31-12

🍀 വാരാന്ത്യാവലോകനം🍀
ഡിസം 25 മുതൽ 30 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS തിരുവാലി)
അവലോകന സഹായം:
പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ,വ്യാഴം
സുജാത ടീച്ചർ( പൂയപ്പള്ളി GHSS കൊല്ലം)വെള്ളി, ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ഈയാഴ്ചയിലെ  പ്രകാശഗോപുരം പംക്തിയിൽ വി.ടി.ഭട്ടതിരിപ്പാടിനെയാണ് പരിചയപ്പെടുത്തിയത് . എക്കാലത്തെയും മികച്ച കലാ-സാഹിത്യ - സാംസ്ക്കാരിക പ്രതിഭകളെ പരിചയപ്പെടാനും പങ്കുവെയ്ക്കാനും സഹായകമാകുന്ന ഈ പംക്തിയെ ഇത്തവണ സജീവമാക്കിയത് വാസുദേവൻ മാഷ് ,കല ടീച്ചർ ,പ്രജിത എന്നിവരാണ് ...
ഞായർ ,തിങ്കൾ ,ചൊവ്വ ദിവസങ്ങളിലാണ് ഈ പംക്തി ..

നെസി ടീച്ചർക്ക് അസൗകര്യം നേരിട്ടതിനാൽ ബുധനാഴ്ചയിലെ ലോകസാഹിത്യവും
ലോകസിനിമ യും മുടങ്ങിപ്പോയി

നമ്മുടെ മറ്റു പ്രൈം ടൈം പംക്തികളെല്ലാം ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികവുറ്റതാക്കാൻ അവതാരകർ കാണിക്കുന്ന ശ്രദ്ധയെയും അർപ്പണബോധത്തെയും പ്രത്യേകം  അഭിനന്ദിക്കുന്നു

ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/0B70gKlJCYWT7OHd0OUxVNjVjY0k/view?usp=sharing

📝 തിങ്കൾ 📝
    അവധിയുടെ തിരക്കിലേക്ക്(ആലസ്യത്തിലേക്ക്🤔)ഊളിയിട്ടതു കൊണ്ടാകാം സർഗസംവേദനംതുടങ്ങാൻ അല്പം വെെകി.

 പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റ്എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള വായനക്കുറിപ്പായിരുന്നു ഇത്തവണ  അനിൽ മാഷ്പരിചയപ്പെടുത്തിയത്.
സാന്റിയാഗോ എന്ന ഇടയബാലൻ സ്വപ്നത്തിന്റെ പ്രേരണയാൽ നടത്തുന്ന യാത്രയാണ് ആൽക്കെമിസ്റ്റിന്റെ പ്രമേയം.സന്തോഷത്തിന്റെ രഹസ്യമറിയാൻ ഒരു വൃദ്ധനെ സമീപിക്കുന്നു(8ലെ പാഠഭാഗം),പുസ്തകവായനയിലൂടെ അറിവുകൾ വർദ്ധിപ്പിക്കുന്നു..സ്ഫടികക്കച്ചവടക്കാരന്റെ സഹായിയായി നിന്ന് ആ കച്ചവടം പച്ചപിടിപ്പിക്കുന്നു..ആൽക്കെമിസ്റ്റിനെ അന്വേഷിച്ചിറങ്ങിയ ഇംഗ്ലീഷുകാരനും,നിധിയന്വേഷിച്ചിറങ്ങിയ സാന്റിയാഗോയും ഈജിപ്തിലേക്ക് പോകുന്നു...ആൽക്കെമിസ്റ്റിനെ കണ്ടെത്തുന്നു..പിന്നെ നോവലിന്റെ ഉദ്വേഗനിമിഷങ്ങൾ...

📚നോവലെന്നതിലുപരി ഒരു പ്രചോദകഗ്രന്ഥംഎന്നറിയപ്പെടുന്ന ആൽക്കെമിസ്റ്റിനെക്കുറിച്ചുള്ള വായനാക്കുറിപ്പ് മികച്ചവായനാനുഭവം നൽകിയെന്ന് ശിവശങ്കരൻ മാഷ് അഭിപ്രായപ്പെട്ടു.
8 ലെ പാഠപുസ്തകത്തിൽ ഇതിലെ ഒരു ഭാഗം ഉൾക്കൊള്ളുന്നതുകൊണ്ട് പ്രയോജനപ്രദവും ആയിരുന്നു.

🔴പ്രമോദ് മാഷ് പൗലോ കൊയ്ലോ യെക്കുറിച്ചുള്ള സമഗ്ര PDF ഫയൽ പോസ്റ്റ് ചെയ്ത് കൂട്ടിച്ചേർക്കൽ ഗംഭീരമാക്കി👍.

ആൽക്കെമിസ്റ്റ് എന്നാൽ എന്ത് എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പ്രജിതയും കൂട്ടിച്ചേർത്തു.രതീഷ് കുമാർ മാഷും അഭിപ്രായം രേഖപ്പെടുത്തി.


🖼  26 .12 .17 ചൊവ്വ 🖼

കാഴ്ചയിലെ വിസ്മയം എന്ന പംക്തിയിൽ അൻപത്തിയെട്ടാം ദൃശ്യകലയായി പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത് കമ്പളന്യത്തം എന്ന കലാരൂപമാണ് .


📘വയനാട് ജില്ലയിലെ ആദിവാസി വിഭാഗമായ പണിയരുടെയിടയിൽ പ്രചാരത്തിലുള്ള ഈ കലാരൂപത്തെ കുറിച്ച് സമഗ്രമായ വിവരണവും നിരവധി ചിത്രങ്ങളും വീഡിയോ ലിങ്കുകളും ടീച്ചർ ഉൾപ്പെടുത്തിയിരുന്നു .

🔵 കമ്പള നാട്ടി എന്ന ആദിവാസി ആചാരത്തെ കുറിച്ചും ടീച്ചർ വിശദീകരണം നൽകി ..

📕 സജിത് മാഷിന്റെ കൂട്ടിച്ചേർക്കലുകളും ഏറെ പ്രയോജനകരമായി ..
കല ടീച്ചറുടെ ശ്ലോകവും അവതരണത്തിന് മാറ്റു കൂട്ടി .

🅾 വിജു മാഷ് ,സലൂജ ,അനീസുദ്ദീൻ ,ശിവശങ്കരൻ ,ഹമീദ് ,രതീഷ് എന്നിവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി .


🎬  വ്യാഴം  🎬
      സാങ്കേതികകാരണങ്ങളാൽ പി.ടി.വെെകിയതിൽ ക്ഷമ ചോദിച്ചുകൊണ്ട് 9.15ന് നാടകലോകം ആരംഭിച്ചു.

റഷ്യൻ നാടകവേദി യെയാണ് വിജുമാഷ്ഇത്തവണ പരിചയപ്പെടുത്തിയത്.
പള്ളികളോടുള്ള വെറുപ്പും ഭരണാധികാരികളുടെ ഉരുക്കുമുഷ്ടിയും കാരണം മന്ദഗതിയിലായിരുന്നു റഷ്യൻ നാടകവേദിയുടെ തുടക്കം.11ാം ശതകത്തിലെ സ്കോമോറോഖാക്എന്ന നാടകനാടോടി സംഘം,
ഈ സംഘം തലമുറകളായി കെെമാറിയ പാരമ്പര്യകലാരൂപങ്ങളുടെ വികാസം(14ാം ശതകം),1613ൽ സ്ഥാപിതമായ House of Amusement,സർ.അലക്സിസിന്റെ കാലത്ത് കലകൾക്കുണ്ടായ നിരോധനം,1633ൽ രൂപം കൊണ്ട RussianTheological Society തുടങ്ങി ആധുനിക നാടകവേദി വരെ എത്തിനിൽക്കുന്ന ഒരു സമഗ്രാവതരണമായിരുന്നു വിജു മാഷുടേത്.

🔴പ്രമോദ് മാഷ്,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായം രേഖപ്പെടുത്തുകയും പ്രജിത റഷ്യൻ എജിറ്റ് പ്രോപ് സങ്കേതമനുസരിച്ച് മലയാളത്തിലുണ്ടായ നാട്ടുഗദ്ദികയെക്കുറിച്ചുള്ള ലേഖനം കൂട്ടിച്ചേർക്കുകയും ചെയ്തു

🔔 29-12-17 വെള്ളി 🔔

രജനി ടീച്ചർ സംഗീത സാഗരവുമായെത്തിയെങ്കിലും  കാലാവസ്ഥയിലെ വ്യതിയാനം നിമിത്തം സാഗരത്തിൽ തിരകൾ കുറവായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. "ദും ബ ...ദും ബ...ദും ബാ ദുംബാ.... എന്ന മലയാളം സിനിമാ ഗാനത്തിനെ ഓർമിപ്പിക്കുന്ന ഒഡിഷയിലെ ദുംബ സംഗീതത്തെ പക്ഷേ ആംഗലേയ മഹാകാളി അപഹരിച്ചതിനാലാണ് ഒരല്പം സുഖം കുറഞ്ഞു പോയത്. നമ്മുടെ മലയാളം വായിക്കുമ്പോഴുള്ള സുഖം ആംഗലേയ ദുംബയ്ക്കില്ലെങ്കിലും ടീച്ചറിന്റെ അർപണ ബോധത്തിന് നന്ദി പറയാതെ വയ്യ!



📚 30 ശനിയാഴ്ച നവ സാഹിതിയിൽ രചനകൾ  കുറവായിരുന്നു

. പരീക്ഷാപേപ്പർ മുന്നിൽ വച്ചുള്ള കളിയായതുകൊണ്ടാകും ഈ വാരം ഇങ്ങനെ ആയത്.

സ്നേഹത്തിന്റെ വിഭിന്ന ഭാവങ്ങൾ നൽകുന്ന.. മനസിൽ തട്ടുന്ന വരികളുമായി സജീവൻ പ്രദീപൻ,

ദേശീയ ഗാനത്തിനു ബെല്ലടിക്കുമ്പോൾ സ്കൂൾ വിടാൻ കാത്തിരിക്കുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വെപ്രാളവും  ചിന്തയും ചെറിയ വരികളിൽ വലിയ വാക്കുകളാക്കിയ മഹേന്ദർ ,

ഓഖിയുടെ തീ വ്രത വാക്കുകളിൽ കടലിരമ്പമാക്കിയ ശ്രീല വി വി യുടെ അശാന്തിയുടെ കടലിരമ്പം എന്നിവ നവ സാഹിതിയെ സമ്പന്നമാക്കി.

യാത്രകൾ, പേപ്പർ നോട്ടം, ക്രിസ്തുമസ്, പുതുവത്സരാഘോഷം ഇതെല്ലാം ഉൾക്കൊണ്ട് തിരൂരിന് ജീവനും ആയുസ്സും നൽകുന്ന തിരൂർ കുടുംബാംഗങ്ങൾക്കെല്ലാവർക്കും  സമ്പന്നമായ ഒരു പുതുവത്സരം ആശംസിക്കുന്നു.


⭐  താരോദയം ⭐

ഇനി ഈ വാരത്തിലെ താരത്തെ അന്വേഷിക്കാം ..
പരീക്ഷാപേപ്പർ നോട്ടം ,ക്രിസ്മസ് അവധി എന്നിവ കാരണം ചർച്ചകളും ഇടപെടലുകളുമെല്ലാം കുറഞ്ഞു പോയ ഒരു വാരമാണ് കടന്നു പോയത് ..
ഈ വാരത്തിലെ താരപദവിക്ക് അർഹത നേടിയിരിക്കുന്നത് നമ്മുടെ തിരൂർ മലയാളം ഗ്രൂപ്പിന്റെ ജീവനാഡിയും തിങ്കളാഴ്ചകളിലെ സർഗസംവേദനം അവതാരകനുമായ നമ്മുടെ പ്രിയപ്പെട്ട അനിൽ മാഷാണ് ..


സ്റ്റാർ ഓഫ് ദ വീക്ക് അനിൽ മാഷിന് അഭിനന്ദനങ്ങൾ നേരുന്നു
🌹🌹🌹🌹🌹🌹


പോസ്റ്റ് ഓഫ് ദ വീക്ക്

ഈ വാരത്തിലെ പോസ്റ്റ് ഓഫ് ദ വീക്കിന് രണ്ട് പോസ്റ്റുകൾ മത്സരത്തിന് വന്നു ..
ഒന്ന് സലൂജ ടീച്ചർ പോസ്റ്റ് ചെയ്ത കവിത എ.കെ.യുടെ ഇന്നത്തെ കവിത യും
മറ്റൊന്ന് ഈയുള്ളവൻ ( ശിവശങ്കരൻ ) പോസ്റ്റ് ചെയ്ത "പെൺകുട്ടികളില്ലാത്ത വീടും"

അവസാനം പാവം ഞാൻ പരാജയപ്പെട്ടു..
ഈ വാരത്തിലെ മികച്ച പോസ്റ്റ് ആയി ഡിസം' 28 ന് രാവിലെ സലൂജ ടീച്ചർ പോസ്റ്റ് ചെയ്ത  കവിത എ.കെ.യുടെ ഇന്നത്തെ കവിത യെ തെരഞ്ഞെടുത്തു ...


സലൂജ ടീച്ചർക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ആ കവിത ഒരിക്കൽ കൂടി ...


ഇന്നത്തെ കവിത.

നിന്നോട് .
..................
കവിത.എ.കെ.
.........................


ഒറ്റച്ചുംബനത്താൽ നീ തീർത്ത
തടവറയിലകപ്പെട്ടു പോയോരു
പെണ്ണാണ്!
പുറത്തു കടക്കാൻ വഴിയറിയാതെ;
തടവറക്കുള്ളിൽ
ചുറ്റിത്തിരിഞ്ഞവൾ!
ശിക്ഷാകാലം കഴിയും മുമ്പേ
മരണപ്പെട്ടവൾ!
' ചത്തു കിടന്നാലും ചമഞ്ഞു കിടക്കണ 'മെന്ന്
എപ്പോഴും പറഞ്ഞിരുന്നവൾ!
പ്രണയം കൊണ്ട് പൊട്ടുകുത്തീട്ടുണ്ട്!
പരിഭവം കൊണ്ടാണെന്നു തോന്നുന്നു നെറുകയിലെ സിന്ദൂരം;
അല്ലെങ്കിലെന്തേ ഇത്ര ചുവക്കാൻ!
സംശയം വേണ്ട;
കണ്ണെഴുതീത് കലഹം കൊണ്ടു തന്നെ !
മൂക്കുത്തിയിലെ കല്ല്
നിന്റെ വേർപ്പു മുത്താണ് !
നിശബ്ദത തുന്നിയ ചേല
മൗനത്തിൻഞൊറിയിട്ടടുത്തിട്ടുണ്ട്!
ചമയങ്ങൾ പൂർത്തിയായെങ്കിൽ
ഇനിയും വച്ചോണ്ടിരിക്കരുതേ.......
ഉറുമ്പരിക്കാൻ തുടങ്ങും മുമ്പങ്ങു
ചിതയിലേക്കെടുക്കണേ.....
..........



തിരൂർ മലയാളത്തിലെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും അവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കും അവരുടെ സ്വന്തം വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും അവലോകനടീമിന്റെ പുതുവർഷാശംസകൾ


ശുഭം
🔲🔲🔲🔲🔲🔲🔲🔲🔲🔲