരു തിരുവാതിര രാവിനെ വരവേല്ക്കുന്ന കവിയാണ് സഫലമീ യാത്രയിലെ നായകൻ.ദാമ്പത്യത്തിന്റെ പൂർണ്ണതയ്ക്കും ദീർഘകാലനിലനില്പിനും വേണ്ടിയുള്ള വ്രതപരമായ ആഘോഷമെന്ന നിലയിലാണ് തിരുവാതിരയുടെ പ്രശസ്തിയും പ്രസക്തിയും. പത്നിയൊത്ത് 101 വെറ്റില ചവയ്ക്കേണ്ട ഈ ധനുമാസത്തിരുവാതിര നാൾ കവി ആശുപത്രിക്കിടക്കയിലാണ്.
      
     ആശുപത്രിയിലെ ജനലഴി പിടിച്ചു കൊണ്ട് 'ഒരു ചുമയ്ക്കടിയിടറി വീഴാം ' എന്ന ആശങ്കയോടെയാണ് നേരിയ നിലാവിനെയും പഴകിയ ഓർമ്മകൾ പോലെ വിറകൊള്ളുന്ന താരകങ്ങളെയും കവി കാണുന്നത്.ഈ രാവ് പ്രതീക്ഷകളുടേതല്ല എന്നതുകൊണ്ടാവാം സഖിയുടെ മിഴിയിണകൾ തുളുമ്പുന്നത്. അവൾ അരികിലുണ്ടാകണം എന്ന നായകന്റെ ആവശ്യപ്പെടലിന് രണ്ടു തലങ്ങൾ കാണാം. ഇനിയെത്ര നാൾ അങ്ങനെ ഉണ്ടാകും എന്ന ചിന്തയും, അരി കത്ത് താങ്ങാനാളില്ലെങ്കിൽ താൻ വീണ് പോയേക്കാം എന്ന ആ കുലതയും.

    ശിഷ്ട ദിനങ്ങളെ കണ്ണീരിൽ കുതിർക്കുകയല്ല, ആ മിഴിനീർച്ചവർപ്പ്പെടാതെ ജീവിതമധു ആവോളം പാനം ചെയ്യുകയാണ് കരണീയം എന്നാണ് സ്വന്തം വേദനകളെ മറച്ചു വച്ചു കൊണ്ട് നായകൻ ഭാര്യയെ ആശ്വസിപ്പിക്കുന്നത്.
        നൊന്തും നോവിച്ചും കൊഴുത്ത ചവർപ്പുകൾ കുടിച്ചു വറ്റിച്ചും മുപ്പതാണ്ടുകൾ ഒന്നിച്ചു താണ്ടിയത് ശാന്തിയുടെ ഇത്തിരി ശർക്കര നുണ യുവാനായിത്തന്നെയാണ്. ജീവിതയാത്രയിൽ പിറകിലേക്കോടി മറയുന്ന കാഴ്ചകളായാണ് കവി ഓർമ്മകളെ വിലയിരുത്തുന്നത്. കണ്ണീരു വരുവോളം ചിരിച്ചതും ദു:ഖത്തിന്റെ മറുകര കണ്ടതും, കെട്ടിപ്പുണർന്നു മുകർന്നതും കുത്തിപ്പിളർന്നു മരിച്ചതും കൊന്നതും ,പുഴുതിന്നതും പാതി വിടർന്നതും നിലംപതിച്ചതും ചവിട്ടിയരച്ചതുംകാല്ചവിട്ടിൽ ഫണം വിരിച്ചതും .... ഇങ്ങനെ വിരുദ്ധ ദ്വന്ദ്വങ്ങളായി ഓർമ്മകൾ അവതരിപ്പിക്കുമ്പോൾ ജീവിതാവസ്ഥകളുടെ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും തന്നെയാണ് ആവിഷ്കൃതമാകുന്നത്. പല സ്മൃതികളും മുഖം നഷ്ടപ്പെട്ടവയാണ്. തെരുവുവിളക്കുകളുടെ നെറുകയിൽ ഇരുട്ടാണ്. ബോധത്തിന് ബധിരത ബാധിച്ചിരിക്കുന്നു.

    പരസ്പരം ഊന്നുവടികളാവുക എന്ന ദാമ്പത്യത്തെക്കുറിച്ചുള്ള പരമമായ സങ്കല്പം തന്നെയാണ് കവിക്ക് മുന്നോട്ടു വയ്ക്കുവാനുള്ളത്. ഇനി വരുന്ന വിഷുവും വർഷവും തിരുവോണവുമെല്ലാം കാണാൻ താനവശേഷിക്കുമോ എന്ന് സംശയമാണ്. പക്ഷേ ഈ ആതിരയെ ആശങ്കകൾ കൊണ്ടല്ല, ആർദ്രത കൊണ്ടും സൗമ്യത കൊണ്ടും ഒരു മ കൊണ്ടുമാണ് സ്വീകരിക്കേണ്ടത്.

     പരീക്ഷണ ചടുലമായ കക്കാടിന്റെ കാവ്യജീവിതത്തിൽ ഒരു വഴിത്തിരിവിനെ സൂചിപ്പിക്കുന്ന കവിതയാണ് സഫലമീ യാത്ര. രൂപപരവും ആവിഷ്കാരപരവുമായ ദുർഗ്രഹത പലപ്പോഴും അദ്ദേഹത്തിന്റെ കവിതകളുടെ പൊതു സ്വഭാവമായി വിലയിരുത്തപ്പെടാറുണ്ട്. പാതാളത്തിന്റെ മുഴക്കം, 1963 , പോത്ത് തുടങ്ങിയ രചനകളുടെ രൂപ ജടിലതയിൽ നിന്നും ദുർഗ്രഹതയിൽ നിന്നും സാരള്യത്തിലേക്കുള്ള ഒരു യാത്രയും കൂടിയാണി കവിത. പിന്നീട് വന്ന നന്ദി തിരുവോണ മേ നന്ദിയും ആദ്യകാല കവിതയായ തീർത്ഥാടനവും ഏതാണ്ട് ഇതേ ജനുസ്സിൽപെട്ടവ തന്നെ.

       ഒരു മംഗള മുഹൂർത്തത്തിൽ പ്രിയതമയോടൊത്ത് പഴയ ഓർമ്മകളിലേക്ക് പോകുന്ന നായകനെ ചോറൂണ്, ഊഞ്ഞാലിൽ, കണ്ണീർപ്പാടം: വിഷുക്കണി തുടങ്ങിയ കവിതകളിലെല്ലാം നാം കാണുന്നു. പക്ഷേ ഇവയിലെപ്പോലെ സൗഗന്ധികപുഷ്പ ജേതാവാകാനോ, ത്രാണിയിൽ കൈത്തോട് ചാടിക്കടക്കാനോ,  ' കണ്വ മാമുനിയുടെ കന്യയാമാരോമലായി കാണാനോ കഴിയുന്ന തരത്തിൽ ആത്മവിശ്വാസം സഫലമീ യാത്രയിലെ നായകനില്ല.' ഒരു ചുമയ്ക്കടിയിടറി വീഴാവുന്ന 'അയാൾക്ക് ഊന്നുവടിയായി നില്ക്കുന്ന പ്രണയിനിയെയാണ് ആവശ്യം. ' വരും കൊല്ലമാരെന്നുമെന്തെന്നു മാർക്കറിയാം' എന്ന ആ കുലതയാണ് അയാളിൽ മുന്നിട്ടു നിൽക്കുന്നത്.
  മരണവുമായുള്ള മുഖാമുഖത്തിന്റെ നിമിഷങ്ങളെ പുകമറയില്ലാതെ, ഒരു ദാർശനികന്റെ സംയമത്തോടെ അവതരിപ്പിക്കുന്നു കവി.
    1982 ഡിസംബറിൽ ഈ കവിത ആകാശവാണിയിൽ അവതരിപ്പിക്കുമ്പോൾ കവിയുടെ രോഗാവസ്ഥ വേണ്ടപ്പെട്ടവർ പോലും അറിയുന്ന നിലയിലായിട്ടില്ല. എന്നാൻ 1982ൽ മാതൃഭൂമി ഓണപ്പതിപ്പിൽ അച്ചടിച്ചു വരുമ്പോഴേക്ക് സ്ഥിതി മാറിയിരുന്നു'
       പശ്ചാത്തല ചിത്രീകരണത്തിലും ബിംബകല്പനയിലുമെല്ലാം ആത്മാംശം തുളുമ്പുന്ന ഈ കവിത ആസ്വാദകന്റെ വൈകാരിക സത്വത്തെ തൊട്ടുണർത്തുന്നു. ഉദാത്തമായ ഒരു ദാമ്പത്യത്തെക്കുറിച്ചുള്ള സങ്കല്പം നമ്മുടെയെല്ലാം മനസ്സിന്റെ സ്വപ്ന സ്ഥലിയാണല്ലോ. അതു തന്നെയാണ് ഈ കവിത മലയാളിക്ക് എന്നു പ്രിയതരമാകുന്നതിന്
പ്രധാന കാരണവും.

🖌🖌🖌🖌🖌🖌🖌🖌🖌

സ്വപ്നറാണി

🌎🌎🌎🌎🌎🌎🌎     



ഇതോടെ
ഈ വാരത്തിലെ അവലോകനം ഇവിടെ പൂർണമാവുന്നു ..
വിലയിരുത്തുക ..

🅾🅾🅾🅾🅾🅾🅾🅾🅾🅾