7-12

🤡🤠🤡🤠🤡🤠🤡🤠
     നാടക ലോകം
വിജു എം രവീന്ദ്രൻ
🎭🎭🎭🎭🎭🎭🎭🎭

ഇന്ന് നാടക ലോകത്തിന്റെ പതിനൊന്നാം ഭാഗം !

ജർമനി

കാർണിവൽ ആഘോഷസംസ്കാരവും മതപരമായ ആശയങ്ങളും സാമൂഹികജീവിതത്തിന്റെ ഹാസ്യമാനങ്ങളും ഇടകലർന്നു വികസിച്ച കലാസങ്കല്പമാണ് 15-ാം ശ.-ത്തിൽ നാടകകലയായി ജർമനിയിൽ വളർന്നുവന്നത്.

ജോഹൻ ക്രിസ്റ്റോഫ് ഗോസ്സ്ചെസ്, കരോളിൻ ന്യൂബർ, ഹെന്റിച്ച് കോച്ച്, ജോഹാൻ ഷോൺമാൻ, ഏലിയസ് ഷെഗൽ തുടങ്ങിയവർ ജർമൻ നാടകവേദിക്ക് വിലപ്പെട്ട സംഭാവനകൾ നല്കിയവരാണ്. തനതായ സാംസ്കാരിക പാരമ്പര്യത്തിൽനിന്ന് ഊർജ്ജം ആവാഹിച്ച കലാകാരന്മാരായിരുന്നു കോൺറാഡ് എക്കോഫ്, കോൺറാഡ് അക്കർമാൻ എന്നിവർ. അക്കാലത്ത് അക്കർമാൻ 'നാഷണൽ തിയെറ്റർ' എന്ന നാടകസ്ഥാപനം ആരംഭിക്കുകയും ചെയ്തു.

19-ാം ശ.-ത്തിൽ ജർമൻ സംസ്കാരത്തിന്റെ പ്രധാന പ്രചരണോപാധി നാടകമായിരുന്നു. പ്രൊഫഷണൽ നാടകവേദി പല പ്രതിസന്ധികൾ നേരിട്ടുവെങ്കിലും ലുഡ്പിങ് ടൈക്കിനെപ്പോലുള്ളവർ നാടോടി പാരമ്പര്യത്തിന്റെ രസകരമായ അംശങ്ങൾ ഉൾപാകി, ഒരു നവീന നാടകാനുഭവത്തിന് പ്രചോദനമേകി. ഡ്രെഫറിക് ഹെബൽ, ഓട്ടോ ലുഡ്വിങ്, ജെർഹാട്ട് ഹോപ്മാൻ തുടങ്ങിയവരാണ് ജർമൻ നാടകവേദിയെ 20-ാം ശ.-ത്തിലേക്ക് നയിച്ചത്.

മാക്സ് ഫ്രിഷ്, ഫ്രീദ്റിഷ് ഡ്യൂറൻമാറ്റ് തുടങ്ങിയവരാണ് ആധുനിക ജർമൻ നാടകത്തിന്റെ പുതിയ വക്താക്കളായി പേരെടുത്തത്.

ജർഹാർട്ട് ഹോപ്ട്ട്മാൻ (Gerhart Johann Robert Hauptmann), 1912-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്ത് (ജനനം: 1862 നവംബർ 15- മരണം: 1946 ജൂൺ 6). നെയ്ത്തുകാർ, കുഴിച്ചിട്ട മണി, പപ്പാ ഡാൻസ്, ഹാനലിന്റെ തിരുസ്വീകരണം ഇമ്മാനുവൽ ക്വന്റ്, ദി ഹെരിറ്റേജ് ഓഫ് സോവാന എന്നിവയാണ് പ്രധാന രചനകൾ.

ചരിത്രം, മനഃശാസ്ത്രം, മതം, ദർശനം, എന്നിവയിലും ഉപനിഷത്തുക്കളിലും ഖുർആനിലും ബുദ്ധമത ദർശനങ്ങളിലും അവഗാഹമുണ്ടായിരുന്ന ഹോപ്ട്ട്മാൻ നാടകം, കഥ, കവിത, മഹാകാവ്യം എന്നീ വിഭാഗങ്ങളിലായി നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. നാച്ചുറലിസ്റ്റിക് രീതിയോടൊപ്പം സർറിയലിസ്റ്റിൿ, റൊമാന്റിക് രീതികളും അദ്ദേഹം രചനകളിൽ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും ദാരിദ്ര്യത്തിൽ പെട്ടുഴലുന്നവരുടെയും ജീവിത സമസ്യകളാണ് മിക്ക നാടകങ്ങളിലും ആവിഷ്കരിച്ചിരിക്കുന്നത്


"German male dramatists and playwrights"

A
Carl Abel
Hans Ackermann
Friedrich Wilhelm Adami
Philipp Agricola
Louis Angely
Bruno Apitz
Karl Otto Ludwig von Arnim
Franz Arnold
Joseph von Auffenberg
Jakob Ayrer
B
Julius Bab
Joseph Marius Babo
Ernst Bach
Julius Bacher
Baermann of Limburg
Ernst Barlach
Wolf Heinrich Graf von Baudissin
Ulrich Becher
Heinrich Beck (actor)
Michael Beer (poet)
Albrecht Behmel
Roderich Benedix
Ludwig Berger (director)
Max Bernstein
Friedrich Bethge
Jakob Bettelheim
Jacob Bidermann
Fritz Oswald Bilse
Leo Birinski
Boris Blacher
Oscar Blumenthal
Wolfgang Borchert
Thomas Brasch
Bertolt Brecht
Bernard von Brentano
Friedrich Christian Bressand
Ferdinand Bruckner
Georg Büchner
Heinrich Bulthaupt
C
David Chotjewitz
Wolfgang Clemen
Heinz Czechowski
D
Constantin Christian Dedekind
Eduard Devrient
Otto Devrient
Franz von Dingelstedt
Tankred Dorst
E
Dietrich Eckart
Günter Eich
Ludwig Eichrodt
Carl Einstein
Julius Elias
Albert Ellmenreich
Karl Elze
Paul Ernst (German writer)
Johann Joachim Eschenburg
Herbert Eulenberg
F
Rainer Werner Fassbinder
Leopold Feldmann
Max Ferner
Lion Feuchtwanger
Johann Georg Fischer
Arthur Fitger
Curth Flatow
Hans Folz
Bruno Frank
Gustav Freytag
Philipp Nicodemus Frischlin
G
Ludwig Ganghofer
Hartmut Geerken
Prince George of Prussia
Stefan George
Georg Gottfried Gervinus
Curt Goetz
Karl August Görner
Friedrich Wilhelm Gotter
Rudolf von Gottschall
Christian Dietrich Grabbe
Günter Grass
Friedrich Melchior, Baron von Grimm
Alfred Grünwald (librettist)
Andreas Gryphius
Rolf Gumlich
Karl Gutzkow
H
Friedrich Wilhelm Hackländer
Peter Hacks
Max Halbe
Ernst Hardt
Otto Erich Hartleben
Walter Hasenclever
Gerhart Hauptmann
Christian Friedrich Hebbel
David Elias Heidenreich
Karl August von Heigel
Ernst Henrici
Heinz Hentschke
Georg Heym
Paul Heyse
Wolfgang Hildesheimer
Johann Adam Hiller
Rolf Hochhuth
Friedrich Hölderlin
Ludwig Hollonius
Arno Holz
Christoph Ernst von Houwald
Francis Hueffer
Engelbert Humperdinck (composer)
I
August Wilhelm Iffland
J
Heinrich Eduard Jacob
Hans Henny Jahnn
Oskar Jerschke
Hanns Johst
Walter Jupé
K
Heinz Kahlau
Georg Kaiser
Dieter Kalka
Yaak Karsunke
Hermann Kasack
Hermann Kesten
Eduard von Keyserling
Johann Friedrich Kind
Klabund
Julius Leopold Klein
Ernst August Friedrich Klingemann
Peter Klusen
Georg Köberle
Karl Koberstein
Paul Kornfeld (playwright)
August von Kotzebue
Helmut Krausser
Theodore Kremer
Franz Xaver Kroetz
Heinrich Kruse
Michael Kunze
L
Heinrich Laube
Josef Lauff
Hans Leip
Jakob Michael Reinhold Lenz
Siegfried Lenz
Gotthold Ephraim Lessing
Anton Tomaž Linhart
Daniel Casper von Lohenstein
Hans Lorbeer
Hugo Lubliner
Samuel Lublinski
Emil Ludwig
Otto Ludwig (writer)
Martin Luserke
M
Lucas Maius
Apollonius von Maltitz
Gotthilf August von Maltitz
Andreas Mand
Klaus Mann
Andreas Marber
Jacob Masen
Marius von Mayenburg
August Gottlieb Meißner
Wilhelm Meyer-Förster
Gustav von Meyern-Hohenberg
Wilhelm Molitor
Eberhard Wolfgang Möller
Martin Mosebach
Julius Mosen
Salomon Hermann Mosenthal
Erich Mühsam
Hans Müller-Schlösser
Heiner Müller
Adolf Müllner

N
Thomas Naogeorgus
Max Neal
Ernst Elias Niebergall
Wilhelm Nienstädt
P
Oskar Panizza
August von Platen-Hallermünde
Ulrich Plenzdorf
René Pollesch
Gerhard Polt
Paul Pörtner
Gustav zu Putlitz
R
Ernst Raupach
Hans Rehfisch
Hans Reimann (writer)
Friedrich Wilhelm Riemer
Alexander Ritter
Johann Friedrich Rochlitz
Günther Rücker
S
Hans Sachs
Felix Salten
Roland Schimmelpfennig
Johannes Schlaf
Einar Schleef
August Wilhelm Schlegel
Rainer Schlösser
Hermann von Schmid
Christian Friedrich Daniel Schubart
Robert Schuster
Alois Senefelder
Eduard Wilhelm Sievers
Reinhard Sorge
Martin Sperr
Heinrich Spoerl
Arnold Stadler
Hermann Stehr
Carl Sternheim
August Stramm
Botho Strauß
Hermann Sudermann
T
Emil Taubert
Ernst Toller
Hans-Ulrich Treichel
Georg Friedrich Treitschke
Friedrich von der Trenck
U
Hermann Ulrici
V
Karl Vollmöller
Johann Heinrich Voss
Richard Voss
Christian August Vulpius
W
F. K. Waechter
Ernst August Wagner
Heinrich Leopold Wagner
Martin Walser
Camillo Walzel
Frank Wedekind
Josef Magnus Wehner
Christian Weise
Peter Weiss
Christian Felix Weiße
Franz Werfel
Karl Friedrich Gottlob Wetzel
Ernst Wichert
Adolf Wilbrandt
Ernst von Wildenbruch
Friedrich Wolf (writer)
Karl Wolfskehl
Ernst von Wolzogen
Z
Carl Zuckmayer
Stefan Zweig

"German women dramatists and playwrights"

A
Princess Amalie of Saxony
B
Sibylle Berg
Charlotte Birch-Pfeiffer
Anne Birk
Sibylle Ursula von Braunschweig-Lüneburg
C
Helmina von Chézy
D
Georgia Doll
Thea Dorn
Viola Herms Drath
F
Marieluise Fleißer
H
Elisabeth Hauptmann
Uta-Maria Heim
Barbara Honigmann
Hrotsvitha
K
Ursula Krechel
L
Else Lasker-Schüler
Dea Loher
M
Eva Maler
Judith Malina
Sudabeh Mohafez
O
Emine Sevgi Özdamar
R
Gerlind Reinshagen
Friederike Roth
S
Ginka Steinwachs
Ilse von Stach
Margarete Steffin
W

Alissa Walser

[വൈകുന്നേരം 7:29 -നു, 7/12/2017] വിജു എം രവീന്ദ്രൻ: ബെർടോൾഡ് ബ്രെഹ്ത്​


വിഖ്യാതനായ ജർമ്മൻ നാടകക്യത്തും സംവിധായകനും കവിയും ആണ്‌ ബെർടോൾഡ് ബ്രെഹ്ത്(German)(10 ഫെബ്രുവരി 1898 – 14 ആഗസ്റ്റ്‌ 1956).എപ്പിക് തിയേറ്റർ എന്ന ആശയം ഇദ്ദേഹത്തിന്റെയാണ്‌.

മ്യൂനിചിന്റെ വടക്ക് -പടിഞ്ഞാറൻ ഭാഗത്തുള്ള ഒഗ്സ്ബെര്ഗ് എന്ന സ്ഥലത്താണ് 1898 ൽ അദ്ദേഹം ജനിച്ചത് .ജീവിതകാലത്ത് മുഖ്യമായും നാടകകൃത്തായറിയപ്പെട്ട ബ്രെഹ്റ്റ്, കവിയെന്ന നിലയിൽ പ്രശസ്തനാവുന്നത് മരണാനന്തരമാണ്.

​നാടകങ്ങൾ​
ത്രീപെനി ഓപ്പെറാ
അതേ എന്നു പറഞ്ഞവൻ(1930)
അമ്മ (1932)
ഉരുളൻതലകളും കൂമ്പൻതലകളും' (1936)
മൂന്നാം റീഹ്ഹിലെ ഭയവും ദുരിതവും
ഏഴു ചാവുദോഷങ്ങൾ (1933)
അധീശ വർഗത്തിന്റെ സ്വകാര്യജീവിതം(1938)
കമ്യൂൺ ദിനങ്ങൾ (1956)
മദർ കറേജും അവരുടെ മക്കളും (1941)
ഗലീലിയോവിന്റെ ജീവിതം (1943)
ലൂക്കലസ്സിന്റെ വിചാരണ (1940)
സെത്‌സ്വാനിലെ നല്ല സ്ത്രീ (1943)
കോക്കേഷ്യൻ ചോക്കുവൃത്തം (1954)

​നാടകപരിഭാഷകൾ​

മാർലോവിന്റെ 'എഡ്‌വേഡ് രണ്ടാമൻ'

ഷേക്‌സ്​പിയറിന്റെ 'കൊറിയൊലാനസ്'

മോളിയേയുടെ 'ഡോൺ ജ്വാൻ'

സൊഫോക്ലിസ്സിന്റെ 'ആന്റിഗണി'


സിങ്ങിന്റെ 'കാറാർ അവർകളുടെ തോക്കുകൾ'


[രാത്രി 9:08 -നു, 7/12/2017] പ്രജിത: വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിലെടുക്കൂ...അത് ആയുധമാണ്എന്ന് സാധാരണക്കാരെ ഉദ്ബോധിപ്പിച്ച ബ്രെഹത്നെയും അദ്ദേഹം രൂപം നൽകിയ  എപ്പിക് നാടകവേദിയെയും കുറിച്ച് അൽപം...
[രാത്രി 9:08 -നു, 7/12/2017] പ്രജിത: 'എപ്പിക് തിയെറ്റർ' എന്ന ആശയത്തിന് സമഗ്രരൂപം നല്കിയത് പ്രമുഖ നാടകചിന്തകനായ ബെർത്തോൾട് ബ്രെഹ്ത് ആണ്. ഭാരതീയ നാട്യശാസ്ത്രം, ചൈനീസ് ഓപ്പറ, ആഗ്ളോ അമേരിക്കൻ തിയെറ്റർ, അബ്സേഡ് തിയെറ്റർ, സ്ട്രിൻഡ്ബെർഗ്, മെറ്റർലിങ്ക് നാടകധാര തുടങ്ങിയ പല കൈവഴികളിൽനിന്നും ഊർജ്ജം ആവാഹിച്ചെടുത്താണ് ബ്രെഹ്ത് എപ്പിക് തിയെറ്ററിന് ജന്മം നല്കിയത്.

16-ാം ശ.-ത്തിലെ എലിസബത്തൻ നാടകങ്ങളിലും 19-ാം ശ.-ത്തിലെ ജർമൻ നാട്യമാതൃകകളിലും എപ്പിക് തിയെറ്ററിന്റെ മുന്നോടികൾ ദൃശ്യമാണ്. നാടകത്തിന്റെ ക്രാഫ്റ്റിലും പ്രമേയത്തിലും ലയിച്ച്, സ്വന്തം അസ്തിത്വം മറക്കുന്ന പ്രേക്ഷകനെ ബോധവാന്മാരാക്കുന്ന നാടകസമ്പ്രദായത്തിനാണ് ബ്രെഹ്ത് പ്രാധാന്യം കല്പിച്ചത്. യൂറോപ്യൻ പാരമ്പര്യമായ അരിസ്റ്റോട്ടിലിയൻ സങ്കല്പത്തെ അതിജീവിച്ച്, പുതിയ നാടകശില്പം വാർത്തെടുക്കാനാണ് ബ്രെഹ്ത് ശ്രമിച്ചത്.

നടൻ ഒരു വ്യക്തിയാണെന്നും, നടനം ഒരു ആവിഷ്കരണം മാത്രമാണെന്നും 'എപ്പിക് തിയെറ്റർ' പ്രഖ്യാപിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതാവസ്ഥകളെ അതിന്റെ ആസ്വാദനഭേദങ്ങളോടെ സ്വീകരിക്കണമെന്നാണ് എപ്പിക് തിയെറ്റർ വിഭാവനം ചെയ്യുന്നത്. കഥ ഒരു നാശമാണെന്ന് എപ്പിക് തിയെറ്റർ സിദ്ധാന്തിക്കുന്നു. നാടകത്തിലെ ആദിമധ്യാന്തമായ കഥാകഥനരീതിയും അങ്കസംവിധാനവും അത് നിരസിച്ചു. പകരം 'ചിത്ര'ങ്ങളാണ് ബ്രെഹ്ത് ആവിഷ്കരിച്ചത്. അനുഭവങ്ങളിലൂടെ കടന്നുപോകാൻ സംഭവങ്ങൾ അടുക്കിവച്ച കഥയോ കാലമോ ആവശ്യമില്ലെന്ന് ബ്രെഹ്ത്തിന്റെ നാടകസൃഷ്ടികൾ വിളിച്ചുപറഞ്ഞു. അരങ്ങിൽ തെളിയുന്നത് യാഥാർഥ്യമല്ല, വെറും നാടകം മാത്രമാണെന്ന് പ്രേക്ഷകർ മറക്കാതിരിക്കാനുള്ള ടെക്നിക്കുകളാണ് ബ്രെഹ്ത് ആവിഷ്കരിച്ചത്. നാടകാരംഭത്തിൽ ഒരാഖ്യാതാവ് പ്രത്യക്ഷപ്പെട്ട് ചട്ടക്കൂട് ഒരുക്കുകയും അതിനുള്ളിൽ നാടകം ആരംഭിക്കുകയും ചെയ്യുന്നു. കാലം എന്ന നിരന്തരാനുഭവത്തെ ഇല്ലാതാക്കിക്കൊണ്ട് അരങ്ങിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തിയുടെ 'നടന'ത്തിന് സാക്ഷിയാകുന്ന പ്രേക്ഷകനെയാണ് എപ്പിക് തിയെറ്ററിൽ കാണുന്നത്.

യജമാനൻ പുന്തീലായും ഭൃത്യൻ മാക്തിയും എന്ന നാടകത്തിൽ പശുക്കളെ നോക്കുന്ന ഗോപസ്ത്രീ സദസ്യരെ നേരിട്ട് സംബോധനചെയ്ത് തങ്ങൾ എന്താണ് പ്രദർശിപ്പിക്കാൻ പോകുന്നതെന്ന് അറിയിക്കുന്നു. 'ഗോപസ്ത്രീ' എന്നതിനുപകരം, 'ഗോപസ്ത്രീയായി അഭിനയിക്കുന്നവൾ എന്നാണ്' നാടകകൃത്ത് അവളെ വിളിക്കുന്നത്. ഇത്തരം മുൻകൂർ നടപടികളിലൂടെ നാട്യം, നാടകം, വ്യക്തി, നടൻ എന്നീ അതിർത്തികൾ പ്രേക്ഷകനിൽ വ്യക്തമായി ഉറപ്പിക്കപ്പെടുന്നു.

പ്രേക്ഷകന്റെ അഹംബോധത്തെ വികാരാവേശത്തിൽ മയക്കിക്കിടത്തി, ചിന്താശക്തിയെ നിഷ്ക്രിയമാക്കുന്ന യാതൊരു പ്രകടനവും എപ്പിക് തിയെറ്റർ പ്രോത്സാഹിപ്പിക്കുന്നില്ല. നാടകീയതയ്ക്കല്ല, ആഖ്യാനത്തിനാണ് എപ്പിക് തിയെറ്ററിൽ സ്ഥാനമുള്ളത്. നാടകീയമുഹൂർത്തങ്ങളുടെ മായികതയിൽ മനം മറക്കുന്ന പ്രേക്ഷകനെ, അവന്റെ ബോധത്തിലേക്ക് തിരികെയെത്തിക്കാനാണ് ബ്രെഹ്ത് ശ്രമിച്ചത്. 'ഏലിനേഷൻ' അഥവാ 'ഫെർ ഫ്രെമ്ദുങ്സ്-എഫക്ടി'ലൂടെ നടൻ ആഖ്യാതാവ് മാത്രമാണെന്ന് ബ്രെഹ്ത് പ്രഖ്യാപിക്കുന്നു. വികാരപരമായ ആസ്വാദനത്തിൽനിന്ന് വിചാരപരമായ ആഖ്യാനത്തിലേക്കാണ് പ്രേക്ഷകൻ ഉണരേണ്ടതെന്ന് എപ്പിക് തിയെറ്റർ ബോധിപ്പിക്കുന്നു.


തിയെറ്ററിന്റെ സാമ്പ്രദായികരൂപവും എപ്പിക് രീതിയും തമ്മിലുള്ള വ്യത്യാസങ്ങൾ ബ്രെഹ്ത് വിവരിച്ചിട്ടുണ്ട്. സാമ്പ്രദായിക നാടകവേദിയിൽ പ്രേക്ഷകൻ ബന്ധിതനാകുമ്പോൾ എപ്പിക് തിയെറ്ററിൽ, പ്രേക്ഷകൻ നിരീക്ഷൻ മാത്രമാണ്. വികാരങ്ങൾ, അനുഭൂതികൾ, മനോചാപല്യങ്ങൾ, സംഭവങ്ങൾക്കൊത്തുള്ള മനോചലനം, പിരിമുറുക്കം, ആദിമധ്യാന്തമായ കാലത്തിനൊപ്പമുള്ള മനോസഞ്ചാരം, ചിന്താരാഹിത്യം തുടങ്ങിയവയാണ് തിയെറ്ററിന്റെ സാമ്പ്രദായികരൂപത്തിൽനിന്ന് പ്രേക്ഷകൻ അനുഭവിക്കുന്നത്. എന്നാൽ എപ്പിക് തിയെറ്റർ ആസ്വദിക്കുന്ന പ്രേക്ഷകൻ വികാരങ്ങളിലും അനുഭൂതികളിലും മനോചാപല്യങ്ങളിലും വീഴുന്നില്ല. ചിന്തയിൽനിന്നുണരുന്ന ദർശനവും നിരീക്ഷണവുമാണ് അവനെ ഒരു സാക്ഷിയാക്കി മാറ്റിനിർത്തുന്നത്. സ്വന്തം അസ്തിത്വം നിയന്ത്രിക്കുന്ന ചിന്തയും, അഹംബോധവുമാണ് പ്രേക്ഷകനെ 'അന്യനാ'ക്കി നിർത്തുന്നത്.

ബ്രെഹ്ത് ധാരാളം നാടകസിദ്ധാന്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 1930-ൽ തയ്യാറാക്കിയ എപ്പിക് സിദ്ധാന്തങ്ങളിൽനിന്ന് പിന്നീടദ്ദേഹം വ്യതിചലിക്കുകയുണ്ടായി. തിയെറ്റർ ഗുണപാഠശാല മാത്രമല്ലെന്നും വിനോദശാലകൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'എപ്പിക്' എന്ന പേരിനുപകരം, ഡയലക്റ്റിക്കൽ തിയെറ്റർ എന്ന പേരിടാനും അദ്ദേഹം ആഗ്രഹിച്ചതായി പറയപ്പെടുന്നു. ഇന്നത്തെ ആധുനികോത്തര നാടകസങ്കല്പത്തിന്റെ അടിസ്ഥാനമാതൃകയും പ്രചോദനകേന്ദ്രവും ബ്രെഹ്ത്തിന്റെ എപ്പിക് തിയെറ്ററായിരുന്നുവെന്നു കണ്ടെത്താനും പ്രയാസമില്ല.

ഒരു കൂട്ടിച്ചേർക്കൽ കൂടി നടത്തട്ടെ..

പ്രശസ്ത ജര്‍മന്‍ നാടകകൃത്തായ ബ്രെതോല്ദ് ബ്രെഹ്തിന്റെ ‘The Caucasian chalk circle” എന്ന നാടകത്തിന്റെ പുനരാവിഷ്‌കാരമാണ്  ദി ബ്രോക്കണ്‍ ലല്ലബി’
അധികാരത്തിന്റെയും സുഖലോലുപതയുടെയും ഇടയില്‍ വികലമാവുകയും വന്‍ പ്രതിസന്ധികള്‍ക്കിടയിലും ഒളി മങ്ങാതെ ജ്വലിച്ചു നില്‍ക്കുകയും ചെയ്യുന്ന മാതൃത്വത്തിന്റെ വ്യത്യസ്ത ഭാവങ്ങളെ കൈകാര്യം ചെയ്യുന്ന നാടകം ഗ്രാമീണതയില്‍ നിന്നും നാഗരികതയിലെക്കുള്ള പാതയില്‍ സ്വാഭാവികത നഷ്ടപ്പെടുന്ന മാതൃത്വത്തിന്റെ ക്രിയാത്മക പ്രശ്‌നങ്ങളിലെക്കും വെളിച്ചം വീശുന്നു.

നതെല എന്ന ഗവര്‍ണറുടെ ഭാര്യക്കും ഗ്രുഷ എന്ന വേലക്കരിക്കുമിടയില്‍ മൈക്കിള്‍ എന്ന കുട്ടിയെ ചൊല്ലിയുണ്ടാവുന്ന സംഘര്‍ഷമാണ് നാടകത്തിന്റെ ഇതിവൃത്തം. ഏതൊരു നിധിയുടെയും യഥാര്‍ത്ഥ അവകാശി പാരമ്പര്യമായി അതിന്റെ ഉടമസ്ഥാവകാശം ലഭിച്ചവരല്ല, മറിച്ചു അത് ക്രിയാത്മകമായി ഉപയോഗിക്കുന്നവരാണ് എന്ന പുരോഗമന രാഷ്ട്രീയം തന്നെയാണ് നാടകം ചര്‍ച്ച ചെയ്യുന്നത്.

പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്റെ സംവിധാന മേല്‍നോട്ടത്തില്‍ ശ്രീജിത്ത് പോയില്‍കാവ് പുനരാഖ്യാനം നിര്‍വഹിക്കുന്ന നാടകത്തിന്റെ പ്രീമിയര്‍ ഷോ 2014 ഫെബ്രവരി രണ്ടാം വാരത്തിൽ തൃശ്ശൂരില്‍ അരങ്ങേറി. എന്‍ ആര്‍ ഐ മലയാളിയായ പ്രിയ മേനോന്‍ ആണ് അഭിനയിച്ചത്.